ദി സറഗേറ്റ് മദർ – 2അടിപൊളി  

 

അമ്മുമോൾ സ്വാതിയുടെ വേദന കണ്ട് കരയുന്നുണ്ടായിരുന്നു…

 

“മോള് കരയണ്ട… അമ്മ കുഞ്ഞുവാവയുമായി വേഗം വരാം..” ലേബർ റൂമിനു പുറത്തു വച്ചു മോളെ ആശ്വസിപ്പിച്ച ശേഷം… സ്വാതയെ റൂമിലേക്കു കയറ്റി….

 

ബെഡിൽ സ്വാതി വേദനകൊണ്ട് പുളഞ്ഞു…

 

മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി… ഒടുക്കം ഒരു നിലവിളിയോടെ ഋഷിയുടെയും സ്വാതിയുടെയും കുഞ്ഞു പുറത്തേക്കു വന്നു…

 

“സ്വാതി മോനാണ്… ” ഡോക്ടർ പറഞ്ഞതും തളർച്ചയിലും സ്വാതിയുടെ മുഖത്തു പുഞ്ചിരിവിരിഞ്ഞു… ശേഷം അവൾ മയക്കത്തിലേക്ക് വീണു…

 

 

………………………………………………………

 

സ്വാതി പ്രയാസപെട്ടു കണ്ണുതുറന്നപ്പോൾ… അവൾ ഒരു മുറിയിലായിരുന്നു…

 

അപ്പോഴാണ് അമ്മുമോളെ കാണുന്നത്… അവൾ മോളെ നോക്കി തളർച്ചയോടെ ചിരിച്ചു..

 

സ്വാതി പിന്നീട് നോക്കിയപ്പോൾ തന്റെ അടുത്തു കിടക്കുന്ന കുഞ്ഞിനെ കാണുന്നത്…

 

അവളുടെ അമ്മ മനം നിറഞ്ഞു… കുഞ്ഞിനെ കണ്ടതും അവൾക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു….

 

അവൾ കുഞ്ഞിനെ കൈകൊണ്ടു സ്നേഹത്തോടെ തലോടി.. കുഞ്ഞൊന്നുനങ്ങികൊണ്ട് അവളോട് ചേർന്നു കിടന്നു….

 

“അമ്മെ കുഞ്ഞുവാവെനെ കാണാൻ എന്തു രസമാ… ” അമ്മുമോൾ കുഞ്ഞിന്റെ അടുത്തു വന്നിരുന്നു പറഞ്ഞു..

 

“ഹും അച്ഛന്റെ അല്ലെ മോൻ…” സ്വാതി മനസ്സിലോർത്തു….

 

ആ സമയം സ്വാതി ഋഷിയെ അവിടെയെല്ലാം തിരിഞ്ഞു…

 

“മോളെ ഋഷി അങ്കിൾ ഇതുവരെ വന്നില്ലെ”

 

“ഇല്ലമ്മെ.. മോഹൻ അങ്കിൾ മാത്രമെ ഇവിടെ ഒള്ളൂ..”

 

സ്വാതിക്ക് ഒരു നിമിഷം ഋഷിയോട് ദേഷ്യം തോന്നി…

 

ആ സമയത്താണ് മോഹനൻ അങ്ങോട്ട് വന്നത്….

 

“ആ സ്വാതി എഴുന്നേറ്റോ..കേട്ടോ.. ഋഷിക്ക് അവിടെ ഇരിക്കപൊറുതി ഇല്ല.. സാറിന്റെ സന്തോഷം വാക്കുകളിൽ അറിയാം…” മോഹനൻ വന്നയുടനെ സ്വാതിയോട് പറഞ്ഞു…

 

മോഹൻ പറഞ്ഞതും സ്വാതി എന്താണെന്ന രീതിയിൽ നോക്കി.

 

“സാർ ഇവിടെ ഇല്ലല്ലോ.. പുറത്തു ഒരാളെ കാണാൻ പോയതാ.. ഡേറ്റ് അടുത്ത ആഴ്ച്ചയാണെന്ന് കരുതി പോയതാ.. ഇത്ര പെട്ടെന്നാകുമെന്ന് സാറും കരുതി കാണില്ല..”

 

മോഹനേട്ടൻ പറഞ്ഞു….

 

പക്ഷെ അതൊന്നും സ്വാതിക്ക് തൃപ്തിയായില്ല… കുഞ്ഞിനെ കാണാൻ അതൊക്കെ മാറ്റി വച്ചു വരാമല്ലോ എന്നാണ് സ്വാതി ചിന്തിച്ചത്….

 

അടുത്ത നിമിഷം അടുത്തു കിടന്ന കുഞ്ഞു കരയാൻ തുടങ്ങി… ആ സമയം നഴ്‌സ്‌ വന്നു കുഞ്ഞിനെ കയ്യിൽ തന്നു.. അതു കണ്ട് മോഹനൻ വെളിയിലേക്ക് പോയി..

 

സ്വാതി കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങി, ഒരു അമ്മയുടെ ആത്മനിർവൃദ്ധിയിൽ അവൾ കണ്ണുകളടച്ചു….

 

പിന്നീട് രണ്ടു ദിവസം സ്വാതി ഹോസ്പിറ്റലിൽ തന്നെയായിരുന്നു… കുഞ്ഞിനെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചത് സ്വാതിക്കും കുഞ്ഞിനും ആശ്വാസമായി..

 

അങ്ങനെ ഇന്നാണ് സ്വാതി ഡിസ്ചാർജ് ആകുന്നത്..

 

എല്ലാം പാക്ക് ചെയ്തു സ്വാതി കുഞ്ഞുമായി വീൽച്ചെയറിൽ പാർക്കിങ്ങിലേക്ക് പോയി..

 

“സ്വാതി.. കുഞ്ഞിനെ ഹോം നഴ്സിനു കൊടുത്തേക്കു… “അവിടെ എത്തിയതും മോഹനൻ പറഞ്ഞു…

 

“അത്.., അതെന്തിനാ…? ” സ്വാതി പകച്ചുകൊണ്ട് മോഹനനെ നോക്കി….

 

“കുഞ്ഞിനെ സാറിന്റെ വീട്ടിലേക്കാണ് കൊണ്ടു പോകുന്നെ….”

 

“ഇല്ലാ ഞാൻ സമ്മതിക്കില്ല…” മോഹനന്റെ മറുപടിക്ക് സ്വാതി പറഞ്ഞു…

 

“നോക്ക് സ്വാതി… കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്… നമ്മൾ തമ്മിൽ ഒരു ഉടപടി ഉള്ളതല്ലെ…മറന്നോ നീ ”

 

സ്വാതി നിസഹായതയോടെ മോഹനെ നോക്കി.. അവൾ ഒന്നുകൂടി പറഞ്ഞു നോക്കി…

 

“ഇല്ല സ്വാതി, നമ്മൾ തമ്മിലുള്ള എല്ലാം ഇതോടെ അവസാനിച്ചു… കുഞ്ഞിനെ കൈമാറൂ… ഋഷി സാർ രണ്ടു ദിവസം കഴിഞ്ഞു എത്തും അപ്പോൾ കുഞ്ഞിനെ അവിടെ കാണണം…പിന്നെ കുറച്ചു തുക വണ്ടിയിലുണ്ട് അത് നിനക്കെടുക്കാം ..”

 

“എന്നാലും മോഹനേട്ടാ.. കുറച്ചു ദിവസം കൂടി എന്റെ കൂടെ നിന്നോട്ടെ ഇവൻ…” സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു…

 

“അല്ലെങ്കിൽ ഋഷിസാർ വരുന്നതു വരെയെങ്കിലും സമയം താ മോഹനേട്ടാ…”

 

“ഋഷിസാറാണ് സ്വാതി കുഞ്ഞിനെ കൊണ്ടുവരാൻ പറഞ്ഞത്…”

 

സ്വാതിയുടെ സകല പ്രതീക്ഷയും അവിടെ അവസാനിച്ചു…” സാറോ.. സാറാണോ പറഞ്ഞെ..” സ്വാതി ഒന്നുകൂടെ ചോദിച്ചു…

 

“അതെ സ്വാതി.. ” മോഹനൻ നിസഹായതയോടെ പറഞ്ഞു…

 

ഹോം നഴ്സ് അവളുടെ അടുത്തു വന്നു നിന്നു…

 

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലാക്കി…സ്വാതി അവസാനമായി കുഞ്ഞിന് ഒരു ഉമ്മ കൊടുത്ത്, പിടക്കുന്ന ഹൃദയത്തോടെ കുഞ്ഞിനെ നഴ്സിന് കൊടുത്തു…

