ചാരുലത ടീച്ചർ – 5 3അടിപൊളി  

 

”ഇത്രക്ക് വലുപ്പമുണ്ടായിരുന്നോ…?

 

ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു…..പെട്ടെന്നവൾ സ്വന്തം മുലകളിലേക്ക് നോക്കിക്കൊണ്ടെന്റെ ചെവിയിൽ പിടുത്തമിട്ടു…

 

“അയ്യോ….ആഹ്…വിട് വിട്….!!!

 

ചെവി പൊന്നാക്കികൊണ്ടുള്ള അവളുടെ പിടിയിൽ ഞാൻ കിടന്നു പിടഞ്ഞു പോയി….

 

”ആരോട്…ആരോട് ചോദിച്ചിട്ടാടാ നീയെന്റെ വീടിന്റെ മേളിൽ കേറിയത്….“”“

 

ചെവിക്കുട പിടിച്ചു വട്ടം തിരിച്ചു കൊണ്ടവൾ ചോദിച്ചു…പല്ലു കടിച്ചു പിടിച്ചുകൊണ്ടുള്ളയ ചോദ്യം കേൾക്കാൻ നല്ല രസമാ…പക്ഷെ വേദന….

 

”ഞാൻ ചോദിക്കാൻ വേണ്ടി കേറിയതാ….വിട് ചാരു നല്ല വേദനയാ…“

 

അവളുടെ ഒരു കൈ പിടിച്ചു കെഞ്ചിക്കൊണ്ട് ഞാൻ പറഞ്ഞു..എന്തോ പാവം തോന്നിയിട്ടാണെന്ന് തോന്നുന്നു അവളോടുക്കം ശക്തിയിൽ തന്നെരണ്ടു തിരി കൂടി തിരിച്ചിട്ട് പിടിവിട്ടു

 

”കാലമാടത്തി ചെവി പറിച്ചെടുത്തെന്നാ തോന്നണേ..“

 

വേദനകൊണ്ട് ചുവന്നു പോയ ചെവി തിരുമ്മിക്കൊണ്ട് ഞാൻ പിറുപിറുത്തു…അവളതു കേൾക്കുകയും ചെയ്തു…കേട്ടാലിപ്പോ എന്താ….ഹ്മ്മ്…..

 

”നിനക്ക് വീട്ടിലൊന്നും കിടക്കാൻ സ്ഥലമില്ലാഞ്ഞിട്ട് ആണോടാ ഇവടെ വന്നു കേറിയത്…?

 

കൈ രണ്ടും മാറോടു ചുറ്റിപ്പിടിച്ചവൾ ചോദിച്ചു…പതിവിലും ഗൌരവത്തോടെയാണ് ചോദ്യം…

 

ഒരുനിമിഷം ഞാനവളുടെ കൈകളിലേക്ക് നോക്കി….ചുറ്റി പിടിച്ച കൈകളുടെ ശക്തിയിലാ വലിയ മുലകൾ അല്പം മുകളിലേക്ക് പൊങ്ങിയാണ് ഇരിക്കുന്നത്…അത് കണ്ടെന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു

 

“ഞാൻ അവിടേക്ക് ഒന്നും വന്നു കയറിയിട്ടില്ലേ…”

 

മുലകളുടെ രണ്ടിന്റെയും തള്ളിച്ചയിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു

എന്റെ വാക്കുകളുടെ അർത്ഥം മനസിലായതും അവളുടെ കൈകൾ വീണ്ടുമെന്റെ ചെവിയെ തേടിയെത്തി…പക്ഷെ ഇത്തവണ ഞാനാ കയ്യിൽ കയറി പിടിച്ചു

 

“ചാരു….”

 

ദേഷ്യത്തോടെ അവളെന്തോ പറയാൻ തുനിഞ്ഞതും ഞാനവളെ വിളിച്ചു…നിറഞ്ഞ സ്നേഹത്തോടെ…ആ വിളിയിലലയടിച്ച സ്നേഹം എന്റെ കണ്ണുകളിലും പ്രതിധ്വനിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു…..പറയാൻ വന്ന വാക്കുകളെ വിഴുങ്ങി കൊണ്ടവളെന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു…..ഒന്നുറപ്പാ…എന്റെ പൂച്ചകണ്ണുകളിൽ അവളവളെ തന്നെ കാണും ഓരോ തവണയും…അതുകൊണ്ട് മാത്രാമാണ് ഓരോ തവണയും എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ സ്വയം മറന്നു നിന്നു പോകുന്നത്…..

