ചാരുലത ടീച്ചർ – 5 Likeഅടിപൊളി  

 

“കേറുന്നില്ലേ…?

 

ഞാനാ ചോദ്യം കേട്ടുവോ എന്ന് പോലും സംശയമായിപ്പോയി…എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു അയാളൊരു താല്പര്യമില്ലാത്തത് പോലെ മണിയടിച്ചു വണ്ടി പോകാനുള്ള സിഗ്നൽ കൊടുത്തു……ഒരിരമ്പലോടെ വണ്ടി മുൻപോട്ട് പോയതും ബാഗിന്റെ വള്ളികൾ ഒന്ന് കൂടെ അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ചാരുവെന്റെ നേരെ തിരിഞ്ഞു….

 

ഞാൻ ഇപ്പൊ പറയാം അവിടെ എന്താവും നടന്നിട്ടുണ്ടാവുക എന്ന്….അലസമായി കണ്ണുകളുയർത്തി നോക്കിയ ചാരു കാണുന്നത് ഒരു കുപ്പി വെള്ളവും പിടിച്ചവളെ തന്നെ നോക്കി നിൽക്കുന്ന എന്നെയാവും….പെട്ടെന്നുള്ളയാ എന്റെ വരവിൽ അത്ഭുതംകൂറി അവളുടെ ഉണ്ടകണ്ണുകളൊന്ന് തള്ളി വരും…പിന്നെയാ കണ്ണുകൾ വിടരും..പക്ഷെ അതിലൊളിഞ്ഞിരിക്കുന്ന ഭാവം എനിക്ക് പരിചയമുള്ളത് ആവില്ല…എന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റാതെ തന്നെ നടന്നു…കണ്ണുകൾ മിഴിച്ചവളെന്നെയൊന്നു നോക്കി….യാത്രാക്ഷീണം കാരണം വിയർപ്പു പൊടിഞ്ഞ മുഖം…..പെട്ടെന്നവൾ ചുറ്റിനും നോക്കാൻ തുടങ്ങി…ഇവളിതാരെയാ നോക്കുന്നെ…അവൾ നോക്കിയ സ്ഥലങ്ങളിലേക്കെല്ലാം ഞാനുമൊന്ന് നോക്കി…ഒരൊറ്റ മനുഷ്യനില്ല ആ പരിസരത്തെങ്ങും……

 

“ഇങ് താടാ….”“”“

 

പെട്ടെന്നവളെന്റെ കയ്യിൽ നിന്നും കുപ്പിയും തട്ടിപ്പറിച്ചു കൊണ്ടു തിരിഞ്ഞു നടക്കാനാരംഭിച്ചു…ഏഹ് എന്റെ കുപ്പി…….

 

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞാൻ വാങ്ങിയ കുപ്പിയിലെ വെള്ളവും കുടിച്ചു അരയന്നം നടന്നു പോണ പോലെ കുണുങ്ങി കുണുങ്ങി നടക്കുന്നവളെ ഞാൻ നോക്കിനിന്നു….ഒന്ന് വിളിച്ചൂടെ ഇവൾക്ക്…ഒന്നുവല്ലേലും ഞാനുമാ വഴിക്ക് തന്നെയല്ലേ…….ഓരോന്ന് ഓർത്തു നില്കുന്നതിനിടയിൽ കണ്ടു ഞാൻ……തുറന്ന കുപ്പിയിലെ വെള്ളം കവിളുകളിൽ നിറച്ചു കൊണ്ടെന്നെയൊന്നു തിരിഞ്ഞു നോക്കിയവളെ…ഞാനുമായി കോർത്ത കണ്ണുകളിലെ ഭാവം…അതൊരു ക്ഷണമല്ലേ………..ആവും…അത് തന്നെയാവും……

 

ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം വെളിയിൽ കാണിക്കാതെ ഞാനോടി അവളുടെ പിറകിലെത്തി…..നടക്കാൻ കൊറച്ചധികം ദൂരം കാണും..അതിനുള്ളിലെനിക്ക് അവളുടെ മനസ്സിലുള്ളതെന്താണെന്നറിയണം…..

