”അതിനെന്നാ .. ഇവിടാരും ചത്തു പോയിട്ടോന്നുമില്ലല്ലോ .. നീയും കാവേരിയും കൂടി പോയിട്ട് വാ ”
”അമ്മയും വേണം ..അമ്മയില്ലാതെ ഒരു സന്തോഷം എനിക്ക് വേണ്ട … ചേച്ചിക്കും അങ്ങനെ തന്നെയാവും .എനിക്കുറപ്പുണ്ട് ”
”ഹം .. ”സാവിത്രി ഒരു കവിള്‍ കൂടി ഇറക്കി ഗ്ലാസ് കൈവെള്ളയില്‍ തെരുപ്പിടിച്ചുകൊണ്ടെന്തോ ആലോചിച്ചിരുന്നു .
”നീ പറഞ്ഞപോലെ ..ഉള്ള സമയം നമുക്ക് സന്തോഷിക്കാം . ആര്‍ക്കും ഉപദ്രവം ഒന്നും ഉണ്ടാക്കുന്നില്ലാ എങ്കില്‍ ..ആരുടെയും മനസു വേദനിപ്പിക്കുന്നില്ലങ്കില്‍ നമ്മുടെ സന്തോഷങ്ങള്‍ എന്തിനാ വേണ്ടാന്ന് വെക്കുന്നെ അല്ലെ? … അതിപ്പോ ചെറിയ കാര്യങ്ങളായാലും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണേലും ശെരി ” സാവിത്രി മുറ്റത്തേക്ക് നോക്കിയാണങ്ങനെ പറഞ്ഞത് .
”അതെന്നാ അമ്മ അങ്ങനെ പറയുന്നേ ..നമ്മുടെ സന്തോഷം നമ്മുടെ കയ്യില്‍ അല്ലെ ..അതാരെ ബോധ്യപ്പെടുത്താന്‍ … ” മഹേഷിന് അമ്മ പൂസായോ എന്നുള്ള സംശയമായി .
”കഴിക്കുന്നില്ലേ … ഒറ്റ വലിക്ക് അങ്ങ് കുടിക്ക്.അപ്പൊ കുഴപ്പമില്ല .”
”ആദ്യം എന്തോ പോലെ തോന്നി .സാരമില്ല … ഇപ്പോള്‍ ഈ ചവര്‍പ്പ് ഒരു സുഖമുണ്ട് . ചുമ്മാതല്ല ആളുകള്‍ വിഷമം മറക്കാന്‍ മദ്യപാനം തുടങ്ങുന്നു എന്ന് പറയുന്നതല്ലേ .. ”
ഇരുളിലും അമ്മയുടെ നിരയൊത്ത പല്ലുകള്‍ തിളങ്ങുന്നതവന്‍ കണ്ടു .
‘എന്നുവെച്ചിത് സ്ഥിരമാക്കണ്ട കേട്ടോ … ഞാന്‍ പോയി വല്ല അച്ചാറോ ചിപ്സോ എടുത്തോണ്ട് വരാം ”മഹേഷ് എണീറ്റു .
”’ വേണ്ടടാ … നീ ആ സിഗരറ്റ് വലിക്കുമ്പോ എനിക്കും ഒന്ന് തന്നാല്‍ മതി ”
”അമ്മേ … ”അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി .
”’ ഇനീം എന്താടാ എന്നെ പേടിക്കുന്നെ ..നീ ഒരാണാണ് .സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനായവന്‍. എന്ത് ചീത്തയെന്നും. നല്ലതെന്നും നിനക്ക് അറിയാന്‍ പറ്റും ഇല്ലേ … ”
”അമ്മേ ..ഞാന്‍ ഇതൊന്നും അവിടെ അങ്ങനെ ഉപയോഗിക്കാറില്ല ”
”അതിനെന്നാടാ … നിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അമ്മക്ക് അറിയാം . എല്ലാം കൂടി സ്വരുക്കൂട്ടി വെച്ചിട്ടാര്‍ക്ക് കൊടുക്കാനാ … ചത്താല്‍ കുഴിച്ചിടണം .അതുകൊണ്ട് നിനക്കെന്തു സന്തോഷം കിട്ടുന്നോ അത് ചെയ്യാന്‍ ആരുടെയും അനുവാദത്തിന് കാത്തു നില്‍ക്കണ്ട . അതിപ്പോ …”സാവിത്രി ഒന്ന് നിര്‍ത്തി …
എന്നിട്ട് മഹേഷിന്റെ കയ്യിലേക്ക് സിഗരറ്റിന്റെ പാക്കറ്റ് എടുത്തു കൊടുത്ത ശേഷം ലൈറ്ററും നീട്ടി . അവന്‍ ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച് കത്തിച്ച ശേഷം ആഞ്ഞൊരു പുക എടുത്തപ്പോള്‍ സാവിത്രി സിഗരറ്റിനായി കൈ നീട്ടി .
” അവിടൊക്കെ ബാറും ക്ലബ്ബും ഒക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട് ..പെണ്ണുങ്ങളും കാണുമല്ലേടാ ?” ഒന്ന് രണ്ടു പുക എടുത്ത ശേഷം ഒന്ന് ചുമച്ചിട്ടു സാവിത്രി പറഞ്ഞപ്പോള്‍ മഹേഷ് ഞെട്ടിപ്പോയി .
‘അമ്മേ … ” അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി . അമ്മയും മക്കളും തമ്മില്‍ നല്ല അറ്റാച്ച്മെന്റ് ആയിരുന്നെങ്കിലും അല്പമൊരു ബഹുമാനം ഉണ്ടായിരുന്നു . അതിപ്പോള്‍ മഹേഷ് ഇളയത് ആണെങ്കിലും തങ്ങളെ കരക്കെത്തിച്ച കുടുംബനാഥന്‍ എന്ന നിലയില്‍ അവനോടും അങ്ങനെ തന്നെ ആയിരുന്നു കാവേരിയും സാവിത്രിയും പെരുമാറിയിരുന്നത് .
” ഞാമ്പറഞ്ഞില്ലേ മോനെ … പാപവും പുണ്യവും ..പാപം ചെയ്താല്‍ നരകത്തില്‍ പോകും പുണ്യം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലും ..നമ്മളൊക്കെ എന്ത് പാപം ചെയ്തിട്ടാ ഈ ലോകത്തിങ്ങനെ കിടന്നു നരകിക്കുന്നെ ..”
”നമ്മളെന്തു നരകിക്കുന്നെന്നാ അമ്മ ഈ പറയുന്നേ … പണ്ടത്തെ അവസ്ഥയാണോ ഇപ്പോള്‍ ? നല്ലൊരു വീടുണ്ട് .. അത്യാവശ്യം പൈസയുണ്ട് . പിന്നെയെന്തുവേണം ? ഇപ്പോഴത്തെ ഈ സാഹചര്യം ആണ് അമ്മ ഉദ്ദേശിക്കുന്നതെങ്കില്‍ … ഈ സമയവും കടന്നു പോകും . ”
”അതെ ..ഈ സമയവും കടന്നു പോകും . ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മോനെ . ആ സമയത്ത് ജീവിച്ചില്ലങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും … അമ്മക്ക് ഇപ്പോള്‍ വയസ് അമ്പത് ആയി . കാവേരിക്ക് ഇരുപത്തിയേഴാകുന്നു . നിനക്ക് ഇരുപത്തി അഞ്ചും ”