 

“ഹ്മ്മ്…..”“”“

 

പകരമൊരു മൂളൽ മാത്രം……അന്ന് കോളേജിൽ വച്ചു ഞാനവളിൽ കണ്ടയതേ ഭാവം……ഇത് തന്നെ ആണെന്ന് എനിക്ക് തോന്നി പറ്റിയ അവസരം……തലച്ചോറവളിലെ ടീച്ചറെ ഉണർത്താൻ ശ്രമിക്കുമ്പോൾ ഞാനവളുടെ ഹൃദയത്തോട് ചോദിക്കാൻ തീരുമാനിച്ചു…ഞാൻ പിടിച്ചു വച്ച കൈവിരലുകൾക്ക് ഇടയിലൂടെ പതിയെ ഞാനെന്റെ വിരലുകൾ വീണ്ടും കോർത്തു പിടിച്ചു….ഉള്ളം കയ്യിൽ നിറഞ്ഞ നനവ് ഞങ്ങൾ പരസ്പരം കൈമാറി…..

 

”എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു ചാരു…..പേടിയാണ്…ഉള്ളു മുഴുവൻ പേടി….നീയെന്നെ സ്നേഹിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമെന്ന പേടി…“

 

ഹൃദയത്തിൽ തട്ടിയുള്ള എന്റെ വാക്കുകൾ അവളിലും ഭയം സൃഷ്ടിച്ചു കാണണം…ആ കണ്ണുകളിൽ മറ്റൊരു ഭാവം….ഞാൻ ചുറ്റി പിടിച്ചിരുന്ന വിരലുകൾ ശക്തിയോടെ എന്റെ വിരലുകളെയും ചുറ്റിപ്പിടിച്ചു

 

”തെറ്റായി ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല….നിന്നെ കണ്ടയന്ന് തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു….അത്…അത് നിനക്കെന്നെ മനസിലാവുമെന്ന് തോന്നിയത് കൊണ്ടാ….അതുകൊണ്ട് മാത്രമാ നീയെന്റെ ടീച്ചർ ആണെന്ന് അറിഞ്ഞിട്ട് പോലും ഞാനിത്രയുമൊക്കെ നിന്നോട് സംസാരിച്ചത്….ആദ്യമായി തോന്നിയ ഇഷ്ടമാ ചാരു…വിട്ട് കളയാൻ തോന്നിയില്ല…പക്ഷെ…ഓരോ പ്രാവശ്യം കഴിയുമ്പോളും ഞാൻ തെറ്റായൊരു തീരുമാനമാണോ എടുത്തതെന്നൊരു തോന്നൽ…..എന്റെ ഇഷ്ടം നിന്നെ പറഞ്ഞു മനസിലാക്കൻ പറ്റാതെ വരുമോ എന്നൊരു പേടിപോലെ…..അതാ ഞാൻ ഇപ്പൊ വന്നത്…..“

 

കണ്ണൊക്കെ നിറയുന്നത് പോലെ തോന്നിയെനിക്ക്….കളിയായി പറയുമെങ്കിലും ഒരാളിൽ ഇത്രയൊക്കെ മാറ്റം കൊണ്ടുവരാൻ ചില പ്രണയങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് ബോധ്യമായി…..എന്റെ കലങ്ങിയ കണ്ണുകളിൽ തന്നെ നോക്കിയാണ് ചാരുവിന്റെ നിൽപ്പ്….പാവം അവൾക്കും മനസിലാവുന്നില്ലായിരിക്കും ഇതുപോലൊരു വട്ടു ചെക്കനെ എങ്ങനെ പറഞ്ഞു മനസിലാകുമെന്ന്…..

