“കുറച്ച് കഴിഞ്ഞ ഇവന്മാർ ഇങ്ങോട്ടേക്ക് നിന്നെ കൂട്ടാൻ വരും. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് എല്ലാം മാറിയ ശേഷം ബൈക്കിൽ അങ്ങോട്ടേക്ക് എത്തികൊല്ലാം, കേട്ടോ’ ഹൃതിക് അവളോട് പറഞ്ഞു. അവൾ അതിന് ശെരിവെക്കുന്ന രീതിയിൽ തലയാട്ടി. ശേഷം അവർ വണ്ടി എടുത്ത് നേരെ ഹൃതികിന്റെ വീട്ടിലേക്ക് വിട്ടു, അവനെ വീട് എത്തുന്നതിന്റെ കുറച്ച് മുന്നേ ഇറക്കി വിട്ടു.
“എടാ പിന്നെ ആർക്കും സംശയം ഒന്നും തോന്നാത്ത രരീതിയിൽ വേണം കേട്ടോ പോയി വരാൻ” ലോഹിത് അവനോട് പറഞ്ഞു.
“അതൊക്കെ ഞാൻ എട്ടു, നിങ്ങൾ വിട്ടോ…” എന്നും പറഞ്ഞ് ഹൃതിക് നടന്ന പോയി.
വീട്ടിലേക്ക് കേറുമ്പോ തന്നെ എല്ലാവരും മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
“എവിടെ പോയതാടാ രാവിലെ തന്നെ ആരോടും പറയാതെ” അച്ഛൻ ചോദിച്ചു.
“ഞങ്ങൾ ഫ്രണ്ട് എല്ലാരും കൂടി ഒന്ന് അമ്പലം വരെ പോയതാ. അവിടെ എത്തിയപ്പോ പറയുവാ ജീൻസ് ഇട്ടോണ്ട് കേറാൻ പറ്റില്ല മുണ്ട് വേണം എന്ന്. അപ്പൊ അത് എടുക്കാൻ വേണ്ടി വന്നതാ” ഇങ്ങനെ ഒരു ചോദ്യം മുൻകൂട്ടി കണ്ടവൻ ആദ്യമേ ഉണ്ടാക്കി വെച്ച കള്ളം അങ്ങോട്ട് കാച്ചിയ ശേഷം ഉള്ളിലേക്ക് കേറി പോയി.
റൂമിൽ എത്തിയ അലമാരിയിൽ എടുത്ത വെച്ച ഡ്രസ്സ് എടുത്തിട്ട്, സ്പ്രൈ എല്ലാം അടിച്ച ശേഷം അവൻ താഴത്തേക്ക് ഇറങ്ങി. അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന അമ്മ കാണുന്നത് ഒരു വെള്ള കുർത്തയും കസവ് കര മുണ്ടും ഉടുത്ത് ഇറങ്ങി വരുന്ന തന്റെ ഇളയ മോനെ ആയിരുന്നു.
‘എന്ത് കോലം ആട ഇത്. എങ്ങോട്ടാ നീ, ആർടെല്ലും കല്യാണം വല്ലതും ഉണ്ടോ” അമ്മ ചോദിച്ചു. മനസ്സിൽ എന്റെ തന്നെ ആണ് അമ്മെ കല്യാണം എന്നും പറഞ്ഞ് കൊണ്ട് അവൻ അമ്മയെ നോക്കി ചിരിച്ചു.
“അവൻ ഏതോ ഒരു അമ്പലത്തിൽ പോവുവാടി” പിന്നിൽ നിന്നും അക്കാണ് പറഞ്ഞു. അച്ഛന്റെ വേഷം കണ്ട് അമ്മ ഞെട്ടി, അമ്മയുടെ ഞെട്ടൽ കണ്ട് ഹൃതിക്കും തിരിഞ്ഞ് നോക്കി.
“അച്ഛനും മോനും ഇത് എന്ത് പറ്റി” അച്ഛനും മുണ്ടും ഷർട്ടും ഇട്ട് വന്നത് കണ്ടപ്പോ അമ്മ ചോദിച്ചു. ഇയാൾ ഇത് ഇത് ഭാവിച്ചാണാവോ എന്നും മനസ്സിൽ ചിന്തിച്ച് ഹൃതിക് അച്ഛനെ നോക്കി നിന്നു.
