ചാരുലത ടീച്ചർ – 5 12അടിപൊളി  

 

ശക്തിയിലൊരടി കൂടി തന്നിട്ടവൾ എനിക്ക് നേരെ വിരൽ ചൂണ്ടി അലറി……..

 

“പൊന്നു മോളെ നീയൊന്നു പതിയെ സംസാരിക്ക്…”

 

പെട്ടെന്നവളുടെ കൈകൾ രണ്ടും കൂട്ടിപിടിച്ചു ഞാൻ പറഞ്ഞു…. അടി കൊള്ളുന്നതിൽ അല്ല പ്രശ്നം… ഇവളുടെ ഒച്ചപ്പാടും ബഹളവും കേട്ടാരെങ്കിലും വന്നാൽ അവരുടെ ഇടികൂടെ ഞാൻ കൊള്ളണമല്ലോ എന്നോർത്താ….

 

“നിന്നോട് മിണ്ടരുതെന്ന് അല്ലേടാ പറഞ്ഞെ… ഏഹ്…. ഇത്ര ദിവസം പിറകെ നടന്നെന്റെ ഉറക്കം മൊത്തം കളഞ്ഞിട്ട് നിനക്കിപ്പോ എല്ലാം നിർത്തണമല്ലേ… ഏഹ് പറയെടാ…?

 

എന്റെ തോളിൽ പിടിച്ചു പിന്നിലേക്ക് തള്ളിക്കൊണ്ടവൾ ചോദിച്ചു…. ഇതിപ്പോ ഞാനായോ കുറ്റക്കാരൻ……

 

“നിന്റെ നാവിറങ്ങി പോയോ…. അന്നവിടെ പിടിച്ചു നിർത്തിയെന്നോട് ഓരോന്നും പറഞ്ഞപ്പോ നീയോർത്തില്ലേ ഞാൻ നിന്റെ ടീച്ചർ ആണെന്ന്… ഏഹ്….. എന്നെകാണുമ്പോ അന്തം വിട്ടത് പോലെ നിൽക്കുമല്ലോ എല്ലാം മറന്ന്…. എന്നിട്ടും നിനക്ക് ഒന്നും വേണ്ടായിരുന്നന്നല്ലേ….?

 

അവളുടെ വാശി കൂടി വരികയാണ്… ദേഷ്യവും…..

 

“ചാരു ഞാൻ അങ്ങനെയൊന്നും…!!

 

“മിണ്ടരുത് നീ… ഞാൻ പറയും നീ മിണ്ടാനാകുമ്പോ…. അപ്പൊ… അപ്പൊ മാത്രം വാ തുറന്നാൽ മതി… കേട്ടല്ലോ..!!!!

 

എന്റെ തൊട്ട് മുൻപിലേക്ക് കേറി നിന്നുകൊണ്ടവൾ പല്ലുകടിച്ചു ഭീഷണിപ്പെടുത്തി….. അറിയാതെ ആണെങ്കിൽ പോലും ഞാൻ തലയാട്ടി പോയി

 

“നിനക്കെല്ലാം നിർത്തണമല്ലേ….നിന്നെ വെറുമൊരു സ്റ്റുഡന്റായി കാണണമല്ലേ ഞാൻ… അല്ലേ… പറ.. അതല്ലേ നിന്റെ ആവശ്യം….?

 

“ചാരു… അത്…”

 

“ചാരുവല്ല…. ചാരുലത…. നീയെന്നെ പേര് വിളിച്ചാ മതി…. ഇനി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട…”

 

എത്രയൊക്കെ ഞാനടക്കാൻ നോക്കിയിട്ടും പെണ്ണടങ്ങുന്നില്ല…. ഞാൻ ഇങ്ങനെയൊന്നുമല്ല ഉദേശിച്ചത്‌ ശെരിക്കും… എവിടെയൊക്കെയോ എന്റെ കയ്യിൽ നിന്ന് പോയെന്ന് തോന്നി… അവളോട് പറഞ്ഞു സ്വയം ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും ആ വാക്കുകൾ ആണവളിൽ ദേഷ്യമുണ്ടാക്കിയത്…

 

“ഞാൻ.. എനിക്ക്… ഞാൻ എങ്ങനെയാ ചാരു നിന്നെ പറഞ്ഞു മനസിലാക്കുവാ…”

 

ഒരുവഴിയും മുന്നിൽ കാണാതെ വിഷമത്തോടെ ഞാനവളോട് ചോദിച്ചു….

