മനോജ് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…
ആ മൗനം സ്വാതിയിൽ ഭീതി പടർത്തി..
“എന്നോട് ക്ഷമിക്ക് ഏട്ടാ.. എന്നോട് എന്തെങ്കിലും പറ…”
” എല്ലാം പോട്ടെ സ്വാതി.. എനിക്കുവേണ്ടി നീ കുറെ കഷ്ടപെട്ടുവല്ലെ…”
“അങ്ങനെ ഒന്നുമില്ല മനോജേട്ടാ.. എനിക്കു ഏട്ടൻ അല്ലെ വലുത് …
“അപ്പോൾ ഇതിന്റെ പ്രതിഫലമാണ് ഈ കാണുന്നതെല്ലാം അല്ലെ സ്വാതി.” മനോജിന്റെ തൊണ്ടയിടറി…
സ്വാതി കരഞ്ഞുകൊണ്ട് വീണ്ടും മനോജിനോട് ചേർന്നിരുന്നു…
ഇരുവരുടെയും ആ ഇരുപ്പ് കുറച്ചു നേരം തുടർന്നു…
പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്…
സ്വാതി ഞെട്ടി എഴുന്നേറ്റു… മോഹനേട്ടനാകും.. സ്വാതി കണ്ണുതുടച്ചു.. മനോജിനെ ഒരു പുതപ്പുകൊണ്ട് മൂടി പുറത്തേക്കുപോയി…
വാതിൽ തുറന്നതും കുറെ പൊതിയുമായി മോഹനേട്ടൻ ഉള്ളിലേക്കുകയറി…
“ഇതെല്ലാം കുറെ ഫ്രൂട്ട്സും മറ്റുമാണ് … സ്വാതി ഇനി ഇതെല്ലാം കഴിക്കണം… ” സ്വാതിയുടെ പൊതിയിലേക്കുള്ള നോട്ടം കണ്ട് മോഹനൻ പറഞ്ഞു…
“ആ പിന്നെ ഋഷി സാർ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. ആൾക്ക് നേരിട്ട് കാണണമെന്ന്….”
സ്വാതി എന്തുപറയണമെന്നറിയാതെ നിന്നുരുകി… സാർ ഇങ്ങോട്ട് വന്നാൽ.. മനോജേട്ടൻ എങ്ങനെ എടുക്കുമെന്ന ചിന്തയായിരുന്നു സ്വാതിക്ക്….
“മനോജ് എന്തെ സ്വാതി ആളെ ഞാൻ പരിചയപെട്ടില്ലല്ലോ…. ” സ്വാതിയുടെ നിൽപ്പുകണ്ട് മോഹനൻ ചോദിച്ചു..
“അപ്പുറെ ഉണ്ട് . അതും പറഞ്ഞു മോഹനനെ യും കൂട്ടി സ്വാതി മുറിയിലേക്കുപോയി…
മനോജ് സ്വാതി കുറച്ചുമുമ്പ് പറഞ്ഞെതെല്ലാം ഉൾകൊള്ളാൻ പാടുപെട്ടുകൊണ്ടിരിക്കുകയായിരുന്നു…
അപ്പോഴാണ് സ്വാതിയും പുറകെ മോഹനനും വന്നത്.
“ഈ കിളവനാണോ സ്വാതിയുടെ കുഞ്ഞിന്റെ അച്ഛൻ” മനോജ് മനസ്സിൽ തെറ്റിധരിച്ചു .
“എന്നെ അറിയോ മനോജ്.. ഞാൻ മോഹനൻ” അയാൾ സ്വയം പരിചയപെടുത്തി.
രക്ഷിച്ചയാളാണ് മുമ്പിൽ നിൽക്കുന്നതെങ്ങിലും മനോജിന് നന്ദി വാക്കുപോലും പറയാൻ നാവുപൊന്തിയില്ല…
അവൻ വെറുതെ ഒന്നു നോക്കി ചിരിച്ചു..
കുറച്ചു നേരം സുഖവിവരംങ്ങളെല്ലാം പറഞ്ഞു മൂവരും അവിടെ ഇരുന്നു….
അപ്പോഴാണ് പുറത്തു ഒരു വണ്ടിയുടെ ശബ്ദം കേട്ടത്…. “ഋഷി സാർ വന്നുവെന്ന് തോന്നുന്നു… ” അതും പറഞ്ഞു മോഹനൻ പുറത്തേക്കുപോയി…
പുറമെ മനോജിനെ ഒന്നുനോക്കി സ്വാതിയും..
സ്വാതിക്ക് ടെൻഷൻ കൂടി കൂടി വന്നു…
അവൾ പുറത്തേക്കുവന്നതും ഋഷി വണ്ടിയിൽ നിന്നിറങ്ങി…
ഇരുവരുടെയും കണ്ണുകൾ ഒന്നുടക്കി…
ഇരുവരുടെയും മനസിലൂടെ ഭോഗചിത്രങ്ങൾ മിന്നിമാഞ്ഞു …
മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഋഷിക്ക് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് സ്വാതി മനസിലോർത്തു…
അവൾ ഋഷിയെ നേരിടാൻ കഴിയാതെ തലതാഴ്ത്തി നിന്നു…
ഋഷി നടന്നു വന്നു സ്വാതിയുടെ അടുത്തെത്തി…
ഋഷിയുടെ നോട്ടം മുഴുവൻ അവളുടെ വയറിലാണ്…
അവൻ എന്തോ ഉൾപ്രേരണയാൽ സ്വാതിയെയും കൂട്ടി അടുത്ത മുറിയിലേക്കുനടന്നു…
പുറത്തു എന്താണ് നടക്കുന്നതെന്നറിയാത്ത മനോജ് പകുതിചാരിയ വാതിലിലൂടെ നോക്കിയപ്പോൾ ഒരാൾ സ്വാതിയെയും കൊണ്ട് പോകുന്നതു കണ്ടു….
അവന്റെ മനസിലൂടെ പല ചിന്തകളും കടന്നുപോയി….
ഋഷി സ്വാതിയെകൂട്ടി മുറിയിലെത്തി…
അവൾ ഋഷിയെന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ പകച്ചു നിന്നു…
ഋഷി സ്വാതിക്ക് നേരെ തിരിഞ്ഞു…
“സ്വാതി ഒരുപാട് നന്ദി… ഒരു കുഞ്ഞിനെ തന്നതിന് ….., എനിക്ക്… എനിക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല…”
ഋഷിയുടെ കണ്ണുകൾ ചെറുതായി നിറയുന്നത് സ്വാതി കണ്ടു ..
അവൾ ചെറുതായി ചിരിക്കാൻ ശ്രമിച്ചു…
ഋഷി അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു… ശേഷം വയറിൽ നിന്ന് സാരി മാറ്റി അവിടെ ഉമ്മവച്ചു..
“മ്മ്… ” ഋഷിയുടെ അപ്രതീക്ഷിതപ്രവർത്തിയിൽ സ്വാതി ഒന്നു ഏങ്ങി പോയി…
