പത്തി മാമയും കുറുമ്പനും 1

ഇതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യത്തിനും പന്തിയിൽ കൂടി നടക്കുന്ന എന്റെ അമ്മായിയപ്പന്റെ ദേഹത്തേക്ക് കുഞ്ഞാവ പായസം ഒഴിച്ചു…
അങ്ങേരു നോക്കിയപ്പോൾ
കുഞ്ഞാവ പറയുവാ…..

എന്നാതാ നോച്ചുന്നെ നിനച്ചു എന്നെ തല്ലൊന്നട… തല്ലതാ,
തല്ലതാ ഒന്ന് തല്ലി നോചെടാ….

പുള്ളി കലിപ്പിച്ചു എന്നെ നോക്കിയിട്ട് മൂളികൊണ്ട് പോയി…..
ഞാൻ വിചാരിച്ചു കല്യാണം കഴിഞ്ഞു
അപ്പോൾ തന്നെ ഡിവോഴ്സ് ആകുമെന്ന്…
ഒരു വിധത്തിൽ ഊണ് കഴിച്ചു …

,,,ഊണ് കഴിഞ്ഞിറങ്ങിയപ്പോൾ കുഞ്ഞവക്കു അമ്മായിയപ്പനോട് ഉള്ള വഴക്ക് ഓരോ ഡസൻ കിൻഡർജോയ്, ഐസ് ക്രീം, മഞ്ച്, ഡയറി മിൽക്ക് എന്നിവ കൈകൂലിയായി അമ്മായിയപ്പൻ കൊടുക്കാം പറഞ്ഞു സോൾവ് ആക്കി ഞങ്ങൾ…..
അമ്മായിയപ്പനും മനസ്സിലായി കൂടുതൽ ഇനിയും ഭാവിയിൽ നാറാണ്ടയെങ്കിൽ കുഞ്ഞാവയെ ബഹുമാനിക്കണമെന്നു…..
എന്റെ കുഞ്ഞാവ വെറും കുഞ്ഞാവ അല്ലെന്നു അൽ കുഞ്ഞാവ ആണെന്ന്……

അല്ലേലും എന്റെ കുഞ്ഞാവയുടെ ആഗ്രഹം തന്നെ കുഞ്ഞാവമാരെ ബഹുമാനിക്കുന്ന ഒരു ലോകമതുമാത്രമാണ്…..

കല്യാണം കഴിഞ്ഞു പെണ്ണിനെ എന്റെ കൂടെ അയക്കുമ്പോൾ ഞാൻ അവളുടെ അമ്മയിൽ കണ്ടത്
അമ്മായി അമ്മ പോരിനൊട് ഉള്ള പേടിയില്ല…..
കുഞ്ഞാവ എന്തേലും ചെയ്യുമോ എന്നുള്ള പേടിയാണ്……

“”ആയും ഒനും പേച്ഛണ്ട ഇനി നാൻ നോചിച്ചോളാം എന്തെ അമ്മായിയെ “”

എന്നും പറഞ്ഞു കുഞ്ഞാവ എന്റെ ഭാര്യയെ പിടിച്ചു കാറിൽ കയറ്റുമ്പോൾ
അവളുടെ വീട്ടുകാരുടെ മാത്രമല്ല എന്റെയും എന്റെ വീട്ടുകാരുടെയും മനസ്സിൽ പഞ്ചാരി മേളവും ഇലഞ്ഞി തറ മേളവും ആർത്തു ഉലച്ചു കൊട്ടുകയായിരുന്നു…..

എന്താകുമോ എന്തോ….???

കുഞ്ഞാവ പോരു കാരണം ഭാര്യ ഇട്ടിട്ടു പോയ ആദ്യ ഭർത്താവാകുമോ ഞാൻ….???

ഞാൻ ഇങ്ങനെ ഓരോന്നും ചിന്തിച്ചു നിൽക്കുമ്പോൾ
എന്നെ കുഞ്ഞാവ വിളിച്ചു

“” മാമ നാനും അമ്മായിയും മാമൻ കേതാൻ നോച്ചി ഇയിക്കുക അല്ലേ ഇബത്തെ… “”

ഞാൻ പിന്നെയൊന്നും നോക്കിയില്ല….. എല്ലാവരോടും പെട്ടെന്നു യാത്ര പറഞ്ഞു ചാടി കയറി…..
കുഞ്ഞവയും എന്താണെന്നറിയില്ല വളരെ ഡീസെന്റായി എല്ലാവരോടും യാത്ര പറഞ്ഞു…..

