മീറ്റിംഗിനായി ഞങ്ങൾ പോയ സമയത് എനിക്ക് റാഷികയുടെ അടുത്ത് സമയത് ഏതാണ് പറ്റിയില്ല, അവൾ ഫോൺ വിളിച്ച് ചോദിച്ചപ്പോ ഞാൻ മീറ്റിംഗിൽ ആണ് പറയേണ്ടതിന് പകരം ഏതോ ഒരു പെണ്ണുമായിട്ട് സംസാരിച്ചിരിക്കുക ആയിരുന്നു എന്ന് അയാൾ പറഞ്ഞു.
ഞങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം തീർത്തു തരാം എന്നും പറഞ്ഞ് അവളെ കാണാൻ പോയപ്പോ അത് പറയേണ്ടതിന് പകരം മറ്റവൻ താമസിക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു”
ശ്രീഹരി ഇത്രയും നേരം ഇരുന്നിരുന്ന ചെയർ തട്ടി താഴെയിട്ടുകൊണ്ട് അവിടെ നിന്നും എഴുനേറ്റു. മനസ്സിൽ തോന്നിയ കാര്യങ്ങൾക്ക് പൂർണയമായ രൂപം കിട്ടിട്ടില്ലെങ്കിലും എല്ലാം സമീറിനോട് തന്നെ നേരിട്ട് ചെന്ന് ചോദിക്കാം എന്ന് ശ്രീഹരി മനസ്സിൽ ഉറപ്പിച്ചു.
(43 ദിവസങ്ങൾക്ക് ശേഷം… സമയം രാത്രി 2 മണി)
ഒരു കറുത്ത ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു കറുത്ത ഷർട്ടും, ഒപ്പം കറുത്ത ജീൻസും ഇട്ട് ആഷിക റെഡി ആയി ഇരുന്നു. വീട്ടിലും നിന്നും ഇറങ്ങാൻ സൂചകമായി അവൾക് ഒരു കാൾ വന്നു, ഒരു ഹാൻഡ് ബാഗുമായി അവൾ റൂമിൽ നിന്നും പുറത്തേക് ഇറങ്ങി നോക്കി, ഈ സമയം ആയതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമായിരുന്നു. അവൾ പതിയെ ഒച്ചയുണ്ടാകാതെ നടന്നു, സ്ഥിരമായി താഴത്തേക്ക് ഇറങ്ങുന്നത് പോലെ തന്നെ സൻഷെഡ് എല്ലാം ചവിട്ടി ഇറങ്ങി, അതുപോലെ തന്നെ മതിലിലും കേറി നിന്ന ശേഷം ഒരു കാറിന്റെ മുന്നിലേക്ക് ചാടി.
“എടാ ഇവളുടെ സാധനങ്ങൾ എല്ലാം എവിടെ” കാറിൽ നിന്നും ഇറങ്ങിയ ശേഷം ലോഹിത് ചോദിച്ചു.
“ഞങ്ങൾ ഒളിച്ചോടുന്നൊന്നും ഇല്ല. ഇനിയിതുപോലൊരു അവസരം കിട്ടിയെങ്കിലോ എന്ന് കരുതി ഒരു സ്ഫേറ്റിക്ക് വേണ്ടി രജിസ്റ്റർ ചെയുന്നു, അത് കഴിഞ്ഞ ഒന്നും സംഭവിക്കാത്ത പോലെ തിരിച്ച് വീട്ടുകളിലേക് പോവും. നിങ്ങൾ ഒന്നും അല്ലാതെ ആരും അറിയാൻ പോവുന്നില്ല” ഹൃതിക് പറഞ്ഞു.
“അല്ല ഇനിയിപ്പോ എന്താ പരിപാടി” സാം ചോദിച്ചു.
“രാവിലെ ആവുന്നത് വരെ വെറുതെ ഇങ്ങനെ കറങ്ങാം. എന്നിട്ട് ഇവളുടെ ഒരു ഫ്രണ്ട് ഉണ്ട് പ്രിയ, അവളുടെ വീട്ടിൽ ഇവളെ ആകുന്നു, ഡ്രസ്സ് എല്ലാം മാറ്റി 11-11:30 ഒക്കെ ആവുമ്പൊ രജിസ്റ്റർ ഓഫീസിലേക്ക് പോവുന്നു” ഹൃതിക് പറഞ്ഞു.
ആ പദ്ധതിക് ശെരി വെച്ച ശേഷം സമീർ കാര് മുന്നിലേക്ക് എടുത്തു, എങ്ങോട്ട് പോവണം എന്നുവന്നും അറിയിലായിരുന്നുവെങ്കിലും അവിടെ നിന്നും മാറി നിക്കാം എന്ന് കരുതി.
സമീറിന്റെ ഒപ്പം മുൻസീറ്റിൽ ഹൃതികും ഉണ്ടായിരുന്നു, പിന്നിൽ ആശികയും ലോഹിതും.
രണ്ടും പരസപരം നോക്കി ചിരിച്ചു.
“ഫുൾ കറുപ്പിൽ വന്നത് നന്നായി, ആർക്കും കാണാൻ പറ്റില്ലാലോ നിന്നെ” അവളുമായുള്ള നിശബ്ദത മുറിച്ച് കൊണ്ട് ലോഹിത് ചോദിച്ചു. അതിന് അവളുടെ ഭാഗത് നിന്നും ഒരു ചിരി മാത്രമായിരുന്നു മറുപടി.
“പെങ്ങളെ… നമ്മൾ പരിചയപ്പെട്ട സാഹചര്യവും അന്ന് നടന്നതൊന്നും അത്ര നല്ല കാര്യങ്ങൾ അല്ല എന്ന് അറിയാം പക്ഷെ എന്ത് ചെയ്യാൻ പറ്റും. പോട്ടെ ക്ഷേമിച്ചേക്ക്” ലോഹിത് പറഞ്ഞു.
“അതൊന്നും ഒരു പ്രെശ്നം അല്ല. ഞാൻ അതൊക്കെ എപ്പോഴേ വിറ്റു. പിന്നെ, ഞാനും സോറി, ഞാനും അന്ന് അത്ര നല്ല രീതിയിൽ ഒന്നും അല്ലാലോ പെരുമാറിയത്” ആഷിക മറുപടി കൊടുത്തു. വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് ശേഷം ഇപ്പോഴാണ് പേടി ഒക്കെ മാറി അവൾ ഒന്ന് മിണ്ടി തുടങ്ങിയത്. അവർ പിന്നെയും കൂറേ നേരം മിണ്ടി, പക്ഷെ ഇതിന്റെ ഇടയിൽ ആഷികയും ഹൃതികും അധികം മിണ്ടിയില്ല. ബീച്ചിന്റെ മുന്നിലൂടെയായി അവർ കുറച്ച് നേരം വണ്ടി ഓടിച്ചു, അവിടെ പാതിരാത്രി തുറന്ന കടകളിൽ പോയി ചായ എല്ലാം കുടിച്ചു, അങ്ങനെ ഓരോന്ന് ചെയ്ത് നേരംവെളുപ്പിച്ചു. ആഷികയെ അവളുടെ കൂട്ടുകാരി പ്രിയയുടെ വീട്ടിൽ ആക്കിയ ശേഷം…
“ഇതാ നിനക്ക് മാറാൻ ഉള്ള ഡ്രസ്സ്. ഒരു ചുരിദാർ ആണ്” എന്നും പറഞ്ഞ് ഹൃതിക് തന്ടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പൊതി എടുത്ത് അവൾക് കൊടുത്തു. അതിൽ നോക്കി ചിരിച്ച ശേഷം അവൾ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ വാരിപുണർന്നു. അവന്റെ ഷിർട്ടിൽ മുറുക്കി പിടിച്ചു കൊണ്ട് അവൾ അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.
