“”അല്ല കുഞ്ഞാവേ ഇന്ന് മുതൽ കുഞ്ഞാവ അമ്മയുടെയും അച്ഛന്റെയും കൂടെയല്ലേ കിടക്കുന്നത്….
ഇവിടെ മാമനും അമ്മായിയും ആണ് കിടക്കുന്നത്….
അയ്യേ ഇത്രയും അറിവുള്ള കുഞ്ഞാവാക്കു ഇതൊന്നും അറിയില്ലേ….?? “”
“”അതൊന്നും നതക്കില്ല മാമ
കുഞ്ഞാബ പന്ത് മുയൽ ഇബിതെയാണ് കിതന്നത് ഇനിയും ഇവിതെ തന്നെ കാണും…..””
“”ശോ ഇവനെ കൊണ്ടു വലിയ ശല്യം ആയല്ലോ അമ്മേ”” എന്നും പറഞ്ഞു ഞാൻ മുറിയിൽ നിന്നും വെളിയിലേക്കു ഇറങ്ങി
അങ്ങോട്ട് ഇറങ്ങിയപ്പോൾ വീട്ടുകാർ എല്ലാം ഇരിക്കുന്നുണ്ട്…
ഞാൻ ചെന്നതും ചോദിച്ചു…
“”ഇതെന്താ ഇവിടെ ആർക്കുമിന്ന് ഉറക്കമൊന്നുമില്ലേ…???
നീ എന്താ മുറിയിലേക്ക് വരാഞ്ഞത് “”
അത് ഭാര്യയോട് ചോദിച്ചു
‘”ആദ്യം നീ കുഞ്ഞാവേ ഒന്ന് ഉറക്ക്….
എന്നിട്ടു വേണം ഇവളെ ഞങ്ങൾക്ക് അങ്ങോട്ട് വിടാൻ…. “”
“”അപ്പോൾ കുഞ്ഞാവ ഇന്ന് മുതൽ ഞങ്ങളുടെ കൂടെയാണോ…??? “”
“”എടാ പൊട്ടാ….
അല്ല ഞാൻ വന്നു എടുത്തോളാം അവളെ ഉറങ്ങി കഴിഞ്ഞു…””
അമ്മ എന്നെ ഭാര്യയുടെ മുൻപിൽ വച്ചു പൊട്ടൻ വിളിച്ചു അപമാനിച്ചു
ഞാൻ തിരിച്ചു മുറിയിലേക്ക് ചെന്നു
,,,ഞാൻ തിരിച്ചു മുറിയിലേക്ക് എത്തിയപ്പോൾ കുഞ്ഞാവ ഞങ്ങൾക്കായി വിരിച്ച മുല്ലപ്പൂ മെത്തയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു കളിക്കുന്നു
ഹ ഹ ഹ എന്തൊരു രസം….
“”കുഞ്ഞാവേ ഇന്ന് കല്യാണത്തിന് പോയിട്ട് വന്നത് അല്ലേ….
നല്ല ക്ഷീണം കാണുമല്ലേ….
വാ നമുക്കു ഉറങ്ങാം…. “”
“”എനിച്ചു ചീണമൊന്നും ഇല്ല…
നല്ല ച്ചുഖം ഉന്ത് ഇതിൽ കിതന്നു ഉയുളാൻ
മാമനൊന്നു ഉയുണ്ടു നോച്ചിചേ….
അമ്മായി വന്നതുകൊന്ത് ഇങ്ങനെ ചില കുണം കിത്തി അല്ലേ മാമ….
നമുച്ചു ഇനി എല്ലാ തിവസവും ഇങ്ങനെ തന്നെ ബേണമെന്ന് പരയാം…. “”
“”നമുക്കു പറയാം കുഞ്ഞാവേ….. “”
മണി പത്തു അടിച്ചു പതിനൊന്നു അടിച്ചു കുഞ്ഞാവാക്കു ഒരു കുലുക്കവുമില്ല….
ഞാൻ വെളിയിൽ വെള്ളം കുടിക്കാനാണെന്നു പറഞ്ഞു ഇറങ്ങി നോക്കിയപ്പോൾ എല്ലാവരും ഇരുന്നിടത്തു ഇരുന്നു സുഖമായി ഉറങ്ങുന്നു…..
