ജീവിതമാകുന്ന നൗക – 10

Kambi Kuttan – Jeevitha Nauka Part 10 | Author  : Red Robin | Previous Part

തിരക്ക് കാരണം ഈ പാർട്ട് വൈകി. പിന്നെ കറക്റ്റ് ചെയ്യാനും സാധിച്ചില്ല. അത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം

അന്നയുടെ ഹോസ്റ്റലിൽ:

തിങ്കളാഴ്ച്ച തന്നെ കോളേജിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു. അത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു. പാറു ചേച്ചി എഴുന്നേറ്റിട്ടില്ല. ശബ്ദമുണ്ടാക്കാതെ ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി റെഡിയാകാൻ തുടങ്ങി.

അപ്പോഴാണ് അരുൺ സാർ എന്നെ വിളിച്ചു. കോളേജിലേക്ക് ആദ്യ പീരീഡ് കഴിഞ്ഞു എത്തിയാൽ മതി എന്ന് അറിയിച്ചു. ടൂർ വിഷയത്തെ സംബന്ധിച്ച് എന്തോ സർക്കുലർ വായിക്കാനുണ്ട് പോലും. ആരെങ്കിലും തന്നെ അധിക്ഷേപിച്ചാൽ അപ്പോൾ തന്നെ ശക്തമായ നടപടിയെടുക്കും പോലും. പിന്നെ ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു എന്നും പറഞ്ഞു. പക്ഷേ കീർത്തനയുടെ കാര്യമൊന്നും തന്നെ പറഞ്ഞില്ല.

ഞാൻ എൻ്റെതായ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു. ഇനിയുള്ള ഒന്നര കൊല്ലം സർവൈവ് ചെയ്യണമെങ്കിൽ അങ്ങേയറ്റത്തെ ചങ്കുറ്റം കാണിക്കേണ്ടിയിരിക്കുന്നു. അതിന് വില്ലത്തി ആകണമെങ്കിൽ അങ്ങനെ.

പിന്നെ കീർത്തനയെ കിട്ടിയാൽ മുഖം നോക്കി ഒരെണ്ണം കൊടുക്കണം. ദീപുവിന് ഉള്ളത് പിന്നെ കൊടുക്കാം. രണ്ടാമത് ആരെങ്കിലും കളിയാക്കാൻ വന്നാൽ അവർക്ക് എതിരെ കംപ്ലൈന്റ്റ് ഒന്നും കൊടുക്കുന്നില്ല. സ്പോട്ടിൽ തന്നെ പ്രതീകരിക്കണം. ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം.

“അന്ന കൊച്ചു എന്താണ് ആലോചിക്കുന്നത്. “

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തന്നെ നോക്കുന്ന പാറു ചേച്ചി

“ഒന്നുമില്ല ചേച്ചി കോളേജിൽ എങ്ങനെ പോകണം എന്നാലോചിക്കുകയായിരുന്നു. ചേച്ചി എപ്പോഴാ ബാങ്കിൽ പോകുന്നത്.“

“എനിക്ക് ഒമ്പതര ആകുമ്പോൾ അവിടെ എത്തണം. ഇവിടന്ന് 5 മിനിറ്റ് നടന്നാൽ മതി.”

“അന്നകുട്ടിക്ക് ക്ലാസ്സ് എപ്പോൾ തുടങ്ങും?”

“എല്ലാ ദിവസവും 8 :30 ആണ്. ഇന്ന് താമസിച്ചു ചെന്നാൽ മതി.”
“ഒരു 10 മിനുറ്റ് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം എന്നിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകാം “

പാറു ചേച്ചി ബാത്‌റൂമിൽ കയറിയപ്പോൾ അന്ന വീണ്ടും ഓരോന്ന് ആലോചിച്ചിരുന്നു

****

അർജ്ജുവിൻ്റെ ഫ്ലാറ്റിൽ :

