പത്തി മാമയും കുറുമ്പനും 1

കുഞ്ഞാവ എന്നോട് ചോദിച്ചു

“എബിടെ എൻ്റെ പെണ്ണ്…??? “”

“”കുഞ്ഞാവേ ഇപ്പോൾ വരും നീ ഒന്ന് ക്ഷമിക്കു….””

“”നീ എന്നെ പറ്റിച്ചുക ആണെല്ലേടാ മന്തൻ മാമ….
എന്നാലും കുഞ്ഞാവ നിന്നേ നാത്തിക്കുന്നില്ല….
തെൻഷൻ ഉണ്ടോ…??? എൻ്റെ കയുത മാമന്….””

“”ഉണ്ട് കുഞ്ഞാവേ…. നല്ല ടെൻഷൻ ഉണ്ട്…. “”
,,,ഇതിനിടക്ക്‌ പെണ്ണും വന്നു മണ്ഡപത്തിൽ ഇരുന്നു
ഞാൻ ഇരുന്നു വിയർക്കുന്നത് കണ്ടിട്ട് കുഞ്ഞാവ പെട്ടെന്ന് അവളുടെ അച്ഛനോട് എൻ്റെ അളിയനോട് പറഞ്ഞു

“”അലിയാ ഒരെണ്ണം ഒയിക്കു…
എൻ്റെ മാമന് നല്ല തെൻഷൻ ഉണ്ട്… “”

അളിയൻ കണ്ണ് തള്ളി നിന്നു….
എൻ്റെ വീട്ടുകാരും അതെ നിൽപ്പ്….
അത് പോട്ടെ അവളുടെ വീട്ടുകാർ എന്നെ തുറിച്ചു നോക്കി…..
കാമുകിയുടെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു…

“”ചെറുക്കന് കള്ള് കുടി ഒക്കെ ഉണ്ടല്ലേ…???
ഇത് നിനക്ക് നേരത്തെ പറയാൻ വയ്യായിരുന്നോ…???
ഇവൻ ഒരു കള്ള് കുടിയനാണല്ലേ… “”

ഇത് കുഞ്ഞാവ കേട്ടു
പിന്നെ ഒന്നും നോക്കിയില്ല

“”ടോ കിളബാ താൻ എൻ്റെ മാമനെ കല്ലു കുതിയൻ എന്നു ബിളിക്കുന്നോ….???
എൻ്റെ മാമൻ അങ്ങനെ എപ്പോലും കുതിക്കതൊന്നും ഇല്ല…. “”

ചേച്ചി കുഞ്ഞാവേടെ വാ പൊത്താൻ നോക്കി…..
അവളു നല്ല കടിയും കൊടുത്തു …
എന്നിട്ടു കുഞ്ഞാവ തുടർന്നു….

“”പിന്നെ കുഞ്ഞാവക്കു മാമൻ മൂത്തിൽ കൂടി പൊക വിയുന്നത് കാണാൻ ഇച്ചിട്ടമാണ് …. അങ്ങനെ കാച്ചാൻ കുഞ്ഞാവ പരയുമ്പോൾ മാതമേ അലിയൻ കൊന്തേ ബേച്ചേക്കുന്ന തുപ്പി എയുത്തു കൊയുത്താൽ കാച്ചാം പയുന്നത്….
അല്ലാതെ എൻ്റെ മാമൻ കല്ലു കുതിയനൊന്നുമല്ല….. “”

ദൈവമേ ഇവളെല്ലാം തൊലക്കും തോന്നുന്നു…..
ഞാൻ മണ്ഡപത്തിൽ കുനിഞ്ഞു ഇരുന്നു കാരണം സിഗരറ്റു വലി കാമുകിക്കും അറിയില്ലായിരുന്നു…..
കാമുകി വളരെ ബുദ്ധിമുട്ടി എനിക്കിട്ടു അവിടെവെച്ചു തന്നെ ചെറിയൊരു നുള്ള് തന്നു….

പെണ്ണിന്റെ അച്ഛൻ എല്ലാം കേട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നിൽകുമ്പോൾ പൂജാരി സമയമായി പറഞ്ഞു…..
ഞാൻ പെട്ടെന്നു കാര്യം നടത്തി…..
വേറെ ഒന്നുമല്ല താലി കെട്ടി….

