ഗീതാഗോവിന്ദം – 7അടിപൊളി  

ഇന്ന് നമ്മൾ അല്പം ത്യജിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുലം തന്നെ നശിച്ച് പോകും. ശരിക്കും പറഞ്ഞാൽ ഇന്ന് നടന്ന സംഭവം ചെറുതാണ്. വലുത് വരാനിരിക്കുന്നതേയുള്ളു. തയ്യാറായി നിന്നോ . മുത്തശ്ശീടെ പ്രാർത്ഥന എന്നും മക്കളോടൊപ്പം ഉണ്ടാവും. ”

 

 

എല്ലാവരും അത് ഗൗരവമായി തന്നെ എടുത്തു. ഗംഗ ഒഴിച്ച് . അവൾ ഗീതൂനെ നോക്കി കണ്ണിറുക്കി. കണ്ടോ കണ്ടോ എന്ന ആംഗ്യം കാട്ടി. ഗീതു ഇതൊക്കെ കേട്ട് ഭക്തിസാന്ദ്രമായി അവിടെ ഏതാണ്ട് തൊഴുത് നിൽക്കുന്ന അവസ്ഥയിലായിരുന്നു.

 

“പൊട്ടി പെണ്ണ്. ” ഗംഗ തലയിലടിച്ചു. ഗീതു അവളെ കണ്ണുരുട്ടി.

 

“എന്താല്ലെ … ” ഗോവിന്ദ് ഗീതുനെ തട്ടി ചോദിച്ചു.

 

“കുന്തം. ” അവൾ പല്ലിറുമ്മി.

 

“വേണോ ….? ”

 

“പോട പട്ടീ…… ”

ഗോവിന്ദ് അന്തംവിട്ട് പോയി.

കൃത്യം 5 മണിക്ക് തന്നെ സ്വമിയും കൂട്ടരും എത്തിയിരുന്നു. ടിപ്പിക്കൽ ആസാമി. എനിക്ക് തോന്നി. എന്തായാലും വന്നപ്പാടെ അവർ മുകളിലേയ്ക്ക് വച്ച് വിട്ടു.

 

“സാമിമാര് മുകളിൽ കനത്ത പണിയിലാ .. ” ഒരു ചുവന്ന സാരി ഉടുത്ത് നിന്ന് മുടി കുളിപിൻ കെട്ടുന്ന ഗീതുവിനെ നോക്കി ഞാൻ പറഞ്ഞു.

 

“മുത്തശി ഇവരെയൊക്കെ എവിടുന്ന് ഒപ്പിക്കുന്നോ..”

 

“അമ്മാവൻമാർക്കൊക്കെ അറിയാം ഗീതേ കാര്യങ്ങളൊക്കെ. പക്ഷെ അവർക്കിതിന് എന്തോ താല്പര്യമില്ല. അതാ.. പൂജകളൊക്കെ ചെയ്തില്ലെങ്കിൽ ആരതീടെ കല്ല്യാണം നടക്കില്ലാന്ന് വല്ലോം പറഞ്ഞ് മുത്തശ്ശി അമ്മാവനെ വിരട്ടി കാണും. “

 

 

“എന്തായാലും മുത്തശ്ശി എന്തെങ്കിലും ചെയ്താൽ അത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി ആയിരിക്കും. അതെനിക്കുറപ്പാ.. ഒന്നുമില്ലേലും സ്വന്തം മക്കളുടെ മരണം കണ്ടതല്ലേ. അന്ന് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കുറ്റബോധം കാണും. ”

 

“എന്ത് ചെയ്യാൻ പറ്റീലാന്ന്. ഇതിന്റെയൊക്കെ പിന്നിലെ കഥ എന്താ ഗീതേ….?”

 

 

“ആഹ് ബെസ്റ്റ് …. നിങ്ങളെ ഞാനാണോ മനുഷ്യ ഇവിടെ കെട്ടി കോണ്ട് വന്നത്. എന്നോട് ചോദിച്ചാൽ എനിക്കെങ്ങനറിയാം. നിങ്ങൾക്ക് ആരോടേലും ചോദിച്ചൂടെ ? അമ്മാവന്മാരോടോ മുത്തശ്ശിയോടോ?”

 

 

“ചോദിക്കണോന്നുണ്ട്. പക്ഷെ ഒരു മടി. ഞാനീ ബുൾഷിറ്റ് ഒന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. പിന്നെ ഈ കല്യാണം കഴിഞ്ഞ് ഇവിടന്ന് ഒന്ന് എക്സ കേപ്പടിക്കാൻ നിക്കുമ്പൊ നമ്മളെന്തിനാ ഓരോ പുലിവാല്. ”

 

“പിന്നെന്തിനാ എന്നോട് ചോദിച്ചത്. ”

 

“അല്ലാ നിനക്ക് വല്ലോ രഹസ്യ ഇൻഫർമേഷനോ മറ്റോ കിട്ടിയെങ്കിൽ അറിയാമെന്ന് വച്ചു. നിന്നോട് ചോദിക്കുന്നതിന് ഞാൻ മടിക്കണ്ടല്ലോ. നീ എന്റെ ചക്കര അല്ലേ…?”

 

“അയ്യട ചക്കര, എനിക്കൊന്നും അറിഞ്ഞൂട. ” ഗംഗയോടൊപ്പമുള്ള സംഭവം ഓർമ്മ വന്നെങ്കിലും കള്ളം പറയേണ്ടി വന്നതിൽ ഗീതുവിന് നീരസം തോന്നി.

 

 

നമ്മൾ വന്നപ്പോൾ എതാണ്ട് സകലരും ആ മുറിയിൽ ഹാജരായിരുന്നു. എല്ലാരേം കൂടി കണ്ടാൽ ഉത്സവത്തിനൊരുങ്ങി വന്ന പോലുണ്ട്. എന്താവോ എന്തോ. എന്തായാലും പൂജാമുറി മൊത്തത്തിൽ നിന്ന് കത്തുന്നുണ്ട്. അഞ്ഞൂറ് വിളക്കും കുങ്കുമോം കളവും ഹോമകുണ്ഡവും . ഇവിടെ നിന്ന് അൽഫാ മാവും മിക്കവാറും. സകലരും ഇപ്പഴേ വിയർപ്പിൽ കുളിച്ചിട്ടുണ്ട്. ഗീതുവും. പൊന്നേ പെണ്ണിന്റെ ഒരഴക്. വിയർത്ത് കുളിച്ച് ചുമന്ന സാരീല് …

എന്താ … അവൾ പുരികമുയർത്തി.

ചൂട്… ഞാൻ ഷർട്ടുയർത്തി ഊതി കാട്ടി.

 

“പ്രശ്നം വച്ചു. പല കാര്യങ്ങളിലും ഒരുപാട് അവ്യക്തതകളുണ്ട്. എന്നാലും ഒരു കാര്യം വളരെ വ്യക്തമാണ്. ആപത്ത് ഈ കെട്ടിടത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. ” സ്വമി വളരെ പതുക്കെയാണ് സംസാരിച്ചത്. ഞാൻ വല്യ ഘന ഗാഭീര്യം പ്രതീക്ഷിച്ചതാണ്. പക്ഷെ ഇയാളെന്തോ ശാന്തമായി ഭാവവ്യത്യാസമൊന്നുമില്ലാതെ.

 

“ഈ കെട്ടിടത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. അത് പോലെ തന്നെ പല സംഭവങ്ങൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്. അതിന്റെയൊക്കെ അവശേഷിപ്പുകൾ ഇവിടെ അലഞ്ഞ് തിരിയുന്നു. ആർക്കും വിധിയെ തടയാൻ സാധിക്കില്ല. വരുന്ന ആപത്തിന്റെ ആക്കം കുറയ്ക്കാനേ നമ്മുക്ക് സാധിക്കുകയുള്ളു. അതിന് നമ്മൾ ഒരു മനസായി ഒന്നിച്ച് നിൽക്കണം. മനസ്സാണ് നമ്മുടെ ആയുധം . ”

 

“എന്നെയും ഇവിടെ നടക്കുന്ന കാര്യങ്ങളും പുതിയ തലമുറയ്ക്ക് വിശ്വാസിക്കാൻ കഴിയിലെന്നറിയാം. പക്ഷെ നിങ്ങൾ വിശ്വസിച്ചേ പറ്റൂ..അതാണ് നമ്മുടെ ചെറുത്ത് നിൽപ്പിന്റെ ആദ്യ പടി. എന്റെ വാക്കുകളെ വിശ്വസിക്കാൻ ഞാൻ പറയില്ല. ഞാൻ നിങ്ങൾക്ക് തെളിയിച്ച് കാണിച്ച് തരാം. അതാണ് അതിന്റെ ശരി. പക്ഷെ നിങ്ങൾ പേടിച്ച് പിൻവാങ്ങരുത്. ഒത്തുതീർപ്പ് നടക്കാതെ ആർക്കും ഒരിടത്തേയ്ക്കും രക്ഷപ്പെടാനാവില്ല. ”

 

 

“ആപത്ത് എന്ന് ഞാൻ പറഞ്ഞതിന് ഒരു കാരണം കാണിച്ച് തരാം. അതിന് ഈ മുറി തന്നെ ഒരുദ്ദാഹരണമാണ്. ”

സ്വാമി കണ്ണുകളടച്ച് എന്തോ മന്ത്രജപം ഉരുവിട്ട ശേഷം കണ്ണ് തുറന്നു.

 

“വീരാ, ആ കാണുന്ന ചുവരിന് കോണിലെ തൂണ് ഒന്നുടയ്ക്കണം. ” പുറകിൽ നിന്ന സഹായിയുടെ കയ്യിൽ സഞ്ചിയിൽ നിന്നുമെടുത്ത ചെറിയൊരു ചുറ്റിക നൽകി സ്വമി പറഞ്ഞു.

 

 

അയാൾ അത് വച്ച് സ്വാമി പറഞ്ഞ തൂണിലെ അടയാളപ്പെടുത്തിയ ഭാഗത്ത അടിക്കാൻ ആരംഭിച്ചു. അല്പ സമയത്തിന് ശേഷം അവിടം പാട പോലെ ഇളകാൻ തുടങ്ങി. ഇളകിയ ഭാഗത്ത് ചെറു ചതുരത്തിൽ പല അറകൾ അടുക്കി കാണപ്പെട്ടു. ഒരോ അറയിലും ഒരോ കുടങ്ങളും.

 

എല്ലാവരും ഞെട്ടി.

 

“മതി. ” സ്വാമി ഉത്തരവിട്ടു. അതിൽ ഒരു കുടം ഇവിടെ കൊണ്ട് വരൂ …

 

“കണ്ടില്ലേ ആ തൂണ് മുഴുവൻ ഈ കുടങ്ങളാണ്. ആ തൂണ് മാത്രമല്ല. ഈ മുറിയിലെ 4 തൂണിലും . ഇനി ഈ കുടത്തിനകത്ത് എന്താന്നല്ലേ… അത് തന്നെ. ചാരം, ചിതാഭസ്മം . ഇവിടെ കശാപ്പ് ചെയ്യപ്പെട്ട ആയിരങ്ങളുടെ ചാരം. നിങ്ങളിന്ന് ഉറങ്ങുന്ന ഈ ഗൃഹം കെട്ടി പൊക്കിയതെ ഒരുപാട് മനുഷ്യരുടെ അവശിഷ്ടത്തിൽ നിന്നാണ്. അവരുടെ എല്ലാം ആത്മാക്കൾ ഗതി കിട്ടാതെ അലഞ്ഞ് നടക്കുന്ന ശവപറമ്പാണിത്. പക്ഷെ നിങ്ങൾ പേടിക്കേണ്ടത് അവരെയല്ല. ഈ ആത്മാക്കളുടെ സൈന്യത്തെ നിർമ്മിച്ച അവനെയാണ്. അവനെ നേരിടാൻ മന്ത്രത്തിനോ പ്രാർത്ഥനകൾകോ ഒന്നുമാവില്ല. മനസാനിദ്ധ്യമാണ് ഏറ്റവും വലിയ ആയുധം . “

 

 

“ഈ വീട് പല കൺകെട്ട് വിദ്യകളും നിങ്ങളോട് കാണിച്ചെന്നിരിക്കും. ഒന്നിലും വിഴാൻ പാടില്ല. അത് പോലെ തന്നെ ഈ വീടാണ് നിങ്ങളുടെ സംരക്ഷണവും. എന്ത് വിശ്വസിക്കണം എങ്ങനെ പ്രതികരിക്കണമെന്നൊക്കെ ആലോചിച്ച് വേണം. ഇവിടെ തങ്ങാമെന്ന് കരുതിയാണ് ഞാൻ വന്നത്. പക്ഷെ അതിന്റെ ആവശ്യമില്ല. ഞാനിന്ന് തന്നെ മടങ്ങുകയാണ്. ”