ചാരുലത ടീച്ചർ – 5 3അടിപൊളി  

 

“ആ അമ്മേ…. അമ്മയെപ്പോഴും പറയാറുള്ളയ കുന്നില്ലേ… ഒന്നവിടെ വരെ പോണം…”

 

കൈ കഴുകികൊണ്ട് ഞാൻ പറഞ്ഞു

 

“അതിന് നിനക്ക് വഴിയറിയോ…?

 

സംശയത്തോടെ ആണ് ചോദ്യം…

 

“ഇല്ല.. അതറിയില്ല…അമ്മ വഴി പറഞ്ഞു തരേണ്ടി വരും…”

 

അച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ താക്കോലും വാങ്ങി ഞാനിറങ്ങി….

 

“കുട്ടാ അങ്ങോട്ട് വണ്ടി കേറുമോന്ന് സംശയമാ ഇപ്പൊ… നീ അച്ഛന്റെ സ്കൂട്ടർ എടുത്തോ…”

 

വഴി പറഞ്ഞു തന്നോണ്ടിരുന്ന എന്റെയും അമ്മയുടെയും അടുത്തേക്ക് വന്നുകൊണ്ടച്ഛൻ പറഞ്ഞു… പിന്നെനിക്കായി ഒരു താക്കോലും നീട്ടി…..

 

“ഇത്…. ഇത് ചേതക്കിന്റെ കീ അല്ലേ…”

 

താക്കോലു കണ്ട ഞാനച്ചനോട് ചോദിച്ചു… മറുപടിയായി ഒരു ചിരി മാത്രമാണ് അവിടുന്നു കിട്ടിയത്….. വണ്ടി കാണാനുള്ള ആഗ്രഹത്തോടെ ഞാൻ ഉമ്മറത്തേക്ക് നടന്നു… അവിടെ അച്ചാച്ചനും അച്ഛമ്മയും നിൽപ്പുണ്ട്… എന്നെ കണ്ടയവരൊരു ചിരിയോടെ എന്നെനോക്കി

 

“നോക്കി പോണേ…. വെയിലു പിടിക്കും മുൻപേ തിരിച്ചിറങ്ങിക്കോ…”

 

അച്ഛമ്മയെന്റെ മുടിയിലൂടെ തലോടികൊണ്ട് പറഞ്ഞു… അവരെയെല്ലാം നോക്കിയൊരു ചിരിയോടെ ഞാൻ മുറ്റത്തിന്റെ അരികിലായി പണിത വണ്ടികൾ നിർത്തിയിടാനുള്ള ഷെഡ്‌ഡിലേക്ക് നടന്നു….

നല്ല പുത്തൻ പോലെ തോന്നിക്കും വിധം കഴുകി വെച്ചിരുന്ന ഇളം നീല കളർ ചേതക്ക്…. കാണാൻ തന്നെ ഒരഐശ്വര്യം തോന്നും… വണ്ടിയിനി ഓടിക്കാൻ കൂടെ കൺടീഷൻ ആണോയെന്ന് അറിഞ്ഞാൽ മതി…..

വലിയ തിടുക്കമൊന്നും കാണിക്കാതെ ഞാൻ വണ്ടിയിൽ കീ ഇട്ട് പിറകിലെ കിക്കറിൽ ചവിട്ടി….. ഒരൊറ്റ ചവിട്ടിൽ തന്നെ വണ്ടിയൊരു ഇരമ്പലോടെ സ്റ്റാർട്ടായി…… പക്കയായി കൊണ്ടു നടന്നതിന്റെ ലക്ഷണമെല്ലാം കാണാനുണ്ട്…

ഞാൻ മെല്ലെയതിൽ കയറിയിരുന്നു പുറത്തേക്ക് ഓടിച്ചിറക്കി… ഒരിക്കൽ കൂടി ഉമ്മറത്തായി എന്നെ നോക്കി നില്കുന്നവരെ നോക്കി ചിരിച്ച ശേഷം മെയിൽ റോഡ് ലക്ഷ്യമാക്കി ഞാൻ വണ്ടി വിട്ടു…. അമ്മ പറഞ്ഞ വഴിയും ഏകദേശരൂപവും വെച്ചു ഞാൻ വണ്ടിയോടിച്ചു… അരമണിക്കൂർ വേണ്ടി വന്നു അമ്മ പറഞ്ഞ സ്ഥലത്തെത്താൻ…….

ടാറിങ് അവിടം കൊണ്ടു തീരും…… പിന്നെയൊരു കാട്ടിലേക്ക് കയറിയ പ്രധീതിയാണ്…. ഞാനൊരരികു നോക്കി വണ്ടി നിർത്തി….

 

“തിരിച്ചു വരുമ്പോ ഇവിടെ തന്നെ കാണണേ..!!

 

വണ്ടിയെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കാടിനിടയിൽ കണ്ട ഇടവഴിയിലൂടെ നടക്കാൻ തുടങ്ങി…. അമ്മ പറഞ്ഞ കഥവച്ച് നോക്കുമ്പോ അന്നീ കാടിത്ര വലുതല്ല…. ഇപ്പൊ കാലം മാറിയല്ലോ… അതുകൊണ്ട് ഒരല്പം ബുദ്ധിമുട്ടി പാറക്കെട്ടിന്റെ അവിടെയെത്താൻ….

 

ഒരുവിധം എത്തിയപോ കണ്ടു നീണ്ടു നിവർന്നു വിശാലമായി കിടക്കുന്ന പാറകൾ നിറഞ്ഞൊരു ഭാഗം… പക്ഷെ എനിക്ക് പോകേണ്ടത് അവിടേക്കല്ല… ഒന്ന് കൂടെ ചുറ്റുപാടും പരിശോധിച്ചപ്പോ കണ്ടു വലതു വശം മാറിയൊരു നടപ്പാത പോകുന്നത്…. നീളൻ പാറക്കല്ലുകൾ കൊണ്ടു നിർമ്മിച്ചതാണ്… ആ വഴി മുന്നിലേക്ക് നടന്നതും കല്ലുകളുടെ ആകൃതി മാറിയൊരു സ്റ്റെപ്പുകൾ കണക്കെ കാണപ്പെട്ടു…. കുറഞ്ഞതൊരു നൂറ് നൂറ്റന്പത് സ്റ്റെപ്പുകൾ കാണും….

 

“ഒരുകുപ്പി വെള്ളം എടുക്കാമായിരുന്നു…!!!!!!

 

വലിഞ്ഞു വലിഞ്ഞൊരു വിധം അതിനു മുകളിൽ കേറിയ ഞാനൊന്ന് നെടുവീർപ്പിട്ടു…… കയ്യിൽ കെട്ടിയ വാച്ചിൽ നോക്കിയപ്പോ സമയം പത്തുമണി ആകുന്നു…. അവൾ വരാനിനിയും സമയം എടുക്കും… വലിഞ്ഞു കേറണ്ടേ ഇതിനു മേളിൽ…..

 

ഓരോന്ന് ഓർത്തു ഞാൻ കൊറച്ചു നിറന്ന ഭാഗത്തേക്ക്‌ നടന്നു… ഇപ്പോളാ കുന്നിന്റെ ഏറ്റവും ടോപ്പിൽ ആണ് ഞാൻ… കൊറച്ചു നേരമവിടെയിരുന്നു കാറ്റൊക്കെ കൊണ്ടങ്ങനെ ഇരുന്നു…

 

തൊട്ട് മുൻപിൽ വലിയൊരു താഴ്‌വാരം പോലെയാണ്… കൊറേ മരങ്ങളും പാറകളും കൊറച്ചകലെ മാറി പൊട്ട് പോലെ കൊറച്ചു പാടങ്ങളും വാഴത്തോപ്പുക്കളും കാണാം….. സൂര്യൻ ചൂടുപിടിച്ചുകൊണ്ട് എനിക്ക് നേരെ തന്നെ ആണ്…. എങ്കിലും അവിടെയാകെ മൊത്തം ചെറിയ തണുപ്പ് നിറഞ്ഞൊരു അന്തരീക്ഷം ആണെന്ന് എനിക്ക് മനസിലായി…പിറകിലേക്ക് മുഴുവൻ മരങ്ങൾ അല്ലേ…. അതാവും….

 

ഞാൻ മെല്ലെ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്ന് ipad എടുത്തു….. മുൻപിൽ ഇത്രയും ഭംഗിയുള്ള കാഴ്ചകൾ കാണുമ്പോ എങ്ങനാ വരക്കാതെയിരിക്കാൻ തോന്നുവാ……. ഒരരികിൽ നിന്നു ഞാൻ വരച്ചു തുടങ്ങി… മുൻപിൽ കാണുന്നത് അതുപോലെ തന്നെയല്ല വരച്ചത്…. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന താഴ്‌വാരവും അതിൽ തിങ്ങി നിറഞ്ഞ മരങ്ങളും…. ഇതിനെയെല്ലാം തോളോട് തോൾ ചേർന്നു നിന്ന് കാണുന്ന രണ്ടു മനുഷ്യരൂപവും…. അതൊരാണും പെണ്ണുമായിരുന്നു…… തൊട്ടടുത്തായി തന്നെ കല്ലുകൾ കൊണ്ടു നിർമ്മിച്ച പഴക്കം തോന്നും വിധം ചുവരുകൾ ദ്രവിച്ചു തുടങ്ങിയൊരു കല്ലമ്പലവും………..

 

എന്റെ കഴിവനുസരിച്ചിതെല്ലാം വരച്ചു തീർക്കാൻ അധികം സമയം വേണ്ടി വന്നില്ല…… അവസാന സ്റ്റെപ്പായി കൊറച്ചു മിനുക്കു പണികൾ ചെയ്യുമ്പോളാണ് എനിക്ക് പിറകിലായൊരു കാലനക്കം ഞാൻ കേട്ടത്……

 

“ചാരു…””””

 

അവളുടെ പേര് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി… പ്രതീക്ഷ തെറ്റിയില്ല… ചാരുവായിരുന്നു അത്…. പക്ഷെ അവളുടെയാ വേഷം……..

നീല കരയുള്ള തേച്ചു മുനികിയ സെറ്റ് സാരിയിൽ അവളൊരു അപ്സരസിനെ പോലെ തോന്നിച്ചു…… കണ്ണുകളിൽ ഇന്നേവരെ കാണാതൊരു ഭാവം….. ചുണ്ടുകളിൽ എന്നെ മയക്കുന്ന അതേ ചിരി… അവയുടെ നിറമല്പം കൂടെ കൂടിയത് പോലെ… കവിളുകളിലതേ പതിവ് ചുവപ്പ് രാശി…. കുളി കഴിഞ്ഞെന്ന് തോന്നിക്കും വിധം പിറകിലേക്കത് നീളത്തിൽ പിന്നിയിട്ടിരുന്നത്….. നെറ്റിയിലൊരു നീല പൊട്ട്. അതും വളരേ ചെറുത്… അതിനു മുകളിൽ ഒരല്പം ചന്ദന കുറിയും….

 

അമ്പലത്തിൽ പോയിരുന്നോ ഇവൾ… ഒരു സംശയത്തോടെ അവളുടെ കയ്യിലേക്ക് നോക്കിയപ്പോ കണ്ടു ഇരു കൈകൾ കൊണ്ടുമൊരു വാഴയിലചീന്തിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്…. ആദ്യത്തെയാ അത്ഭുതം മാറി ഞാനൊരു ചിരിയോടെ ഇരുന്നിടത്തു നിന്നെണീറ്റു…..

 

അവളപ്പോഴും എന്റെയോരോ ഭാവങ്ങൾ നോക്കിയതേ ചിരിയോടെ നില്കുകയാണ്….

 

“ഒരുപാട് നേരമായോ വന്നിട്ട്..?

 

എന്നെയെപ്പോഴും ആകർഷിക്കുന്നയവളുടെയാ മധുരമേറിയ ശബ്ദത്തോടെ ചോദിച്ചു…..

 

“ഇല്ലില്ല… കൊറച്ചു നേരമായാതെ ഉള്ളു..”

 

അവൾക്കുള്ള മറുപടിയും കൊടുത്തു ഞാനവളുടെ അടുത്തേക്ക് നടന്നു…. ഇന്നലെയവളെ ചേർത്തു പിടിച്ചയാ ധൈര്യമിപ്പോ ഇല്ല..ആകെയൊരു നാണം.. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതറിയില്ല…. പക്ഷെ ചാരുവിന് അത് മനസിലായിരുന്നു തോന്നുന്നു…

 

“എന്റെ ആദി നീയിങ്ങ്നെ എയറ്പിടിച്ചു നില്കാതെ ഒന്ന് കൂൾ ആയിക്കേട…”

Leave a Reply

Your email address will not be published. Required fields are marked *