പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 6അടിപൊളി 

“എനിക്ക് എന്താ പേടി ഇല്ല എന്നാണോ നീ വിചാരിക്കുന്നെ, പേടിച്ചിട്ട് എന്റെ മുട്ട് കൂട്ടി ഇടിക്കുന്നത് കണ്ട. അവൾക് അവിടെ ഇരുന്നിട്ട് ഒരു സമാധാനം വേണ്ടേ, അതിന്റെ ഇടയിൽ പോയി അവളുടെ മുന്നിൽ എനിക്ക് പേടി ആണ് എന്ന് കാണിക്കാൻ പറ്റുമോ” ഹൃതിക് ചോദിച്ചു.

“സ്വന്തമായി ധൈര്യം ഇല്ലെങ്കിലും ബാക്കിയുള്ളവർക്ക് ധൈര്യം കൊടുക്കുന്നുണ്ടാലോ, ഒരു സംഭവം തന്നെ” ലോഹിത് പറഞ്ഞു.

“അല്ലടാ നാട്ടിൽ വെച്ച് ചെയ്താൽ അല്ലെ പ്രശ്നം ആവാൻ സാധ്യത ഉള്ളു. രജിസ്റ്റർ നമുക്ക് പുറത്തിന് ഇവിടുനിലും ചെയ്താലോ” സാം ചോദിച്ചു.

“ഈ പുറത്ത് എന്ന് പറയുമ്പോ…” ലോഹിത് ചോദിച്ചു.

“നമുക്ക് ആണോടാ കേരളത്തിന്റെ പുറത്ത് ആൾകാർ ഇല്ലാത്തത്. അങ്ങ് നാഗാലാ‌ൻഡിൽ നമ്മുടെ ആൾകാർ ഇല്ലേ, ആ രാജ്‌വീർ” സമീർ പറഞ്ഞു.

“അത് മതി… നീ ഒരു സംഭവം തന്നെ. ഇതാവുമ്പോ ആരും അറിയേം ഇല്ല, ഒരു ട്രിപ്പ്‌ പോവുന്നത് അവൾക്കും ഒരാശ്വാസം ആയിരിക്കുമലോ” ഹൃതിക് പറഞ്ഞു.

“അവിടെ പോയി വരുന്നത് വരെ ഒക്കെ ആരും അറിയാതെ എങ്ങനെയാടാ അവൾ വീട്ടിൽ നിന്ന് മാറി നിൽക്ക” ലോഹിത് തന്റെ സംശയം ചോദിച്ചു.

“അതൊരു പ്രശ്നം ആണ്, എന്നാലും ഈ വിവരും ആരും അറിയാതെ ഇരിക്കുക എന്നുള്ള നമ്മളുടെ ആവിശ്യം നടകുമലോ, അല്ലേടാ” സാം പറഞ്ഞു

“അത് മതി… വാ ഇപ്പൊ തന്നെ ഓഫീസിൽ കേറി ചോദിച്ചേക്കാം…” ഹൃതിക് പറഞ്ഞു. ശേഷം മൂന്നുപേരും കൂടി ഉള്ളിലേക്ക് കേറി.

(രജിസ്റ്റർ ഓഫീസിന്റെ ഉള്ളിൽ…)

“ഇന്ത്യയിൽ ഏത്‌ സംസ്ഥാനത്തിൽ നിന്ന് വേണമെങ്കിലും നിങ്ങൾക് മാര്യേജ് രജിസ്റ്റർ ചെയ്യാം” ഓഫീസർ പറഞ്ഞു.

“ഹാ… സൂപ്പർ. നാഗാലാ‌ൻഡിൽ നിന്നും മതി സർ അപ്പൊ” ആവേശത്തോട് കൂടി സമീർ പറഞ്ഞു.

“നിങ്ങൾ ആണോ ആൾ, നാഗാലാ‌ൻഡിൽ ഉള്ളത് ആരാ?” ഓഫീസർ ചോദിച്ചു.

“അയ്യോ അവൻ അല്ല പൈയ്യൻ. ദേ, ഇവനാണ് ആൾ” ലോഹിത് ഹൃതിക്കിന് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.

