ദിവ്യാനുരാഗം – 8

Related Posts


പ്രിയപ്പെട്ട ചങ്ങാതിമാരെ വല്ലാതെ വൈകിപ്പോയി…കാരണങ്ങൾ ഞാൻ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ടായിരുന്നു…എന്ത് ചെയ്യാൻ പെട്ടുപോയി…പക്ഷെ കാത്തിരുന്ന എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…വൈറസ്സിൻ്റെ ഏതോ വേർഷൻ ഒക്കെ പൊട്ടിമൊളച്ചിട്ടുണ്ട് ആശങ്ക വേണ്ട ജാഗ്രത മതി എന്നൊന്നും ഞാൻ പറയത്തില്ല…വാര്യറ് പറയും പോലെ നിങ്ങടെ കാലല്ലേ…നിങ്ങള് തന്നെ തീരുമാനിച്ചോ എന്ത് വേണമെന്ന്..😂

അപ്പൊ കഥയിലേക്ക് കടക്കാം…

ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

________________________________

കുറച്ചു നേരത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല…കാരണം എന്താ ഇപ്പൊ ഉണ്ടായേന്ന് ആദ്യം മനസ്സിലാക്കണല്ലോ… എന്നാലല്ലേ വല്ലതും ചെയ്യാൻ പറ്റൂ…അതോണ്ട് ഞാൻ അതേ നിൽപ്പ് തന്നെ നിന്നു…

” സോറി….ഞാൻ പെട്ടന്ന്… അറിയാതെ…!! ”

കുറച്ചു നേരത്തെ കെട്ടിപിടിച്ചുള്ള അവളുടെ തേങ്ങലിന് ക്ലൈമാക്സ് വീണൂന്ന് അറിയിച്ചു കൊണ്ടവളന്നെ വിട്ടുമാറി…പക്ഷെ ന്വാമ്മിൻ്റെ സ്വബോധം ഗെയ്യിൽ സിക്സിലേക്കടിച്ച ബോള് പോലെ എങ്ങോട്ടോ പോയില്ലേ…അതോണ്ട് മറുപടി ഒന്നും പുറത്തു വരുന്നില്ല…

” എന്നാ ഞാൻ പൊക്കോട്ടെ… ”

എൻ്റെ അവസ്ഥയും അതിലുപരി ചുറ്റുപാടുള്ള കണ്ണുകളേയും താങ്ങാൻ പറ്റാത്തതു കൊണ്ടവൾ സ്ഥലം വിടാൻ എന്നോണം എന്നോട് പറഞ്ഞു… അതിന് തലമണ്ടയിലെ ഏതോ ഏഴാം അറിവിൽ തെളിഞ്ഞ സീറോം വോൾട്ട് ബൾബിന്റെ പവറിൽ അറിയാതെ ഞാൻ തലകുലുക്കി…അതോടെ എനിക്ക് കാറ്റുണ്ട് ചത്തിട്ടില്ലാന്നവൾക്ക് മനസ്സിലായി… അല്ലെങ്കിൽ മൂക്കില് രണ്ട് പഞ്ഞിയും കുത്തിവച്ച് കീശയിൽ രണ്ട് ചന്ദനത്തിരിയും കത്തിച്ചവള് പോയേനെ…

എൻ്റെ തലക്കുലുക്കലിനൊരു ചിരിയും പാസാക്കി അവള് സ്ഥലം വിട്ടു…പക്ഷെ ഞാൻ ആ പോക്ക് നോക്കി നിൽക്കുക അല്ലാതെ ഒരടി മുന്നോട്ടോ പിന്നോട്ടോ വച്ചില്ല…

” ഡാ…. നീ ഏത് ലോകത്താ…. ”

നന്ദുവിൻ്റെ കുലുക്കിയുള്ള ചോദ്യം വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്… അതോടെ കോളേജാണെന്നും ഒരുപാട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു…

