പത്തി മാമയും കുറുമ്പനും 1

അപ്പോൾ അമ്മ പറഞ്ഞു

“”ഒത്തിരി സെന്റി കാണിച്ചു അവളെ ഉണർത്തിയാൽ ഇന്ന് ഉറക്കമുണ്ടാവില്ല…. “”

അതു കേട്ടതും ആദ്യ രാത്രി ആഘോഷിക്കാൻ ഉള്ള ധൃതിയിൽ ഞാൻ ഹാളിലേക്ക് ഓടി ഭാര്യയെ വിളിച്ചു റൂമിലേക്ക്‌ കയറി….

റൂമിലേക്ക്‌ കയറിയതും ഭാര്യ പറഞ്ഞു

“”ഒട്ടും വയ്യ പത്തി മാമ എനിക്ക്
ഇനി ഉറങ്ങി ഇല്ലങ്കിൽ ചത്തു പോകും….
അത്കൊണ്ട് ഫസ്റ്റ് നൈറ്റ്‌ ഒക്കെ ഇനി നാളെ രാത്രിയിൽ… “”

“”എന്നാൽ ഞാൻ രാവിലെ വിളിക്കാം തന്നെ….. അപ്പോൾ ഒന്ന് ആഘോഷിച്ചാലോ….???
അലാറം വച്ചാൽ പോരെ…??””

“”അത് നമുക്കു നോക്കാം ഇപ്പോൾ എനിക്ക് ഉറങ്ങണം…. “”
പറഞ്ഞു തീർന്നതും ഭാര്യ ഉറങ്ങിയതും ഒരുമിച്ചായിരുന്നു
ഞാൻ സമയം നോക്കിയപ്പോൾ ഒരു മണി…..
അലാറം ഒരു ആറു മണിക്ക് വെക്കാം….
അലാറം സെറ്റ് ചെയ്തു ഞാൻ ഉറങ്ങാൻ കിടന്നു…..
രാവിലെ നടക്കാൻ പോകുന്ന മനോഹരമായ ആചാരങ്ങൾ സ്വപ്നം കണ്ടു…..

രാവിലെ അലാറം അടിക്കുന്നതിനു മുൻപ് തന്നെ എന്നെ ഒരാൾ ഉണർത്തിയിരുന്നു…..
കതകു തല്ലി പൊളിക്കുന്ന രീതിയിൽ ഉള്ള ചവിട്ടും തൊഴിയും വർത്തമാനവും കേട്ടാണ് ഞാൻ ഉണർന്നത്….

“”എതാ പത്തി മാമ നീ എന്നെ പറ്റിച്ചു പരഞ്ഞുകൊണ്ട്….
നിന്തെ ചങ്കയാ കുഞ്ഞാബയെ കൂതാതെ നീ ആദ്യ രാത്രി ആകോച്ചിച്ചല്ലേ….
ചേഹവും നനിയും ഇല്ലാത്ത മാമൻ….
ബേറെ ഒരു പെണ്ണിനെ കന്തപ്പോൾ എപ്പോലും കൂതെ ഉള്ള കുഞ്ഞാബയെ മരന്നു….””

അങ്ങനെ ഞങ്ങളുടെ രാവിലത്തെ ആഘോഷവും പൊടി പൊടിച്ചു….
ഭാര്യക്ക് സന്തോഷം ആയി അവളുടെ ക്ഷീണം മാറും വരെ എന്റെ ശല്യം ഉണ്ടായില്ലല്ലോ……

ഇന്ന് പകൽ കുഞ്ഞാവയെ പറഞ്ഞു മനസിലാക്കാം എന്നു വീട്ടുകാർ ഏറ്റിട്ടുണ്ട്….. ഞാൻ ആ പ്രതീക്ഷയിൽ എന്റെ ആദ്യ രാത്രിയും സ്വപ്നം കണ്ടിരിക്കുകയാണ്……