“കാണാൻ ഒരു മലയാളിയെ പോലെ ഉണ്ടാലോ. അപ്പൊ പെൺകുട്ടി ആയിരിക്കും അല്ലെ നാഗാലാ‌ൻഡിൽ ഉള്ളത്” അയാൾ ചോദിച്ചു.

“പെൺകുട്ടിയും ഇവിടെ തന്നെ ഉള്ളതാ. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ഒരു പരിചയക്കാരൻ ഉണ്ട് അവിടെ” സമീർ പറഞ്ഞു. അയാൾ ആ മൂന്നുപേരെയും പുച്ഛത്തോട് കൂടി നോക്കി.

“എന്താടാ, മൂന്നുംകൂടി രാവിലെ തന്നെ തമാശ കളിക്കാൻ ഇറങ്ങിയത് ആണോ. സർക്കാർ ഓഫീസേ കിട്ടിയുലൊ നിനക്കൊക്കെ തമാശ കാണിക്കാൻ” അയാൾ ചോദിച്ചു.

“എന്താ സർ പ്രശ്നം” ലോഹിത് ചോദിച്ചു.

“രജിസ്റ്റർ ചെയ്യുന്ന രണ്ട് ആൾകാരിൽ ഏതേലും ഒരു പാർട്ടി ഉള്ള സ്ഥലത്ത് വെച്ച് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ. അല്ലാതെ നിങ്ങൾക് ടൂർ അടിക്കാൻ വേണ്ടി ഉണ്ടാക്കി വെച്ച സംരംഭം ഒന്നും അല്ല ഇത്” അയാൾ കൈയിൽ ഉണ്ടായിരുന്ന ഫയലിൽ നോക്കി കൊണ്ട് ഇവരോട് പുച്ച്ത്തിൽ പറഞ്ഞു.

“അറിയാത്തത് കൊണ്ടാണ് സർ. സോറി” ലോഹിത് പറഞ്ഞു. അവൻ പാലുരുമ്മി കൊണ്ട് സമീറിനെ നോക്കി, ലോഹിത് പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു ഇളി തന്നെയായിരുന്നു മറുപടി.

“ഇതൊക്കെ ഒന്ന് ഓൺലൈനിൽ തിരക്കിയ അറിയാവുന്ന കാര്യങ്ങൾ അല്ലെ ഉള്ളു. വെറുതെ മനുഷ്യനെ മെനകെടുത്താൻ”

“അല്ല സർ എന്തായാലും ഇവിടെ വരെ വന്ന് പോയി, സാറിന്റെ സമയവും മെനകെടുത്തി, എന്ന പിന്നെ എന്താ ചെയ്യണ്ടത് എന്നും കൂടി പറഞ്ഞ…” തല ചൊറിഞ്ഞ് കൊണ്ട് സമീർ ചോദിച്ചു. അയാളുടെ മുഖത്ത് നിന്നും ആ പുച്ഛഭാവം മാറിയതും ഇല്ല മാറാൻ ഒട്ട് ഇവന്മാർ സമ്മതിച്ചതും ഇല്ല.

“ഇതൊക്കെ ഓൺലൈൻ ആയിട്ട് ചെയാവുന്നത്തെ ഉള്ളു. ഈ കാണുന്ന സൈറ്റിൽ കേറി രജിസ്റ്റർ ചെയ്യണം, രണ്ടാളും ചെയ്യണം, പൈയ്യനും പെണ്ണും. അത് കഴിഞ്ഞ ഉടനെ രണ്ടുപേരുടെയും ഫോട്ടോയും ഐ. ഡി. യും ഏതേലും ഒരു ഗസറ്റെഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തിട്ടും ഉണ്ടാവണം.

ഓൺലൈനിൽ രണ്ട് പാർട്ടിസിന്റെയും ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്ത ശേഷം ഒരു 30 ദിവസം നോട്ടീസ് പീരിയഡ് വരും, അത് കഴിഞ്ഞാ എപ്പോ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം” അയാൾ അവർക്ക് കാര്യം വിശദമായി പറഞ്ഞ് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *