പത്തി മാമയും കുറുമ്പനും 1

“”ഒന്നു പോത പത്തി മാമ
ഒദു പെണ്ണു തെറ്റിയപോൾ അബനു തുഞ്ഞാവേ നന്നതാണമെന്നു….
മരണ ബെനെടാ മാമ… മരണ….
പാര്യേടെ സാദിയിൽ തൂങ്ങി പെത്തൊന്തൻ മാമൻ…. “”

ഞാൻ പിന്നെ കുഞ്ഞവയോട് ഒന്നും പറഞ്ഞില്ല
ഞാൻ പുറകെ നടന്നു ഭാര്യയോട് പറഞ്ഞു

“”പത്താം ക്ലാസ്സിൽ വച്ചുള്ള സ്നേഹിത ആണ്…. അത് കഴിഞ്ഞു ഒരു ബന്ധവുമില്ല….. കുഞ്ഞാവ പറഞ്ഞാ ഞാൻ ബാക്കി കാര്യങ്ങൾ അറിഞ്ഞത്….
എന്നോട് ക്ഷമിക്കേടോ….. “”

“”ഉവ്വ എനിക്ക് നിങ്ങളെ ഒരു വിശ്വാസവും ഇല്ല….
കള്ളത്തരം മാത്രമേ നിങ്ങൾ പറയു…. “”
ഭാര്യ അവസരം കിട്ടിയപ്പോൾ പരിഭവത്തിന്റെ ആക്കം കൂട്ടി

,,,ഇത് കുഞ്ഞാവ കേട്ടു…

“”ദേ എന്റെ പത്തി മാമനെ തള്ളൻ വിളിതറ്റ …
ഇത്തിരി ഉപ്പുമാഭും, മൊത്തയും അതും തിന്നാൻ വേണ്ടി, പഴയ താമുകി കൊദുത്തതിനു ആനോടി അമ്മായി ഈ പുകിൽ….
നിന്റെ തല നാൻ തല്ലി പൊലിത്തും ….””

എന്തായാലും കുഞ്ഞാവയുടെ ഡയലോഗ് കേട്ടതോടെ ഭാര്യ അടങ്ങി….
കൂടുതൽ കറക്കത്തിനും ഒന്നിനും നില്കാതെ ഞങ്ങൾ വീട്ടിലെത്തി….

വീട്ടുകാരുടെ കൂടെ നിൽക്കുമ്പോൾ ഭാര്യക്ക് ഒരു കുഴപ്പവുമില്ല പക്ഷെ രാത്രിയിൽ ഇന്ന് ആദ്യ രാത്രി അല്ല കാള രാത്രി ആയിരിക്കുമെന്ന് എനിക്കു ഉറപ്പായി….
ചുരുക്കി പറഞ്ഞാൽ ഇന്നും മഞ്ച് കഴിച്ചു ഉറങ്ങേണ്ടി വരും…..

രാത്രിയിൽ കിടക്കാറായപ്പോൾ ഞാൻ കുഞ്ഞാവയെ എല്ലാവരും കേൾക്കെ തന്നെ വിളിച്ചു….

“”വാ കുഞ്ഞാവേ ഞങ്ങളുടെ കൂടെ ഇന്നും കൂടി കിടന്നോ…. “”

“”ഓ അത് വേന്ദധാ പത്തിമാമ…..
തുഞ്ഞാബക്കു അനിയനെ മതി….
പെത്തെന്ന് മുദിയിൽ കയദി രന്ദു പേധും പാചിച്ചോ ….
പൂധ മുദന്നിയിത്തു അനിയൻ കുഞ്ഞാഭ ബന്നിലെദിൽ രന്ധിനേം ഞാൻ പദി അദച്ചു പിന്ധം ബച്ചും …. പദഞ്ഞില്ല ബെന്ധ….. “”

കേട്ടുനിന്നവർ എല്ലാം ചിരിച്ചു ഭാര്യ ഉൾപ്പടെ…….
അവളുടെ ചിരി കണ്ടപ്പോൾ എനിക്കു പ്രതീക്ഷ ആയി….
ചുവപ്പും, പച്ചയും, മഞ്ഞയും എല്ലാ കളറുള്ള ലഡ്ഡുകളും എന്റെ ഉള്ളിൽ നിറഞ്ഞു പൊട്ടി… ദീപാവലി ആയി…
ആ പ്രതീക്ഷയിൽ ഞാൻ അവളെയും കൂട്ടി റൂമിൽ കയറി കതകു അടച്ചു…..

