പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 6അടിപൊളി 

“മോൾ പഠിച്ചതായിട്ട് ബന്ധം ഒന്നും ഇല്ല എന്നറിയാം… ഓഫീസിലെ കുറച്ച് പണികൾ ഞാൻ നിനക്ക് തരാം, അതും ചെയ്ത് മോൾ ഇവിടെ തന്നെ ഇരുന്ന മതി” എന്നും പറഞ്ഞ് അച്ഛൻ അവളുടെ അടുത്ത് നിന്നും എഴുനേറ്റ് പോയി. കണ്ണുകൾ അടച്ച് തന്റെ ഹാൻഡ് ബാഗ് മാരോട് അടുപ്പിച്ച് ആഷിക ആ സോഫയിലേക്ക് ചാരി ഇരുന്നു.

“മോൾക് ഞങ്ങളോടൊക്കെ സ്നേഹം ഉണ്ടെകിൽ, അച്ഛൻ പറയുന്നത് കേൾക്കണം. പുറത്തുള്ള ഏതോ ഒരുത്തൻ കാരണം ഈ വീട്ടിൽ ഉള്ള എല്ലാവരും വേറെ വേറെ ആയി ഇരിക്കുന്നത് ഞാൻ കാണരുത്.

ഒറ്റക് തീരുമാനം എടുക്കാൻ ഉള്ള പക്വത ഒക്കെ നിനക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം… ഇത് അമ്മയുടെ ഒരു അപേക്ഷയായി മാത്രം കണ്ട മതി” അമ്മ അവളോട് പറഞ്ഞു. വീട്ടിലെ എല്ലാരും തന്നോട് ഇത് നിർത്താനായി ആവിശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

കലങ്ങിയ കണ്ണുകളുമായി അവൾ റൂമിലേക്ക് നടന്നു, അതെ സമയം തന്നെ ആയിരുന്നു റാഷിക റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്, പക്ഷെ ആഷികയെ കണ്ടതും കനത്തിൽ അവൾ ആ വാതിൽ കൊട്ടി അടച്ചു. കുറച്ച് ദിവസമായിട്ടുള്ള സ്ഥിരം കാഴ്ച്ച ആയത് കൊണ്ടുതന്നെ ഇപ്പൊ അതൊന്നും അവളെ ബാധികാതെ ആയി.

ബെഡിൽ കേറി ഇരുന്ന് മുട്ടുകാൽ തന്നിലേക് അടുപ്പിച്ച് ശേഷം അതിൽ തല ചായിച്ച് ഇരുന്നു. അപ്പോഴായിരുന്നു അവൾക് ഹൃതികിന്ടെ കാൾ വന്നത്

ഹൃതിക് : എവിടെയാടി, ഇറങ്ങിയില്ലേ ഇതുവരെ

ആഷിക : ഇല്ല

ഹൃതിക് : നീ അല്ലേടി റാാാാവിലേ തന്നെ ഇറങ്ങും എന്നൊക്കെ എന്നോട് പറഞ്ഞത്. അത് പോട്ടേ, എപ്പോ ഇറങ്ങും.

ആഷിക രാവിലെ വീട്ടിൽ സംഭവിച്ചത് എല്ലാം അവനോട് പറഞ്ഞ് കൊടുത്തു.

ഹൃതിക് : അപ്പൊ, ഇനി എന്നെ കാണാൻ വരില്ല നീ അല്ലെ

ആഷിക : നീയും പറ ഇനി അങ്ങനെയൊക്കെ, എല്ലാവരും പറയട്ടെ. ഞാൻ എല്ലാവരെയും ഒഴിവാക്കി ഒറ്റക് എങ്ങോട്ടെങ്കിലും പോവും

ഹൃതിക് : വീട്ടിൽ അറിയാതെ ഇറങ്ങി വരാൻ അറിയാത്ത ആളൊന്നും അല്ലാലോ നീ, നിനക്ക് ജസ്റ്റ്‌ ഒന്ന് വന്ന് കണ്ടിട്ട് പോവാൻ പാടില്ലെ