 

സ്വാതി സങ്കടം സഹിക്കാൻ കഴിയാതെ അവിടെ നിന്നു കരഞ്ഞു…

 

കുഞ്ഞുമായി മറ്റൊരു വണ്ടിയിൽ കയറി അവർ ഋഷിയുടെ വീട്ടിലേക്കുപോയി…

 

ആ വണ്ടി അകന്നുപോകുന്നതും നോക്കി സ്വാതി അവിടെ തറഞ്ഞു നിന്നു…

 

“സ്വാതി വണ്ടിയിൽ കയറു നമുക്ക് പോകാം” മോഹനൻ പറഞ്ഞതും സ്വാതി എങ്ങനെയോ വണ്ടിയിൽ കയറിയിരുന്നു..

 

“എല്ലാം നഷ്ടപെട്ടിരിക്കുന്നു… ഭർത്താവ് കുഞ്ഞ് എല്ലാം …” സ്വാതി വണ്ടിയിലിരുന്നു പൊട്ടി കരഞ്ഞു….

 

സ്വാതിയും കുഞ്ഞും രണ്ടുവഴിക്ക് അവരുടെ ജീവിത യാത്ര തുടർന്നു….

 

…………………………………………..

 

ഒരാഴ്ച്ചക്കു ശേഷം…..

 

“സ്വാതി.. സ്വാതി…”

 

“എന്താ ജാനുചേച്ചി.. “ജാനുവിന്റെ വിളികേട്ട് അവൾ വീട്ടിൽ നിന്ന് പുറത്തേക്കു വന്നു….

 

“ഒന്നും ഇല്ല.. നീ എന്തെടുക്കുകയാണെന്ന് നോക്കാൻ വന്നതാ….”

 

“ഒന്നും ഇല്ല ചേച്ചി.. കുറച്ചു വെള്ളം വയ്ക്കുകയായിരുന്നു…”

 

“എന്തിനാ സ്വാതി വയ്യാതെ ഇരിക്കുമ്പോ ഇതൊക്കെ ചെയ്യുന്നെ പറഞ്ഞാൽ ഞാൻ ചെയ്തു തരില്ലെ…” ജാനു സ്നേഹത്തോടെ ശകാരിച്ചു

 

“അതൊന്നും സാരമില്ല ചേച്ചി.. ചെറിയ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എനിക്കു ഭ്രാന്താകും അതാ..”

 

“മ്മ് ഞാൻ വൈകിട്ട് വരാം അതുവരെ നീ അവിടെ വിശ്രമിക്ക്….”

 

അതും പറഞ്ഞു ജാനു തിരിഞ്ഞു നടന്നു…

 

“എന്തൊക്കെ അനുഭവിക്കണം ആ കൊച്ചു..” തിരിഞ്ഞു നടക്കുന്നതിനിടയിൽ ജാനു ചേച്ചി ഓർത്തു..

 

 

ഹോസ്പിറ്റലിൽനിന്ന് വന്നതിനു ശേഷം സ്വാതിക്ക് അവിടെ പിന്നെ കിടക്കാൻ തോന്നിയില്ല…എല്ലാം നഷ്ടപെട്ടവളായി മോളോടൊപ്പം അവൾ തിരികെ ഹൈറേഞ്ച് പിടിച്ചു….

 

ഇടക്ക് മോഹനോട്‌ പറഞ്ഞു സ്വാതി തകർന്ന വീട് ശെരിയാക്കി എടുത്തിരുന്നു… ഇവിടെ വന്നു ജനുചേച്ചിയോട് കിടന്നതൊഴിച്ചു വാക്കി എല്ലാം പറഞ്ഞപ്പോഴെ സ്വാതി വിങ്ങിപൊട്ടിയിരുന്നു…ഭക്ഷണംപോലും കഴിക്കാൻ കൂട്ടാക്കാതെയിരുന്ന സ്വാതിയെ ജനുവാണ് പിന്നീട് നോക്കിയത്…

സ്വാതി അവളുടെ കല്ലിച്ച മാറിടത്തിലെ പാലും പിഴിഞ്ഞു കളയുകയാണ്… അവൾക്ക് ചോരപൊടിയുമ്പോലെ തോന്നി അപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *