“ഓ അപ്പൊ 30 ദിവസം കാത്തിരിക്കണം അല്ലെ” ഹൃതിക് ചോദിച്ചു.
“അല്ല സർ, ഈ നോട്ടീസ് പീരീഡിൽ ഞങ്ങൾ വേറെ എന്തേലും ചെയ്യണ്ടതായിട്ട് ഉണ്ടോ” ലോഹിത് അവന്റെ സംശയം ചോദിച്ചു.
“നിങ്ങൾ ഒന്നും ചെയ്യണ്ട, വേറെ ആരേലും എന്തേലും ചെയ്താൽ മാത്രമേ നോക്കേണ്ടത് ഉള്ളു”
“വ്യക്തമായില്ല സർ…”
“അതായത്, വിവാഹം രജിസ്റ്റർ ചെയ്യാൻ ആർകെങ്കിലും എതിർപ്പ് എന്തേലും ഉണ്ടെകിൽ ഈ 30 ദിവസത്തിന് ഉള്ളിൽ അറിയിക്കും. അങ്ങനെ ആണെകിൽ വിവാഹം നടക്കില്ല” എന്നും പറഞ്ഞ് അയാൾ ചിരിച്ചു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.
“അപ്പൊ ആരെങ്കിലും വന്ന് എന്തേലും പറഞ്ഞ… അതായത് ഇവരുടെ വീട്ടുകാർ ആരെങ്കിലും വന്ന് സമ്മതം അല്ല എന്നൊക്കെ പറഞ്ഞ ക്യാൻസൽ ചെയ്യുമോ. അല്ല പ്രശ്നം ഒന്നും ഇല്ല കേട്ടോ വീട്ടിൽ, ഒരു അറിവിന് വേണ്ടി ചോദിച്ചു എന്ന് മാത്രം” സമീർ അയാളോട് തിരക്കി.
“വ്യക്തമായ കാരണം സമ്മർപ്പിച്ച മാത്രമേ രജിസ്ട്രാർ ക്യാൻസൽ ചെയ്യുകയുള്ളൂ.
അതായത് പ്രായപൂർത്തി ആവാത്തവർ ആണെങ്കിലോ, മാനസികമായി എന്തേലും പ്രശ്നം ഉള്ള ആളാകർ ആണെങ്കിലോ അല്ലെങ്കിൽ മൂന്നേ വിവാഹം കഴിച്ചവരോ ആണെകിൽ മാത്രമേ രജിസ്റ്റർ നിർത്താൻ പറ്റു. അല്ലാതെ വീട്ടുകാരുടെ എതിർപ്പ് കൊണ്ടൊന്നും ഇത് ക്യാൻസൽ ചെയ്യാൻ പറ്റില്ല” ഓഫീസർ പറഞ്ഞു.
“അത് മതി സർ. അത് മാത്രം കേട്ട മതി” ഹൃതിക് പറഞ്ഞു
“സർ, ഇതുപോലെ വേറെ വല്ല…” കൂടുതൽ അറിയാനായി ലോഹിത് ചോദിച്ചു.
“ബാകി ഡോക്യൂമെന്റസ് ഒക്കെ സബ്‌മിറ്റ് ചെയുന്ന സമയത്ത് അഡ്രസ്സ് വെരിഫിക്കേഷൻ ചിലപ്പോ നടത്തും. അങ്ങനെ ഒരു ആളും സ്ഥലവും ഉണ്ടോ എന്ന് അറിയണമല്ലോ” അയാൾ പറഞ്ഞു.
“അയ്യോ, ഇവൻ അങ്ങനെ ഉടായിപ്പ് ഒന്നും അല്ല സർ, എല്ലാം ഡീസന്റ് ആൾക്കാർ ആണ്” സാം പറഞ്ഞു.
“അതൊക്കെ ഞാൻ തീരുമാനിച്ചൊല്ലാം. നിങ്ങൾക്ക് അറിയേണ്ടത് എല്ലാം അറിഞ്ഞല്ലോ, ഇനി ചെല്ലാൻ നോക്ക്” അയാൾ പറഞ്ഞു.
