പത്തി മാമയും കുറുമ്പനും 1

“”മാമൻ ഇനി മുതൽ ആരെ വിളിക്കാനാണ് കുഞ്ഞാവേ…
അമ്മായി ഇങ്ങോട്ട് വന്നില്ലേ…?? “”

“”അതുകൊന്ത കുഞ്ഞാബ പരഞ്ഞത്…. ഇബിതെ ഉള്ള ആലെ ഫോൺ വിലിക്കന്തല്ലോ….
ബേറെ ഒരാലെ കന്തു പിതിച്ചു ബെന്തേ വിലിക്കാൻ…. അത് നാനും അമ്മായിയും കിതക്കുന്നിതത്തു ബച്ചു ബെന്തന്നു…. “‘

,,,,കുഞ്ഞവയോട് കൂടുതലൊന്നും പറയാൻ ഞാൻ നിന്നില്ല….
അവൾ ഡയറി മിൽക്ക് തിന്നുന്നത് കണ്ടപ്പോൾ എനിക്ക് കൊതി തോന്നിയെങ്കിലും കല്യാണ ദിവസം അല്ലേ….. കുറച്ചു ബന്ധുക്കൾ ഉണ്ട് വീട്ടിൽ അവരുടെ മുൻപിൽ നാറും ഇപ്പോൾ തട്ടി പറിച്ചോണ്ട് ഓടിയാൽ….
പക്വത വന്ന ഒരു മനുഷ്യനെ പോലെ ഞാൻ കുഞ്ഞവയോട് പറഞ്ഞു…..

“”കുഞ്ഞാവേ മതി മിട്ടായി കഴിച്ചത്….
ഒത്തിരി തിന്നാൽ പല്ല് പഴുത്തു പോകും….
പിന്നെ ഒറ്റ ആണ്പിള്ളേര് നോക്കില്ല…
ഞാൻ പറഞ്ഞെന്നെ ഉള്ളു കുഞ്ഞാവയുടെ ഇഷ്ടം ബാക്കി… “”

“”ഡാ പത്തിമാമ നീ അമ്മായിയുടെ അതുത്തേക്ക് ചെല്ല്…
അല്ലാതെ കുഞ്ഞാബ തിന്നുന്നത് നോച്ചി കൊന്തു ഇരുന്നു കുഞ്ഞാബയെ തൂറ്റ് പിടിപ്പിക്കാതെ….
എന്നിട്ടു അബന്റെ ഒരു പുയുപ്പല്ല് ബയലോഗ്
പൊചോ എന്റെ അതുത്തു നിന്നും…. “”

ഞാനൊരു വളിച്ച ചിരിയും പാസ് ആക്കി അവിടെ നിന്നും എന്റെ ഭാര്യയുടെ അടുത്തേക്ക് എസ്‌കേപ്പ് ആയി….
ഞാൻ ചെല്ലുമ്പോൾ എല്ലാവരും സൽഗുണസമ്പന്നൻ ആയ എന്റെ സ്വഭാവം ഭാര്യക്ക് പൂർണമായി മനസ്സിലാക്കാൻ പറഞ്ഞു കൊടുക്കുകയാണ്…..
ഞാനവിടെന്നിന്നും ഭാര്യയുടെ മുഖത്തു പോലും നോക്കാതെ മുറിയിലേക്ക് മുങ്ങി…..
കുറച്ചു നേരം അവിടെ ഇരുന്നപ്പോൾ കൂട്ടുകാർ എന്നെയുമന്വഷിച്ചു അങ്ങോട്ട്‌ വന്നു….

“”അളിയാ… പെണ്ണു കെട്ടി പറഞ്ഞു ഏഴു മണിക്കേ കയറി അകത്തു ഇരിക്കുക ആണോ…???
ഇത്രക്കും ക്ഷമ ഇല്ലെടാ നിനക്ക്…
എന്തൊരു ആക്രാന്തം ആണെടാ ഇത്… “‘

“”എടാ അതല്ല… ഒരു തലവേദന വന്നതുകൊണ്ട് കയറിയിരുന്നതാണ്….
അല്ലാതെ നിങ്ങൾ ഉദേശിക്കും പോലെയൊന്നുമില്ല…
വെറുതേ തെറ്റിധരിക്കാതെ… “”

“”ഉവ്വേ ഉവ്വേ മോനെ…. നിന്നേ ഞങ്ങൾക്ക് അറിയാവുന്നതല്ലേ…. “”

കൂട്ടുകാർ അതും പറഞ്ഞു എന്നെ നോക്കി ഊള ചിരി ചിരിച്ചു….
പെട്ടെന്നാണ് കുഞ്ഞാവ അങ്ങു എത്തിയതും ഞങ്ങളുടെ സംസാരം കേട്ടതും

“”എന്തെ മാമൻ പെന്നു കെത്തിയതുകൊന്തല്ല അകത്തു കയരി ഇയിക്കുന്നത്….
മാമനോട് കുഞ്ഞാബ അതുത്തു നിന്നു പൊച്ചോ പരഞ്ഞിട്ടാണ്… “”

പെട്ടന്നൊരു കൂട്ടുകാരൻ പറഞ്ഞു

“”അത് മോശമായി പോയി കുഞ്ഞാവേ…
കുഞ്ഞാവേ ഇത്രയും സ്നേഹിക്കുന്ന മാമനോട് അടുത്തു നിന്നു പോകാൻ പറഞ്ഞത്… “”

“”മാമനെ അതുത്തു നിന്നു പരഞ്ഞു ബിട്ടില്ല എങ്കിൽ കുഞ്ഞാബക്കു കക്കൂശിൽ നിന്നും എണീചാൻ പറ്റില്ല….
ഇപ്പോൽ മാമന് മുരിയിൽ എങ്കിലും ഇരിക്കാം…
അത് പോലെ മിത്തായി തിന്നുമ്പോൽ കൊതിക്കും…. “”

കൂട്ടുകാർ എല്ലാം പൊട്ടി ചിരിച്ചുകൊണ്ട് ഞങ്ങൾ പോയേക്കുക ആണെടാ…. പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയിരുന്നു മനസ്സിൽ തോന്നിയത്…. അല്ലങ്കിൽ കുഞ്ഞാവ എന്നെ നാറ്റിച്ചു കൊന്നെന്നെ…..

എങ്ങനെ ഒക്കെയോ ഞാൻ സമയം ഒമ്പതു മണിവരെയാക്കി….
ഇനി ആണല്ലോ യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്….
ആഹാരം കഴിച്ചു കഴിഞ്ഞു എല്ലാവരും….
എന്റെ ആദ്യ രാത്രി ഇനി നിമിഷങ്ങൾക്ക് അകം ആരംഭിക്കും….

ഞാൻ ഓരോ സ്വപ്നങ്ങളും കണ്ടു മുറിയുടെ വെളിയിലുള്ള സിറ്റ് ഔട്ടിൽ നിന്നു….
നല്ല തണുപ്പ് ഉണ്ടായിരുന്നു ഭാര്യയെയും കൊണ്ടു ഇവിടെ നിന്നാൽ കുറച്ചു തണുത്തു കഴിഞ്ഞു അകത്തു കയറാം പിന്നെ കാര്യങ്ങൾ കുറച്ചൂടെ ഈസി ആകും….. എന്റെ മനസ്സിൽ ഇങ്ങനെ ഓരോ മോഹങ്ങൾ ഓടി കളിച്ചു…..
എന്റെ ശ്രീകൃഷ്ണ ഭഗവാനെ തകർത്തേക്കണേ….

പെട്ടെന്ന് പുറകിൽ നിന്നുമൊരു വിളി വന്നു

“”ഡാ പത്തിമാമ നിനച്ചു ഇന്ന് ഉരക്കമൊന്നുമില്ലേ…???
എനിച്ചു ഉരങ്ങണം നിന്റെ ചങ്കത്ത് കിതന്നല്ലേ നാൻ ഉരങ്ങുന്നത്….
ഇതൊക്കെ അരിയാമായിരുന്നിട്ടും കുഞ്ഞാബക്കു തണുചാൻ ബാതിലും തുരന്നവൻ ഈ പായത്തിൽ അമ്പിലി അമ്മാബനെ നോച്ചി നിച്ചുന്നു….
എന്നാടാ പത്തിമാമ നിനച്ചു പോതം വെച്ചുന്നത്…. “”

Leave a Reply

Your email address will not be published. Required fields are marked *