പത്തി മാമയും കുറുമ്പനും 1

അവനെ പേടിക്കുന്നത് എന്തിനാണെന്നോ….???
അളിയന് ഒന്നും അറിയണ്ടല്ലോ….
ഇവിടെ പൊട്ടുന്ന തോട്ട എൻ്റെ കയ്യിൽ വച്ചു തന്നിട്ട് അളിയൻ കടലു കടന്നു സുഖിക്കുകയല്ലേ…..

എനിക്ക് ടെൻഷൻ അതല്ല അളിയാ….
അവളുടെ വീട്ടിലാരും കുടിക്കില്ലന്നു,,,
അവരു നാളെ മുതൽ എന്നെയും അങ്ങനെ ആക്കുമോ…???
കോപ്പ് ഈ പ്രണയവും കല്യാണവും ഒന്നും വേണ്ടായിരുന്നു….
നമുക്കു ഇങ്ങനെ രണ്ടെണ്ണം അടിച്ചു പൊളിച്ചു ജീവിച്ചാൽ മതിയായിരുന്നു…..

പെട്ടെന്നാണ് കുഞ്ഞാവ അങ്ങോട്ട്‌ വന്നത്
എന്നിട്ടു ഒരു ഡയലോഗ്

“”എതാ കയുത മാമ അയിന് നീ അവലേ തല്യാണം കയിച്ചു ഇങ്ങോത്തു അല്ലേ കൊന്ത്വരുന്നേ അല്ലാതെ നീ അവതെ പോയി പേചവിച്ചു കിദക്കാൻ അല്ലല്ലോ പോണത് …..
ഇത് പോലെ മന്തൻ ആയ മാമൻ ഇനി നിന്നേ ഞാൻ പത്തി മാമ ബിലിക്കില്ല കയുത മാമൻ എന്നെ ബിലികൂ …… ആയാണ് ചോർച്ച …. അതുമാതിരി മന്തൻ ആണ്‌….””

“”മാമന്റെ പൊന്നു കുഞ്ഞുവാവയല്ലേ….
മാമനെ എന്ത് വേണമെങ്കിൽ വിളിച്ചോ പക്ഷെ ഇത് അപ്പൂപ്പനോട് പറയല്ലേ…
നാണം കെടുത്തല്ലേ മാമനെ….. “”

“”കുഞ്ഞാവ നിന്നേ നാനം കെയ്‌തില്ല
ഒന്നും ഇല്ലേൽ നാളെ നിന്റെ തല്യാണം അല്ലേ….
കുഞ്ഞവാക്ക് അന്ത് ഉയുപ്പ് അല്ലേ മേച്ചു തന്നത്….
കുഞ്ഞാവ കിത്തിയ ഉയുപ്പിന് നന്നി ഉള്ളവലാ …. “”

“‘അത് മതി എൻ്റെ ചുന്ദരൻ കുഞ്ഞാവേ…. “”
അതും പറഞ്ഞു ഞാൻ എൻ്റെ കുഞ്ഞാവയെ കെട്ടിപിടിച്ചു….

,,,,,കല്യാണ തലേദിവസത്തെ പരുപാടി ഒക്കെ കഴിഞ്ഞപ്പോൾ ഞാനും കുഞ്ഞാവയും കൂടി ഉറങ്ങാൻ കിടന്നു…..

എനിക്ക് ദുഃഖമായിരുന്നു സത്യത്തിൽ കുഞ്ഞാവക്കു ഒരു വയസ് കഴിഞ്ഞപ്പോൾ തൊട്ടു ഞാനുമവളും കെട്ടിപിടിച്ചാണ് എന്നും കിടക്കുന്നത്…..

ഇന്നു കൊണ്ടു അതിനു അവസാനം ആകുകയാണ്……
ഒരുതരത്തിൽ പറഞ്ഞാൽ പാകിസ്ഥാൻ ബോർഡറിൽ നിന്നുമെനിക് ഡ്യൂട്ടി മാറികിട്ടിയ പോലെയുണ്ട്…..
ഇങ്ങനെ ഓരോന്നും ഓർത്തു ഞാൻ ഉറങ്ങി പോയി…..
അതിനു മുൻപ് തന്നെ അവൻ ഉറങ്ങിയിരുന്നു