 

അവളുടെ കൈകളിലൊരു വിറയൽ കൊണ്ടതും ഞാൻ മെല്ലെ പറഞ്ഞു തുടങ്ങി

 

”സാരമില്ല…എനിക്ക് മനസിലാവും…..നീ പഠിപ്പിക്കുന്ന എത്രയോ സ്റ്റുഡന്റസിൽ ഒരാൾ മാത്രമാണ് ഞാനെന്നു…എന്നെക്കാൾ ഒരുപാട് ശ്രദ്ധിക്കാനും ഉത്തരവാദിത്തവുമുള്ളത് നിനക്കാണെന്ന് എനിക്ക് മനസിലാവാഞ്ഞിട്ടല്ല…..പക്ഷെ ഇപ്പൊ ഒരു ആശ്വാസമുണ്ട്…ആദ്യമായി തോന്നിയ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം ഞാൻ കാണിച്ചല്ലോ……അത് മതി എനിക്ക്…സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അതിനുള്ള ധൈര്യം എനിക്ക് ഉണ്ടാവുമോയെന്ന്…“

 

അവളുടെ കൈകളെ സ്വാതന്ത്ര്യമാക്കികൊണ്ട് ഞാൻ പറഞ്ഞു….തികട്ടി വരുന്ന വിഷമത്തെ പിടിച്ചു കെട്ടാൻ ഞാനൊരല്പം വിഷമിച്ചു….

 

”ഞാൻ…ഞാനെന്നാ പോവട്ടെ…പേടിക്കണ്ട കെട്ടോ ടീച്ചറെ…ഇതുപോലെയിനി ഓരോന്ന് പറഞ്ഞു ഞാനിനി ശല്യം ചെയ്യാൻ പിറകെ വരുകേല…“

 

അവളെ നോക്കി ഒന്ന് ചിരിക്കാൻ ഞാൻ ശ്രമിച്ചു…പക്ഷെ അത് പാളിപോയെന്ന് മനസിലായതും പിന്നവൾക്ക് മുഖം കൊടുക്കാതെ ഞാൻ ഏണി ലക്ഷ്യമാക്കി നടന്നു…..പെട്ടന്ന് തന്നെ ഇവിടുന്ന് ഇറങ്ങണം…അവളുടെ കണ്ണിൽ പെടാത്ത ഒരിടത്തു മാറിനിന്നു ഉള്ളിലെ വിഷമങ്ങൾ മുഴുവനും കരഞ്ഞു തീർക്കണം….അതായിരുന്നു ലക്ഷ്യം…അല്ലാതെയെനിക്ക് സമാധാനമായി മുൻപോട്ട് പോകാൻ സാധിക്കില്ല….ഞാനുമൊരു മനുഷ്യനല്ലേ……

 

പെട്ടെന്നാണ് എന്റെ കയ്യിലൊരു പിടി വീണത്……ചാരുവാണ്….എനിക്കറിയാം ഞങ്ങൾ നാളെയും കാണേണ്ടവർ ആണ്…ഒരു ടീച്ചർ എന്ന നിലയിൽ അവൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്…ഇപ്പൊ തന്നെയുള്ള ഈ പിടി അവൾക്ക് എന്നോട് പറയാൻ ഉള്ള കാര്യങ്ങൾക്ക് വേണ്ടിയാണ്…ഉപദേശങ്ങൾക്ക് വേണ്ടിയാണ്…….ഏതായാലും നനഞു…ഇനിയിപ്പോ ഇവളുടെ മുൻപിൽ നിന്ന് തന്നെ കരയാനാണ് ദൈവം മനസ്സിൽ കണ്ടിരിക്കുന്നതെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ………

 

നിർവികാരമായൊരു ചിരിയോടെ ഞാനവളെ നോക്കി

 

പക്ഷെ എനിക്കു മുൻപേ അവളുടെ കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരുന്നു….

 

“ഏഹ്…എന്താ ചാരു ഇത്…നീയെന്തിനാ കരയുന്നെ….!!

 

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടു നിൽക്കാനുള്ള മനസ്സില്ലാത്ത വേഗന്നവളോട് ചോദിച്ചു…..ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊടുക്കണമെന്നുണ്ട് പക്ഷെ ഇനിയും എങ്ങനെയാ ഓരോന്ന് കാണിച്ചവളെ ശല്യം ചെയ്യുന്നത്…..അവൾക്ക് എന്നോട് ചെറിയൊരു ദേഷ്യമുണ്ടെന്ന് എനിക്ക് അറിയാം…അത് മാറി വെറുപ്പായി കാണുവാൻ തീരെ ആഗ്രഹമില്ലാത്തത് കൊണ്ടാണ്………….

Leave a Reply

Your email address will not be published. Required fields are marked *