ദി സറഗേറ്റ് മദർ – 2 1അടിപൊളി  

 

ശേഷം മുടിയെല്ലാം ചീകി പൊട്ടുതൊട്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി മനോജിന്റെ റൂമിലേക്ക് വയറും താങ്ങി നടന്നു ..

 

“മനോജേട്ടാ.. ഹോസ്പിറ്റലിൽ പോകുകയാണെ.. എല്ലാം സലാജയോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.. എല്ലാം മരുന്നും മറക്കാതെ കഴിക്കണം.. “സ്വാതി മനോജിനെ ഓർമ്മപെടുത്തി

 

“നീ എന്തിനാ സ്വാതി ഇങ്ങനെ പറയാണെ… ജലജ നോക്കികൊള്ളും.. നീ പോയി വാ..” മനോജ് അത്ര തെളിച്ചുമില്ലാതെ പറഞ്ഞു..

 

“മ്മ് പോയി വരാം…” അതും പറഞ്ഞു സ്വാതി പുറത്തേക്കിറങ്ങി..

 

അപ്പോൾ സലജ അങ്ങോട്ട് വന്നു..

 

” ആ സലജെ ഞാൻ ആശുപത്രിയിൽ പോകുകയാണ്.. എല്ലാം നോക്കികൊള്ളനെ.. പിന്നെ ആ വാതിൽ അടച്ചോ…”

“മ്മ്, ചേച്ചി പോയിട്ട് വാ..” സലജ പറഞ്ഞു

 

സ്വാതി പുറത്തേക്കു നടന്നു

 

അവൾ പുറത്തിറങ്ങി നിന്നതും ഒരു കാർ ആ മുറ്റത്തുവന്നു നിന്നു…അത് കണ്ടതും സ്വാതി അങ്ങോട്ട്‌ നടന്നു….

 

സ്വാതി അടുത്തെത്തിയതും കാറിന്റെ ഗ്ലാസ്സ് മെല്ലെ താഴ്ന്നു… ഉള്ളിലുള്ള ആളെ കണ്ടതും സ്വാതി ഒന്നു ഞെട്ടി .

 

“ഋഷി സാറോ… ” അവൾ ആശ്ചര്യത്തോടെ ഓർത്തു.

 

“കണ്ണുംമിഴിച്ചു നിൽക്കാതെ കയറു സ്വാതി…”

 

ഋഷി പറഞ്ഞതും സ്വാതി തലയൊന്നുകുടഞ്ഞുകൊണ്ട് കാറിൽ കയറി…

 

സ്വാതി കയറിയതും കാറ് ആശുപത്രി ലക്ഷ്യമാക്കി ഓടി….

 

അതെ സമയം കാർ മുറ്റം വിട്ടിറങ്ങിയതും ഇതെല്ലാം കണ്ടുനിന്ന സലജയുടെ കണ്ണുകൾ ഒന്നു വിടർന്നു.. അവൾ വാതിലടച്ചു മനോജിന്റെ മുറിയിലേക്ക് നടന്നു….

…………………………………………………………….

“ഇന്ന് മോഹനേട്ടൻ എന്തെ?.. കാറിലെ നിശബ്ദത മുറിച്ചത് സ്വാതിയുടെ ചോദ്യമായിരുന്നു….

 

“മോഹനേട്ടൻ ഇന്ന് വീടുവരെ പോയി… ഇനി രണ്ടുദിവസം കഴിഞ്ഞെ വരൂ.. അതുകൊണ്ടാ ഞാൻ വന്നത്…”

 

“മ്മ് “സ്വാതി മൂളി.

 

“എന്താണ്, ഞാൻ വന്നതിൽ എന്തെങ്കിലും പ്രശ്ന മുണ്ടോ…”

 

“അങ്ങനെ ഒന്നും ഇല്ല…”

 

പിന്നീട് അവർ ഒന്നും മിണ്ടീല….

