ചാരുലത ടീച്ചർ – 5 Likeഅടിപൊളി  

 

“അത് താഴെയാ.. എനിക്കൊന്നും വയ്യ പോയി തപ്പിയെടുത്തോണ്ട് വരാൻ…”

 

ഒട്ടും താല്പര്യമില്ലാത്തത് പോലവൾ പറഞ്ഞു….

 

“ശെരി ശെരി… വാ നടക്ക് ഏണിപ്പടി തന്നെ ശരണം…”

 

അവളെയും താങ്ങിപ്പിടിച്ചു ഞാൻ ഏണിയുടെ അടുത്തേക്ക് നടന്നു… പെണ്ണിനെ അവിടെയും വാശിപിടിക്കുമോയെന്ന് പേടിച്ചെങ്കിലും അതുപോലെയൊന്നും നടന്നില്ല…

 

“ഞാൻ ആദ്യമിറങ്ങാം…”

 

ഉള്ളിൽ കുമിഞ്ഞു കൂടിയൊരു ദുരിദ്വേശത്തോടെ ഞാൻ പറഞ്ഞു… പക്ഷെ എന്റെ മുഖത്തെ വെകിട ചിരി കണ്ടിട്ട് എന്നവണ്ണം അവളെന്നെയൊന്ന് സൂക്ഷിച്ചു നോക്കി

 

“വേണ്ട… ഞാൻ തന്നെ ആദ്യമിറങ്ങിക്കോളാം…”

 

അതും പറഞ്ഞവൾ എന്നെയും കടന്നു പോയി…. സീൻ പിടിക്കാനുള്ളൊരു അവസരമൂമ്പി പോയ വിഷമത്തിൽ പിറകെ ഞാനും…. കേറുന്ന പോലത്ര എളുപ്പമായിരുന്നില്ല തിരിച്ചിറങ്ങാൻ…ഞാനൊരുവിധം വിറച്ചു തുള്ളി ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും പെണ്ണ് നിലത്തെത്തിയിരുന്നു…..

 

“നിനക്കീ മതില് ചാട്ടവും ഏണി കേറിയും നല്ല എക്സ്പീരിയൻസ് ആണല്ലേ…”

 

നിലത്തിറങ്ങി കൈ രണ്ടിലെയും പൊടി തുടച്ചു കളയുന്നതിനിടയിൽ ഞാൻ ചോദിച്ചു….

 

“ഈൗ…..””””

 

ചുണ്ടുകൾ വിടർത്തിയാ നിരയാർന്ന പല്ലുകൾ കാണിച്ചവളെന്നെയൊന്ന് ഇളിച്ചു കാണിച്ചു… പിന്നെയോടി വന്നെന്റെ കയ്യിലൂടെ കൈ ചുറ്റി നിന്നു…

 

“പോവാ…!!!!

 

വണ്ടർലായിലെ റൈഡിനു കേറാൻ പോകുന്നപോലവൾ പറഞ്ഞു….

 

“എവിടെ പോകാമെന്നു… കേറി വീട്ടിൽ പോടീ…”

 

അവളുടെയാ കളി കണ്ടുഞാൻ ദേഷ്യം ഭാവിച്ചു പറഞ്ഞു

 

“ഓ… അല്ലേലും നിന്റെയടുത്തു ടീച്ചർ ആയി തന്നെ സംസാരിക്കുന്നതാ എനിക്ക് നല്ലത്…..”

 

മുഖമൊന്ന് കറുപ്പിച്ചു കൊണ്ടവൾ പറഞ്ഞു…. പിന്നെന്റെ കയ്യിലെ പിടിയും വിട്ടു ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി… പിറകെ ഞാനും…… ആഹാ….രണ്ടു ചെരുവം കമിഴ്ത്തി വച്ചത് പോലുള്ളവളുടെ നിതുമ്പങ്ങളുടെ ആട്ടവും നോക്കി ഞാൻ പിറകെ തന്നെ നടന്നു….