കുഞ്ഞാവേടെ മനസ്സിൽ എന്താണോ പ്ലാൻ…..??
അതു കണ്ടു പിടിക്കുന്നതിലും എളുപ്പം കടൽക്കരയിൽ പോയി മണൽ എണ്ണുന്നത് ആണ്‌…..
അത്കൊണ്ട് വരുന്നത് വരുന്നടത്തു വച്ചു കാണാം…….
കല്യാണപ്പിറ്റേന്ന് നേരത്തെ തന്നെ കുഞ്ഞാവ ഉണർത്തിയതുകൊണ്ടും…. ആദ്യരാത്രി മൂഞ്ചി പോയത്തിന്റെ ആഘാതത്തിലും …. ഇന്ന് ആഘോഷിക്കാൻ പറ്റുമെന്ന വിശ്വാസത്തിലുള്ള സന്തോഷത്തിലും….. ഓരോ സ്വപ്നങ്ങളും നെയ്തുകൂട്ടി ഞാൻ തിണ്ണയിൽ പത്രത്തെ എന്നെ പോലെ തല തിരിച്ചു പിടിച്ചു നോക്കികൊണ്ട്‌ ഇരിക്കുക ആയിരുന്നു….

പെട്ടെന്നാണ് അമ്മ പറഞ്ഞത്

“”എടാ ആ കൊച്ചിനെയും കൊണ്ടു അമ്പലത്തിലൊക്കെ ഒന്നു പോയിട്ട് വാടാ…. “”

കേൾക്കണ്ട താമസം ഞാൻ പറഞ്ഞു

“”ഇപ്പോൾ തന്നെ കുളിച്ചു റെഡി ആയി പോയിട്ട് വരാം അമ്മേ… “”

,,,ഞാനുമൊന്നു അവളെയും കൊണ്ടു സ്വസ്ഥമായൊന്നു സൊള്ളാൻ അവസരം നോക്കിയിരിക്കുക ആയിരുന്നു….
അമ്പലത്തിൽ പോയിട്ട് നേരെ വല്ല ഹോട്ടലിലും പോയി ഭക്ഷണം കഴിച്ചു ഒരു സിനിമക്കും പോയിട്ട് വന്നാൽ മതി…..
അമ്പലത്തിലേക്ക് ആയതുകൊണ്ട് കുഞ്ഞാവ വരാനും സാധ്യതയില്ല…. എന്നാലും റിസ്ക് എടുക്കണ്ട അവളു കാണാതെ മുങ്ങാം…..
മനസ്സിൽ ഞാനൊരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടി അതും നല്ല മഴവില്ലിൻ കളറുള്ള സ്വപ്‌നങ്ങൾ….

,,,,ഞാൻ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു
ഞങ്ങൾ പെട്ടെന്ന് കുളിച്ചു റെഡി ആയി വന്നു നോക്കിയപ്പോൾ എന്റെ ബൈക്കിന്റെ ടാങ്കിന്റെ മുകളിൽ കുഞ്ഞാവ റെഡി ആയി ഇരിക്കുന്നു….
ദേവിയെ ഇതിവൻ മണത്തു അറിഞ്ഞോ ….
എന്റെ മഴവിൽ സ്വപ്നത്തിലെ ഒരു കളർ അപ്പോൾ തന്നെ മാഞ്ഞു…

“”കുഞ്ഞാവേ മാമനും അമ്മായിയും കൂടി ഒന്നു അമ്പലത്തിൽ പോയിട്ട് വരാം…
കുഞ്ഞാവ ഇങ്ങു ഇറങ്ങു… “”

“”ഞാനും വടുന്നുണ്ട് മാമ അമ്പളത്തിൽ….
ചെയ്ത തുട്ടങ്ങൾക്ക് ഒക്കെ പായച്ചിത്തം ചെയ്യണം….
എനിക്ക് ദൈബത്തോട് ഏറ്റു പടയണം….
മാമൻ വിചമിചൻറ്റ…..
തുഞ്ഞാഭ ഈ താങ്കിൻറെ മുതളിൽ ചല്യം ചെയ്യാതെ ഇടുന്നോളാം….. “”

“”കുഞ്ഞാവേ നീ ഇങ്ങനെ സെന്റി അടിക്കാതെ….
കുഞ്ഞാവ ഒരു തെറ്റും ചെയ്തില്ലല്ലോ….
കുഞ്ഞാവ മാമന് ഒരു ശല്യമേയല്ല….
കുഞ്ഞാവ അവിടെ ഇരുന്നോ….
നമുക്കു ഒരുമിച്ചു പോകാം…. “”

Leave a Reply

Your email address will not be published. Required fields are marked *