പണ്ട് കുടുംബത്തിൽ ആരൊക്കെയോ ചെയ്ത പുണ്യ കർമം കൊണ്ടു കല്യാണം നടന്നു കിട്ടി….
ഇനി സദ്യയും ഫസ്റ്റ് നൈറ്റ് ഉണ്ട്…..
എന്താകുമോ എന്തോ….???
ഓർത്തിട്ടു ഒരു പിടിയുമില്ല….

കുഞ്ഞാവ എൻ്റെ അമ്മായിയപ്പനെ കലിച്ചു നോക്കി നിൽക്കുന്നുണ്ട്….
നീ എൻ്റെ മാമനെ കള്ള് കുടിയൻ വിളിച്ചില്ലേ……???
നിനക്കിട്ടു ഞാൻ വച്ചിട്ടിട്ടുണ്ട് ഭാവത്തിൽ

എനിക്ക് ഒരു കാര്യം മനസ്സിലായി
പുള്ളി ഇന്ന് കുറെ സാമ്പാറു കുടിക്കും….
പായസം കുഴച്ചു ചോറുണ്ണും….

ഞാനും ഭാര്യയും എന്തൊക്കെ കഴിക്കുമോ ആവോ….???
അമ്പലത്തിൽ ഇരിക്കുന്ന ദൈവത്തിനു പോലുമത് അറിയാൻ സാധ്യതയുമില്ല ….

പന്ദിയിൽ പചപാതം കാച്ചുന്ന നീ ഏതാടാ ബെള്ളേം ബെള്ളേം ഇത്തവനെ….. “”

കുഞ്ഞാവയുടെ ഈ ചോദ്യം കേട്ടാണ് ഞാനെന്റെ ഭാര്യയുടെ മുഖത്തുനിന്നും ശ്രദ്ധ മാറ്റിയത്

ദൈവമേ കുഞ്ഞാവ ഇവിടെയും നാറ്റിക്കുമോ….???
എന്റെയും പെണ്ണിന്റെയും കൂടെ ഇരിക്കണമെന്ന് പറഞ്ഞതുകൊണ്ട് ഞങ്ങളുടെ തൊട്ടടുത്തു തന്നെ ആള് ഇരിപ്പുണ്ടുതാനും…..
ഞാൻ കുഞ്ഞാവയെ അനുനയിപ്പിക്കാൻ ശ്രമിച്ചു…..

“”എന്താ കുഞ്ഞാവേ…???
പോട്ടെ ക്ഷമിക്കു….
ചേട്ടൻ ആളറിയാതെ ചെയ്തതല്ലേ….. “”

“”ചെമ അഞനെ ഒരു ബാക്ക് കുഞ്ഞാബേടെ കനക്കു പുച്ചകത്തിൽ ഇല്ലെന്നു അറിയില്ലെടാ മാമ….

ഇബൻറെയൊക്കെ ഒക്കെ ഈ അഭ്യാച്ചം കുഞ്ഞാബമായോട് അല്ലേ നതക്കൂ……. അയ്യാതെ ഉള്ളവയോട് ഇയക്കിയാൽ ഇവനോചെ ബിബരം അരിയും ബിബരം….. “”

വിളമ്പാൻ വന്ന പയ്യൻ എന്തുചെയ്യണമെന്ന് മനസ്സിലാകാതെ ചോറ് വിളമ്പുന്ന പാത്രവും പിടിച്ചു നിൽക്കുകയാണ്…..

പെട്ടെന്ന് ഞാനാ പയ്യനോട് പറഞ്ഞു

“”മോനെ എല്ലാവർക്കും വിളമ്പും പോലെ അവളുടെ ഇലയിലും വിളമ്പു അല്ലങ്കിൽ അവളിന്നു സ്വസ്ഥത തരില്ല….. “”

ആ ചെറുക്കൻ പെട്ടെന്നു കുഞ്ഞാവയുടെ ഇലയിലോട്ടു പിന്നെയും ചോറ് വിളമ്പി….
ഞാൻ പതുക്കെയെന്റെ ഭാര്യയെ നോക്കി കഴിക്കാൻ തുടങ്ങിക്കോയെന്നു കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു……

Leave a Reply

Your email address will not be published. Required fields are marked *