പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 6അടിപൊളി 

“എന്താണ് ഭയങ്കര സെറ്റപ്പിൽ ആണലോ” ആഷിക അവന്റെ വേഷത്തിനെ കുറിച്ച് പറഞ്ഞു.

“ജീവിതത്തിൽ ഇപ്പോഴൊന്നും ഇങ്ങനെ രജിസ്റ്റർ മാര്യേജ് ഒന്നും ചെയ്യാൻ പറ്റില്ലാലോ അതുകൊണ്ടാ. ഇനിയിപ്പോ ഈ മുല്ലപ്പൂവിന്റെ കൂടെ നീ സാരിയും കൂടി ഉടുത്തോണ്ട് ഒക്കെ വന്ന ഞാൻ എങ്ങനെയാ നിന്ടെ കൂടെ പിടിച്ച് നിൽക്കുന്നത്” ഹൃതിക് പറഞ്ഞു.

“ഓഹ് അതുകൊണ്ടാണോ മോനെ… ഞാൻ നിനക്ക് വേണ്ടി ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ഷർട്ട് വാങ്ങിച്ച് ഉണ്ടായിരുന്നു. നീ ഇപ്പൊ ഇട്ട കുർത്തയുടെ അത്രക്ക് സെറ്റപ്പ് ഒന്നുമില്ല എന്നാലും…” ആഷിക പറഞ്ഞു.

“എന്ന അത് ആദ്യമേ ഇങ്ങോട്ട് തന്നുടെടി, എവിടെയടി സാധനം” ഹൃതിക് ചോദിച്ചു.

അവൾ ആ കാറിലേക്ക് ചൂണ്ടി കാണിച്ചു. കാറിന്റെ ഉള്ളിൽ നിന്ന് തന്നെ ആ പുതിയ ഡ്രസ്സ് എടുത്തിട്ട ശേഷം അവൻ പുറത്തേക്ക് ഇറങ്ങി. എല്ലാവരും കൂടി നേരെ ഓഫീസിന്റെ ഉള്ളിലേക്ക് കേറി.

നഗരത്തിന്റെ തിരക്കേറിയ ഇടവഴിയിൽ സ്ഥിതി ചെയുന്ന ഒരു പഴയ കെട്ടിടം ആയിരുന്നു ആ രജിസ്റ്റർ ഓഫീസ്. ഒരു ക്രീം പെയിന്റ് അടിച്ച പൊളിഞ്ഞ നിൽക്കുന്ന നിറയെ വിളലുകൾ ഉള്ള ചുമരുക്കൾ, പൊടിപിടിച്ച ചിത്രങ്ങളും അതിന്റെ മേൽ തൂക്കിയിട്ടിട്ടുണ്ട്. വലിയ വളഞ്ഞ ജനാലയിലൂടെ പ്രഭാത സൂര്യപ്രകാശം ഒഴുകി വരുന്നത് ആ വല്യ ആൽമരം തടഞ്ഞു.

മുറിയിലേക്ക് കേറിയതും ആഷികക്ക് വല്ലാത്ത ഒരു പേടി തോന്നി തുടങ്ങി, കാഴ്ചകൾ ചെറുതായി മങ്ങാനും തുടങ്ങി. അവളുടെ കണ്ണുകളിൽ ഫയൽന്റെ ചറ്റയുടെ മഞ്ഞ നിറം തുളച്ചു കയറി. പഴകിയ മരമേശയും മഷിയുടെയും കടലാസിന്റെയും ഗന്ധം അവൾ നന്നായി അറിഞ്ഞ് തുടങ്ങി. അവൾ പെട്ടന് ഹൃതികിന്ടെ കൈ മടക്കിൽ കേറി പിടിച്ചു.

“എടാ എനിക്ക് വല്ലാതെ പേടി ആവുന്നു, ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ” ആഷിക അവന്റെ കാതിൽ മെല്ലെ പറഞ്ഞു.

