പെട്ടെന്നാണ് കുഞ്ഞാവ വക എന്നോടുള്ള ചോദ്യം വന്നത്…..
“”ഡാ പത്തിമാമ…..
ഇപ്പോ നിനച്ചു ഈ കുഞ്ഞാബ ഒരു ചോച്വത്തകേട് ആയല്ലേ….???
എന്തെ തല്യാണ തെറുക്കനെ കൊന്തു അംഗംബാധിയിൽ ഇരുത്തി എന്തെ തല്യാണം മുതക്കിയിട്ടും നിന്റെ തല്യാണം കൂതിയ എന്നെ കുയിച്ചു നീ ഇന്നനെ തന്നെ പയ്യനാമെത കാനുന്നവയോട് എല്ലാം….
നിന്നേ നാൻ പത്തി മാമ വിളിച്ചിട്ടും നിനച്ചു ആ നന്നി ഇയ്യലൊ…. “”
“” എന്റെ പൊന്നു കുഞ്ഞാവേ സത്യമായും ഇന്നെന്റെ കല്യാണം ആയിരുന്നു….
കുഞ്ഞാവ സ്വപ്നം കണ്ടതാണ്……
ഇപ്പോൾ മാമന്റെ കുഞ്ഞാവ ആഹാരം കഴിക്കു…..
വലുതായാലല്ലേ ഇതുപോലെ വലിയ മാല ഒക്കെയിട്ടു നിൽക്കാൻ ആരോഗ്യം ഉണ്ടാകു……
അപ്പോൾ നമുക്കു കുഞ്ഞാവയുടെ കല്യാണം പൊളിക്കണം…..
കുഞ്ഞാവ പക്ഷെ അധികം ഫോട്ടോ എടുക്കാൻ ഒന്നും നിന്നില്ലല്ലോ…..???
അതിൽ മാമന് പിണക്കമുണ്ട്….””
ഒരു ഉപ്പേരിയെടുത്തു കടിച്ചുകൊണ്ട് കുഞ്ഞാവ പറഞ്ഞു
“”കുഞ്ഞാബ നിനാലും ഇയ്യേലും നീയും നിന്നെ പെന്നും നല്ല അനിഞ്ഞു ഒയുങ്ങി തന്നെ നിച്ചുന്നത് നാൻ കന്തു…..
എന്തെ തെറുക്കൻ ഏതോ അംഗംബാധിയിൽ ഇച്ചുമ്പോൾ എന്നാനാതാ മാമ എന്തെ മനച്ചു നേയെ നിച്ചുന്നത്…..
എനിച്ചു എന്നനെ ചഞ്ചൊച്ചം ഉന്താകും…???
ഇയിപ്പോൾ ഈ തോറു ആക്കാരെ എനിച്ചു കുയപ്പം ഒന്നുല്ല കാചാൻ വേന്ദി കയിച്ചുന്നതാ….
അല്ലാതെ ബെച്ചപ്പു ഒന്നുമിയ്യാ……
ഇനിയും മിണ്ടിയാൽ കുഞ്ഞാവ തെറി വല്ലതും പറയും പേടിച്ചു ഞാൻ കൂടുതലൊന്നും പറഞ്ഞില്ല….
“”കുഞ്ഞാവ കഴിച്ചോ മാമനും കഴിക്കാൻ പോകുകയാണ്…. “”
ദയനീയമായി കുഞ്ഞാവ ഇരുന്നെന്റെ കല്യാണ സദ്യ കഴിക്കുന്നത് ഞാൻ കണ്ടു….
പാവം ഇപ്പോളും വിശ്വസിച്ചിരുന്നത് കുഞ്ഞാവയുടെ കല്യാണ പെണ്ണിനെ ഞാൻ ഏതോ നഴ്സറിയിൽ കൊണ്ടേ ഇരുത്തിയേക്കുകയാണെന്നാണ്…..
എന്നാലും കൂടുതൽ ഒന്നും മിണ്ടണ്ട ഇപ്പോൾ കുറച്ചു തണുത്തു ഇരിക്കുക ആണെന്ന് തോന്നുന്നു….
