തൃഷ്ണ – 1 1അടിപൊളി  

”അത് ..അതല്ല മോനെ … സംഗീത ..അവള്‍ .. ”

”എഹ് ..അവള്‍ക്കെന്നാ പറ്റി ?” സാവിത്രി ഉദ്വേഗത്തോടെ ചോദിച്ചതും മഹേഷ്‌ ഒന്നും മനസ്സിലാകാതെ അവരെ നോക്കി .

സംഗീത … കേട്ടിട്ടുണ്ടല്ലോ ഈ പേര്!!

”’ അവള്‍ ആരുടെയോ കൂടെ ഒളിച്ചോടി പോയമ്മേ … ”’

”എന്റെ ദേവീ ..ഈ സമയത്തിങ്ങനെ ..എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു ദേവീ ” സാവിത്രി തലയില്‍ കൈവെച്ചുകൊണ്ട് ഭിത്തിയിലെക്ക് ചാരി .

ആ ബെസ്റ്റ് !!

ഒരു ലോട്ടറി എടുക്കണം .. നല്ല സമയമാണിപ്പോള്‍ .

മഹേഷിന് ഒരുതരം നിര്‍വികാരതയാണ്‌ തോന്നിയത് .

അമ്മയുടെ കരച്ചിലും കൂടെ ആയപ്പോഴാണ് സംഗീത എന്ന പേര് അവന് കത്തിയത് തനിക്ക് കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടി . നാളെ കഴിഞ്ഞു കല്യാണത്തിനുള്ള ദിവസം നിശ്ചയിക്കാന്‍ പോകാനിരുന്നതാണ് . ഇപ്പോഴേ പോയത് നന്നായി എന്നെ അവന് തോന്നിയുള്ളൂ .

വന്ന രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അമ്പലത്തില്‍ വെച്ചൊന്നു കണ്ടിരുന്നു .

വലിയ സുന്ദരി ഒന്നുമല്ലങ്കിലും കുഴപ്പമില്ലാത്ത ഒരു നാടന്‍ പെണ്ണ് .

അവരുടെ വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ ഒന്നുമില്ലാത്തതിനാല്‍ മനസു തുറന്നൊന്ന് സംസാരിക്കാന്‍ കൂടി കഴിഞ്ഞില്ല ഇതുവരെ . അത് ഒരു കണക്കിന് നന്നായി . സംഗീതയോട് അത്ര അടുക്കാത്തതിനാല്‍ ഒരുപക്ഷെ അധികനാള്‍ നീണ്ടു നില്‍ക്കില്ലായിരിക്കും ഈ വിഷമം .

അമ്മയുടെയും ചേച്ചിയുടെയും ആശ്വസിപ്പിക്കലിന്റെ കണ്ണുകള്‍ തന്റെ നേര്‍ക്ക് നീളുന്നത് കണ്ട മഹേഷ്‌ വരാന്തയിലേക്ക് ഇറങ്ങി .

രാത്രി അത്താഴം കഴിഞ്ഞു അമ്മ കാണാതെ ഒരു സിഗരറ്റും പുകച്ചിരിക്കാന്‍ വരാന്തയുടെ അങ്ങേയറ്റത്തെ കോണില്‍ രണ്ടു കസേരകളും ടീപോയിയും അവന്‍ വന്നതേ സെറ്റ് ചെയ്തിരുന്നു .

ഹാളില്‍ നിന്നും വരാന്തയിലിറങ്ങി തന്റെയരികിലെക്ക് വരുന്ന നിഴല്‍ രൂപത്തെ കണ്ടതും മഹേഷ്‌ കയ്യിലിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി .

”എന്നാമ്മേ .. എനിക്ക് വിഷമം ഒന്നുമില്ല ”’

സാവിത്രി ടീപ്പോയിയിലേക്ക് താന്‍ കൊണ്ടുവന്ന വിസ്കിയുടെ ബോട്ടിലും ഗ്ലാസും ജഗ്ഗില്‍ വെള്ളവും വെക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ അമ്പരന്നു .

താനൊരു മുതിര്‍ന്ന ആണാണ് .സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഒക്കെയും ചെയ്യുവാന്‍ സ്വാതന്ത്ര്യമുള്ള യുവാവ് . എന്നാലും അമ്മയോടുള്ള ബഹുമാനം കൊണ്ട് താന്‍ ഒരിക്കലും അമ്മയുടെ മുന്നില്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിരുന്നില്ല . ചേച്ചിയോട് ഒരു സുഹൃത്തിനോടെന്നപോലെയുള്ള ഇടപെടലുകള്‍ ആണെങ്കില്‍ കൂടിയും ചേച്ചിയുടെ മുന്നില്‍ പോലും സിഗരട്ട് ഇതുവരെ വലിച്ചിട്ടില്ല. ആ തന്റെ മുന്നിലാണ് അമ്മ മദ്യക്കുപ്പി കൊണ്ട് വെച്ചിരിക്കുന്നത് .

” നീ കുടിക്കുന്നതെനിക്ക് അറിയാം . ഒരു പരിധി വിട്ടു നീ ഒന്നും ചെയ്യില്ലന്നും എനിക്ക് അറിയാം . അതുകൊണ്ട് തന്നെ ഞാന്‍ നിന്റെ ഇഷ്ടങ്ങളില്‍ ഒന്നും കൈ കടത്തുന്നില്ല . ” സാവിത്രി ടീപ്പോയിയുടെ ഇപ്പുറത്തുള്ള കസേരയില്‍ അവനെതിരെ ഇരുന്നിട്ട് പറഞ്ഞു .

”അമ്മേ … സംഗീത ..അവളുമായി പ്രേമത്തില്‍ ഒന്നും ആയിരുന്നില്ലല്ലോ . അതുകൊണ്ടെനിക്ക് എനിക്ക് ..എനിക്ക് വലിയ വിഷമം ഒന്നുമില്ല ”

”ഹം . എടാ മോനെ … ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് . ഇന്നിപ്പോള്‍ എന്റെ മോളും അതെ പ്രായത്തില്‍ ഒരു വിധവയെ പോലെ … ”സാവിത്രിയുടെ സ്വരം ഇടറി .

” അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ .. അവള്‍ക്ക് വലിയ പ്രായമൊന്നും ആയില്ലല്ലോ . നമുക്ക് ഇതിലും നല്ലൊരു ബന്ധം ആലോചിക്കാം . ”

” അതിനവള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല .”

”അതെന്നാ … ? അമ്മ സംസാരിച്ചോ ചേച്ചിയോടിതിനെ പറ്റി ? അതൊന്നും അമ്മ കാര്യമാക്കണ്ട . ഈ ചൂടിലും വിഷമത്തിലും പറയുന്നതാ . സാവകാശം നമുക്ക് ആലോചിക്കാം . ”

” അനുഭവങ്ങള്‍ ആണ് മോനെ നമ്മളേ ജീവിതത്തില്‍ നിരാശപ്പെടുത്തുന്നത് . കടന്നുപോയ വഴികളിലെ മുള്ളും മുനകളും ഇനിയും നടക്കാന്‍ മടിപ്പിക്കും ”’

Leave a Reply

Your email address will not be published. Required fields are marked *