 

”ഹ്മ്മ്..ഹ്മ്മ്…“”

 

ഒന്ന് മുരടനക്കി ചുമച്ചു കൊണ്ടു ഞാനവളുടെ തൊട്ടടുത്തുകൂടെ തന്നെ നടക്കാൻ തുടങ്ങി…ഇടക്കെന്നിലേക്ക് അലസമായി തെന്നി വീഴുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുമുണ്ട്……….എന്ത് ചോദിച്ചാ ഒന്ന് തുടക്കമിടുന്നത്….ആകെ കൺഫ്യൂഷനായല്ലോ….വായിനോട്ടവും കൊണയടിയും ഉണ്ടന്നേയുള്ളു…ഇത്തരം കാര്യങ്ങളിലൊക്കെ കഴിവ് ഉണ്ടോയെന്നു പോലുമെനിക്ക് അറിയില്ല….

 

“എവിടെ പോകുവാ…?

 

ശബ്ദമൊക്കെ പതിവിലധികം മയപ്പെടുത്തികൊണ്ട് ഞാൻ ചോദിച്ചു

 

”രാവിലെ വിളിച്ചപ്പോ ഞാൻ പറഞ്ഞിരുന്നല്ലോ…“

 

കയ്യിൽ പിടിച്ച കുപ്പിയെനിക്ക് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു…..നേരാണല്ലോ…വീട്ടിൽ പോകുവാണെന്നു പറഞ്ഞിരുന്നു…

അപ്പോ ഇവളുടെ വീട് ഇവിടെ തന്നെ ആണല്ലേ…..അപ്പൊ കാര്യങ്ങളൊക്കെ കൊറച്ചു കൂടെതീരുമാനമായി……ഇവള്ടെ വീട്ടുകാർക്കും എളുപ്പമായി….അടിയാണോ ചവിട്ടാണോ എന്ന് കൂടി തീരുമാനിച്ചാൽ മതി….

 

“നീയെന്താ ഇവിടെ…?

 

ഓരോന്നാലോചിച്ചു റോഡിൽ തന്നെ നിന്നുപോയ എന്നെ തിരിഞ്ഞു നോക്കിയവൾ ചോദിച്ചു…….വെയിലേറ്റ് ചുവന്ന മുഖം….കണ്ണുകളിലൊളിഞ്ഞു കിടക്കുന്ന കുസൃതി നിറഞ്ഞ ഭാവത്തെ എന്നിൽ നിന്ന് മറക്കാൻ എന്നവണ്ണം മുഖമൽപ്പം ഗൗരവമാക്കിയാണ് ചോദ്യം…കൈ രണ്ടും കൂടി കെട്ടിയുള്ള ആ നിൽപ്പ് കൂടെയായപ്പോ അവൾ ശെരികുമൊരു ടീച്ചർ ആയത് പോലെ….എനിക്ക് ആണെങ്കിൽ ഇവളെ ഇങ്ങനെ കാണുന്നതേ ഒരു ഭയമാണ്…….വാക്കുകൾ കിട്ടാതെ ഞാൻ കിടന്നൊന്നു പരുങ്ങി….മറുപടി കിട്ടാതെയൊരു സ്റ്റെപ്പ് പോലും അനങ്ങില്ലെന്ന ഭാവത്തിൽ അവളും………….എനിക്ക് പറയാവുന്നതേയുള്ളു…എന്റെ അച്ഛന്റെ ഫാമിലി ഇവിടെയാണെന്ന്..പക്ഷെ കഴുത്തിലാരോ കുത്തി പിടിച്ചത് പോലെ….

ഞാൻ ഉദ്ദേശിച്ചതിലും വിപരീതമായൊരു മറുപടിയാണ് വെളിയിൽ വന്നത്

 

“ഞാൻ…ഞാനീ വെള്ളം തരാൻ….”

 

കയ്യിൽ പിടിച്ച കുപ്പിയുയർത്തി കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു….എന്തോ എന്റെ പൊട്ടത്തരം കേട്ടിട്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തെ ഗൗരവമെല്ലാം മാറിയത് പോലെ…..ഏതായാലും പെട്ടു….

 

“അതേ ചാരു നീയിങ്ങനെ കടന്നല് കുത്തിയപോലെ മുഖം വെച്ചെന്നോട് ഒന്നും ചോയ്ക്കല്ലേ…സത്യായിട്ടും എനിക്ക് പറയാൻ ഒന്നും കിട്ടൂല അപ്പൊ…”

 

കുപ്പി കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു….എന്റെ മുഖത്തെ പാവത്താൻ ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നവളെന്നെ നോകിയൊന്ന് ചിരിച്ചു….ഇത്ര ഭംഗിയുള്ള ചിരി….അതും എനിക്ക് വേണ്ടി….ഞാനങ്ങു ഇല്ലാണ്ടായ നിമിഷം എന്നൊക്കെ പറയുന്നൊരു സുഖം….

 

“നീയെന്തിനാടാ എന്നെയിങ്ങനെ പേടിക്കുന്നെ……ശെടാ….”

 

അതും പറഞ്ഞവളതേ ചിരിയോടെ നടക്കാൻ തുടങ്ങി…പിറകെ ഞാനും…

 

“പേടിയൊന്നുമല്ല…ചെറിയൊരു ഭയം…”

 

അവൾക്കൊപ്പം നടന്നെത്തികൊണ്ടു ഞാൻ പറഞ്ഞു…ഇപ്പോ തോളോട് തോൾ തട്ടിയെന്ന വിധത്തിലാണ് ഞങ്ങളുടെ നടപ്പ്…..ബസ്സിറങ്ങി നടന്ന വേഗത്തിലല്ല അവളുടെ നടപ്പ്…പതിയെ ഓരോ സ്റ്റെപ്പും അളന്നു മുറിച്ചുള്ളയൊരു പോക്ക്…ഞാൻ ആകട്ടെ ഈ റോഡ് ഒരിക്കലും തീരല്ലേയെന്ന പ്രാർത്ഥനയിലും…

 

“എന്നിട്ടന്ന് നീ കോളേജിൽ വന്നപ്പോളീ ഭയവും പേടിയുമൊന്നും കണ്ടില്ലല്ലോ…?

 

പെട്ടെന്നെന്തോ ഓർത്തത് പോലവൾ ചോദിച്ചു….പെട്ടു…അന്നത്തെ പ്രൊപോസലിലേക്കാണ് അവളുടെ സംസാരം പോകുന്നത്…എവിടുന്നോ കിട്ടിയ ധൈര്യത്തിലാണ് ഇഷ്ടം തുറന്നു പറഞ്ഞതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ…..

 

”അത് സത്യം പറയാൻ പേടിക്കേണ്ട കാര്യം ഇല്ലല്ലോ….“

 

ശബ്ദത്തിനൽപ്പം കനം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു…പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാനൊരു മടി….

 

മറുപടി കൊടുത്തിട്ടും മറുചോദ്യം ഒന്നുമില്ല…ഒളികണ്ണിട്ടവളെ നോക്കിയപ്പോ പുള്ളിക്കാരിയെന്തോ വലിയ ചിന്തയിലാണ്….കാര്യമായിട്ടെന്തോ ചിന്തിച്ചു കൂട്ടുന്നുണ്ട്…തൂങ്ങി കിടന്ന ബാഗിന്റെ വള്ളിയിൽ വിരലുകൾ തെരുപിടിച്ചു കൊണ്ടാണ് നടപ്പും ആലോചനയും….

 

”ചാരു….“

 

പെട്ടന്ന് ഞാനവളുടെ മുൻപിലേക്ക് കയറി നിന്നുകൊണ്ട് വിളിച്ചു….വേറൊന്നുമല്ല അന്ന് കളഞ്ഞു പോയ ധൈര്യം ചില നേരങ്ങളിൽ ഞാൻ പോലുമറിയാതെ എന്നില്ലേക്ക് തിരിച്ചു കയറാറുണ്ട്…അതിന്റെ ആവേശമാണ്….

 

പെട്ടെന്നേനെ മുൻപിൽ കണ്ടയവളൊരു പേടിയോടെ ചുറ്റിനും നോക്കി….ആരെങ്കിലും വരുന്നുണ്ടോയെന്ന്… കാര്യം ടീച്ചർ ആണെങ്കിലും അത് ഞങ്ങൾക് രണ്ടു പേർക്കുമിടയിൽ മാത്രമല്ലെ…പുറമെ നിന്നു കാണുന്നവർക്ക് അവളാ നാട്ടുകാരിയും ഞാനേതോ വരത്തനുമാണ്…..

Leave a Reply

Your email address will not be published. Required fields are marked *