കാറിൽ വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ ആദ്യ രാത്രി എന്താകുമെന്നുള്ള ആശങ്ക മാത്രമായിരുന്നു…..

അതു കൂട്ടികൊണ്ട് കുഞ്ഞാവ പറഞ്ഞു

“”ഇബളുടെ അച്ഛൻ എനിച്ചു മേതിച്ചു തയമെന്നു പരഞ്ഞേക്കുന്ന മുട്ടായിയും ഐച്കീമും കിത്തിയത് മതി പത്തി മാമൻ ഇബളും ഒന്നിച്ചുള്ള ജീബിതം….. “”

ഏകദേശം എനിക്കൊരു രൂപം കിട്ടി…..
ഫസ്റ്റ് നെറ്റും കൊളമായി…..
അല്ലങ്കിൽ കൊളമാക്കും എന്റെ കൊലമാസ്സ് കുഞ്ഞാവ…….

സദ്യ പോലെ തട്ടിയും മുട്ടിയുമെങ്കിലും നടന്നാൽ മതിയായിരുന്നെന്റെ ആദ്യരാത്രിയും…..

പത്തി മാമ ഞാൻ ഞ്ഞെത്തി മാമ… “‘

കല്യാണം കഴിഞ്ഞു കാറിൽ നിന്നുമിറങ്ങിയതും കുഞ്ഞാവയുടെ കയ്യിലേക്ക് കുഞ്ഞാവ ചോദിച്ചതിൽ കൂടുതൽ മിട്ടായിയും ഐസ് ക്രീമും കൊടുത്തപ്പോൾ എന്റെ പൊന്നു കുഞ്ഞാവ എന്നോട് പറഞ്ഞതാണ് ഇത്….
ഞാൻ ഇത് ഒപ്പിക്കാൻ അവനറിയാതെ എത്രമാത്രം കഷ്ടപെട്ടെന്നോ…???
അവൻ കാണാതെ കൂട്ടുകാർക്കു മെസ്സേജ് ചെയ്തു….
അളിയൻസ് എന്നെയൊന്നു രക്ഷിക്കണം കുറച്ചു സാധനം മേടിക്കാൻ ഉണ്ട്…. അത് മേടിച്ചില്ലങ്കിൽ ഇന്ന് ചിലപ്പോൾ ഫസ്റ്റ് നെറ്റിന് പകരം കുഞ്ഞാവയെന്റെ ലാസ്റ്റ് നൈറ്റ്‌ നടത്തും….

കുഞ്ഞാവയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് കൂട്ടുകാർ കൃത്യമായി മേടിച്ചുകൊണ്ടു വന്നു അവൻ കാണാതെ എനിക്കു തന്നു….

“”കുഞ്ഞാവ ഞെട്ടുവൊന്നും വേണ്ട….
ഇത് അമ്മായിയുടെ അച്ഛൻ കുഞ്ഞാവാക്കായി മേടിച്ചു കൊടുത്തു വിട്ടതാണ്….
കുഞ്ഞാവ ഇനി പുള്ളിയോട് വഴക്കുണ്ടാക്കരുത് കേട്ടോ…..
അത്പോലെ അമ്മായിയേം സ്നേഹിക്കണം….. “”

“‘കുഞ്ഞാബക്കു അല്ലേലും അമ്മായിയെ പയങ്കര ഇച്ചിട്ടമാണ് മാമ….
ഇന്ന് മുതൽ കുഞ്ഞാബ അമ്മായിയുടെ കൂതെയാണ് കിതപ്പു….
മാമൻ വേറെ മുറിയിലേക്ക് മാരിക്കോ….
പിന്നെ ഉരങ്ങുമ്പോൾ ഫോൺ വിലിക്കുന്ന ശബദം ഒന്നും കേതേക്കരുത് ഇനി…. “”

Leave a Reply

Your email address will not be published. Required fields are marked *