“അല്ല ഇവൻ അമ്പലത്തിലേക്ക് പോവാണ് എന്ന് പറഞ്ഞു. എന്ന പിന്നെ ഞാനും ഒന്ന് പോയി വന്നേക്കാം എന്ന് കരുതി, അല്ലേടാ മോനെ” അച്ഛൻ പറഞ്ഞു.
“അതെ അതെ… ഹി” മറുപടി കിട്ടാതെ അവൻ പറഞ്ഞു. ദൈവമേ പെട്ടു, ഇനിയിപ്പോ എന്തോ ചെയ്യും ഞാൻ.
“എന്ന അച്ഛൻ വിട്ടോ, എന്റെ ഫ്രണ്ട് ഇപ്പൊ വരും”
“ഒരുമിച്ച് പോവാട, നമുക്ക് കാർ എടുക്കാം”
“അല്ല അച്ഛാ അത്… ഞങ്ങൾ എല്ലാരും കൂടി ബൈക്കിൽ ഒരു…”
“നിങ്ങൾ കാർ എടുത്ത് പോവാൻ നോക്കിയേ ഏട്ടാ, ഇനിയിപ്പോ പിള്ളേരുടെ കൂടെ പോവാഞ്ഞിട്ട” അമ്മ പറഞ്ഞു. തന്റെ രക്ഷകയായി അമ്മ വന്നു എന്നും പറയാം. ശേഷം രണ്ടാളും കൂടി പുറത്തേക് ഇറങ്ങി. പുറത്ത് എത്തിയതിന് ശേഷം ഹൃതിക് വേഗം ഉള്ളിലേക്കു തിരിച്ച് ഓടി, അവൻ പോയി അവന്റെ അമ്മയെ കെട്ടിപിടിച്ചു.
“പോയിട്ട് വരാം അമ്മെ”
“എന്താടാ പതിവില്ലാതെ ഓരോരോ ശീലങ്ങൾ ഒക്കെ” അമ്മ ചോദിച്ചു.
“ഏയ് ഒന്നുല്ല. ഇന്ന് അങ്ങനെ തോന്നി അതുകൊണ്ട് ചെയ്തു” ഹൃതിക് മറുപടി കൊടുത്തു. അമ്മയോട് വീണ്ടും യാത്ര പറഞ്ഞ ശേഷം അവൻ അവിടെ നിന്നും ഇറങ്ങി.
രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ ലോഹിതും സമീറും ആഷികയും പിന്നെ അവളുടെ 4 കൂട്ടുകാരും ഹൃതികിനായി കാത്തിരുന്നു. 11 മണി ആവുന്നതിന് മുൻപ് തന്നെ അവൻ അവിടെ എത്തി ചേർന്നു, അവന്ടെ ബൈക്ക് അവിടെ ഉണ്ടായിരുന്ന ഒരു വല്യ ആൽമരത്തിന്റെ അടിയിൽ നിർത്തി.
“ഇങ്ങനെ ആണോടാ ആർക്കും സംശയം തോന്നാതെ നീ വീട്ടിൽ നിന്നും വന്നത്” സമ്മർ അവനോട് ചോദിച്ചു.
“ഇതാ എന്താ കുർത്തയും മുണ്ടും ഒക്കെ ഉടുത്തു കല്യാണ വേഷത്തിൽ, എനിക്ക് നീ ഒരു ചുരിദാർ അല്ലെ തന്നത്” ഹൃതികിനെ കണ്ടയുടനെ ആഷിക ചോദിച്ചു.
“നിന്നെ ഇനി സാരിയിൽ ഒക്കെ ആരേലും കണ്ട് സംശയം ആവണ്ട എന്ന് കരുതി ചെയ്തതാ. ഞാൻ പിന്നെ വല്ലപ്പോഴും ഒക്കെ മുണ്ട് ഉടുക്കുന്ന ഒരാൾ ആണലോ” ഹൃതിക് മറുപടി കൊടുത്തു. ആ ഒരു കാര്യം അവൾക് ഐഷ്ടപെട്ടില്ല എന്നുള്ളത് അവളുടെ മുഖത്ത് നിന്നും വ്യക്തമാണെകിലും അവൾ ഒന്നും പറഞ്ഞില്ല. എല്ലാവരും അവിടെ ആ സമയം ആവാൻ വേണ്ടി കാത്തിരുന്നു. സമയം രണ്ടാളും കൂടി ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ആഷിക ഹൃതിക്കിനെയും കൂടി കുറച്ച് അങ്ങോട്ട് മാറി നിന്നും.