അവിടെ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഈ കാര്യത്തിന് പറ്റി വിശദമായി ചർച്ച ചെയ്യണം എന്നും ഉള്ളത് കൊണ്ട് അവർ അവിടെനിന്നും പോയി.
ഹൃതിക് വേഗം തന്നെ ആഷിക്കയെ വിളിച്ച് കാര്യം പറയുകയും ചെയ്തു.
(റാഷികയും ശ്രീഹരിയും…)
പഴയത് പോലെ മോശം ഒന്നും അല്ലെങ്കിലും രണ്ടുപേർക്കും പരസ്പരം ക്ഷേമിച്ച് കൊടുക്കാൻ പറ്റുന്നില്ല. റാഷികക്ക് സമീറിന്റെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങി, സമീർ തന്നെ ആയിരുന്നു തന്ടെ അടുത്ത് വന്ന് ഹൃതികിന്റെ കാര്യങ്ങൾ പറഞ്ഞതും എന്നാൾ വല്യ കൂട്ടുള്ള രീതിയിൽ അല്ല സംസാരിച്ചതും, പക്ഷെ ഹൃതിക്കിന് കാണാൻ വേണ്ടി പോയ സമയത് അവിടെ ആശികക്ക് ഒപ്പം സമീറിനെയും കണ്ട വിവരം അവൾ അല്പം വൈകിയ ശേഷം മാത്രം ആയിരുന്നു ശ്രേധിച്ചത്. ആ ഒരു സംശയം ആയിരുന്നു അവൾക് ശ്രീഹരിയെ പൂർണമായും തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാതെ ഇരിക്കാൻ കാരണമായത്. ശ്രീഹരി വല്ലപ്പോഴും വിളിക്കാറ് ഉള്ളപ്പോ അവൾ കാൾ എടുക്കാതെ ഒഴിഞ്ഞു മാറും, എന്നാൾ അവസാനമായി അവൻ വിളിച്ചപ്പോ റാഷിക ആ കാൾ എടുത്തു.
ഒട്ടും തലപര്യം ഇല്ലാതെ ആണ് സംസാരിച്ചതെങ്കിലും അവൾ സമീറിന്റെ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ അവനെ അറിയിച്ചു. താൻ ഏറെ ബഹുമാനിക്കുന്ന, പുതിയ ഒരു വഴി തിരിവ് തന്ന സമീറിന് കുറിച്ച് പറഞ്ഞതൊന്നും അവന് ഇഷ്ടപെട്ടിലിലെങ്കിലും വീണ്ടും ഒരു അടി ഉണ്ടാകേണ്ട എന്നുകരുതി അവൻ ഒന്നും പറഞ്ഞില്ല. ആദ്യം കേട്ടപ്പോ ഇപ്പോഴും തന്നോട് ഉള്ള ദേഷ്യം മാറാത്തത് കൊണ്ട് ഓരോന്ന് പറയുന്നതാണ് എന്ന് ശ്രീഹരിക്ക് തോന്നിയെങ്കിലും അവൻ ചിന്തകളിൽ മുഴുകി തുടങ്ങി.
“അയാളുടെ പ്രധാനം ഉദ്ദേശം ബിസിനസ് തന്നെ ആയിരുന്നോ.
“മറ്റൊരു ജില്ലയിൽ ആയിരുന്നിട്ടും, ഇതുപോലൊരു ജോലി സാധ്യത ഉള്ളതുപോലും അറിയാതെ എന്നെ എങ്ങനെ ആണ് സമീർ സർ കണ്ടുപിടിച്ചത് ?” ശ്രീഹരി തന്ടെ ഏകാന്ത ചിന്തകളിൽ മുഴുകി കൊണ്ട് സ്വയം പറഞ്ഞു.
“എപ്പോ സംസാരിക്കുമ്പോഴും അയാൾ എങ്ങെനെയെങ്ങിലും വിഷയം വഴി തിരിച്ച് വിടുകയും അത് അവസാനം റാഷികയിലേക് എത്തിക്കുകയും ചെയ്യും.
