(4 മാസത്തിന് ശേഷം…)
വീട്ടുകാർ ആവിശ്യപെട്ടതുപോലെ തന്നെ ആഷിക വീട് വിട്ടേങ്ങും പോയില്ല. റാഷിക അവളെ കാണാതെ ഇരിക്കാൻ പരമാവധി സമയവും അച്ഛന്റെ ഓഫീസിൽ തന്നെ നിന്നു. അമ്മയും അച്ഛനുമായി തീരെ മിണ്ടാതെ ആയി തുടങ്ങിയത് എല്ലാം മാറി, എന്നാലും പഴയത് പോലെ ആവുന്നില്ല, ഇനി ആവുമോ എന്നും അവൾക് അറിയില്ല.
വല്ലപ്പോഴും അവർ രാത്രി മാത്രം വീഡിയോ കാൾ ചെയ്യുമായിരുന്നു, ആഷികക്ക് പണ്ട് ഉണ്ടായിരുന്നത് പോലെ ഉള്ള ഇഷ്ടം ഇപ്പോഴും ഉണ്ട് എന്ന് ഹൃതിക്കിന് തോന്നിയിരുന്നില്ല. പണ്ട് സംസാരിക്കുമ്പോ ഉള്ള സ്നേഹമോ ആവേശമോ വിശേഷം പറച്ചിലോ ഇല്ലാതെ ആയി. അവളുടെ വീട്ടുകാർക്ക് വേണ്ടത് എല്ലാം അതുപോലെ നടക്കുന്നുണ്ട് എന്നവന് സംശയമായി തുടങ്ങി.
ആഷിക : നിന്നെ കാണുന്നില്ലാലോ, വെളിച്ചം ഉള്ള വല്ലടെത്തേക്കും നിക്. അതല്ല കാണണ്ട എന്ന് കരുതി ഇങ്ങനെ തന്നെ നിൽക്കുന്നത് ആണോ
ഹൃതിക് : നിങ്ങൾ ഈ ഏരിയയിൽ ഉള്ള ബഡാ ടീംസ് അല്ലെ, വീടിന്റെ അടുത്ത് ഉള്ള സ്ട്രീറ്റ് ലൈറ്റ് ഒക്കെ ഒന്ന് ശെരിയാക്കി കൂടെ
ആഷിക : ഏഹ്… അതും ഇതുമായിട്ട് എന്താ ബന്ധം
ഹൃതിക് : നീ ആ ജന്നലിന്റെ അടുത്തേക്ക് വന്നേ പെണ്ണെ. ഞാൻ ഇത്രെയും നേരം അതിലുടെ നോക്കിട്ടും നിന്നെ കാണുന്നില്ലാലോ
അത് കേട്ടതും അവൾ കട്ടിലിൽ നിന്നും ചാടി എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് ഓടി, അത് തുറന്ന് അവൾ അവനെ തേടി. മതിലിന്റെ തൊട്ടപ്പുറത്തായി അവന് ബൈക്കിൽ ഇരിക്കുന്നത് അവൾ, സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു, ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
ആഷിക : എന്തിനാടാ ഇങ്ങോട്ട് വന്നത്. വേഗം പോവാൻ നോക്ക്, ആരെങ്കിലും കണ്ട പിന്നെ തീർന്നു.
ഹൃതിക് : ഞാൻ ഇതാ ഉള്ളിലേക്ക് വരാൻ പോവാന്. എന്റെ ഭാവി അമ്മായിഅച്ഛനോട് ചോദിക്കണമാലോ നിന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് ശെരിയാണോ അല്ലയോ എന്ന്.
