പത്തി മാമയും കുറുമ്പനും 1

“”തുഞ്ഞാബ തെറ്റു ചെയ്തു മാമ….
മാമന്റെ തിദപ്പുമുദിയിൽ ആദ്യരാത്രിയിൽ തിടന്നു ഉരങ്ങിയത് തെറ്റു…..
ടാവിലെ മാമനെ ബിളിച്ചുനർത്തിയത് തെറ്റു…..
ആ തെറ്റുകൾക്ക് തുഞ്ഞാഭത്തു ചേമ ചോദിക്കണം….. അതും ദൈബത്തിൻറെ മുൻപിൽ….. “”

ദൈവമേ ഇവൻ ബാഹുബലിക്ക് പഠിക്കുക ആണോ….
തെറ്റും ശരിയും നോക്കാൻ…
ശോ എന്നാലും ഞാനെന്റെ കുഞ്ഞാവയെ വെറുതേ തെറ്റിധരിച്ചു….

“”കുഞ്ഞാവ കിടന്നതിനു മാമന് കുഴപ്പമില്ല കേട്ടോ….
മാമന് വിഷമമായി ഓർത്തു കുഞ്ഞാവ വിഷമിക്കണ്ട…. “”

“”ഒന്നു പോധാ പത്തിമാമ….
നിന്റെ വിചമം ഓച്ചിട്ടല്ലാ…..
അമ്മ പദഞ്ഞു തുഞ്ഞാബത്തു ഒരു അനിയനോ അനിയത്തിയെ ഉണ്ടാധനമെച്ചിൽ മാമനും അമ്മായിയും ഒരുമിച്ചു ആരും താണാതെ തട്ടിലിൽ ഇദുന്നു പാച്ചിച്ചണമെന്നു …..
കുഞ്ഞാഭ താരണം ഇന്നലെ നിഞളുടെ പാചനയും പൂധയും എല്ലാം മുധന്നിയില്ലേ….???
ഇനി ആബർത്തിത്തില്ല മാമ….
തുഞ്ഞാബത്തു തുഞ്ഞു തുഞ്ഞാഭേ തല്ലാനും ഇദിതാനും തിട്ടിയാൽ മതി…. “”

ഞങ്ങൾ ഒരുമിച്ചു അമ്പലത്തിലേക്ക് പോയി…..
അമ്പലത്തിൽ ചെന്നതും ഞങ്ങൾ അകത്തു കയറി….

“”ഏതാ ചേട്ടാ രണ്ടു പെണ്ണുങ്ങൾ നമ്മളെ നോക്കി കുശുകുശുത്തു ദേഷ്യപ്പെട്ടു പോകുന്നത്….. “”
ഭാര്യ വളരെ പതുക്കെ എന്നോട് ചോദിച്ചു

“”അത് പണ്ടെന്നൊട് ഇഷ്ടമാണെന്നു പറഞ്ഞ കൊച്ചാ…
ഞാൻ മൈൻഡ് ചെയ്തില്ല അതിന്റെ കലിപ്പ് ആണ്…. “”

ഭാര്യക്കു ആവേശമായി….
എന്നാൽ അവളെയൊന്നു മുട്ടിയിട്ടേ ഉള്ളല്ലോ എന്ന ഭാവം…..
ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ കേട്ടില്ല……
കുഞ്ഞാവയെ ഒപ്പം കൂട്ടി അവൾ അടുത്തോട്ടു ചെന്നു……
കുഞ്ഞാവയും അപ്പോളാണ് ആളെ കണ്ടത്…….
തീച്ചറെ വിളിച്ചവൻ ഓടി അടുത്തോട്ടു ചെന്നു……
“”ദേ എന്റെ തൊതിയൻ മാമനും അബന്റെ പാര്യയെയും തണ്ടില്ലേ…??? “”
ഞങ്ങളെ ചൂണ്ടിക്കൊണ്ട് കുഞ്ഞാവ പറഞ്ഞു….

കുഞ്ഞാവ പറഞ്ഞതുകേട്ട് അവരു രണ്ടു പേരും പൊട്ടി ചിരിച്ചു….