,,,,രാവിലെ ഞങ്ങൾ ഒക്കെ നേരത്തെ എഴുന്നേറ്റു….
കുഞ്ഞാവ പതിവ് സമയത്ത് എഴുന്നേറ്റിട്ടു എന്നോട് ഒരു ചോദ്യം
“”ഡാ കയുത മാമ, ഇന്നല്ലേ എൻ്റെ തല്യാണം….
നീ എന്തിനാ തല്യാണ തെക്കൻ താലി കെട്ടാൻ നേരം അയിന്റെ ഇടക്ക് കയറിയിട്ട് തെറുക്കനെ കൊണ്ടേ നഴ്സറിയിൽ ഇരുത്തിയെ “”

കുഞ്ഞാവയുടെ ചോദ്യം കേട്ടു ഞാൻ ഞെട്ടി പോയി…. “”

നഴ്സറിയോ…???
നിനക്ക് കല്യാണമോ…???
ചെറുക്കനോ…???
കുഞ്ഞാവ,, നീ എന്തൊക്കെയാണീ പറയുന്നത്….
ഇന്ന് മാമന്റെ കല്യാണമല്ലേ …???
കുഞ്ഞാവ വല്ല സ്വപ്നവും കണ്ടതായിരിക്കും….
കുഞ്ഞാവ പോയി റെഡി ആകു നമുക്കു പോകേണ്ടതല്ലേ…..

“” നീ കല്ലം പയണ്ടതാ കയുത മാമ….
നീ പെണ്ണു ബീട്ടുകാരെ ഓത്തിപ്പോൾ തന്നെ തെന്ഷനതിക്കുക അല്ലേ….
എനിച്ചു അങ്ങനെ തെറുക്കന്റെ ബീട്ടുകാരെ ഓർത്തു പേതിയൊന്നുമില്ല…..
എനിച്ചു അറിയാം നീ എന്നെ പറ്റിച്ചു
മെന്നു…….
കുഞ്ഞാവ വരണമെങ്കിൽ കുഞ്ഞാവയുടെ തെറുക്കനെ ഇപ്പോൾ കാണണം…. “”

,,,,ഞാനും വീട്ടുകാരും എന്ത് പറഞ്ഞിട്ടും കുഞ്ഞാവ കേട്ടില്ല….
കല്യാണത്തിന് വന്നവരൊക്കെ തറയിൽ കിടന്നു ചിരിക്കുകയാണ്…
പക്ഷെ എൻ്റെ കുഞ്ഞാവക്ക് മാത്രമൊരു കുലുക്കവും ഇല്ല….
അല്ലേലും അവളെങ്ങനെയാണ് പിടിച്ചാൽ പിടിച്ചടുത്താണ്…..
കുഞ്ഞാവക്കു ഇപ്പോൾ കെട്ടണം….
സമയമാണെങ്കിൽ അങ്ങു പോയ്കൊണ്ടും ഇരിക്കുകയാണ്…..

അവസാനം ഞാൻ പറഞ്ഞു

“”കുഞ്ഞാവേ കല്യാണം അമ്പലത്തിലല്ലേ …. കല്ല്യാണ പെണ്ണ് അവിടെ വരും….
കുഞ്ഞാവ പോയി കുളിച്ചു ചുന്ദരൻ ആയിട്ട് വാ….
പെണ്ണ് വന്നിട്ട് കുഞ്ഞാവേ കണ്ടില്ലെങ്കിൽ വിഷമം ആയി തിരിച്ചു പോകും…. “”

,,,,അതു കേട്ടപ്പോൾ കുഞ്ഞാവ റെഡി ആകാൻ തയ്യാറായി
ഒരുവിധത്തിൽ അവനെയും കൊണ്ടു ഞങ്ങൾ അമ്പലം വരെ എത്തി…..

കുഞ്ഞാവയുടെ പെണ്ണ് എബിടെ ചോദ്യത്തിന് ഇപ്പോൾ വരും ഇപ്പോൾ വരും പറഞ്ഞു ഞാൻ എൻ്റെ കല്യാണ മണ്ഡപത്തിൽ വരെ എത്തി കയറി ഇരുന്നു…….
നല്ല ചൂട് ഉണ്ടായിരുന്നു ആൾകാർ തിങ്ങി നിറഞ്ഞു നിൽക്കുന്നത്കൊണ്ട്…
എന്നെ കുറച്ചു വിയർത്തു….

Leave a Reply

Your email address will not be published. Required fields are marked *