ചാരുലത ടീച്ചർ – 5 12അടിപൊളി  

 

കാൽ മണികൂറോളം ഞാനാ മുറ്റത്തിരുന്നു കണക്കു കൂട്ടി…എക്സാം ഹാളിൽ പോലും ഞാനിങ്ങനെയിരുന്നു തലപുകച്ചിട്ടില്ല…. ഒടുവിൽ നിരാശയായിരുന്നു ഉത്തരമെങ്കിലും വെച്ച കാലിനി പിറകോട്ടില്ല…….ഓരോ മുറിയും തപ്പി നോക്കും…തേടി പിടിച്ചൊരു ഏണിയും ഒപ്പിച്ചു ഞാൻ ഒരു സൈഡിലെ സൺഷെയ്ഡിൽ കയറി…

 

“മൈരുകൾ ജനലടച്ചിട്ട് ആണോ കിടക്കുന്നത്….”

 

ജനൽ പാളിയുടെ വിടവിലൂടെ ഏന്തി വലിഞ്ഞു ഞാൻ നോക്കി…മൈര് മൊത്തം ഇരുട്ടാണ്…..ബാക്കി മുറികളിലും അതേ അവസ്ഥ…തപ്പി തപ്പി ഞാനവസാനം ടെറസ്സിലെത്തി…….

 

ആഹാ…ഇഷ്ടപ്പെട്ട പെണ്ണിന്റെ വീടിന്റെ ടെറസിൽ കേറിയിങ്ങനെ അമ്പിളിമാമനെയും നോക്ക് കിടക്കാൻ എന്താ സുഖം…….മൈര്…ദൈവമേ ഒരു വഴി പറഞ്ഞു തായോ……

 

ദേഷ്യം വന്നയെനിക്ക് അവിടെനിന്നൊന്ന് അലറി വിളിക്കാൻ തോന്നി….പെട്ടെന്നാണ് വെള്ളിടി വെട്ടിയത് പോലൊരു ബുദ്ധി മനസിലേക്ക് വന്നത്….ഞാനിപ്പോ കിടക്കുന്നത് ടെറസ്സിലാണ്…എനിക്ക് താഴെയുള്ള ഏതൊ ഒരു മുറിയിലാണ് ചാരുവും…….അവളുടെ ഫോൺ സൈലന്റിൽ അല്ലെങ്കിൽ………

 

പെട്ടന്ന് തന്നെ ഞാനരയിൽ തിരുകിയ ഫോൺ എടുത്തവളെ വിളിച്ചു…പിന്നെയൊട്ടും തിരക്ക് കാണിക്കാതെ ടെറസ്സിലൂടെ നടക്കാൻ തുടങ്ങി……ചെവി കൂർമ്പിച്ചാണ് നടത്തം…..ഒരുതരിയെങ്കിലും ശബ്ദം കേട്ടാൽ………

 

“ഹലോഹ്….!!!!!

 

ബെല്ലടിക്ക് പകരം ഉറക്കച്ചടവോടെയുള്ളൊരു ശബ്ദമാണ് ഞാൻ കേട്ടത്….ഏഹ് ഇവള് ഫോൺ എടുത്തോ….

 

”ച…ചാരു…“

 

വിറയാർന്ന സ്വരത്തിൽ ഞാൻ വിളിച്ചു…പ്ലാനിൽ ഇല്ലല്ലോ ഇങ്ങനൊരു നീക്കം അതുകൊണ്ട് തന്നെ ഞാനാകെ ഒരു ആശയകുഴപ്പത്തിലായി….

 

”എന്താടാ ആദി…നിനക്ക് രാത്രി ഒറക്കമൊന്നുമില്ലേ…?

 

അടഞ്ഞ സ്വരത്തിലവൾ പിന്നേം ചോദിച്ചു….ഉറക്കം വിട്ടിട്ടില്ല അവൾക്ക് അതെനിക്ക് മനസിലായി

 

“ചാരു എനിക്ക് നിന്നോടൊന്നു സംസാരിക്കണം…”

 

“നീ നാളെ വിളിക്കെടാ മോനെ…നാളെ സംസാരിക്കാ…”

 

ആഹാ…എന്താ രസം…ഉറക്കപ്പിച്ചിൽ വിളിച്ചതാണെങ്കിലുമാ മോനെ വിളി….