 

“ഇവളെന്നെ വഴി തെറ്റിക്കും…”

 

മനസ്സിൽ പറഞ്ഞതാണെങ്കിലും അറിയാതെയത് പുറത്തേക്ക് വന്നു… കൃത്യമായി തന്നെ അവളതു കേൾക്കുകയും ചെയ്തു…. വല്ലാത്തയൊരു സംശയഭാവത്തോടെയെന്നെ തിരിഞ്ഞു നിന്ന് അടിമുടി ചൂഴ്ന്ന് നോക്കുന്ന ചാരുവിനെ കണ്ട ഞാനൊന്ന് വിറച്ചു പോയി….

 

“അത് മൊത്തം ഇരുട്ടല്ലേ… അതാ വഴി തെറ്റുവൊന്ന് ഒരു പേടി…”

Jomon_kkstories, [Apr 29, 2024 at 3:24 PM]

വികിവിക്കി ഞാൻ പറഞ്ഞു….

 

“ഹ്മ്മ്….. കോഴിക്കോടങാടിയിലല്ലേ നിൽകുന്നെ… ഇത്ര വഴി തെറ്റാൻ… നിന്ന് കിന്നാരം പറയാതെ വീട് പിടിക്കാൻ നോക്ക് ചെക്കാ…”

 

അതും പറഞ്ഞൊരു പുച്ഛഭാവത്തോടെ അവൾ വീടിനു മുന്നിലേക്ക് കയറി… ഒരു ചായ ചോദിച്ചാലോ… ആദ്യമായി വീട്ടിൽ വന്നതല്ലേ… അല്ലേൽ വേണ്ട…. എന്റെ പെണ്ണിന്റെ സ്വഭാവം വെച്ച് ആട്ട് കിട്ടാൻ സാധ്യതയുണ്ട്….. വാതിലു തുറന്നകത്തു കയറാൻ നില്കുന്നവളെ ഒരു തവണ കൂടി നോക്കി ഞാൻ മുൻവശത്തെ ഗേറ്റിലേക്ക് നടന്നു……

 

അശാന്തമായ മനസ്സും കൊണ്ടാ ഞാവിടേക്ക് വന്നത്… പക്ഷെ ഇപ്പോളോ….. ഇഷ്ടമാണെന്ന് ഒരു വാക്ക് പോലും കേൾക്കാതെ തന്നെ എനിക്ക് മനസിലാക്കാൻ പറ്റി അവളുടെ ഉള്ളിലെന്താണെന്ന്…..

 

“ഓയ്…..!!!!!!!

 

ഓരോന്നാലോചിച്ചു ഗേറ്റ് തുറക്കുമ്പോളാണ് പിറകിൽ നിന്നൊരു വിളി…. ചാരുവാണ്… എന്താണെന്ന ഭാവത്തിൽ ഞാനവളെ തിരിഞ്ഞു നോക്കി…. മുഖത്തെല്ലാം നൂറ് വാൾട്ടിന്റെ ലൈറ്റ് കത്തിച്ചത് പോലുള്ളൊരു ചിരിയുമായി നില്കുവാണ് കക്ഷി… നിൽക്കുവല്ല പാതി തുറന്ന വാതിലിൽ തൂങ്ങിയാണ്….

 

“നാളെയൊരു പത്തുമണി കഴിയുമ്പോ…. ഇവിടടുത്തൊരു കുന്നുണ്ട്…… അവിടേക്ക് വരുവോ…..?

 

ഏറെ പ്രതീക്ഷയോടുള്ള ചോദ്യം…. ചാരു എന്നോട് ആദ്യമായി ആവശ്യപ്പെടുന്ന കാര്യം… അല്ല ആദ്യമല്ല…. രണ്ടാമതായി…. ആദ്യത്തേത് ഇപ്പോഴും ഞാൻ സാധിച്ചു കൊടുത്തിട്ടില്ല….

 

“വരാം….”

 

നിറഞ്ഞൊരു ചിരിയോടെ അതും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി….. വിരലു കടിച്ചു സന്തോഷം അടക്കാനാവാതെ അകത്തേക്ക് ഓടിപോയ ചാരുവിനെയും നോക്കി ഞാൻ കൊറച്ചു നേരം കൂടിയവിടെ നിന്നു……. പെണ്ണൊരു അരപ്പിരിയാണ്… പക്ഷെ ഞാൻ കൂടെയുള്ളപ്പോൾ മാത്രം…..