വലിയ ആവേശത്തിൽ അങ്ങോട്ട്‌ ചെന്ന ഭാര്യ, കുഞ്ഞാവ എന്നെ കൊതിയാ വിളിച്ചത് കേട്ടു ഐസ് കട്ട ആയി പോയി …..
ചമ്മൽ വെളിയിൽ കാണിക്കാതെ ഭാര്യ അവരെ പോയി പരിചയപെട്ടു……

അതു കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കുഞ്ഞാവയെ ഒന്നു ഉപദേശിക്കാൻ ഭാര്യ തീരുമാനിച്ചു…..
വേണ്ട ഭാര്യയെ കൈ അബദ്ധം ഒന്നും കാണിക്കരുരുത്….. ഞാനൊരായിരം വട്ടം അവളോട് പറഞ്ഞതാ കേട്ടില്ല അവൾ…..

“”കുഞ്ഞാവേ… മറ്റുള്ളവരുടെ മുൻപിൽ വച്ചു മാമനെ കൊതിയാ…. പത്തി…. എന്നൊന്നും വിളിക്കരുത്….
അത് മാമന് വലിയ നാണക്കേട് ആകും…””

ഭാര്യ കുഞ്ഞവയോട് മൊഴിഞ്ഞു

“”നീ പൊദി പത്തി മാമി….
തുഞ്ഞാബയെ ഉപതെച്ചിതാൻ ബന്നേത്തുന്നോ….
അധനവാദിയിൽ നിന്നു തൊഴി മുത്തയും, ഉപ്പുമാഭും മാമനും തൂധി തേഞ്ചി ചോദിച്ചു മേദിതൊണ്ടു ബരുന്ന തുഞ്ഞാബയോട് പദയുബ മാമന് തൊതി ഇല്ലന്ന്…. “”

“”കുഞ്ഞാവേ അമ്മായി അങ്ങനെ അല്ല പറഞ്ഞത്…
മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടല്ലേ…?? “”

“”പിന്നെ ഈ പത്തി മാമൻ ഉപ്പുമാഭും തൊഴിമുട്ടയും തൊതിച്ചു ബിട്ടിൽ ഇരിതുക ആണെന്ന് ഈ ടാജ്യത്തു എല്ലാബർത്തും അദിയാം….
ഇപ്പോൾ എന്നിറ്റു തുഞ്ഞാബ പധഞ്ഞതായി തുറ്റം…. “”

“”അതല്ല കുഞ്ഞാവേ….
മാമന് അവരുടെ മുൻപിൽ ഒരു വിലയുണ്ട്….
അത് കളഞ്ഞാൽ കുഞ്ഞാവക്കു അല്ലേ നാണക്കേട്…. “”

‘”ആദുക്ക് ബില ….???
ഈ പത്തിമമാനോ ബില….
എന്റെ അധനവാതി തിച്ചറിന്റെ പുറതേ തുറെ നദന്നു ബലച്ചതാ നിന്നേ താണും മുൻപ് ഈ മാമൻ…….
പാപം തീച്ചർ മാമനെ വിചച്ചിച്ചു ഇദിതുക ആയിദുന്നു……
ഇപ്പോൾ തുഞ്ഞാബയാണ് പദഞ്ഞു കൊദുത്തത് രാത്രിയിൽ ഏതോ രാച്ചസി ആയിട്ട് തട്ട ഫോൺ ബിളി ആണ്…..
തീച്ചർ നല്ല ആൺപിള്ളേരെ ബല്ലോം നോത്തിതോലാൻ….””
എന്റെ ഭാര്യ സംസാരം ഒക്കെ നിർത്തി
എന്നെയൊന്നു കലിച്ചു നോക്കി…

“”വാ കുഞ്ഞാവേ നമുക്കു പോകാം പറഞ്ഞു…””

ഞാൻ ഭാര്യയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി കുഞ്ഞവയോട് പറഞ്ഞു

“” കുഞ്ഞാവേ അമ്മായി പറഞ്ഞത് കുഞ്ഞാവ നന്നാവാൻ വേണ്ടിയിട്ടു അല്ലേ…
അതിനു അമ്മായിയെ പട്ടി എന്നൊന്നും വിളിക്കരുത്…. “”

Leave a Reply

Your email address will not be published. Required fields are marked *