എന്റെ ഭാര്യ ഞങ്ങളുടെ ആദ്യ രാത്രി ഒക്കെ മറന്നു സുഖമായി ഹാളിലുള്ള സോഫയിൽ കിടക്കുന്നു…..
ഞാൻ അടുക്കളയിൽ ചെന്നു എനിക്കും ഭാര്യക്കും വച്ചേക്കുന്ന പാലെടുത്തു എന്നിട്ടു അതൊരു ഗ്ലാസിൽ ആക്കി നേരെ ഹാളിലേക്ക് വന്നു ഭാര്യയെ വിളിച്ചു….
“”എടോ എഴുന്നേൽക്കു ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലേ…
നമുക്കു കുറച്ചു പാൽ കുടിക്കാം…
ഇനിയും ഇരുന്നാൽ ചിലപ്പോൾ ഇത് പിരിഞ്ഞു പോകും…. “”
വളരെ പെട്ടന്ന് അവൾ എഴുന്നേറ്റു
ഞാൻ പകുതി കുടിച്ചു
ബാക്കി അവൾക്കു കൊടുത്തു
അവളതു മേടിച്ചു കുടിച്ചു
അത് കഴിഞ്ഞു സന്തോഷത്തോടെ അവളുടെ കവിളിൽ ഒന്ന് തൊട്ടു തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും ഉണർന്നു ഞങ്ങളെ നോക്കി ചിരിക്കുന്നു……
അങ്ങനെ വീട്ടുകാരുടെ മുൻപിൽ വച്ചു ആദ്യ രാത്രിക്കു തുടക്കമിട്ട ആദ്യ ഭർത്താവും ഞാനായി….
“”എടോ താൻ ഉറങ്ങിക്കോ ഞാൻ വന്നു വിളിക്കാം ഇപ്പോൾ അവളെ ഉറക്കാൻ പറ്റുമോ നോക്കട്ടെ… “”
ഞാൻ ഇതും പറഞ്ഞു ഭാര്യയുടെ അടുത്തു നിന്നും വന്നു…
കുഞ്ഞാവേ എങ്ങനെ എങ്കിലും ഉറക്കണം അല്ലങ്കിൽ പൂർണമായും എന്റെ ഫസ്റ്റ് നൈറ്റ് തകരും
ഞാൻ മനസ്സിൽ ഉറപ്പിച്ചു….
ഞാൻ തിരിച്ചു മുറിയിൽ എത്തിയപ്പോൾ കുഞ്ഞാവ അടുത്ത കളി കണ്ടു പിടിച്ചു
കട്ടിലിൽ എത്ര മുല്ലപ്പൂ ഉണ്ടെന്നു എണ്ണി തിട്ടപ്പെടുത്തുക…..
തെറ്റാതെ എണ്ണുന്നവർ ജയിക്കും…
ദൈവമേ ഫസ്റ്റ് നൈറ്റിൽ മെത്തയിലുള്ള മുല്ലപ്പൂ എണ്ണുന്ന ആദ്യ ഭർത്താവും ഞാൻ തന്നെ ആയിരിക്കുമല്ലോ….
ഒരുവിധത്തിൽ ഞാൻ കുഞ്ഞാവയെ പറ്റിച്ചു പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ എണ്ണി തീർത്തു…. അതും അവൻക്കു വേണ്ടിയിട്ടു അവസാനം അവൻ ജയിച്ചെന്നു ഞാൻ സമ്മതിച്ചതോടെ സന്തോഷത്തോടെ ഇന്ന് ഉറങ്ങാമെന്നു കുഞ്ഞാവ സമ്മതിച്ചു…..
,,,,കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞാവ ഉറങ്ങി….
ഞാൻ അവനെയും എടുത്തു കൊണ്ടു ഹാളിലേക്ക് ചെന്നു….
അവിടുന്ന് നേരെ അച്ഛന്റെയും അമ്മയുടെയും മുറിയിൽ കൊണ്ടേ കിടത്തി……
എന്നിട്ടു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് എന്റെ മനസ്സും വേദനിച്ചത്….
പെട്ടെന്ന് തന്നെ കുഞ്ഞാവയെ കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തു എന്റെ കണ്ണുകൾ നിറഞ്ഞു….
