ജീവിതമാകുന്ന നൗക – 10 Like

അനുപമ ഓടി വന്നു സംസാരിക്കാനായി. മറ്റു ക്ലാസ്സിൽ ഉള്ളവരൊക്കെ പുറത്തു വന്നു നോക്കി പോകുന്നുണ്ട്. പക്ഷേ ഞാൻ കരുതിയ പോലെയുള്ള പ്രശ്നങ്ങളൊന്നും ഇത് വരെ ഇല്ല. ക്ലാസ്സിലുള്ള ചില പെണ്ണുങ്ങളുടെ മുഖത്തു ഒരു സഹതാപ ഭാവമല്ലാതെ കുത്തുവാക്കുകളൊന്നുമില്ല.

പിന്നെയും കലിപ്പ് അമൃതക്ക് മാത്രമാണ്. അവള് വരണേൽ വരട്ടെ. അടുത്ത പീരീഡ് കഴിഞ്ഞാൽ ഉച്ചക്കുള്ള ബ്രേക്ക് ആണ്. അപ്പോൾ അറിയാം ആളുകളുടെ പ്രതീകരണം.

അടുത്ത പീരീഡ് തുടങ്ങിയപ്പോളും അർജ്ജു മാത്രം ക്ലാസ്സിലേക്ക് വന്നില്ല. ഞാൻ വന്നതിനി അവന് ഇഷ്ടപ്പെട്ടില്ലേ. ഇഷ്‌പ്പെട്ടില്ലെങ്കിൽ വീട്ടിൽ പോയിരുന്നോട്ടെ ഞാൻ എന്തായാലും ക്ലാസ്സിൽ വരും. പേരുദോഷം പെണ്ണായ എനിക്കല്ലേ.

ഉച്ചക്ക് അനുപമയുടെ കൂടെ നേരെ ക്യാന്റീനിലേക്ക് നടന്നു. സീനിയർസ് ഒക്കെ ക്ലാസ്സിൽ തന്നയാണ്. ഞങ്ങൾ കഴിച്ചിറങ്ങുമ്പോളെ സീനിയർസ് എത്തുകയുള്ളൂ.

നേരേ ക്യാന്റീനിൽ ചെന്ന് ബിരിയാണി തന്നെ പറഞ്ഞു. 1st എം.ബി.എ യിലെ രണ്ടു ബാച്ച് പിള്ളേരുണ്ടായിട്ടും ആ ടേബിളിൽ ഞാനും അനുപമയും മാത്രം. ഇത് എന്താണ് തൊട്ടുകൂടായ്മയോ. എങ്കിലും അതൊന്നും മൈന്ഡാക്കിയില്ല അനുപമയുമായി പാറു ചേച്ചിയുടെ കഥയൊക്കെ പറഞ്ഞിരുന്നു. അവൾക്ക് ഗോവ മുതൽ നടന്ന കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട് എന്നെനിക്ക് മനസ്സിലായി.

“ഡി ക്ലാസ്സ് കഴിഞ്ഞു നീ വാ നമുക്ക് കഫെയിൽ പോകാം ഞാൻ നടന്നതൊക്കെ പറയാം “

കഴിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും സീനിയർ പിള്ളേരൊക്കെ അകത്തു കയറാൻ നിൽക്കുന്നുണ്ട്. സീനിയർ ചേച്ചിമാരൊക്കെ എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്. അരുൺന്ന് പറഞ്ഞ വായ്നോക്കി സീനിയറും അവൻ്റെ ഗാങ്ങും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഡയലോഗ് വീഴും എന്നുറപ്പാണ്.

“അന്നകുട്ടിയോ മൂന്നാറിന് ഒരു ടൂർ പ്ലാൻ ചെയുന്നുണ്ട്. കൂടെ വരുന്നോ.”
ഒരുത്തൻ വിളിച്ചു കൂവിയതും എല്ലാവന്മാരും കൂടി ചിരിച്ചു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. ഈ അവസരം പാഴാക്കരുത്. നേരെ വിളിച്ചു കൂവിയവൻ്റെ അടുത്തേക്ക് ചെന്ന്. എൻ്റെ വരവ് കണ്ടപ്പോൾ തന്നെ അവനൊന്ന് പേടിച്ചിട്ടുണ്ട്.

” ചേട്ടാ മൂന്നാർ ഞാൻ കുറെ പോയിട്ടുണ്ട്. വേറെ സ്ഥലം വല്ലതുമുണ്ടോ? നമുക്ക് പോകാം. പോകുമ്പോൾ നിൻ്റെ അമ്മയെ കൂടി വിളിക്കാം എന്തേ?”

എല്ലാവരും ചിരിയായി. അതോടെ അവന് വയറു നിറഞ്ഞു. ഞാൻ തിരിഞ്ഞു നടന്നതും “ഹേ പടാക്ക” എന്ന് അരുൺവിളിച്ചു. തിരിഞ്ഞപ്പോൾ അവനും ഗാങ്ങും നിന്ന് ഇളിക്കുന്നുണ്ട്. ഉള്ളൊന്നു കാളി. ഇവിടെ തോറ്റാൽ തീർന്നു.

സാദാരണ സിനിമയിലൊക്കെ പെണ്ണുങ്ങൾ മുഖത്തു നോക്കി കൈ വീശുകയാണ് പതിവ്. പക്ഷേ ഞാൻ കരാട്ടെ പഠിച്ചത് അതിനല്ല. വയറു നോക്കി നല്ലൊരു പഞ്ച് അങ്ങോട്ട് കൊടുത്തു.

എൻ്റെ ഇടി കിട്ടിയതും അവൻ നിലത്തിരുന്നു പോയി. ആ മാതിരി ഇടിയാണ് ഇടിച്ചത്. കൂടെ ഉള്ളവന്മാരൊക്കെ അമ്പരന്നു നിൽക്കുകയാണ്. നേരത്തെ ഡയലോഗ് ഇറക്കിയവൻ വേഗം പിന്നിലോട്ട് മാറി അല്ലെങ്കിൽ അവനിട്ടും രണ്ടെണ്ണം കൊടുക്കാമായിരുന്നു. ആകെ നിശബ്ദത. അപ്പോഴേക്കും ഒന്ന് രണ്ട് ടീച്ചിങ്ങ് സ്റ്റാഫ് എത്തി.

ആരും ഒന്നും ചോദിച്ചതുമില്ല പറഞ്ഞുമില്ല. നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു. അനുപമ കൂടെയുണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സിലിരുന്നു അനുപമയുമായി ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. മറ്റു ക്ലാസ്സിലുള്ളവരൊക്കെ വന്നു നോക്കി പോകുന്നുണ്ട്.

ഞാൻ വിചാരിച്ചതു പോലെ തന്നെ മീര മാമിൻ്റെ ഓഫീസിലെ അറ്റൻഡർ എത്തി. ഒന്നും പറയാൻ നിന്നില്ല നേരെ അവരുടെ റൂമിലേക്ക്. അവിടെ എത്തിയപ്പോൾ മറ്റവൻ അവിടെ ഉണ്ട് അരുൺ. പാവത്താനെ പോലെയാണ് നിൽപ്പ്.

മാഡം അകെ ദേഷ്യത്തിലാണ്.

അന്നേ എന്തു പണിയാണ് കാണിച്ചത്. കോളേജിൽ ഡിസ്‌സിപ്ലിൻ എന്നൊരു സാധനമില്ലേ. ഒരാളെ ഇടിക്കുക എന്നൊക്കെ പറഞ്ഞാൽ……

അവര് നിന്ന് കത്തുകയാണ്.

“എന്തെങ്കിലും ഉണ്ടെങ്കിൽ കംപ്ലൈന്റ്റ് ചെയ്‌താൽ നടപടിയെടുക്കാനല്ലേ ഞങ്ങളിരിക്കുന്നത്. “

“മാം രാവിലെ പറഞ്ഞത് ഇത്ര വേഗം മറന്നോ? എൻ്റെ കാര്യത്തിൽ യാതൊരു ഇടപെടലും നടത്തില്ല എന്നത്. “

എൻ്റെ മറുപടി കേട്ടതോടെ അവരൊന്നു അടങ്ങി.
“പിന്നെ കംപ്ലൈന്റ്റ് ചെയ്യാനാണെങ്കിൽ ഞാൻ ചെയ്തോളാം പക്ഷേ ഇവിടെ അല്ല അപ്പച്ചിയുടെ അടുത്ത്. കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. അതു കൊണ്ട് ഈ വക കാര്യത്തിന് എന്നെ ഇങ്ങോട്ട് വിളിപ്പിക്കരുത്. പഴയ അന്നയായിരുന്നേൽ നിങ്ങളുടെ അടുത്തു വന്നേനെ. ഇനി അതുണ്ടാകില്ല ഇനി അങ്ങോട്ട് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. അത്രയും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇറങ്ങി നേരെ ക്ലാസ്സിലേക്ക് തന്നെ പോയി.”