 

ആശുപത്രിയിൽ ചെക്കപ്പെല്ലാം കഴിഞ്ഞിറങ്ങിയതും ഉച്ചയായി…

 

കുഞ്ഞിനു മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….

 

ഉച്ചയായതുകൊണ്ടുതന്നെ ഇരുവരും ഭക്ഷണം കഴിച്ചിട്ടുപോകാമെന്നു കരുതി..

 

ഫുഡ്‌ എല്ലാം കഴിച്ചിറങ്ങിയതും പുറത്തു നല്ല മഴപെയ്തു തുടങ്ങി…

 

“നല്ല മഴയാണല്ലോ സ്വാതി… ” ഋഷി സ്വാതിയെ നോക്കി പറഞ്ഞു… അതിനെ ശെരിവച്ചുകൊണ്ട് സ്വാതി തലയാട്ടി..

 

ഋഷി സ്വാതിയുടെ കൈപിടിച്ചു വണ്ടിയിലേക്കുനടന്നു…

 

ഇരുവരും വണ്ടിയിൽ കയറി യാത്ര തുടർന്നു…

 

പുറത്തെ മഴയുടെ കുളിരിൽ സ്വാതി മെല്ലെ മയങ്ങി പോയി…

 

വണ്ടി നിർത്തിയതറിഞ്ഞ് വീടെത്തിയെന്നുകരുതി കണ്ണുതുറന്നുനോക്കിയപ്പോൾ സ്വാതി ഒന്നു ഞെട്ടി..

 

“നമ്മൾ എന്താണ് സർ ഇവിടെ… ” സ്വാതി ചോദിച്ചു..

 

“നിന്നെ ഇറക്കി എനിക്കു ഒരാളെ കാണാൻ പോകാനുണ്ട്.. അങ്ങോട്ട് പോകാൻ ഒരു സാധനം എടുക്കാൻ വന്നതാ…, എടുത്തുകഴിഞ്ഞാൽ നമുക്ക് പോകാം..”

 

“സ്വാതി ഇവിടെ ഇരിക്കണ്ട കേറിവാ…” അതുപറഞ്ഞു ഋഷി ഇറങ്ങി

 

ആ വീടിന്റെ പടികൾ കയറുമ്പോൾ സ്വാതിയുടെ മനസ്സിലൂടെ പല ചിത്രങ്ങളും മിന്നിമാഞ്ഞു… അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി….

 

ഉള്ളിൽ കയറിയതും…. ഋഷി സ്വാതിയോട് ഇരിക്കാൻ പറഞ്ഞു മുകളിലേക്കുപോയി…..

 

സ്വാതി അവിടെ കണ്ട സെറ്റിയിലിരുന്നു… അവൾ വല്ലാത്ത അസ്വസ്ഥതയിലായിരുന്നു…

 

സമയം മെല്ലെ നീങ്ങി.. പക്ഷെ ഇപ്പൊ വരാമെന്നു പറഞ്ഞുപോയ ഋഷി ഇതുവരെ താഴെക്കുവന്നില്ല…

 

“ഈ സർ എന്താ വരാത്തെ?” സ്വാതി സ്വയം ചോദിച്ചു..

 

കുറെയായിട്ടും കാണാത്തതുകൊണ്ട്.. സ്വാതി എന്തോ ഉൾപ്രേരണയാൽ മുകളിലേക്ക് സ്റ്റെപ് കയറി…

 

ഹാളിൽ എത്തിയതും സ്വാതി ചുറ്റുമൊന്ന് നോക്കി പക്ഷെ ഋഷിയെ അവിടെ ഒന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല…

 

അപ്പോഴാണ് അവളുടെ കണ്ണിൽ അന്നത്തെ മുറി കണ്ടത്… അവളുടെ എല്ലാം ഋഷി അറിഞ്ഞ മുറി…

Leave a Reply

Your email address will not be published. Required fields are marked *