ഹൃതിക് : അല്ല… ഹി. അത് വിട്, നിന്നെ എപ്പോഴാ ഒന്ന് കാണാൻ പട്ട
ആഷിക : നാളെ തന്നെ കണ്ടേക്കാം, ഇനിയിപ്പോ എന്നെ കാണാൻ പറ്റാത്തോണ്ട് നിനക്ക് ഒന്നും പറ്റണ്ട. രാവിലെ വീട്ടിന് ഇറങ്ങുമ്പോ പറയാം ഞാൻ. നീ ഈ ഭാഗത്തേക്ക് ഒന്ന് വരാൻ നിക്കണ്ട, ഞാൻ സ്ഥലം പറയാം
ഹൃതിക് : അങ്ങനെ ആയിക്കോട്ടെ എന്ന. അപ്പൊ നാളെ കാണാം. ഗുഡ് നൈറ്റ്
എന്നും പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു ദിവസം മുഴുവൻ മടുപ്പായിരുന്ന അവൾക്ക് ഉണ്ടായിരുന്ന ഏകാശ്വാസമായ അവന്റെ ഫോൺ കാലും അവസാനിച്ചു, നാളെ ഇനി അവനെ കാണാലോ എന്നോർത്ത് ആഷിക ജന്നലിൽ തല ചായിച്ച് പുറത്തേക്ക് നോക്കി നിന്നു.
അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച് ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു ചെറിയ പൊട്ടും തൊട്ട് പതിവിലും വിപരീതമായി ചുരിദാർ എല്ലാം ഇട്ട് തയ്യാറായി ആഷിക നിന്നു. ബ്രേക്ഫാസ്റ് കഴിക്കാനായി പോയപ്പോ എല്ലാവരും അവൾക്ക് മുന്നേ കഴിച്ച് പോയിരുന്നു, ഒറ്റക് ഇരുന്ന് കഴിച്ചതിന് ശേഷം പുറത്ത് പോവുന്ന കാര്യം ആരോടെങ്കിലും പറയാനായി അവൾ ആ വീട്ടിലൂടെ ഒന്ന് കണ്ണോടിച്ചു പക്ഷെ ആരെയും കണ്ടില്ല, പുറത്തേക്ക് പോകാൻ തുടങ്ങി.
“എങ്ങോട്ടാ മോളെ പോവുന്നത്…” പുറകിൽ നിന്നും ഒരു കട്ടി ശബ്ദത്തിൽ ഒരു ചോദ്യം വന്നു, അത് അവളുടെ അച്ഛൻ ആയിരുന്നു.
“അത് അച്ഛാ… കുറച്ച് സാധങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു” അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
“എന്താ വേണ്ടത് എന്ന് വെച്ച ലിസ്റ്റ് തന്ന മതി, മഞ്ജു (വീട്ടിലെ സഹായത്തിന് നിൽക്കുന്ന ആൾ) പോയി വാങ്ങി കൊടുവന്നോളും”
“അത് സാരമില്ല അച്ഛാ, ഞാൻ തന്നെ…”
“നീ പോവണ്ട എന്നാണ് ഞാൻ പറഞ്ഞത്” അച്ഛൻ തറപ്പിച്ചു പറഞ്ഞു.
“അല്ല… സാധനം വാങ്ങുന്നതിന് ഒപ്പം ഫ്രണ്ട്സിനെ കൂടി ഒന്ന് കാണാമായിരുന്നു” അവൾ പുറത്ത് പോവാൻ ഒരു അനുമതി എന്നോളം പറഞ്ഞു.
“ഏത് ഫ്രണ്ട്… ഇങ്ങോട്ട് വരാൻ പറ എന്ന. ഇങ്ങോട്ട് ആരോടും കേറി വരണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ” അച്ഛൻ ചോദിച്ചു. അല്പനേരം ഒന്നും പറയാതെ അവൾ അവിടെ തന്നെ, ഉള്ളിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു.
“എന്തിനാ അച്ഛാ എന്നോട് എപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഞാനും നിങ്ങളുടെ മോൾ തന്നെ അല്ലെ…” ചെറിയ ഒരു എങ്ങളോട് കൂടി അവൾ ചോദിച്ചു.
“ആണോ… എന്റെ മക്കൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ അല്ലെ റാഷി, നീ വേണ്ടേ അവളെ നോക്കാനും കൂടെ നിൽക്കാനും. മോൾ പറ, ശെരിക്കും എങ്ങോട്ടാ പോവുന്നത്” അച്ഛൻ ചോദിച്ചു. അച്ഛന്റെ സ്നേഹത്തോടെ ഉള്ള ആ വാക്കുകൾ അവളുടെ മനസ്സിന്റെ ഭാരം കൂട്ടി. കാളിദാസൻ തന്റെ മോളെ അടുത്തേക്ക് വിളിച്ചു ഇരുത്തി.
“മോൾ അച്ഛനോട് പറ…” അയാൾ അവളെ കൂടുതൽ കാര്യങ്ങൾ അറിയാനായി നിർബന്ധിച്ചു തുടങ്ങി. തുടക്കം മുതൽ ഒടുക്കം വരെ ഉള്ള എല്ലാ സത്യങ്ങളും പറയണം എന്ന് അവൾക്ക് ഉണ്ടായിരുനെകിലും റാഷിക കാരണം ആണ് പ്രേശ്നങ്ങൾ ഉണ്ടായത് എന്ന രീതിയിൽ കാര്യങ്ങൾ ആവണ്ട എന്ന് കരുതി അവൾ മിണ്ടിയില്ല.
“അച്ഛാ ഞാൻ ഒന്ന് അവനെ കാണാൻ…” ആഷിക പറഞ്ഞു. കണ്ണട ചെറുതായി മുകളിലേക്ക് ആക്കിവെച്ച ശേഷം അയാൾ മൂക്കിന്റെ മുകൾ ഭാഗത്തായി കൈ വെച്ചു. ആഷിക സോഫയിൽ നിന്നും താഴത്തേക്ക് ഇറങ്ങി ആയാലും കാലിന്റെ തൊട്ടപ്പുറത് മുട്ട് കുത്തി ഇരുന്നു.
“അച്ഛാ… ഞാൻ ആരെയും സങ്കടപ്പെടുത്താണോ, എന്റെ ദേഷ്യം തീർക്കാനോ വേണ്ടിയൊന്നും ചെയുന്നത് അല്ല. നിങ്ങൾ എല്ലാവരും എന്നെ ഒന്ന് വിശ്വസിച്ച മാത്രം മതി” കരച്ചിലിന്റെ അറ്റത് എത്തിയ അവൾ പറഞ്ഞു.
“മോൾ ഇനി അവനെ കാണരുത്. അതിന് വേണ്ടി ഒന്ന് ശ്രേമിക്കാൻ പോലും നിൽക്കരുത്. ഈ കാര്യത്തിൽ മോൾ അച്ഛന് ഒരു ഉറപ്പ് തരുന്നത് വരെ വീടിന്റെ പുറത്തും ഇറങ്ങേണ്ട” അച്ഛൻ പറഞ്ഞു. എന്തൊക്കെ പ്രേശ്നങ്ങൾ സംഭവിച്ചാലും ഇങ്ങനെ ഒരു നിയന്ത്രണം തനിക്ക് മേൽ വരും എന്ന് ആഷിക ഒരിക്കലും വിചാരിച്ചില്ല. അച്ഛനെ എതിർത്ത് സംസാരിക്കാൻ നിൽക്കാതെ അവൾ അതിന് സമ്മതം അറിയിച്ചു.