 

“നീ പറയെടാ… എന്താന്ന് വെച്ചാ പറ… മുൻപ് കൊറേ നീളത്തിൽ പഠിച്ചു വന്നു വല്യ ഡയലോഗ് ഒക്കെ അടിച്ചല്ലോ… ഇപ്പൊ എവടെ പോയി…”

 

കുക്കറിൽ കിടക്കുന്ന കിഴങ്ങു പോലവൾ നിന്ന് തെറിക്കുവാണ്…. എനിക്കാണേൽ പേടിയും…. ആരെങ്കിലും ഈ ഒച്ചപ്പാടും ബഹളവും കേട്ട് വന്നാലോ…

 

“എടി… ഞാനെങ്ങന…എനിക്ക് അറിയാം ഈ സ്നേഹമൊന്നും പിറകെ നടന്നു പിടിച്ചു വാങ്ങാൻ പറ്റില്ലെന്ന്… അതുകൊണ്ടാ ഞാനിന്ന് അങ്ങനെയൊക്കെ പറഞ്ഞെ… ഞാൻ കാരണം നിനക്കൊരു ശല്യമാവണ്ടല്ലോ എന്ന്….!!!!

 

പറഞ്ഞു മുഴുവിക്കും മുൻപേ അടുത്തയടി പൊട്ടിയിരുന്നു…… കവിളും തടവി ഞാനവളെ തന്നെ നോക്കി… എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്….. ഗതികേട് കൊണ്ടാണെലും അടിച്ചു പോയല്ലോ എന്നൊരു കുറ്റബോധം അവളിലും നിഴലിക്കുന്നുണ്ട്… പക്ഷെ അതിനേക്കാളേറേ ദേഷ്യം കൂടി വന്നവൾ വീണ്ടുമെന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു…

 

“പറയെടാ പട്ടി… ഞാൻ.. ഞാൻ പറഞ്ഞൊ നിന്നെ ഇഷ്ടമല്ലായെന്ന്…. ഞാൻ പറഞ്ഞൊ നീ എനിക്കൊരു ശല്യമാണെന്ന്… പറയെടാ പട്ടി….“”“”

 

അതും പറഞ്ഞൊരു പൊട്ടിക്കരച്ചിലോടെ അവളാ തറയിലേക്കിരുന്നു…. പഴയ ഡീസൽ എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്തപോലെ കരച്ചിലടക്കാൻ പാടുപെടുന്ന ശബ്ദം കേൾക്കാം…. ഇടക്ക് തലക്ക് കയ്യും കൊടുത്തിരുന്നു ഓരോന്ന് പദം പറഞ്ഞു കരയാനും തുടങ്ങി…. ഞാനവളെന്താ പറയുന്നതെന്നറിയാൻ അവളിൽ നിന്നൊരു കൈ അകലത്തിൽ മാറി നിലത്തിരുന്നു… ഇനിയും അടി വാങ്ങാൻ വയ്യ.. അതുകൊണ്ട് മാത്രം

 

“””””ശല്യം അവണ്ടന്ന് പോലും….ഞാൻ… ഹ്മ്മ്.. ഞാനെന്തു ചെയ്തിട്ട എന്നോട് അങ്ങനെയൊകെ പറയുന്നേ…. ടീച്ചർ ആയത് എന്റെ കുറ്റമാണോ…. എന്തിനാ ആദി….?

 

Leave a Reply

Your email address will not be published. Required fields are marked *