ആഷിക : നിനക്ക് ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലേ. ഞാൻ നിന്നെ കാണാതെ ഇരിക്കാൻ വേണ്ടി പറയുന്നത് ഒന്നും അല്ല, എനിക്ക് നിന്നെയും വേണം എന്റെ വീട്ടുകാരെയും വേണം. ഇപ്പൊ ഞാൻ ഇറങ്ങി വന്ന എല്ലാം തീരും, നീ എങ്കിലും ഞാൻ പറയുന്നത് കേൾക്കണം, എനിക്ക് കുറച്ച് സമയം താ നീ.

ഹൃതിക് : ഹ്മ്മ്, സോറി. നീ വരുന്നില്ല എന്ന് പറഞ്ഞപ്പോ പെട്ടന്… ഞാൻ എന്തേലും ചെയണോ ഡി

ആഷിക : ഒന്നും വേണ്ടാ. നേരിട്ട് കാണാൻ മാത്രമല്ലേ പറ്റാത്തത് ഉള്ളു, മെസ്സേജ് അയക്കാം വീഡിയോ കാൾ ചെയ്യാം, പിന്നെ…

ഹൃതിക് : എല്ലാം ശെരിയാകാം എടി, നീ ഒന്നും പേടിക്കണ്ട, നീ വീട്ടിൽ സംസാരിക്ക്, അവർക്ക് നിന്നെ മനസ്സിലാവും

ആഷിക : ഹ്മ്മ്

ഹൃതിക് : പോട്ടെടി വിട്ടേക്. നീ കഴിച്ചില്ലേ ഭക്ഷണം ഒക്കെ

ആഷിക : ഹ്മ്മ്. പിന്നെ എപ്പോഴെങ്കിലും വിളികാം ഞാൻ

എന്നും പറഞ്ഞ് അവൾ വെച്ചു. അവള്ടെ ഇപ്പോഴത്തെ ഒരു അവസ്ഥ മനസ്സിലാക്കി കൊണ്ട് പെട്ടന് വെച്ചിട്ട് പോയതൊന്നും അവന് തല്കാലം കാര്യമാക്കിയില്ല. പക്ഷെ അവൾക്ക് ധൈര്യം കൊടുക്കുക എന്നല്ലാതെ ഹൃതിക്കിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.

വീട്ടിൽ നിന്നും അപ്പൊ തന്നെ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്ത് അവൻ ജോലി സ്ഥലത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു. അച്ഛൻ വന്നത് കൊണ്ട് എടുത്തിരുന്ന ലീവ് അവൻ മുഴുവൻ ആകാൻ നിന്നില്ല.

തൃശ്ശൂരിൽ അവൻ വാടകക് താമസിക്കുന്ന സ്ഥലത്ത് ആണെങ്കിൽ കുറച്ച് ഏകാന്ധമായ ചിന്തകളിൽ മുഴുകി ഇരിക്കാം എന്ന് അവൻ മനസ്സിൽ ഓർത്തു.

ഇപ്പോഴും അവൻ തന്നെ സ്വയം പഴിചാരി കൊണ്ടേ ഇരുന്നു, അവളുടെ വീട്ടിൽ ഒരു കുഴപ്പവും ഉണ്ടാവണ്ട എന്നുകരുതി ഒഴിഞ്ഞ് മാറിയവൻ ഒരിക്കലും തിരിച്ചു വരാൻ പാടില്ലായിരുന്നു. പക്ഷെ തന്നോട് ഉള്ള ഇഷ്ടം കൊണ്ടാണല്ലോ അവൾ ഇത്രെയും ഒക്കെ സഹിക്കുന്നത് എന്നും ഓർക്കുമ്പോഴ് അവൾക് വേണ്ടി ഏത്‌ പോരാട്ടത്തിനും ഇറങ്ങാൻ അവൻ തയ്യാർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *