ജീവിതമാകുന്ന നൗക – 10 Like

ജോസ് കൊച്ചാപ്പയുടെ ആൾക്കാരെ അർജ്ജുവിന് വേണ്ടി അടിച്ചോടിച്ച് ആരാണ്? എന്നിട്ട് അങ്ങനെ ഒരു സംഭവം നടന്നത് അർജ്ജുവും രാഹുലും എന്തു കൊണ്ടാണ് അറിയാതിരുന്നത്?

അർജ്ജുവിനെ കാത്തു കിടന്ന ബെൻസ് ജി വാഗണ് ആരുടേയാണ്? അതിലെ ഡ്രൈവർ ദീപക്ക് എന്തുകൊണ്ടാണ് അർജ്ജുൻ പറഞ്ഞത് അനുസരിക്കാതിരുന്നത്

ഇന്നോവ കാറിൽ എത്ര പേരുണ്ടായിരുന്നു? ഇനി അവരാണോ കൊച്ചാപ്പയുടെ ഗുണ്ടകളെ അടിച്ചൊതുക്കിയത്?

രാജീവ് കുമാർ എന്ന സിബിഐ ക്കാരൻ എന്തു വെച്ചാണ് പപ്പയെയും കൊചാപ്പയെയും ബ്ലാക്ക് മെയിൽ ചെയ്‌തത്‌. അയാൾ എന്തിനാണ് ഞാനും അർജ്ജുവും തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞത്. ?

അർജ്ജുവും ജേക്കബ് അച്ചായനും തമ്മിൽ എന്താണ് ബന്ധം

ഇത്രയും കാര്യങ്ങൾ എഴുതി കഴിഞ്ഞപ്പോളേക്കും അന്നയുടെ തലയൊക്കെ പെരുത്തു. അവൾ ദീപു അയച്ച ഫോട്ടോസ് എടുത്തു നോക്കി. കൊള്ളാം അർജ്ജുവിനെ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന അന്ന. ഭാഗ്യം ഡ്രെസ്സൊക്കെയുണ്ട്. അന്ന കുറച്ചു നേരം കൂടി ഫോട്ടോസ് നോക്കിയിരുന്നു എന്നിട്ട് ആ ഫോട്ടോസ് ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്‌തു. ഡിലീറ്റ് ചെയ്യാനാണ് അങ്ങനെ ചെയ്‌തത്‌. പക്ഷേ എന്തു കൊണ്ടോ ഡിലീറ്റ് ചെയ്തില്ല.

സ്റ്റീഫനും ഇന്ന് വന്നില്ലല്ലോ. ഹോസ്റ്റലിൽ ആയിരുന്നേൽ ഇപ്പോൾ അടിച്ചു പൊളിച്ചു കഥയൊക്കെ പറഞ്ഞിരിക്കാമായിരുന്നു. എന്തു പെട്ടന്നാണ് തൻ്റെ ജീവിതം മാറി മറഞ്ഞത്. ആർക്കും വേണ്ടാത്തവളായിരിക്കുന്നു.

അന്നയുടെ മനസ്സ് വിഷമത്താൽ നിറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ആ അന്ന മോൾ എത്തിയായിരുന്നു. ഇന്ന് കുറച്ചു റിപ്പോർട്ട് അയക്കാനുണ്ടായിരുന്നു. അതാണ് കുറച്ചു വൈകിയത്.”

പാറു ചേച്ചിയാണ്. അന്ന വേഗം കണ്ണുകൾ തുടച്ചു.

“എന്താ മോളെ മോള് എന്തിനാ കരയുന്നത്?”

“ഒന്നുമില്ല ചേച്ചി. വെറുതെ കിടന്നപ്പോൾ ഓരോന്നൊക്കെ ആലോചിച്ചു പോയി.”

പാറു അന്നയെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. എന്നാൽ അന്നക്ക് കൂടുതൽ വിഷമം ആണ് ഉണ്ടായത്. അമ്മയുണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി.

“അയ്യേ മോളിങ്ങനെ കരയല്ലേ. എന്തു പ്രശ്നമുണ്ടെങ്കിലും നമുക്ക് സോൾവ് ചെയ്യാം.”
“കുട്ടി ഭയങ്കര ആലോചനയിലാണെല്ലോ. എന്താണ് കാര്യം?”

ഒന്നുമില്ല ചേച്ചി

“പഠിക്കാൻ എന്തു സഹായം വേണേലും പറഞ്ഞോ അക്കൗണ്ടൻസി ഒക്കെ ഞാൻ പഠിപ്പിക്കാം. ഞാൻ എം.കോം റാങ്ക്‌ ഹോൾഡർ ആയിരുന്നു പക്ഷേ ഫീസ് തരണം.”

പാറു തമാശയായി പറഞ്ഞു

“ശരി ചേച്ചി.”

പിന്നെ അവർ കുറെ നേരം കൂടി സംസാരിച്ചിരുന്നു. അത് കഴിഞ്ഞു മെസ്സിൽ പോയി ഫുഡ് കഴിച്ചു. പിന്നെ അന്ന കുറച്ചു നേരം Assignment ഒക്കെ ചെയ്‌തിരുന്നു. പിന്നെ കിടന്നുറങ്ങി.

കോസ്മോസ് ക്ലബ്, കൊച്ചി “

മാർക്കോസ് അയാളുടെ അളിയൻ പയസുമായി രഹസ്യ കൂടി കാഴ്ച്ചയിലാണ്

“എന്തായി ആ പയ്യനെ പറ്റി രഹസ്യമായി അന്വേഷിച്ചോ?”

“ചേട്ടാ അമേരിക്കയിൽ അന്വേഷിക്കാൻ അവൻ്റെ അഡ്രസ്സ് ഇല്ലാതെ

എങ്ങനെ? പിന്നെ ആ ലോക്കൽ ഗാർഡിയനെ ജേക്കബ്നെ കുറിച്ചന്വേഷിച്ചു. പട്ടാളക്കാരൻ ആൾ ഒരു ഒറ്റയാനാണ്. എസ്റ്റേറ്റ് കുമളിയിൽ നിന്ന് ഇരുപത് km മാറി ആണ്. ഏല കൃഷി ആണ്. അവര് അവിടെ ഉണ്ടായിരുന്നു. പെണ്ണിനെ പട്ടാളക്കാരൻ്റെ ഒപ്പം കുമിളി ടൗണിൽ കണ്ടവരുണ്ട്. പക്ഷേ പയ്യന്മാരുണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ ഇല്ല.”

“അതൊക്കെ എനിക്കറിയാമെടോ ഇവിടെ കാക്കനാട് ഹോസ്റ്റലിൽ ഉണ്ട്. നമ്മുടെ റോയുടെ ഭാര്യാ സ്റ്റെല്ല നടത്തുന്ന ഹോസ്റ്റലിൽ. അന്നയുടെ ടീച്ചറിന് അവിടത്തെ വാർഡനെ അറിയാം. അങ്ങനെ കയറി പറ്റിയതാണ്. “

“കുര്യൻ സാറും ജോസും? “

“ഒന്നുമങ്ങോട്ട് വിട്ട് പറയുന്നില്ല. തത്ക്കാലം അന്നയുട പഠനം തുടരാൻ സമ്മതിച്ചു എന്ന് മാത്രമാണ് എന്നോട് പറഞ്ഞത്. പക്ഷേ എന്തൊക്കെയോ പ്ലാൻ ചെയ്‌തിട്ടുണ്ട്‌ ജോസ് ഓടി നടക്കുന്നുണ്ട്. കല്യാണത്തിന് ഇപ്പോഴും സമ്മതമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഈ ബമ്പർ ലോട്ടറി അങ്ങനെ കളയാൻ പററുമോ ജോണി അറിഞ്ഞിട്ടില്ല. ജിമ്മിയോടെ അവൻ്റെ അടുത്തു ഒന്നും പറയണ്ട എന്ന് ചട്ടം കെട്ടിയിട്ടുണ്ട്. “

“പയ്യന് നല്ല സെറ്റപ്പ് ആണെങ്കിൽ ഇനി കുര്യൻ സാർ മറുകണ്ടം ചാടുമോ ചേട്ടാ ?”

“അതിന് ചാൻസ് ഇല്ല അന്യ മതസ്ഥനെ കെട്ടിയാൽ പിന്നെ കുര്യൻ സാർ പാലായിൽ ജയിക്കുമോ?”

