ദി സറഗേറ്റ് മദർ – 2അടിപൊളി  

 

ഋഷിയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് സ്വാതി കണ്ടു ..

 

അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു…

 

ഋഷി അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു… ശേഷം വയറിൽ നിന്ന് സാരി മാറ്റി അവിടെ ഉമ്മവച്ചു..

 

“മ്മ്… ” ഋഷിയുടെ അപ്രതീക്ഷിതപ്രവർത്തിയിൽ സ്വാതി ഒന്നു ഏങ്ങി പോയി…

 

കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ചുംബനം… സ്വാതിക്ക് വേർതിരിച്ചറിയാൻ കഴിയാത്ത എന്തോ വികാരം അവളെ പൊതിഞ്ഞു..

 

ഋഷി തുടരെതുടരെ മുത്തങ്ങൾ കൊടുത്തു… ശേഷം അവിടെ മുഖം അമർത്തിവച്ചു നിന്നു..

 

സ്വാതിയുടെ കൈകൾ അറിയാതെ ഋഷിയുടെ തലയെ അവളോട് ചേർത്തുവച്ചു..

 

ഇരുവരും സ്വയം മറന്നു അങ്ങനെ നിന്നുപോയി…

 

പെട്ടെന്നാണ് അപ്പുറെ മുറിയിൽ നിന്നും മനോജ് ചുമക്കുന്നത് സ്വാതികേട്ടത്…

 

സ്വാതി ഞെട്ടികൊണ്ട് ഋഷിയിൽ നിന്നുമാറി… മനോജിന്റെ മുറിയിലേക്കുപോയി…

 

ഇവൾ ഇത് എവിടെ പോകുന്നു എന്ന മട്ടിൽ ഋഷി ആകാംഷയോടെ അവളുടെ പുറകെ പോയി…

 

സ്വാതി മുറിയിലെത്തിയപ്പോൾ മനോജ് ചുമക്കുകയായിരുന്നു… അവൾ പെട്ടെന്നുതന്നെ മനോജിനെ മെല്ലെ എഴുന്നേൽപ്പിച്ചു വെള്ളം കൊടുത്തു..

 

ഈ കാഴ്ച്ച കണ്ടുകൊണ്ടാണ് ഋഷി അങ്ങോട്ട് വന്നത്.. അവന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉത്തരംകിട്ടാതെ അലഞ്ഞു…

 

ഋഷി മുറിയിലേക്ക് കടന്നു…

 

ചുമനിർത്തി മനോജ് നോക്കുമ്പോൾ.. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാൾ നിൽക്കുന്നതുകണ്ടു..

 

ഇരുവരുടെയും കണ്ണുകൾ കോർത്തു…

 

സ്വാതിയുടെ യഥാർത്ഥ അവകാശിയുടെയും… അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശിയുടെയും ആദ്യ കൂടിക്കാഴ്ച്ച…

 

ആ സമയമാണ് മോഹൻ അങ്ങോട്ട് വന്നത്…

 

“സാർ,ഇത് മനോജ്,സ്വാതിയുടെ ഭർത്താവ്…” മോഹനന്റെ ആ വെളുപ്പെടുത്തലിൽ ഋഷി ഒന്നു ഞെട്ടി…

 

അവൻ ഞെട്ടൽ മറച്ചുപിടിച്ചു വെറുതെ ചിരിക്കാൻ ശ്രമിച്ചു…

 

അവൻ സ്വാതിയെ നോക്കി… അവൾ തല കുമ്പിട്ടു നിൽക്കുകയാണ്… അപ്പോഴാണ് ഋഷി അതു കാണുന്നത്… അവളുടെ സാരിക്കിടയിൽ കിടക്കുന്ന താലി….അതു ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് ഋഷി മനസ്സിലോർത്തു..

 

മനോജിനോട് സംസാരിച്ചെന്നുവരുത്തി ഋഷി അവിടെ നിന്നിറങ്ങി…

 

ഋഷി മുറിവിട്ടിറങ്ങിയതും മനോജ് സ്വാതിയെ നോക്കി…”കുഞ്ഞിന്റെ അച്ഛൻ ” അവൾ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി മനോജിനോട് പറഞ്ഞു.