തലേ ദിവസം കോളേജിൽ പോകേണമെനന്നൊക്കെ തീരുമാനിച്ചതാണ്. പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ എൻ്റെ മനസ്സ് മാറി. എല്ലാമൊന്ന് കലങ്ങി തെളിയുന്നത് വരെ കുറച്ചു ദിവസത്തേക്ക് കോളേജിൽ പോകേണ്ട എന്നൊരു തോന്നൽ. ഞാൻ രാഹുലിൻ്റെ അടുത്ത് അത് ഒന്ന് സൂചിപ്പിച്ചു. പക്ഷേ അവനാണെങ്കിൽ ജെന്നിയെ കാണാതെ ഇരിക്കപ്പൊറുതിയില്ല. കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ടല്ലോ. ഫോണിൽ കൂടി ഒരു സംസാരവും വേണ്ട എന്ന ജീവ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് അവന് നേരിട്ട് കുറെ കഥ പറയാനുണ്ട് എന്നറിയാം. ഒരു തരത്തിലാണ് അവനെ ഇന്ന് കോളേജിൽ പോകേണ്ട എന്ന് പറഞ്ഞു പിടിച്ചിരുത്തിയിരിക്കുന്നത്.

അപ്പോഴാണ് അരുൺ സാർ വിളിക്കുന്നത്.

“സുരക്ഷ പ്രശ്നമുള്ളത് കൊണ്ട് ഇനി കുറച്ചു നാൾ കോളേജ് വരെ എസ്കോർട്ടുണ്ടാകും. പിന്നെ വണ്ടി ദീപക്ക് ഡ്രൈവ് ചെയ്യും.

ദീപക്ക് അടക്കം നാലു പേർ അവിടെ തന്നെയുള്ള കിംഗ് ടവറിൽ താമസിക്കുന്നുണ്ട്. എവിടെ പോകാൻ ആണെങ്കിലും വിളിച്ചാൽ മതി. ഫോൺ നമ്പർ ഞാൻ അയച്ചു തരാം. “

“അത് വേണോ സാർ. എല്ലാവരും അറിയില്ലേ? “

“ഇല്ല, ആരും തന്നെ നോട്ടീസ് ചെയ്യില്ല. കോളേജ് ഗേറ്റ് വരെയെ അവർ കാണൂ. ദീപക്ക് അവിടെ ഇറങ്ങിക്കോളും. “

“ കുറച്ചു നാളത്തേക്ക് മതിയായിരിക്കും.”

“സാർ ഇന്ന് ഞങ്ങൾ ക്ലാസ്സിൽ പോകേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.”

“അത് കുഴപ്പമില്ല പോകുന്നുണ്ടെങ്കിൽ അവരെ വിളിച്ചാൽ മതി

പിന്നെ ഒരു കാര്യം കൂടി. അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ട്.”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞെട്ടേണ്ട കാര്യമൊന്നുമില്ല പക്ഷേ ശരിക്കും ഒരു ഷോക്കായിരുന്നു. കൂടുതൽ സംസാരിക്കാതെ ഫോൺ കട്ടാക്കി.

അവൾക്ക് ഒടുക്കത്ത ധൈര്യമാണെല്ലോ.

അരുണസാറിൻ്റെ ഫോൺ വന്ന് എൻ്റെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചിരുന്നു.

“ഡാ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“അന്ന ഇന്ന് മുതൽ ക്ലാസ്സിൽ വരുന്നുണ്ടന്ന് .”
“അടിപൊളി. അവളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. ഇവിടെ വലിയ ധൈര്യശാലി ക്ലാസ്സിൽ പോകാതെ ഇരിക്കുന്നു. അവൾ പുല്ലു പോലെ ക്ലാസ്സിൽ വരുന്നു”

കിട്ടിയ അവസരത്തിൽ അവൻ എനിക്കിട്ട് ഒന്ന് കൊട്ടി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല.

“കാലം പോയൊരു പോക്കേ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് മുള്ളിനാണ് കേടല്ലേ.”

അവൻ എന്നേ ചൊറിയാൻ ആയി ഒന്ന് കൂടി പറഞ്ഞു.

“ഡാ നിനക്ക് പോകണേൽ പൊക്കോ. എന്തിനാണ് എന്നെ ചൊറിയുന്നത്?”

“അത് വേണ്ട പോകുകയാണെങ്കിൽ ഒരുമിച്ചു പോകാം .”

“എന്നാൽ വാ നമുക്ക് പോകാം. ജെന്നിയെ കാണാതെ നീ ചാകേണ്ട.”

ഞാൻ പറഞ്ഞതും അവൻ ഡ്രസ്സ് മാറാൻ ഓടി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോളാണ് അരുൺ സാർ പറഞ്ഞ പ്രൊട്ടക്ഷൻ്റെ കാര്യം ഓർത്തത്. പുള്ളിക്കാരനെ വിളിച്ചു അദ്യ തീരുമാനം മാറ്റി ക്ലാസ്സിൽ പോകുന്നുണ്ട് എന്ന് അറിയിച്ചു. ആദ്യം പോകുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നെ പോകുന്നു എന്ന് പറഞ്ഞെങ്കിലും പുള്ളി നീരസമൊന്നും പ്രകടിപ്പിച്ചില്ല.

ഞങ്ങൾ താഴെ എത്തിയപ്പോൾ വണ്ടിക്കരികിൽ ദീപക്ക് നിൽക്കുന്നുണ്ട്. ദീപക്കിന് കണ്ടതും രാഹുൽ ഒന്നമ്പരുന്നു.

ഞാൻ ഒന്നും മിണ്ടിയില്ല പോളോയുടെ താക്കോൽ ദീപക്കിന് കൊടുത്തു. പുറത്തേക്കിറങ്ങുന്നതിന് മുൻപ് ഇന്നോവ മുൻപിൽ ഇറങ്ങി. പറയാതെ തന്നെ രാഹുലിന് കാര്യം മനസ്സിലായി. കോളേജിലേക്കുള്ള യാത്രയിൽ കാര്യമായ സംസാരമൊന്നുമുണ്ടായില്ല.

കോളേജ് ഗേറ്റ് അടുത്തപ്പോൾ ദീപക്ക് വാഹനം ഒതുക്കി. ഞാൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് . ദീപക്ക് ഇന്നോവയിലേക്കും. എൻ്റെ കാർ ഗേറ്റ് കടക്കുന്ന വരെ ത്രിസൂൽ ടീം അവിടെ തന്നെയുണ്ടായിരുന്നു.

ഗേറ്റ് കടന്നപ്പോളേക്കും മനസ്സാകെ കലുഷിതമായി. കോളേജിലേക്ക് നടന്ന് കയറിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. ചില സീനിയർസ് അരുണും ഗാങ്ങും ഒക്കെ ചെറിയ ഒരു പുച്ഛ ചിരിയോടെ പരസ്‌പരം സംസാരിക്കുന്നുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. മുഖത്തു നോക്കിയാണ് അവന്മാർ ഈ കോണ കോണച്ചിരുന്നെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. രാഹുലിനും ചൊറിഞ്ഞു കയറി വന്നിട്ടുണ്ട്. തത്കാലം ഒഴുവാക്കിയേക്കാം. കോളേജിൽ വെച്ച് ഇന്ന് തന്നെ ഒരു സീൻ ഉണ്ടാക്കണ്ടേ.

ക്ലാസ്സിൽ കയറിയപ്പോൾ അതിനേക്കാൾ ശോകം. ആദ്യ കുറച്ചു നേരം എല്ലാവരും ഏതോ അന്യ ഗ്രഹ ജീവിയെ പോലെ ഞങ്ങളെ നോക്കി പെണ്ണുങ്ങൾ ഒക്കെ കുശുകുശുക്കൽ തുടങ്ങി. സുമേഷ് എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.
രാഹുലാകട്ടെ നേരെ ജെന്നിയുടെ അരികിലേക്ക് പോയി. ഭാഗ്യം അന്ന എത്തിയിട്ടില്ല. ഞാൻ പിൻനിരയിലേ എൻ്റെ സീറ്റിലേക്കു നടന്നു. സീറ്റിൽ ചെന്ന് ഇരുന്നതും സുമേഷും ടോണിയും എൻ്റെ അടുത്ത് എന്തോ സംസാരിക്കാൻ വന്നു.

Leave a Reply

Your email address will not be published. Required fields are marked *