പത്തി മാമയും കുറുമ്പനും 1

അങ്ങനെയാ കുഞ്ഞാവേടെ മുട്ടായി തീരുന്നത്…..””

“”എനിക്ക് നിന്റെ മുട്ടായി വേണ്ടെട കുരുപ്പേ
ഞാൻ ഇന്ന് നിന്നേ….
കൂടെ ഉറങ്ങാൻ വന്നു കിടന്നിട്ടു ഉറങ്ങാതെ ഞാൻ പറയുന്നത് മുഴുവൻ കണ്ണടച്ച് കേട്ടു കിടക്കുകയാണല്ലേ…. “”

“”ഡാ നീ കുഞ്ഞിനോട് ദേഷ്യപ്പെടാതെ നിന്റെ കാര്യം നോക്ക്….
തോറ്റ ബിടെക് പേപ്പറുകൾ എഴുതിയെടുക്കാൻ വല്ല താല്പര്യവുമുണ്ടോ….???
അതോ ഇങ്ങനെ കാള കളിച്ചു നടക്കാനാണോ ഭാവം….

ഒരു പെണ്ണിനു ഒരു വശത്തു മോഹം കൊടുത്തിട്ടു ബിടെക് എട്ടു നിലയിൽ പൊട്ടി അവൻ വീട്ടിൽ അടയിരിക്കുന്നു…..

എടാ നിനക്കു എഴുതി ജയിക്കാൻ പറ്റില്ലായെങ്കിൽ എത്ര നാളായി ഞാൻ പറയുന്നു നമ്മുടെ കടയിൽ വന്നിരിക്കാൻ
നിന്നേ അതെങ്കിലും ഏല്പിച്ചു എനിക്കൊന്നു വിശ്രമിക്കാമല്ലോ….???

ഒന്നുമില്ലെങ്കിലും നിനക്ക് വയസ്സ് ഇരുപത്തിയാറു ആയില്ലേടാ….
അതല്ലാതെ ഇങ്ങനെ വല്ല പെണ്ണുങ്ങളേം ഓർത്തോണ്ട് ഇരുന്നാൽ ഈ ജീവിതകാലം മുഴുവൻ മോൻ അതും ഓർത്തു ഇവിടെ ഒറ്റയ്ക്ക് ഇരിക്കത്തെ ഉള്ളു…. “”

,,,,,,മോനെ അച്ഛൻ പറയുന്നത് കേൾക്കു അമ്മയും ചേച്ചിയും അച്ഛനു സപ്പോർട്ട് ആയി വന്നു…….

ഞാൻ എല്ലാവരുടെയും മുൻപിൽ നാറി നാണംകെട്ടു നിൽക്കുമ്പോൾ കുരുപ്പ് പോയി ഫ്രിഡ്ജിൽ ഇരുന്ന ഡയറി മിൽക്കും ഐസ് ക്രീമും എടുത്തുകൊണ്ട് വന്നിരുന്നു മുടിഞ്ഞ തീറ്റ………

കുറെ നേരം ഞാൻ കണ്ട്രോൾ ചെയ്തിരുന്നു അവസാനം സഹിക്കാൻ വയ്യാതെ ഞാൻ കുരുപ്പിന്റെ കയ്യിൽ നിന്നും ഐസ് ക്രീം തട്ടി പറിച്ചു……
“”ഇവിടെ താടാ പത്തി മാമ……””
എന്നു പറഞ്ഞ കുരുപ്പിനോട്
“” ഇത് എൻ്റെ അച്ഛന്റെ കടയിൽ നിന്നും കൊണ്ടു വന്നതാണ് നീ വേണമെങ്കിൽ പോയി വേറെ എടുക്കാൻ””
പറഞ്ഞു ഞാൻ ഓടി

ഞാനും എൻ്റെ ചുന്ദരൻ കുരുപ്പും ഇങ്ങനെ കൊടുത്തും മേടിചിച്ചും സുഖിച്ചു ജീവിക്കുകയായിരുന്നു……

ഞങ്ങളുടെ വഴക്കും കുശുമ്പും കണ്ടിട്ട് വീട്ടിലും നാട്ടിലും ഉള്ളവരെല്ലാം ചിരിയോട് ചിരിയാണ്……

,,,,,എന്തൊക്കെ വഴക്കുണ്ടാക്കിയാലും ആ കുരുപ്പിന് രാത്രിയിൽ ഉറങ്ങാൻ എൻ്റെ നെഞ്ചത്തെ ചൂട് തന്നെ വേണം…
എനിക്ക് അതോർക്കുമ്പോൾ പേടിയാണ് കല്യാണം കഴിഞ്ഞാൽ ഇവൾ എന്നെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ സമ്മതിക്കുമോ ആവോ….

ദിവസങ്ങൾ ഇങ്ങനെ ഞാനും കുരുപ്പും കൂടി തട്ടിയും മുട്ടിയും നീക്കി…..

കുരുപ്പിനെ കൊണ്ടു വലിയ ശല്യം ആണെങ്കിലും കുരുപ്പ് ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല…..

ഒരു ദിവസം അച്ഛൻ വെളിയിൽ പോയിട്ടു വന്നപ്പോൾ എന്നോട് പറഞ്ഞു

“”നാളെ മുതൽ എന്തായാലും മോൻ കടയിൽ പോയെ പറ്റു….
അച്ഛൻ പഴയ പാർട്ടി കാരൻ ആയതുകൊണ്ട് ഇല്ലങ്കിൽ കുത്തി പള്ള വെളിയിലെടുക്കും പറയാൻ അല്ല…..

ഞാൻ നിന്റെ കാമുകിയുടെ വീട്ടിൽ പോയിരുന്നു കാര്യങ്ങൾ എല്ലാം അവരോട് സംസാരിച്ചു…..
നീ കട നടത്തുക ആണെന്നാണ് പറഞ്ഞത് അവർക്കും കുഴപ്പമൊന്നുമില്ല ഇനി കടയിൽ പോകാതെ നീ കുഴപ്പം ആക്കാതെ ഇരുന്നാൽ മതി…… “”

,,,ഞാൻ നോക്കിയപ്പോൾ എൻ്റെ കുഞ്ഞാവ പ്രിയപ്പെട്ട കുരുപ്പ് എന്നെയും അച്ഛനെയും സൂക്ഷിച്ചു നോക്കി നിൽക്കുന്നു….
ഈ കല്യാണം ഇനി എങ്ങനെ മുടക്കാം എന്നാണോ ആ കുരുപ്പ് മനസ്സിൽ ഓർക്കുന്നത്…..
തമ്പുരാന് അറിയാം……

എന്തായാലും ഞാൻ പെങ്ങളോട് പറഞ്ഞു എൻ്റെ കല്യാണം കഴിയുന്നത് വരെ ഈ സാധനത്തിനെ എവിടെ എങ്കിലും ഒന്ന് കൊണ്ടേ കളയാൻ……

,,,,കുരുപ്പ് എവിടെ പോകാൻ അവൾ ഇപ്പോൾ എൻ്റെ കല്യാണത്തിന് പായസം ഉപ്പിട്ട് വിളമ്പാൻ എന്താണ് മാർഗം ആലോചിച്ചു എൻ്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയാണ്…..

ഞാൻ അവനായി അച്ഛൻ കൊണ്ടവെച്ചേക്കുന്ന കിൻഡർജോയ് എങ്ങനെ മോഷ്ടിക്കാമെന്നും ആലോചിച്ചു കിടക്കുന്നു…..
മാമന്റെ കല്യാണത്തിന് മേടിച്ച അഞ്ചു പുതിയ ഉടുപ്പുകൾ ഓരോന്നായി മാറിമാറിയിട്ടു കുഞ്ഞാവ മുറിക്കുള്ളിൽ ഫാഷൻ ഷോ നടത്തുന്നതിന്റെ ഇടയിൽ നിന്നും മാമൻ മുങ്ങി

“”അളിയാ എനിക്കു നല്ല ടെൻഷനുണ്ട്‌…. അളിയൻ ഒരെണ്ണം ഇങ്ങൊഴിച്ചേ ……
കുഞ്ഞാവ കാണാതെ മുങ്ങിയതാണ് അവൻ വരും മുൻപ് ഒഴിക്കു…… “”
“”എന്താണളിയാ ….
നിനക്ക് ഇത്രയ്ക്കു ടെൻഷൻ….???
നീ എന്തിനാ കുഞ്ഞാവയെ ഇത്രക്കും പേടിക്കുന്നത്….???
സ്വന്തം അച്ഛനായ എനിക്കൊരു പ്രശ്നവും ഇല്ലല്ലോ…??? “”

Leave a Reply

Your email address will not be published. Required fields are marked *