“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടലോ. എന്ന വാ ഇപ്പൊ തന്നെ പോവാം” എന്നും പറഞ്ഞ് ഹൃതിക് അവിടെ നിന്നും തിരിഞ്ഞു.

“അയ്യോ അത് വേണ്ടാ. ഇത് കഴിഞ്ഞ് വീട്ടിൽ പോവുന്ന കാര്യം ഒക്കെ ആലോചിച്ചത് കൊണ്ട് പെട്ടന് പറഞ്ഞ് പോയതാ, ആ അങ്ങോട്ട് പോവാം” അവൾ പറഞ്ഞു.

“എടി എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ കേട്ടോ. നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് അറിയാം നിന്റെ വീട്ടിൽ നമ്മളുടെ കാര്യം സമ്മതിക്കാൻ പോവുന്നില്ല എന്ന്, പക്ഷെ നമ്മൾ ഒന്നിച്ച് കഴിഞ്ഞാൽ അതൊക്കെ ശെരിയാക്കി എടുക്കുന്നത് എന്റെ കടമ ആണ്, ഞാൻ അതൊക്കെ ശെരിയാക്കി എടുക്കുകയും ചെയ്യും” എന്നും പറഞ്ഞ് ഹൃതിക് അവളുടെ കൈയിന്റെ മേൽ അവന്റെ കൈ വെച്ച് കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി അവൾ അവനെ നോക്കി.

“ആരാണ് ഈ ആഷികയും ഹൃതിക്കും” രജിസ്ട്രാർ ചോദിച്ചു. അവർ രണ്ടുപേരും ടേബിളിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

“എല്ലാ ഡോക്യൂമെൻറ്സും അറ്റെസ്റ് ചെയ്ത ഫോട്ടോയും കൊണ്ടുവന്നിട്ടില്ലേ” അയാൾ ചോദിച്ചു. ഹൃതിക് അപ്പൊ തന്നെ എല്ലാം എടുത്ത് അയാൾക് കൊടുക്കുകയും ചെയ്തു.

“സാക്ഷിക്കലായി മൂന്ന് ആൾകാർ വേണം, അവരുടെ ഐ.ഡി.യും വേണം” റെജിസ്ട്രർ പറഞ്ഞു. സമീറും ലോഹിതും മീരയും (ആഷികയുടെ കൂട്ടുകാരി) ആണ് സാക്ഷികളായി ഒപ്പിടുന്നത്, അവർ മൂന്ന് പേരും മുന്നിലേക്ക് വന്ന് അവരുടെ ഐഡി കാർഡുകൾ കൊടുത്തു.

“അപ്പൊ വേറെ ആരും വരണോ വേറെ ഒന്നും ചെയ്യാനോ ഇല്ലെങ്കിൽ കാര്യങ്ങളിലേക് കടക്കാം അല്ലെ” റെജിസ്ട്രർ ചോദിച്ചു. എല്ലാവരും പരസ്പരം നോക്കിയാ ശേഷം എല്ലാം ഓക്കേ ആണ് എന്നരീതിയിൽ തലയാട്ടി.

“അപ്പൊ ഇനി ഈ പേപ്പറിൽ ഉള്ളത് രണ്ടാളും വായിച്ച് പറഞ്ഞ ശേഷം ഇവിടെ വന്ന് ഒപ്പിട്ടോള്ളൂ…” എന്നും പറഞ്ഞ് അയാൾ ചെറിയ ഒരു ക്ഷണം പേപ്പർ അവർക്ക് നേരെ നീട്ടി. അത് നോക്കി ഹൃതിക് വായിക്കാൻ തുടങ്ങി.

“ഞാൻ ഹൃതിക്, ഇന്ത്യൻ ഭരണകടന നിയമ പ്രകാരം ആഷികയെ എന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുന്നു…” അത് കേട്ടതും എല്ലാവരും കൈയടിച്ചു. ഹൃതിക് ആ പേപ്പർ ആഷികക്ക് നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *