അവളെന്നെയൊരു സംശയഭാവത്തോടെ തലയുയർത്തി നോക്കി… നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കാൻ എനിക്കപ്പോഴും ധൈര്യം വന്നിട്ടില്ല… അതുകൊണ്ട് തന്നെ നിലത്തേക്ക് നോക്കിയിരുന്നു ഞാൻ
“എന്തിനാ ആദി നീയെനിക്കിത്രയും ആശകളൊക്കെ തന്നത്… ഇതുപോലെ… ഇതുപോലെ പാതി വഴിയിൽ കളഞ്ഞിട്ട് പോകാനാണോ…?
വിതുമ്പികൊണ്ടുള്ള അവളുടെയാ ചോദ്യം എന്റെ നെഞ്ചിലാണ് തറച്ചു കയറിയത്… പെട്ടെന്നുള്ളെയൊരു തോന്നലിൽ കരഞ്ഞു തൂങ്ങിയ അവളെ ഞാൻ കെട്ടിപ്പുണർന്നു…. ഒരടിയോ പിറകിലേക്കുള്ള തള്ളലൊ ഞാൻ പ്രധീക്ഷിച്ചു.. പക്ഷെ അതൊന്നുമല്ലാതെ അവളെന്നെയും തിരിച്ചും കെട്ടിപിടിച്ചു… എന്റെ കഴുത്തിൽ മുഖമമർത്തി കരയുന്ന ചാരുവെനിക്ക് ആ നിമിഷം അത്ഭുതമായിരുന്നു….. ഒരുപക്ഷെ അവളും ആഗ്രഹിച്ചു കാണും വിഷമങ്ങളെല്ലാം ഇറക്കി വെച്ചു കരയാനൊരു കൂട്ടിനെ…..
സംഭാഷണങ്ങളൊന്നുമില്ലാത്ത നീണ്ട പതിനഞ്ചു മിനിറ്റുകൾ…….. ഒന്നും പറയുന്നില്ലെങ്കിൽ എനിക്ക് അറിയാമായിരുന്നു അവളിലിപ്പോഴുള്ള വികാരമെന്താണെന്ന്…… ഇടക്ക് നിറഞ്ഞ കണ്ണുകൾ തുടക്കുന്നതല്ലാതെ അവളൊന്നും പറയുന്നില്ല…….രാത്രിയുടെയാ തണുപ്പിലും ഞങ്ങളുടെ ശരീരം പരസ്പരം ചൂടുപിടിപ്പിച്ചു കൊണ്ടിരുന്നു….
“ചാരു…”
ഞാൻ മെല്ലെയവളുടെ തോളിൽ തട്ടി വിളിച്ചു…..
“ഹ്മ്മ്…”
മറുപടിയായി ഒന്നു ചിണുങ്ങിയതല്ലാതെ വേറൊന്നുമവൾ പറഞ്ഞില്ല… ദേഷ്യവും കരച്ചിലുമെല്ലാം പോയി… പക്ഷെ പുള്ളിക്കാരിയിപ്പോ പിണക്കത്തിലാണ്… അതാ മൂളലിൽ നിന്ന് തന്നെ വ്യക്തം…
“ചാരു പോവണ്ടേ നമുക്ക്….?
സമയം വൈകുന്നത് കണ്ട ഞാൻ ചോദിച്ചു… പെട്ടെന്നവളെന്റെ കഴുത്തിൽ നിന്നും മുഖമുയർത്തിയെന്നെ നോക്കി…. കരഞ്ഞു ചുവന്ന കണ്ണുകളിൽ മുൻപെപ്പോഴോ കണ്ടയാ തിളക്കം വീണ്ടും വന്നതായെനിക്ക് തോന്നി…..
ചുവന്ന അധരങ്ങൾ അവളുടെ കൈപിടിയിലൊതുങ്ങാതെ വിറക്കുന്നുണ്ട്…. കവിളുകൾ പതിവിലും അതികം വീര്ത്തത് പോലെ…. കരഞ്ഞതിന്റെയാവും….
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടുള്ളയൊരു ചോദ്യമാണവൾ ആ കിടന്ന കിടപ്പിൽ ചോദിച്ചത്….
“നിനക്കെന്നെ ശെരിക്കും ഇഷ്ടാണോടാ…?
അവളുടെ കണ്ണുകളിൽ ഞാൻ കണ്ട ആകാംഷ മാത്രം മതിയായിരുന്നു അവളെന്റെ ഭാഗത്തു നിന്നൊരു മറുപടി എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ… പക്ഷെ എന്റെ കയ്യിൽ മറുപടിയൊന്നുമില്ല… പകരം ചുണ്ടിൽ വിരിഞ്ഞൊരു ചിരിയോടെ അവളുടെ വിടർന്ന നെറ്റിയിൽ മെല്ലെയൊരു ഉമ്മ കൊടുത്തു….. എന്റെ നെഞ്ചോട് ചേർന്നിരിക്കുന്നവൾ ആണ്…… അവൾക് മനസിലാവും ആ ചുംബനത്തിന്റെ അർഥം……
“ഞാൻ.. ഞാൻ നിന്റെ ടീച്ചറല്ലേ…?
വീണ്ടുമൊരു സംശയത്തോടെ അവളുടെ ചോദ്യം…. ഇത്തവണ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…..
“ഞാനെന്റെ ടീച്ചറെയല്ല ഇഷ്ടപെട്ടത്….എന്റെ നെഞ്ചിലിങ്ങനെ പറ്റിച്ചേർന്നു കിടക്കുന്ന ചാരുവിനെയാണ്…””
അവളെയൊന്ന് കൂടെ നെഞ്ചോട് അണക്കിപ്പിടിച്ചു ഞാൻ പറഞ്ഞു…. എന്തോ അത് കേൾക്കാൻ വേണ്ടി കാത്തിരുന്നത് പോലവളെന്നിലേക്ക് വീണ്ടും ചേർന്നിരുന്നു…
“തീർന്നോ എന്റെ പെണ്ണിന്റെ ചോദ്യങ്ങൾ…”
ഇടക്കെങ്ങോ നിന്നടിച്ച കാറ്റിലാടുന്ന തെങ്ങിന്റെ ഓലകളിൽ നോക്കിയിരുന്നുഞാൻ ചോദിച്ചു…. മറുപടി ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല എങ്കിലുമൊരു മൂളൽ അവളിൽ നിന്നുമുയർന്നു….. വളരേ നേർത്തൊരു മൂളൽ……..
“പോവണ്ടേ ചാരു…. ഇങ്ങനെയേ ഇരുപ്പ് ഇരുന്നാൽ നാളെയെന്നെ വല്ല പോലീസ് സ്റ്റേഷനിലും വന്നു കാണേണ്ടി വരും..”
അവളുടെ തോളിൽ പിടിച്ചെന്നിൽ നിന്നകത്തി കൊണ്ടു ഞാൻ പറഞ്ഞു…..
“ഹ്മ്മ്മ്മ്…. ഇവടാരുമില്ല…”””””
ഞാനെന്നിൽ നിന്നകറ്റിയത് ഇഷ്ടപ്പെടാത്തത് പോലവൾ പിറുപിറുത്തുകൊണ്ട് വീണ്ടുമെന്റെ നെഞ്ചിലേക്ക് വന്നു വീണു…..
ഏഹ് അപ്പൊ ഇവിടെ ആരുമില്ലേ…. വെറുതെയല്ല പെണ്ണിത്ര ഒച്ചയിൽ അലറി പറഞ്ഞിട്ടും വേറെയാരെയും കാണാത്തത്…