“ചേട്ടായിക്ക് ഇത്രയും നാളായിട്ട് കുരിയൻ സാറിനെ മനസ്സിലായിട്ടില്ലേ. ഇത്രയും കൂർമ്മ ബുദ്ധിയുള്ള ആളെ ചേട്ടൻ ജീവതത്തിൽ കണ്ടിട്ടുണ്ടോ? ഇതൊക്കെ വല്ല മീഡിയക്കാരും മണത്തറിയും പിന്നെ കുര്യൻ മത മൈത്രി കളിക്കും. ക്രിസ്ത്യൻ വോട്ടിനൊപ്പം അയാൾ ഹിന്ദു വോട്ടുകൂടി പിടിക്കും. അതു കൊണ്ട് ചേട്ടായി എത്രയും പെട്ടന്ന് കല്യാണം നടത്തിക്ക് അല്ലെങ്കിൽ വേറെ പരിപാടി നോക്ക്.
മാർക്കോസ് ആലോചനയിലായി. സംഭവം ശരിയാണ്. ചെറിയ ചാൻസ് ആണെങ്കിലും റിസ്ക് എടുക്കാൻ വയ്യ

“പയസെ നീ ഒരു ഐഡിയ പറ?”

“ചേട്ടൻ ആ റോയിയെയും സ്റ്റെല്ലയും പോയി കാണു. എന്നിട്ട് എങ്ങനെയെങ്കിലും അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്ക്. അവൾ എന്തു ചെയ്യും എന്ന് നോക്കാം. “

“ഡാ അവൾ തിരിച്ചു അവൻ്റെ അടുത്തേക്ക് പോയാലോ?”

“അതൊന്നുമുണ്ടാകില്ല. അങ്ങനെയാണെങ്കിൽ അവൾ എന്തിന് ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കണം. ഇപ്പോൾ തന്നെ അവൻ്റെ ഒപ്പം പൊറുതി തുടങ്ങില്ലായിരുന്നോ?”

“ഞാൻ എന്തായാലും റോയിയെ ഒന്ന് കാണട്ടെ. അവൻ എന്തായാലും അത് മുതലാക്കും. “

മാർക്കോസ് രണ്ട് പെഗ് കൂടി അടിച്ചിട്ട് അവിടന്ന് ഇറങ്ങി. റോയിയെ കണ്ട് അന്നയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണം.

…….

അന്നയുടെ ഹോസ്റ്റലിൽ:

കോളേജിൽ നിന്ന് വന്ന ശേഷം അന്ന ആലോചനയിലാണ്.

സീനിയർ അരുണിന് സസ്പെന്ഷന് കിട്ടിയതോടെ ആരും കളിയാക്കലും ഡയലോഗ് പറയലുമൊന്നുമില്ല. എങ്കിലും സീനിയസ് കാണുമ്പോൾ ചെറുതായി പുച്ഛിക്കുന്നുണ്ട്. പിന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ ഇപ്പോഴും ഇതു തന്നയാണ് സംസാരം എന്ന് അനുപമ വഴി അറിഞ്ഞു. ആർക്കും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നറിയില്ല. രാഹുൽ വഴിയുള്ള ജെന്നിയുടെ വേർഷൻ ആണ് കൂടുതൽ പേരും വിശ്വസിച്ചിരിക്കുന്നത്.

അനുപമ അല്ലാതെ ക്ലാസ്സിലെ പെണ്ണുങ്ങൾ ആരും തന്നെ തൻ്റെ അടുത്തു സംസാരിക്കാൻ വരുന്നില്ല. ഒരു തരം ഐത്തം. അമൃതയാണെങ്കിൽ മുഖം വീർപ്പിച്ചാണ് നടക്കുന്നത്. ആണുങ്ങളുടെ ഇടയിൽ നിന്നാണ് ബേധപെട്ട പ്രതീകരണം സുമേഷും ടോണിയും വന്നു സംസാരിച്ചു. എന്തിന് ദീപുവിൻ്റെ ചങ്കു രമേഷ് വരെ വന്നു സോറി പറഞ്ഞു.

പക്ഷേ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് അർജ്ജുവിൻ്റെ പ്രവർത്തികളായിരുന്നു. ഇപ്പോൾ മുഖത്തു പോലും നോക്കുന്നില്ല. അന്ന് കോളേജിൽ എത്തിയപ്പോൾ കാണിച്ച അനുകമ്പ അവൻ്റെ മുഖത്തു കാണാനില്ല. അവൻ്റെ പ്രവർത്തി കണ്ടാൽ ഞാൻ കാരണം അവൻ്റെ മാനം പോയത് പോലെയുണ്ടല്ലോ. ഇനി ആ രാഹുൽ വല്ലതും പറഞ്ഞു എരി കയറ്റിയോ.

Leave a Reply

Your email address will not be published. Required fields are marked *