 

ശാന്തമായ മനസ്സോടെ ഞാൻ വീട്ടിലേക്ക് നടന്നു… എന്തോ പോയതിനേക്കാൾ വേഗത്തിൽ എത്തിയത് പോലെ….. പിന്നെയാരും കാണാതെ അടുക്കള വാതിലിലൂടെ തന്നെ ഞാൻ അകത്തേക്ക് കയറി…. മുറിയിൽ എത്തിയതേ ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു… സന്തോഷം കൊണ്ടു മനസ്സ് നിറയുന്നു… കൂടെ കണ്ണുകളും……

 

നാളെ എന്തിനാവുമവൾ കാണണമെന്ന് പറഞ്ഞത്…. അടുത്തുള്ള കുന്നെന്ന് പറയുമ്പോൾ…. യെസ്… അത് തന്നെ… അച്ചനും അമ്മയും എപ്പോളും പറയാറുള്ള… അവരിരുവരും കണ്ടുമുട്ടി പ്രണയം തുറന്നു പറഞ്ഞയതേ കുന്നുതന്നെ…. നേരം വെളുക്കാനിനി അധികം മണിക്കൂറുകളില്ല….. മെല്ലെ മെല്ലെ ഞാനും പതിയെ ഉറക്കത്തിലേക്ക് വീണു

 

———**———**———

 

പുലർച്ചെയ്യുള്ള കോഴികളുടെ ഒച്ചയും താഴെ അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്………

വെറുതെ അടുത്തു കിടന്ന ഫോൺ എടുത്തു നോക്കിയപ്പോ സമയം എട്ട് മണി…. പത്തുമണിക്കാണ് അവളെന്നോട് കുന്നിൻ മുകളിലേക്ക് എത്താൻ പറഞ്ഞത്…

സ്ഥലം വലിയ പരിജയം ഇല്ലാത്തത് കൊണ്ടു ഞാൻ കൊറച്ചു നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു…. രാവിലെ തന്നെയുള്ള പല്ലുതേപ്പും കഴുഞ്ഞൊരു നല്ല കുളിയും കുളിച്ചിറങ്ങി… ഒള്ളത് പറഞ്ഞാലീ നാട്ടിൻ പുറത്തെ വെള്ളത്തിനു പുലർച്ചെ നല്ല തണുപ്പാണ്…. തലവഴിയൊരു ബക്കറ്റ് വെള്ളം കമിഴ്ത്തിയപ്പോ തന്നെ ആകെ മൊത്തം മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ……

 

താഴേക്ക് ഇറങ്ങിയപ്പോ തന്നെ കണ്ടു ഊണുമേശക്ക് ചുറ്റുമിരുന്നു വർത്തമാനം പറയുന്ന അമ്മയെയും അച്ഛനെയും കൂടെ അച്ഛാച്ചനുമുണ്ട്….

കൊല്ലം കൊറച്ചായില്ലേ.. അതുകൊണ്ട് തന്നെ പറയാനവർക്ക് ഏറെയുണ്ട് താനും… കൈ കഴുകി ഞാനവർക്കടുത്തു വന്നിരുന്നതും അമ്മയെനിക്ക് ഇഡലിയും ചട്ടിണിയും ഒരു പത്രത്തിലാക്കി തന്നു..

പിറകെ തന്നെ അച്ഛമ്മയൊരു ഗ്ലാസ്സ് ചായയുമായി എത്തി…. പിന്നെ ഒരല്പം നേരം ഞാനുമവരോട് സംസാരിച്ചിരുന്നു… കാര്യമായിട്ട് ഒന്നുമില്ല…

അധികവും നാട്ടിൻ പുറത്തെ വിശേഷങ്ങൾ തന്നെ ആയിരുന്നു അവർക്ക് പറയാൻ ഉണ്ടായിരുന്നത്…. കഴിച്ചു കഴിഞ്ഞതും കൈ കഴുകാൻ എണീറ്റ എനിക്ക് പിറകെ അമ്മയും വന്നു

 

“കുട്ടാ നീ പുറത്തു പോകുവാണോ…?

 

പുതിയൊരു ക്രീം കളർ പാന്റും കറുത്ത ഷർട്ടുമിട്ടു ഒരുങ്ങിയിറങ്ങിയ എന്നെക്കണ്ടാണ് ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *