ചാരുലത ടീച്ചർ – 5 3അടിപൊളി  

 

”എന്താടാ….പിന്നേം തുടങ്ങിയോ നിന്റെ സൂക്കേട്..?

 

ചുവന്നു വന്ന മുഖവുമായി പല്ലുകടിച്ചു കൊണ്ടവളെന്നോട് ചോദിച്ചു….മുൻപായിരുന്നെങ്കിൽ വന്ന വഴിയേ ഞാൻ തിരിഞ്ഞു നടന്നേനെ…ഇതിപ്പോ ധൈര്യം കേറി കേറി അങ്ങറ്റത്തു നിൽക്കുവല്ലേ….

 

“തുടങ്ങിയിട്ട് കൊറച്ചു ദിവസമായി….”

 

എന്റെ ചിരികാണാൻ നല്ല ഭംഗിയാണെന്ന മറ്റുള്ളവരുടെ അഭിപ്രായത്തേ കൂട്ട്പിടിച്ചുകൊണ്ടു ഞാൻ അവളെ നോക്കിയൊരു ചെറു ചിരിയോടെ പറഞ്ഞു…

 

“അതിന്…?

 

ഓഹ് ദൈവമേ….എന്തെങ്കിലും പറഞ്ഞു തുടങ്ങി വരുമ്പോ എല്ലായെണ്ണവും അയിനും കുയിനും പൊക്കി പിടിച്ചു വരുന്നതെന്തിനാ………

 

”അതിന് ഒന്നുമില്ല…“

 

പറയാൻ വന്നതെല്ലാം വിഴുങ്ങിക്കൊണ്ട് ഞാനവളുടെ മുൻപിൽ നിന്ന് മാറി നടക്കാൻ തുടങ്ങി….ഇനി വേണേൽ അവളു വന്നു മിണ്ടട്ടെ…അല്ലാണ്ട് ഒരക്ഷരമീ ആദി പറയില്ല….വാശി കേറിയ ഞാൻ മുഖവും വീർപ്പിച്ചു ചവിട്ടി കുലുക്കി നടക്കാൻ തുടങ്ങി

 

നടന്നു നടന്നു കാലു കഴച്ചതല്ലാതെ വേറൊന്നും നടന്നില്ല…..ഇനിയിപ്പോ ഇവൾക്കെന്നോട് ഒന്നുമില്ലേ….ഇതെല്ലാം വരുമെന്റെ തോന്നലുകൾ മാത്രമായിരിക്കോ….അന്നുവരെയില്ലാത്തയൊരു തരം ഭയമെന്നേ വന്നു മൂടി…..കാടുകയറിയുള്ള ആലോചന….അല്ലേലും ഞാൻ ഒരല്പം ഓവർ ആയിരുന്നല്ലോ…അവളീ നിമിഷം വരെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല..പക്ഷെ ഞാനോ…അവളുടെ ഓരോ നോട്ടത്തിൽ പോലും എന്നോടുള്ള ഇഷ്ടമാണെന്ന് വിചാരിച്ചു……ആകെയൊരു സങ്കടം വരുന്നത് പോലെ….എല്ലാം വെറുതെ ആയിരുന്നെന്ന തോന്നലെന്നെ കാർന്നു തിന്നാനാരംഭിച്ചതും പിറകിൽ നിന്നൊരു വിളി

 

“ആദി…”

 

അവളെന്തിനാവും വിളിച്ചതെന്നറിയാനുള്ള ആകാംഷയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്…..ഞങ്ങൾ നടന്നു വന്ന വഴിയരികിലുള്ള വലിയൊരു വീടിന്റെ ഗേറ്റിൽ പിടിച്ചെന്നെ നോക്കി നിൽക്കുന്നവളെയാണ്….

 

ഞാൻ നോക്കിയെന്ന് മനസിലായതും അവളാ ഗേറ്റ് തുറന്നുകൊണ്ട് പറഞ്ഞു

 

“ഞാൻ ഇങ്ങോട്ടാ….”

 

ചാരുവിന്റെ മുഖഭാവം എനിക്ക് മനസിലാവുന്നില്ല…മനസ്സിൽ കുന്നുകൂടിയ ഒരായിരം ചോദ്യങ്ങൾ കൊണ്ടാവാം…എന്റെ മറുപടി കാത്തു നിന്നവൾക്ക് മറുത്തൊന്നും കിട്ടാതെ വന്നതോടെ അവളാ ഗേറ്റ് തുറന്നകത്തേക്ക് കയറി പോയി……..വെള്ള പെയിന്റ് അടിച്ചയൊരു ഇരുനില വീട്……മുറ്റത്തായി പൂക്കളൊക്കെ വളർത്തി എത്രത്തോളം ഭംഗിയാക്കാൻ പറ്റുമോ അത്രത്തോളം തന്നെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്….വലിയ ചുറ്റുമതിലുണ്ടെങ്കിലും വാതിലു തുറന്നകത്തു കയറി പോകുന്ന ചാരുവിനെ എനിക്ക് കാണാം…ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ അവൾ……അത്രയൊക്കെ തന്നെ മതിയായിരുന്നു എന്റെയുള്ളിൽ തോന്നിയ സംശയങ്ങളെ ശെരി വെക്കാൻ….മണ്ടൻ….വെറുമൊരു മണ്ടൻ…..പഠിപ്പിക്കുന്ന ടീച്ചറെ തന്നെ കേറി പ്രേമിക്കാൻ നോക്കിയ എന്നെ ഞാൻ വേറെന്തു പേരു പറഞ്ഞു വിശേഷിപ്പിക്കണം……………

 

അന്നത്തെ രാത്രി എനിക്ക് ഉറക്കം വരുകില്ലെന്ന് മറ്റാരേക്കാളുമെനിക്ക് നന്നായിട്ടറിയാം…ഏറെയിഷ്ടത്തോടെ ചേർത്തു വച്ചു നിർമ്മിച്ച ചീട്ടുകൊട്ടാരത്തെ വീഴ്ത്താൻ ദുർബലമായൊരു കാറ്റ് മാത്രം മതിയെന്ന് മനസിലാക്കിയ നിമിഷം….ഉറക്കം പോലും വരാതെ ഞാൻ ബെഡിൽ തിരിഞ്ഞും കമിഴ്ന്നും കിടന്നു….നെഞ്ചിലാകെയൊരു വേദന…ഓരോന്ന് ഓർത്തു കൂട്ടിയിട്ട്…..വല്ല അറ്റാക്കും ആയിരുന്നെങ്കിൽ ഒന്നുമറിയാതെയങ്ങു പോകാമായിരുന്നു…..ചിന്തകളോരോ വഴിക്ക് കയറാൻ തുടങ്ങിയതും ഞാൻ ബെഡിൽ നിന്നും ചാടി എണീറ്റു…..സ്വന്തം കവിളിൽ തന്നെ മാറി മാറി പലതവണ ഞാൻ തല്ലി

 

“എന്തൊക്കെയാ ഓർത്തു കൂട്ടുന്നെ ഞാൻ…..അറ്റാക്കോ….മൈര്…….ഒരു പെണ്ണ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഇങ്ങനെ ആണോ….”

 

“അതിന് ഇഷ്ടമല്ലന്ന് അവളു പറഞ്ഞില്ലല്ലോ….?

 

ഉള്ളിൽ നിന്നൊരു മറുചോദ്യം….ശെരിയാണ്……അവൾ പറഞ്ഞിട്ടില്ല ഇതുവരെ ഇഷ്ടമാണോ അല്ലയോ എന്ന്….മറുപടികിട്ടിയിട്ട് പോരെ എന്റെയീ നിരാശകാമുകൻ ചമഞ്ഞുള്ള നടപ്പ്……….ഉള്ളിലാകെ വാശിയും ധൈര്യവും നിറയുന്നത് പോലെ…ഫോണെടുത്തു ഞാൻ സമയം നോക്കി… 11:47………മനസിലൊരു പ്ലാനുമില്ലാതെ ഞാനപ്പോളത്തെയൊരു തോന്നലിൽ ഇട്ടിരുന്ന ഷർട്ടും പാന്റും മാറി വാതിൽ തുറന്നിറങ്ങി….എല്ലാവരും ഉറങ്ങിയ ലക്ഷണമാണ്…ലൈറ്റ് എല്ലാം ഓഫ് ആണ്……..മൊബൈലിലെ ഫ്ലാഷ് ഓൺ ആകാതെ ഡിസ്പ്ലേയിൽ കത്തി നിൽക്കുന്ന അരണ്ട വെളിച്ചവുമടിച്ചു ഞാൻ കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങി…പഴയ തടിപ്പലകകൾ കൊണ്ടുണ്ടാക്കിയതാണ് അതുകൊണ്ട് തന്നെ സാവധാനം വേണം നീങ്ങാൻ അല്ലെങ്കിൽ വീട്ടുകാർ മുഴുവനുമറിയും….ഓരോ സ്റ്റെപ്പും വളരേ സൂക്ഷ്മതയോടെ നോക്കിഞാനിറങ്ങി

