“ഇനി സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു ചാർ കസേരയും വാങ്ങി, അതിൽ ചായയും കുടിച്ച് പാത്രമാവും വായിച്ച് ഉമ്മറത്ത് ഇരുന്ന മതി” ചേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴും ഹൃതികിന്റെ മുഖത്ത് മാത്രം ഭാവമാറ്റം ഒന്നും വന്നില്ല. അതാണെകിൽ എല്ലാവരുടെയും ശ്രേദ്ധയിൽ പെടുകയും ചെയ്തു.
“എന്ത് പറ്റിയെടാ ഹൃതിക്കെ, മുഖത്ത് ഒരു സന്തോഷ കുറവ്” അച്ഛൻ ചോദിച്ചു.
“ഏയ് ഒന്നുല. ഞാൻ ഇങ്ങനെ പെട്ടിയും സാധനങ്ങളും എടുത്ത് വെക്കുന്നതിന്റെ തിരക്കിൽ ആയിപോയി…” എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ നിന്നും പെട്ടികളുമായി വീട്ടിലേക്ക് കേറി.
“ഇവൻ ഇപ്പോഴും ജോലി പോയതിന്റെ സങ്കടം ഉണ്ടോ…” അച്ഛൻ ചോദിച്ചു.
“അഹ്, മുഴുവനായി അത് അങ്ങോട്ട് വിട്ട് പോയിട്ടില്ല” അമ്മ പറഞ്ഞു.
“അവന് കിട്ടുന്ന ശമ്പളത്തിന്റെ നല്ല ഒരു ഭാഗം അവന്റെ തന്നെ ലോൺ അടക്കണം. പുനെയിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് തന്നോണ്ടിരുന്ന അത്ര പൈസ ഇപ്പൊ വീട്ടിലേക്ക് തരാൻ പറ്റുന്നില്ല, ചില്ലപോ അതിന്റെ ഒക്കെ ആയിരിക്കും” ചേട്ടൻ മറുപടി കൊടുത്തു.
“ശെടാ… ഞാൻ ഇപ്പൊ എന്ത് ചെയ്‌താൽ ആണ് ഇതൊന്ന് ശെരിയാവ. അവന് വേണ്ടി കുറച്ച് ചോക്ലേറ്റും സാധനങ്ങളും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ കൊടുത്ത ചിലപ്പോ റെഡി ആവും അല്ലെ” അച്ഛൻ ചോദിച്ചു. അത് കേട്ടതും അമ്മയും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു.
“നിങ്ങൾ എന്താ ഏട്ടാ ഈ വിചാരിച്ച് വെച്ചിരിക്കുന്നത്, അവൻ നിങ്ങൾ പണ്ട് കണ്ട സ്കൂൾ പയ്യൻ ഒന്നും അല്ല ഇതൊക്കെ ആയിട്ട് ചെല്ലുമ്പോഴേക്കും അത് വെച്ച് സന്തോഷിക്കാൻ” ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
“ആന്നെ. അവന്റെ കാര്യങ്ങൾ എല്ലാം വേഗം തന്നെ ശെരിയാവും. അച്ഛൻ ആ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് തന്നേക്ക്, എനിക്ക് അങ്ങനെ സ്കൂൾ പ്രായത്തിലെ ഇതൊക്കെ ഉപയോഗിക്കു എന്നൊന്നും ഇല്ല” ചേട്ടൻ പറഞ്ഞു.
“നിന്നക് ഉള്ളത് കൊണ്ടുവന്നിട്ടുണ്ടടാ ഞാൻ” എന്നും പറഞ്ഞ് അവന്റെ തൊലിൽ തട്ടി കൊണ്ട് അച്ഛൻ എല്ലാരേയും കൂട്ടി ഉള്ളിലേക്ക് പോയി. അതെ സമയം തന്നെ മുറിയുടെ ഉള്ളിലേക്ക് സാധനങ്ങൾ എല്ലാം വെച്ച ശേഷം അവരുടെ ഒപ്പം ഹാളിലേക്ക് പോയി, എല്ലാവരും കൂടി അവിടെ സംസാരിച്ച് ഇരുന്നു.
“ഇനിയിപ്പോ ഞാൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് നിന്റെ ഈ ഒഴിഞ്ഞ് മാറി ഉള്ള പരിപാടികൾ ഒന്നും നടക്കില്ലലോ, ഇവന് ഒരു പെണ്ണിനെ നോക്കി തുടങ്ങണം, അതല്ല ഇനി വേറെ വലവരെയുണ് കണ്ടുപിടിച്ചത് കൊണ്ടാണോ” അച്ഛൻ പറഞ്ഞു.
“ഇവൻ അതിന് ഇപ്പൊ ജോലിക്ക് കേറിയിട്ട് അല്ലെ ഉള്ളു. അതിന് മാത്രം പ്രയായവും ആയിട്ടില്ല എന്റെ മോന്” എന്നും പറഞ്ഞ് അമ്മ ഹൃതികിന്ടെ തല ഉഴിയാണ് തുടങ്ങി.
“ഞാൻ… എനിക്ക് കല്യാണം പ്രായം ഒന്നും ആയിട്ടില്ല, ഞാൻ ആരെയും കണ്ടുപിടിച്ചിട്ടും ഇല്ല. എന്താണ് ഇത്” പെട്ടന് കേട്ട ഞെട്ടളോട് കൂടി ഹൃതിക് പറഞ്ഞു.
“ഹൃതികിന്ടെ കാര്യം അല്ല, ഹൃദയ്ന്റെ (ഹൃതികിന്ടെ ചേട്ടൻ) കാര്യം ആണ് പറഞ്ഞത്. നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്… അല്ലെങ്കിൽ തന്നെ ഇവനെ ഇവിടെ ഇങ്ങനെ നിർത്തി നിന്റെ കാര്യം നടത്താൻ പറ്റുമോ” അച്ഛൻ ചോദിച്ചു.
“അല്ല ഞാൻ… അങ്ങനെ ഞെട്ടിയത് അല്ല” ഹൃതിക് പറഞ്ഞു. അപ്പൊ തന്നെ അവന് ആഷികയെ ഓർമ വന്നു, അവളെ ഫോൺ വിളിക്കാനായി അവിടെ നിന്നും മാറി.
അല്പം നേരം ഫോണിൽ സംസാരിച്ച് ഇരുന്നതിന് ശേഷം…
ഹൃതിക് : എത്രയായാടി നിന്നെ ഒന്ന് കണ്ടിട്ട്. അന്ന് അവിടെ കൊണ്ടാക്കിയപ്പോ കണ്ടതാ, ഏതാണ്ട് ഒരു മാസം ആയി. ഇന്ന് വീട്ടിൽ എല്ലാരും സംസാരിച്ച് കൊണ്ടിരുന്നപ്പോ പെട്ടന് നിന്നെ ഓര്മ വന്നു.
ആഷിക : എന്താണാവോ ഇപ്പൊ എന്നെ ഓർക്കാൻ മാത്രം പറഞ്ഞത്
ഹൃതിക് : വീട്ടിൽ എല്ലാരും ഇങ്ങനെ ചേട്ടന്റെ കല്യാണ കാര്യം ഒക്കെ പറഞ്ഞ് ഇരിക്കുക ആയിരുന്നോ, ആദ്യം ഞാൻ കരുതി എന്റെ കല്യാണ കാര്യം ആണ് എന്നായിരുന്നു, അപ്പൊ…
ആഷിക : അപ്പൊ നീ എന്തിനാ എന്നെ ആലോചിച്ചത്… ഹ്മ്മ്