ആഷിക : ഒന്ന് പോടാ. ഇങ്ങോട്ട് എങ്ങാനും വന്നാൽ ഉണ്ടലോ, നിന്നെ അറിയില്ല എന്ന് ഞാൻ പറയും
ഹൃതിക്ക് : എന്ന ഞാൻ റാഷികയെ കാണാൻ വന്നതാ എന്ന് പറയും
അത് കേട്ടതും ഫോൺ കട്ട് ആക്കി. ജനലിൽ കൂടി ഒരു മിന്നായം പോലെ കണ്ട അവളുടെ മുഖത്ത് തന്നെ കണ്ടപ്പോ ഉള്ള സന്തോഷം മാത്രം മതിയാർന്നു അവന്റെ സംശയങ്ങൾക്ക് കർട്ടൻ ഇടാൻ. പക്ഷെ ഇപ്പൊ പറഞ്ഞത് കുറച്ച് കൂടി പോയി എന്ന് അവൾ ഫോൺ വെച്ചു പോയപ്പോ മാത്രമായിരുന്നു അവന് മനസ്സിലായത്. തമാശക്ക് പോലും അവളോട് റാഷികയുടെ കൂടെ പോവും എന്നൊക്കെ പറയുന്നത് അവൾക്ക് എത്രമാത്രം വിഷമം ഉണ്ടാക്കും എന്ന് അവന് തന്നെ അറിയാമായിരുന്നു.
ഫോൺ എടുക്കുമോ ഇല്ലയോ എന്നറിയാതെ ഒന്നും കൂടി അവൻ അവളെ വിളിച്ചു.
ആഷിക : എന്താടാ ഡയൽ ചെയ്തപ്പോ റാഷിക മാറി ആഷിക ആയിപോയോ?
ഹൃതിക് : സോറി ഡി. പെട്ടന് പറഞ്ഞങ്ങനെ പോയപ്പോ സംഭവിച്ച് പോയതാ, ഇനിയൊരിക്കലും പറയില്ല
ആഷിക : അല്ലെങ്കിലേ ഒരു സമാധാനം ഇല്ല. ഇനി നിന്റെ ഒരു കളി കാണുമ്പോ ആണ് എനിക്ക് പിന്നെയും പേടി കൂടുന്നത്, നീ തമാശ പറയുവാനോ അതോ ശെരിക്കും ആണോ
ഹൃതിക് : ഒന്ന് നിർത്ത് പെണ്ണെ. നീ ആ ജനലിന്റെ അടുത്തേക്ക് വാ. എന്റെ മനസ്സിൽ നീ മാത്രമേ ഉള്ളു, നീ ഒന്ന് മൂളിയാൽ നിന്നെ വേണമെങ്കിൽ ഞാൻ ഇപ്പൊ ഇറക്കി കൊണ്ട് വരും.
അത് പറഞ്ഞതിന് ശേഷം അവളുടെ ഭാഗത് നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ലെകിലും, അത്രെയും ദൂരത്ത് വെച്ച് അവൻ കണ്ട അവളുടെ നേർത്ത ഒരു ചിരി മാത്രം മതിയാർന്നു അവന് ഉത്തരമായി.
ആഷിക : അതൊന്നും വേണ്ടാ, പക്ഷെ എന്റെ ഒരു ധൈര്യത്തിന് വേണ്ടി ഞാൻ ഒരു കാര്യം ഇപ്പൊ പറയും. നിന്റെയും കൂടി അഭിപ്രായം പറയണം നീ, വീട്ടുകാരുടെ മനസ്സ് മാറ്റാൻ പറ്റും എന്ന് തോന്നാത്തത് കൊണ്ട…
(അടുത്ത ദിവസം രാവിലെ…)
സമീറും ലോഹിതും ഹൃതികിന്ടെ കൂടെ തന്നെ ഏതോ ഒരു തിരക്കുള്ള കെട്ടിടത്തിന്റെ മുന്നിൽ കാത്തിരിക്കുക ആണ്.
“ഉറപ്പാണോ ഡേയ്. ഇതൊക്കെ ആരെങ്കിലും അറിഞ്ഞ ഉണ്ടലോ, പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല” സമീർ പറഞ്ഞു.