 

പിറത്തേക്കിറങ്ങിയ സമയത്താണ് അമ്മുമോൾ സ്കൂൾ വിട്ടു വന്നത്…

 

ഇതാരെന്ന മട്ടിൽ ഋഷി മോഹനെ ഒന്നൂടെ നോക്കി.. “സ്വാതിയുടെ മോളാണ്..” ഋഷി കുഞ്ഞിനെ നോക്കി.. ” അമ്മയെ പോലെ തന്നെ ” ഋഷി വാത്സല്യത്തോടെ ചിരിച്ചു.. ആരാണെന്ന് അറിയില്ലെങ്കിലും അവളും തിരികെ ചിരിച്ചു…

 

ഋഷി വേഗം വണ്ടിയെടുത്തു പോയി….

 

യാത്രയിലുടനീളം അവന്റെ ചിന്ത സ്വാതിയെ ക്കുറിച്ചായിരുന്നു… സ്വാതിക്ക് ഭർത്താവും കുഞ്ഞുമുള്ള കാര്യം ഋഷിക്ക് ഷോക്കായെങ്കിലും, ഭർത്താവുള്ള പെണ്ണിനെയാണ് താൻ ഗർഭിണിയാക്കിയത് എന്ന ചിന്തയൊന്നും അവനെ അലട്ടിയില്ല.. എന്നാലും തന്റെ കുഞ്ഞിന്റെ അമ്മക്ക് മറ്റൊരു അവകാശിയുണ്ടെന്ന ചിന്ത അവനെ ചെറുതായി അലട്ടി…

 

അകത്തേക്കു കയറിയ അമ്മുമോൾ സ്വാതിയെ തിരഞ്ഞു….

 

സ്വാതി ആ സമയം അടുക്കളയിലായിരുന്നു…

 

“അമ്മെ ”

 

“ആ മോളു വന്നോ..”

 

“അമ്മെ അത് ആരാ വന്നെ…”

 

“അത് ഋഷി സാർ… നമ്മളെ സഹായിച്ച ഒരു വലിയ സാറിന്റെ കാര്യം അമ്മ പറഞ്ഞില്ലെ, ആ സാറ്…”

 

“ആ സാറാണോ… ” അമ്മുമോളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു….

 

“എന്തിനാ വന്നെ…”

 

സ്വാതി കുറച്ചു നേരം ആലോചിച്ചു നിന്നു…ശേഷം മോളുടെ അടുത്തുപോയി അവളെ കെട്ടിപിടിച്ചു…

 

“അമ്മുമോൾക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാ..”

 

“എങ്ങനെ…” മോൾ ആകാംഷയോടെ ചോദിച്ചു.

 

“അമ്മേടെ വയറ്റിൽ കുഞ്ഞുവാവയുണ്ട്”

 

“സത്യം.. ” ആ കുഞ്ഞികണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.. അവൾ അമ്മയുടെ വയറ്റിൽ ഉമ്മ വച്ചു.. സ്വാതി സന്തോഷത്തോടെ മോളെ ചേർത്തു നിർത്തി…

 

മാസങ്ങൾ ഓടി മറഞ്ഞു… സ്വാതിയിൽ അതിനനുസരിച്ച് മാറ്റങ്ങൾ വന്നു തുടങ്ങി…

 

ഇടക്ക് മോഹനേട്ടൻ മനോജിനെ നോക്കാൻ ഒരു പെണ്ണിനെ ഏർപ്പാടാക്കി.. സ്വാതിക്ക് പഴയതുപോലെ മനോജിനെ നോക്കാൻ കഴിയില്ലല്ലോ…

 

സലജ അതായിരുന്നു അവളുടെ പേര്…. സ്വാതിയെക്കാൾ ഒരു വയസ്സ് പ്രായം കുറവായിരുന്നു അവൾക്ക്…

 

ഇരുനിറവും..ഒത്ത ശരീരവുമായിരുന്നു അവളുടെ… മനോജേട്ടൻ സമ്മതിക്കില്ലെന്ന് കരുതിയ സ്വാതിയെ ഞെട്ടിച്ചുകൊണ്ട് അവളെ വയ്ക്കാൻ മനോജ് സമ്മതം മൂളി..

 

സലജ എല്ലാം കാര്യങ്ങളും ഭംഗിയായി ചെയ്തു പോന്നു … സ്വാതിക്ക് അതൊരു ആശ്വാസമായിരുന്നു.. മോഹനേട്ടൻ അത്യാവശ്യകാര്യങ്ങളെല്ലാം അവളോട് പറഞ്ഞതിനാൽ സ്വാതിയുടെയും ഋഷിയുടെയും കാര്യത്തിൽ അവൾ തലയിട്ടിരുന്നില്ല..

 

ഋഷി ഇപ്പോൾ സ്വാതിയെ കാണാൻ ആഴ്ച്ചയിൽ ഒരിക്കൽ വരുമായിരുന്നു…

 

ആദ്യമൊക്കെ മനോജേട്ടൻ അപ്പുറെ മുറിയിൽ കിടക്കുമ്പോൾ അന്യപുരുഷനൊപ്പം മറ്റൊരു മുറിയിൽ സമയം ചിലവഴിക്കുമ്പോൾ സ്വാതിക്ക് വല്ലാത്ത ശ്വാസംമുട്ടു തോന്നിയിരുന്നു…

 

ഒരിക്കൽ മനോജിനോട് സ്വാതി അതിനെക്കുറിച്ചു ചോദിക്കുകയും ചെയ്തു..

 

“മനോജേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…”

 

“എന്താ സ്വാതി.. ”

 

“ഋഷി സാർ ഇവിടെ വന്നു എന്നെ മറ്റൊരു മുറിയിൽ കാണുമ്പോൾ ഏട്ടന് ദേഷ്യമൊന്നും തോന്നില്ലെ?.”

 

“എനിക്ക് കുഴപ്പമൊന്നുമില്ല സ്വാതി… സാർ കുഞ്ഞിന്റെ ഒപ്പം ഇരിക്കാൻ വരുന്നതല്ലെ, ആള് വന്നുപോകട്ടെ… അത് ഒരു അച്ഛന്റെ അവകാശമല്ലെ..”

 

മനോജ് സാധാരണമട്ടിൽ പറഞ്ഞു….

 

സ്വാതിക്ക് അതു കേട്ട് ആശ്വാസം തോന്നി…

എന്നാൽ മനോജിന്റെ ആ വാക്കുകൾ സത്യമല്ലായിരുന്നു… ആദ്യമൊക്കെ ഋഷി വന്നു സ്വാതിയെ കൂട്ടി അപ്പുറത്തേക്കും പോകുമ്പോൾ മനോജിന് ദേഷ്യമായിരുന്നു… എന്നാൽ അവനു മറുത്തൊന്നും പറയാനും കഴിഞ്ഞില്ല, കാരണം അവനുവേണ്ട പണമെല്ലാം തരുന്നത് ഋഷിയാണെന്ന് അവനറിയാമായിരുന്നു…

 

എന്നാൽ ഇടക്ക് വരുമ്പോൾ ഋഷി അവനു നേരിട്ട് പൈസ കൊടുത്തുതുടങ്ങിയപ്പോൾ അവന്റെ ആ ദേഷ്യവും ഇല്ലാതായി…

 

ഒപ്പം മറ്റാരുമറിയാത്ത ഒരുകാര്യവും, തീരുമാനവും മനോജിനുണ്ടായിരുന്നു..

 

ഇതൊന്നുമ്മറിയാതെ,സ്വാതി മനോജിന്റെ വാക്കുകേട്ട് ഋഷിയോടൊപ്പം മറ്റൊരു റൂമിൽ ആശ്വാസത്തോടെ സമയം ചിലവഴിച്ചു..

 

ഹോസ്പിറ്റലിലെ കഴിഞ്ഞ ചെക്കപ്പിനെല്ലാം മോഹൻ ആയിരുന്നു സ്വാതിക്ക് കൂട്ട്… എന്നാൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ ഋഷിയാണ് കൂടെ വന്നത്..

Leave a Reply

Your email address will not be published. Required fields are marked *