 

“എന്റെ പൊന്ന് ചാരുവല്ലേ…ഞാനിതാ ഇവിടെയുണ്ട്…ജസ്റ്റ്‌ ഒന്ന് സംസാരിച്ചാ മതി…”

 

കെഞ്ചിക്കൊണ്ട് ഞാൻ ചോദിച്ചു…….പെട്ടെന്ന് അപ്പുറം നിന്ന് ചാടി എണീക്കുന്നതോ തട്ടിവീഴുന്നതോ ഒക്കെയുള്ളത് പോലുള്ള സ്വരം

 

“എവിടെയുണ്ടെന്ന് നീ…ഏഹ്….?

 

ഉറക്കം മുഴുവൻ കാറ്റിൽ പറത്തിയവൾ ഞെട്ടിയേണീറ്റ് കൊണ്ടു ചോദിച്ചു

 

”എന്റെ ചാരു ഒന്ന് പതുക്കെ..വീട്ടുകാർ കേക്കുമെടി…“

 

ചുറ്റിനും പേടിയോടെ നോക്കി ഞാൻ പറഞ്ഞു….എന്നെയാകെ മൊത്തം വിറക്കാൻ തുടങ്ങിയിരുന്നു പേടി കൊണ്ടു….ഏതെങ്കിലും റൂമിലെ ലൈറ്റ് ഓൺ ആയോ എന്ന് ഞാനാ ടെറസ്സിലൂടെ ഓടി നടന്നു തപ്പി…..

 

”പറയെടി തെണ്ടി….എവിടാ നീ…“

 

ഇത്തവണ ദേഷ്യപ്പെട്ടുകൊണ്ടവൾ ചോദിച്ചു……ശബ്ദമൊക്കെ ഉയർന്നു കേൾകാം….പക്ഷെ പേടി കാരണം ഏത് മുറിയിൽ നിന്നാണെന്ന് മനസിലാവുന്നില്ല…….നാളെ നേരം വെളുക്കുമ്പോ നാട്ടുകാർക്കു കാണാനുള്ള കണിയായി ഞാനീ തെങ്ങിൻ ചുവട്ടിൽ കാണുമെന്നിക്ക് ഉറപ്പായി….പടച്ചോനെ….എടാ ധൈര്യം തന്ന തെണ്ടി എവിടെ കേറി ഒളിച്ചിരിക്കുവാടാ നീയ്………….

 

”ചാരു നീയൊന്ന് മെല്ലെ പറയെടി…ഞാൻ…ഞാനീ ടെറസ്സിലുണ്ട്…“

 

”ടെറസ്സിലോ….!!!!!

 

വായും തുറന്നവൾ ചോദിച്ചത് എനിക്ക് താഴെ നിന്ന് വരെ കേട്ടു…അപ്പൊ സെറ്റ്…പിടി വീണു കഴിഞ്ഞു…ആദിയുടെ രാത്രി സഞ്ചാരത്തിന് ഇന്നത്തോടെ പിടി വീണന്ന് മനസിലായി…പിന്നെ ഞാനൊന്നും പറഞ്ഞില്ല..ഫോൺ കട്ട് ചെയ്തവിടെ തന്നെയിരുന്നു….

 

ഏണിയിറങ്ങി പോകാൻ ഉള്ള ധൈര്യമില്ല…അത് തന്നെ കാരണം…..മിനിറ്റുകൾ കഴിഞ്ഞു….ഞാനതേ ഇരുപ്പ് തുടർന്നു….അങ്ങനെ ഇരിക്കെ യാണ് എന്റെ ചെവിയിലാ ശബ്ദം കേട്ടത്…

 

“ആദി…….ആദി……എടാ പൊട്ടാ…..!!

 

ഏഹ് എന്നെയല്ലേ ആ വിളിക്കുന്നത്….ഞാൻ വേഗന്ന് തന്നെ എണീറ്റ് താഴേക്ക് നോക്കി…പാവം…എന്റെ ചാരുവൊരു കുഞ്ഞു ടോർച്ചും പിടിച്ചു വീടിനു ചുറ്റും നടന്നു വിളിക്കുകയാണ്….പിറകെ വീട്ടുകാർ ആരെങ്കിലും ഉണ്ടോയെന്നു ഞാൻ നോക്കി…ഇല്ല അവളൊറ്റക്ക…..

Leave a Reply

Your email address will not be published. Required fields are marked *