” ഡാ ഞാൻ…അവള്…പെട്ടെന്ന്… “
സൈക്കോസ്സിസ്സിൻ്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ ആണ് മണിച്ചിത്രത്താഴിലെ ഗംഗ എങ്കിൽ നാണക്കേടിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ നിൽക്കുകയാണ് ഇപ്പൊ ഞാൻ… അതോണ്ട് പറയാൻ വന്നത് മുഴുവിപ്പിക്കാൻ കഴിയാതെ ഞാൻ അവന്മാരെ നോക്കി വിക്കി…

” വേണ്ട… വേണ്ട…ഒന്നും പറയണ്ട…മോനൊന്നും പറയണ്ട… കാണേണ്ടതൊക്കെ എല്ലാരും കണ്ടു… ”

എൻ്റെ അവസ്ഥ കണ്ട് ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു…

” പിന്നല്ല…എന്തായിരുന്നു സീൻ… നമ്മുടെ ഷൈജു അണ്ണൻ്റെ ഭാഷയിൽ പറഞ്ഞാൽ ഘടികാരങ്ങൾ നിലച്ച സമയം…അല്ലേടാ നന്ദു… ”

ശ്രീക്ക് പുറമേ അഭിയും രംഗത്ത് വന്നു…പുറമേ കൂട്ട ചിരികൂടി മുഴങ്ങിയതോടെ ഒരു കാര്യം ഉറപ്പ് ഇനി ഞാൻ തന്നെ വില്ലൻ…അല്ല സോറി… എയറൻ…. മുകളിലേക്കുള്ള നല്ല ഫ്ലൈറ്റേതാ ഉള്ളത്…?? ചില ഫുഡ് വ്ലോഗർമാർ പറയുന്ന പോലെ ഒന്ന് കമന്റ് ചെയ്യോ…

” ഡാ എന്നാലും എന്താടാ ശരിക്കും ഉണ്ടായെ…കടിച്ചു കീറാൻ നടന്നവർ കെട്ടിപിടിച്ചിരിക്കാൻ മാത്രം നീ എന്താ അവളോട് സംസാരിച്ചേ… ”

നന്ദു സംഭവം അറിയാൻ ഉള്ള ആകാംക്ഷ പുറത്ത് കാട്ടി…പക്ഷെ ഞാൻ അപ്പോഴും ആരൊക്കെ കണ്ടു എന്നതിന്റെ ഒരു ഷോർട്ട് ലിസ്റ്റ് നോക്കുവായിരുന്നു…

” ഡാ പൊട്ടാ നിന്നോടാ ചോദിച്ചേ… ”

ചോദ്യത്തിന് മറുപടി കിട്ടാത്തതു കൊണ്ട് നന്ദു തലക്കൊരു കൊട്ടു തന്നു… അതോടെ ഞാൻ അവന് നേരെ തിരിഞ്ഞു…

” എനിക്കറിയാൻ പാടില്ല പൊന്നേ… അവളുടെ ഇന്നലത്തെ മുഖഭാവം കണ്ട് ഞാൻ രാത്രി ഹോസ്പിറ്റലിൽ വരുമ്പൊ പഴയ ദിവ്യയെ പോലെ വന്നോ അതാ എനിക്കിഷ്ടം അങ്ങനെ എന്തോ പറഞ്ഞതോർമ്മയുണ്ട്… പിന്നെ നടന്നത് എനിയും ഞാൻ പറയണോ…. ”

ഞാൻ അവനെ നോക്കി സംഭവം ഇച്ചിരി ചമ്മലോടെ ആണെങ്കിലും പറഞ്ഞൊപ്പിച്ചു…

” അങ്ങനെ പറേടാ മോനെ…അപ്പൊ അതാണ് കാര്യം… വെറുതെ അല്ല അവള്… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…അവന്മാരും ആ ചിരിയിൽ പങ്ക് ചേർന്നു…പക്ഷെ എനിക്കൊന്നും കത്തിയില്ല…

” എന്ത് നീയെന്താ ഉദ്ദേശിക്കുന്നേ…?? ”

ഞാൻ ഗൗരവപൂർവം അവനെ നോക്കി…എന്താണ് ഇത്രയ്ക്കവൻ കാട് കയറി മനസ്സിലാക്കിയതെന്ന് അറിയണമല്ലോ…

” ഓ പിന്നേ ഒന്നും മനസ്സിലാവാത്ത ആള്…അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്തിൻ്റെ റിയാക്ഷൻ ആണ് നടന്നതെന്ന് ഇനി ഞങ്ങടെ വായീന്ന് തന്നെ സാറിന് കേൾക്കണമായിരിക്കും അല്ലേ… ”

എൻ്റെ സംശയത്തിന് നന്ദുക്ക് മുന്നേ ശ്രീയുടെ വായീന്ന് മറുപടി വന്നത് കേട്ടതോടെ ഞാൻ ഞെട്ടിത്തരിച്ചു നിന്നു… നേരത്തെ തലയ്ക്കു മീതെ പറന്ന പരുന്തിനെ ചവിട്ടി താഴെയിട്ട് ഡ്രാഗൺ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങി…
” ഡാ നീയെന്തൊക്കെയാ പറയുന്നേ…. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല…. ”

ഞാൻ ഞെട്ടല് വിടാതെ അവന് മറുപടി കൊടുക്കാൻ പാടുപെട്ടു…

” മതി മതി…എനി മികച്ച നടനുള്ള സംസ്ഥാന അവാർഡൊന്നും ഞങ്ങടെ കയ്യീന്ന് കിട്ടാൻ പോന്നില്ല… അതോണ്ട് അഭിനയം മതി… ”

എൻ്റെ ഭാവവും സംസാരവും കണ്ട് അഭി രംഗത്ത് വന്നു

” ഡാ നിങ്ങളൊന്ന് വിശ്വസിക്കടാ…എൻ്റെ അമ്മയാണേ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്…അവളുടെ ആ ക്യാരക്ടർ മാറിയതാ ഉദ്ദേശിച്ചത് അല്ലാതെ നിങ്ങള് കരുതുമ്പോലെ അല്ല… ”

ഞാൻ എങ്ങനേലും സത്യം അവന്മാരെ വിശ്വസിപ്പിക്കാൻ കടിഞ്ഞാണിട്ട് പരിശ്രമിച്ചു…

” ആണോ…എന്നാ നീ അങ്ങനെ ആയിരിക്കും ഉദ്ദേശിച്ചത് പക്ഷെ കേൾക്കുന്ന ആൾ അങ്ങനെ ആയിരിക്കില്ല എടുക്കുക…അതാ കെട്ടിപിടുതത്തിൽ മോൻ അറിഞ്ഞു കാണുമല്ലോ… ”

എൻ്റെ ന്യായീകരണം കേട്ട് നന്ദു കാര്യം വിവരിച്ചു…പക്ഷെ അവന് തിരിച്ചൊരു മറുപടി എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല…കാരണം ഇനി അവൻ പറഞ്ഞതിൽ കാര്യമുണ്ടായിരിക്കുമോ..?? അവളും അങ്ങനെ കരുതി കാണുമോ…?? അതുകൊണ്ടായിരിക്കുവോ പെട്ടെന്ന് അവളങ്ങനൊക്കെ കാട്ടി കൂട്ടിയത്…??

ഒന്നിനു പുറമേ ഒന്നായി എന്നെ ചോദ്യങ്ങൾ വരിഞ്ഞു മുറുക്കി…അവന്മാരാണേൽ ഈയുള്ളവൻ്റെ അവസ്ഥ കണ്ട് ചിരി അടക്കിപ്പിടിക്കാൻ പാടുപെടുന്നു…അങ്ങനെ ഓരോന്ന് ആലോചിച്ചും സംസാരിച്ചും സമയം കുറച്ച് തള്ളി നീക്കിയതിനു ശേഷം ഞാനും നന്ദുവും ഞങ്ങടെ ക്ലാസിലേക്ക് വിട്ടു പിരിഞ്ഞു…

” ഡാ ഒരുപാട് പേര് കണ്ടോ… ”

ഞാൻ ക്ലാസിലേക്ക് നടക്കുമ്പോൾ ചില പിള്ളാരുടെ ആക്കിയ ചിരിയും നോട്ടവും സഹിക്കാൻ വയ്യാതെ നന്ദുവിനോട് തിരക്കി…

Leave a Reply

Your email address will not be published. Required fields are marked *