കുറച്ചു സമാധാനത്തോടെ കുഞ്ഞാവ അങ്ങനെ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് വീഡിയോ എടുക്കുന്നവർ ആ വഴി വന്നത്…..
വന്നപ്പോൾ അവർക്കു ഒരു ആഗ്രഹം ന്യൂ ജനറേഷൻ കല്യാണമല്ലേ ഞാനും പെണ്ണും പരസ്പരം ഓരോ ഉരുള കൊടുക്കണം….. അവരത് പകർത്തി സെറ്റ് അപ്പ് ആക്കും….
ഉള്ളിലുള്ള ആഗ്രഹം അവർ അവതരിപ്പിച്ചു……
എനിക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും കുഞ്ഞാവാക്കു മദം ഇളകുമോയെന്നു പേടിയുള്ളതുകൊണ്ട് അതൊന്നും വേണ്ടെന്നു ഞാൻ പറഞ്ഞു…..
പെട്ടെന്ന് പെണ്ണിന്റെ അച്ഛൻ എന്റെ അമ്മായിയച്ഛൻ പറഞ്ഞു
“”മോനെ ഇതൊക്കെയിപ്പോൾ പതിവുള്ളതല്ലേ….???
കൊടുക്ക് പരസ്പരം അതിൽ എന്തിനാണ് മടി കാണിക്കുന്നത്…. “”
കുഞ്ഞാവാക്കാണെങ്കിൽ പുള്ളിയെ കാണുന്നതേ കലിപ്പാണ്…..
ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു….
“”എതോ മുയി ഇയ്യാത്ത കിളബാ…..
എന്തെ മാമന് അന്നാനെ വായിൽ കൊതുക്കാൻ ഒന്നുമരിയില്ല….
എന്തെ മുട്ടായിയും ഐച്ചുകീമും ഒചെ ബ്രിജിൽ നിന്നും കത്തു തിന്നാനെ അരിയൂ….
നിന്റെ മൊത്തും കത്തു കൊദേ കൊത്ത്തിട്ടുണ്ട്…..
താൻ കൂതൽ നിബതിക്കുക ഒന്നും ബെന്താ…..””
കുഞ്ഞാവേ പോട്ടെ….
അത് മാമന്റെ ഭാര്യയുടെ അച്ഛൻ അല്ലേ….???
ക്ഷമിക്കു കുഞ്ഞാവ…..
മാമൻ കൊടുക്കുന്നില്ല ഒന്നും….
സത്യമായും ഇനി കുഞ്ഞാവയുടെ മുട്ടായി എടുക്കില്ല ഇവൾക്കുമെടുത്തു കൊടുക്കില്ല……
“”അയെന്താതാ മാമ നീ നൂതനരേഷൻ മാമൻ അല്ലേ….???
കൊതുക്കെതാ പത്തി മാമ അമ്മായിയുടെ ബായിൽ….
രധാലും പന്തു വച്ചുള്ള ജീബിതം ഈ കുഞ്ഞബയുടെ തൊത്ത് അദുത്തു ഇവിദേ ആരംഭിതത്തേ…. “”
കുഞ്ഞാബാ പരയും അപ്പൊ മാമൻ കൊതുത്താൽ മയി…..
അയ്യാതെ മാമനെ കല്ലു കുതിയനാക്കിയ കിളബൻ പയുന്നതൊന്നും കേൽകന്ത…. “”
ഞാൻ കൂടുതൽ ഒന്നും കേൾക്കാൻ നോക്കിയില്ല
അപ്പോൾ തന്നെ എന്റെ ഭാര്യക്ക് ചോറ് ഉരുട്ടി വായിൽ വച്ചു കൊടുത്തു…..
അവളുടെ അച്ഛൻ തലകുനിച്ചിറങ്ങി പോകുമ്പോളും അവൾ ചിരിച്ചുകൊണ്ടത് വാങ്ങി കഴിച്ചിട്ട് എനിക്കും തിരിച്ചു തന്നു…..
