സലജ അതായിരുന്നു അവളുടെ പേര്…. സ്വാതിയെക്കാൾ ഒരു വയസ്സ് പ്രായം കുറവായിരുന്നു അവൾക്ക്…
ഇരുനിറവും..ഒത്ത ശരീരവുമായിരുന്നു അവളുടെ… മനോജേട്ടൻ സമ്മതിക്കില്ലെന്ന് കരുതിയ സ്വാതിയെ ഞെട്ടിച്ചുകൊണ്ട് അവളെ വയ്ക്കാൻ മനോജ് സമ്മതം മൂളി..
സലജ എല്ലാം കാര്യങ്ങളും ഭംഗിയായി ചെയ്തു പോന്നു … സ്വാതിക്ക് അതൊരു ആശ്വാസമായിരുന്നു.. മോഹനേട്ടൻ അത്യാവശ്യകാര്യങ്ങളെല്ലാം അവളോട് പറഞ്ഞതിനാൽ സ്വാതിയുടെയും ഋഷിയുടെയും കാര്യത്തിൽ അവൾ തലയിട്ടിരുന്നില്ല..
ഋഷി ഇപ്പോൾ സ്വാതിയെ കാണാൻ ആഴ്ച്ചയിൽ ഒരിക്കൽ വരുമായിരുന്നു…
ആദ്യമൊക്കെ മനോജേട്ടൻ അപ്പുറെ മുറിയിൽ കിടക്കുമ്പോൾ അന്യപുരുഷനൊപ്പം മറ്റൊരു മുറിയിൽ സമയം ചിലവഴിക്കുമ്പോൾ സ്വാതിക്ക് വല്ലാത്ത ശ്വാസംമുട്ടു തോന്നിയിരുന്നു…
ഒരിക്കൽ മനോജിനോട് സ്വാതി അതിനെക്കുറിച്ചു ചോദിക്കുകയും ചെയ്തു..
“മനോജേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…”
“എന്താ സ്വാതി.. ”
“ഋഷി സാർ ഇവിടെ വന്നു എന്നെ മറ്റൊരു മുറിയിൽ കാണുമ്പോൾ ഏട്ടന് ദേഷ്യമൊന്നും തോന്നില്ലെ?.”
“എനിക്ക് കുഴപ്പമൊന്നുമില്ല സ്വാതി… സാർ കുഞ്ഞിന്റെ ഒപ്പം ഇരിക്കാൻ വരുന്നതല്ലെ, ആള് വന്നുപോകട്ടെ… അത് ഒരു അച്ഛന്റെ അവകാശമല്ലെ..”
മനോജ് സാധാരണമട്ടിൽ പറഞ്ഞു….
സ്വാതിക്ക് അതു കേട്ട് ആശ്വാസം തോന്നി…
എന്നാൽ മനോജിന്റെ ആ വാക്കുകൾ സത്യമല്ലായിരുന്നു… ആദ്യമൊക്കെ ഋഷി വന്നു സ്വാതിയെ കൂട്ടി അപ്പുറത്തേക്കും പോകുമ്പോൾ മനോജിന് ദേഷ്യമായിരുന്നു… എന്നാൽ അവനു മറുത്തൊന്നും പറയാനും കഴിഞ്ഞില്ല, കാരണം അവനുവേണ്ട പണമെല്ലാം തരുന്നത് ഋഷിയാണെന്ന് അവനറിയാമായിരുന്നു…
എന്നാൽ ഇടക്ക് വരുമ്പോൾ ഋഷി അവനു നേരിട്ട് പൈസ കൊടുത്തുതുടങ്ങിയപ്പോൾ അവന്റെ ആ ദേഷ്യവും ഇല്ലാതായി…
ഒപ്പം മറ്റാരുമറിയാത്ത ഒരുകാര്യവും, തീരുമാനവും മനോജിനുണ്ടായിരുന്നു..
ഇതൊന്നുമ്മറിയാതെ,സ്വാതി മനോജിന്റെ വാക്കുകേട്ട് ഋഷിയോടൊപ്പം മറ്റൊരു റൂമിൽ ആശ്വാസത്തോടെ സമയം ചിലവഴിച്ചു..
ഹോസ്പിറ്റലിലെ കഴിഞ്ഞ ചെക്കപ്പിനെല്ലാം മോഹൻ ആയിരുന്നു സ്വാതിക്ക് കൂട്ട്… എന്നാൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ ഋഷിയാണ് കൂടെ വന്നത്..
കുഞ്ഞിന്റെ അച്ഛനൊപ്പം ഡോക്ടറെ കാണാൻ പോകുന്നത് ഏതൊരു പെണ്ണിനും സന്തോഷമുള്ള കാര്യമാണ്…
തെറ്റാണെങ്കിലും ആ യാത്ര സ്വാതിയിലും ചെറു സന്തോഷം നിറച്ചു…. അന്ന് കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കേട്ടപ്പോൾ ഋഷിയുടെ മുഖത്തുവിരിഞ്ഞ സന്തോഷം സ്വാതിക്ക് ഒരു അത്ഭുതംതന്നെയായിരുന്നു… “സാർ എന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്, സ്വാതി മനസിലാക്കിയ നിമിഷങ്ങളായിരുന്നു അതെല്ലാം…..
പിന്നീടുള്ള ആഴ്ച്ചയിലെ കാണാൻ വരവുതൊട്ട് പലതിനും മാറ്റങ്ങൾ വന്നു തുടങ്ങി…
പതിവുപോലെ കുഞ്ഞിനെ കാണാൻ വന്നതായിരുന്നു ഋഷി…
കാളിങ് ബെൽ അടിച്ചു കാത്തു നിന്ന ഋഷിക്ക് വാതിൽ തുറന്നു കൊടുത്തത് സലജയായിരുന്നു…
ഋഷി രാത്രി വരവുള്ളതുകൊണ്ട് സലജ ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഋഷിയെ അകത്തേക്കു വിളിച്ചു…
അപ്പോഴക്കും സ്വാതി അങ്ങോട്ട് വന്നിരുന്നു..
“സലജെ ഏട്ടന് ഫുഡ് കൊടുത്തേരെ…”
“ശെരി ചേച്ചി.. ” അതും പറഞ്ഞു സലജ അടുക്കളയിലേക്ക് പോയി…
ഋഷി സ്വാതിക്ക് നേരെ നടന്നു…. ചുമന്ന പൂക്കളുള്ള വെളുത്ത നൈറ്റിയായിരുന്നു സ്വാതിയുടേത്…
“മോളുറങ്ങിയോ സ്വാതി…”
“മോള് ഇന്ന് നേരത്തെ ഉറങ്ങി…”
“മ്മ്.. വാ. ” ഋഷി സ്വാതിയെ കൂട്ടി മുറിയിൽ കയറി വാതിലടച്ചു…
“സാർ ഇന്ന് കുഞ്ഞനങ്ങി.. ” സ്വാതി അവളുടെ ഉന്തിയ വയറിൽ പിടിച്ചു പറഞ്ഞു..
ഋഷി സന്തോഷത്തോടെ സ്വാതിയുടെ വയറിൽ കൈവച്ചു.. അപ്പോഴാണ് അച്ഛൻ വന്നതറിഞ്ഞതുപ്പോലെ കുഞ്ഞു ഒന്നനങ്ങിയത്…
“ഹാ…” സ്വാതി വയറ്റിൽ കൈ വച്ചു..