ഉച്ചക്ക് തന്നെ അവനുള്ള സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ കയറി. ക്ലാസ്സു കഴിഞ്ഞു അനുപമയെ കൂട്ടി നേരെ കഫേയിലേക്ക് പോയി. അവളുടെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. എൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങളും.

അർജ്ജു വേർഷൻ:

കീർത്തനയെ മീര മാഡം നടപടിയിൽ നിന്നൊഴുവാക്കി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിൻ്റെ ദേഷ്യത്തിലാണ് ഞാൻ ക്ലാസ്സിൽ ഇരുന്നത്. ആദ്യത്തെ ബ്രേക്ക് ആയപ്പോൾ രാഹുൽ വീണ്ടും ജെന്നിയുടെ അടുത്തേക്ക് ഓടി. മാത്യു വന്നു എൻ്റെ അടുത്തു കുറച്ചു സംസാരിച്ചു. ദീപു ഹോസ്റ്റലിൽ നിന്ന് മുങ്ങിയ കാര്യമായൊക്കെ എന്നോട് പറഞ്ഞു.

രണ്ടാമത്തെ പീരീഡിൻ്റെ പകുതി കഴിഞ്ഞപ്പോളാണ് അന്ന ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്. എല്ലാവരുടെയും നോട്ടം അവളിലേക്കായി. എന്തുകൊണ്ടോ അവളുടെ വരവ് എന്നിൽ അസ്വസ്ഥത ഉണ്ടാക്കി. അന്നുണ്ടായിരുന്ന സഹതാപം ഒക്കെ പോയിരിക്കുന്നു. എന്നെയും അവളെയും കൂട്ടി ആയിരകണക്കിന് കഥകൾ ഇറങ്ങുമെല്ലോ എന്നായിരുന്നു എൻ്റെ ചിന്ത.

ഞാൻ മുൻപിലിരുന്ന് ലാപ്ടോപ്പിൽ നോക്കിയിരുന്നതല്ലാതെ അവളെ നോക്കിയതേ ഇല്ലേ. എന്തു വന്നാലും ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കുന്ന പ്രശ്നമായില്ല. അവൾ സ്ഥിരമിരിക്കുന്ന എൻ്റെ അടുത്തുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അതു കൊണ്ട് ഇന്ന് ഏതായാലും ഇവിടെ ഇരിക്കില്ല. അവൾ പിൻനിരയിൽ എതിർ ദിശയിലുള്ള ഏതോ സീറ്റിൽ പോയിരുന്നു. സോഫിയ മിസ്സ് പോഡിയത്തിൽ രണ്ടു തട്ട് തട്ടിയതോടെ അതും തീർന്നു

ക്ലാസ്സിലെ ചിലരൊക്ക എൻ്റെ മുഖഭാവമെന്തെന്ന് അറിയാനായി നോക്കുന്നുണ്ട്.

അർജ്ജു വേർഷൻ:

അടുത്ത ബ്രേക്കായതും ഞാൻ നേരെ ലൈബ്രെറിയിലേക്ക് പോയി. രാഹുലിൻ്റെ അടുത്ത് മാത്രമാണ് പറഞ്ഞത്. വിശാലമായ ലൈബ്രറിയാണ്. ഐഐഎം പഠിക്കുമ്പോൾ എല്ലാവരും ലൈബ്രറിയിലാണ് സംസാരവും വർക്കും എല്ലാം. ഇവിടെ ശ്‌മശാന മൂകതയാണ്. ബെല്ലടിച്ചതും ലൈബ്രറിയൻ എന്നെ പറഞ്ഞു വിടാൻ വന്നു. എന്നെ തിരിച്ചറിഞ്ഞതോടെ അങ്ങേര് ഒരു മൂളി പാട്ടും പാടി പോയി. അതികം താമസിക്കാതെ ഞാൻ അവിടെ ഇരുന്നു സുഖമായി കുറെ നേരം ഉറങ്ങി. രാഹുൽ വന്ന് തട്ടി വിളിച്ചപ്പോളാണ് ആണ് ഞാൻ എഴുന്നേറ്റത്. ഉച്ചക്ക് ബ്രേക്കിൻ്റെ സമയം കഴിയാറായിരിക്കുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പുറത്തു പോയി കഴിക്കാനുള്ള ടൈം ഇല്ല. ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു.
“അർജ്ജു ക്യാന്റീനിൽ പോണോ?”

Leave a Reply

Your email address will not be published. Required fields are marked *