അടച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി,…..
ഇന്നലത്തെ രാത്രി ആയിരുന്നു ഭേദം……
ഇന്നലെ മുല്ലപ്പൂ എണ്ണിയാൽ മതിയായിരുന്നു……
ഇന്ന് ഞാൻ എന്റെ പഴയ കാമുകിയെ ആദ്യമായി കണ്ട ദിവസം, സമയം തൊട്ടു അവസാനം കണ്ട ദിവസവും സമയവും വരെ മൊബൈലിൽ കൂടി കലണ്ടർ പുറകോട്ടു ആക്കി ഭാര്യക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു…..

എല്ലാം കഴിഞ്ഞപ്പോൾ മൂന്ന് മണി……
അപ്പോളും ഭാര്യക്ക് സംശയം ആയിരുന്നു…. ഏതൊക്കെയോ ഡേറ്റും കാര്യങ്ങളും ഞാൻ കള്ളത്തരമാണ് പറഞ്ഞതെന്ന്…….
ഞാൻ എന്റെ കുഞ്ഞാവയെ മനസ്സിൽ സ്തുതിച്ചു കിടന്നു ഉറങ്ങി…..
ഭാര്യ എന്റെ ഷിർട്ടിൽ പോലും മുട്ടാത്ത രീതിയിൽ അപ്പുറത്തും കിടന്നു….
കിടന്നു ഇടയ്ക്കു ഇടയ്ക്കു പറയുന്നുണ്ടായിരുന്നു…..
പത്താം ക്ലാസ് അത്രയും മോശം ക്ലാസ് ഒന്നുമല്ല…..
എന്തൊക്കെ നടന്നിട്ട് ഉണ്ടെന്നു ആർക്കു അറിയാം…..
അവൾക്കു അറിയില്ലല്ലോ പത്താം ക്ലാസ് വരെ ബയോളജിയിൽ പെണ്ണുങ്ങളെക്കാളും മോശം ഞാനായിരുന്നെന്നു…..
എന്തായാലും ഇന്നത്തെ എന്റെ മഴവിൽ കളറുള്ള സ്വപ്നം വീണുടഞ്ഞു….

എന്തെങ്കിലും ആകട്ടെ ഇന്നത്തെ രാത്രി കൂടി ഇങ്ങനെ പോകട്ടെ
നാളെ മുതൽ എന്തായാലും തകർക്കണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു…
നാളെ എന്റെ മഴവിൽ സ്വപ്നം യാഥാർഥ്യം ആകുമായിരിക്കും ….

എങ്ങനെയൊക്കെയോ ഉറങ്ങി പോയി ഞങ്ങൾ….
എന്തായാലും ആരും ഇത്തവണ എന്റെ കുഞ്ഞാവയെ കുറ്റം പറയില്ല അവൾ ഞങ്ങൾക്ക് വെറുതേ വിട്ടു തന്നു ഇന്നത്തെ രാത്രി…..

നേരം വെളുത്തു എഴുന്നേറ്റു വന്നപ്പോൾ തന്നെ കുഞ്ഞാവയുടെ ചോദ്യമെത്തി

“”എബിദേ എന്റെ അനിയൻ കുഞ്ഞാഭ ….
പാർത്തിച്ചതെ നീയൊത്തെ രാത്രിയിൽ എന്ത് എദുത്തുത ആയിദുന്നു….
രന്ധും തൂതി തിദന്നു ഉദങ്ങിതാണും….
എന്തായാലും ഇന്ന് മുതൽ തുഞ്ഞാബ നിഞൾ ഉദങ്ങാതെ താബലിരിത്താം …..””

Leave a Reply

Your email address will not be published. Required fields are marked *