 

ഉമ്മറത്തെ വാതിൽ വലിയ ഓടാമ്പലുള്ള ടൈപ്പാണ്…അത് തുറന്നിറങ്ങി പോകുന്നത് റിസ്ക്കാണ്…തത്കാലം റിസ്ക് എടുക്കാതെ റെസ്‌ക്ക് തിന്നാനുള്ള പ്ലാനിൽ ഞാൻ അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി….ഇവിടെന്നിന്ന് മെയിൻ റോഡിലേക്കുള്ള വഴികൾ ഞാൻ കണക്ക് കൂട്ടി…ഒടുക്കം പിറകു വശത്തെ വേലി ചാടാൻ തന്നെ തീരുമാനിച്ചു……പലകയടിച്ചു കമ്പി കെട്ടിയ വേലി…..പുഷ്പം പോലെയത് ചാടി കടന്നപ്പോ ഉള്ളിന്റെയുള്ളിലെ ധൈര്യം തരുന്ന തെണ്ടി വീണ്ടുമെനിക്ക് ആത്മവിശ്വാസം കൂട്ടിത്തന്നു….

 

പിന്നൊരോട്ടമായിരുന്നു…ഓർമ്മവച്ചെടുത്ത വഴികളിലൂടെ ചുറ്റി തിരിഞ്ഞവസാനമായി ചാരുവിനെ കണ്ട വീടിനു മുൻപിലെത്തി…..റോട്ടിൽ നിന്നു നോക്കുമ്പോ തന്നെ മനസിലാവും ആ ഒരു ഏരിയയിലെ തന്നെ ഏറ്റവും വലിയ വീടിതു തന്നെ ആണെന്ന്….പക്ഷെ ഞാനിപ്പോ ഇവിടെ വന്നു വീടിന്റ വലുപ്പം അളക്കുന്നത് എന്തിനാണെന്ന് എനിക്ക് പോലുമറിയില്ല…അപ്പോളത്തെ ഒരു തോന്നലിൽ ചാടിപിടഞ്ഞു വന്നതാണ്…പക്ഷെ വെക്തമായൊരു പ്ലാനില്ലാതെ എങ്ങനെ മുൻപോട്ട് പോകും…..എവിടെ നിന്ന് തുടങ്ങും ഞാൻ……..?

 

രണ്ടു തവണ ഞാനാ വീടിനെ വലം വെച്ചു നടന്നു……നാലു സൈഡും മതിലാണ്…മുൻപിൽ വലിയൊരു ഗേറ്റും പിന്നാമ്പുറത്തായി ചെറിയൊരു ഗേറ്റും…ഏറിപോയാൽ ഒരാൾക്ക് മാത്രം കടക്കാൻ പറ്റിയൊരു ഗേറ്റ്…….അതുകൊണ്ട് തന്നെ ചാടി കടക്കാൻ സുഖമാണ്…ആ വഴി തന്നെ തിരഞ്ഞെടുത്തെങ്കിലും ഞാൻ ഒരു തവണ കൂടി പരിസരം വീക്ഷിച്ചു….എന്റെ ചാരു വല്ല മൃഗസ്നേഹി വല്ലതും ആണെങ്കിൽ…….

 

പക്ഷെ പട്ടിക്കൂടൊന്നും അവിടെ ഞാൻ കണ്ടില്ല…ധൈര്യമായി ചാടാം…..ക്യാമറ വല്ലതും ഉണ്ടോയെന്നു ആദ്യമേ തന്നെ നോക്കിയിരുന്നു….ചെറിയ രീതിയിൽ നിലാവ് ഉണ്ടായിരുന്നത് കൊണ്ടു തന്നെ മതിലുചാട്ടമെനിക്ക് എളുപ്പമായിരുന്നു..വല്ല കറുത്തവാവുമായിരുന്നേൽ ഊമ്പിപ്പോയേനെ….

 

ഇനിയാണ് ടാസ്ക്….അവളെ കണ്ടുപിടിക്കണം…ഏത് മുറിയിലാവും കിടപ്പ്……പൊതുവെ പെണ്ണുങ്ങളുടെ കെമിസ്ട്രി വച്ചു താഴ്ത്തെ നിലയിൽ കിടക്കാൻ വഴിയില്ല….അപ്പോളുറപ്പായും മുകളിൽ തന്നെയായിരിക്കും….

Leave a Reply

Your email address will not be published. Required fields are marked *