പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 6അടിപൊളി 

തന്റെ ഭാര്യ പദ്മിനി പറഞ്ഞ് പോലെ സ്വന്തം മക്കളെ വളർത്തുന്നതിൽ രണ്ട് പേർക്കും തെറ്റ് പറ്റിയിരിക്കുന്നു… ആഷികയെ പണ്ടുമുതലേ ഒന്ന് ശ്രേധിച്ചിരുനെകിൽ ഇന്ന് ഇപ്പൊ ഇവൾ ആയിട്ട് ഇങ്ങനെ ഒരു സംസാരം ഒരിക്കലും ഉണ്ടാവിലയിരുന്നു. പക്ഷെ അവർ തമ്മിൽ ഉള്ള ബന്ധത്തിന് ഇപ്പൊ പണ്ട് ഉണ്ടായിരുന്ന അത്ര കുഴപ്പം ഇല്ല, രണ്ടുപേരും പരസപരം പൂര്ണമായിട്ട് അല്ലെന്ക്കിലും കുറച്ചൊക്കെ മനസ്സിലായിരുന്നു.

ദുബൈയിൽ ഉണ്ടായിരുന്നു പണി കഴിഞ്ഞു, കാളിദാസൻ തനിക്കും തന്റെ മോൾക്കും തിരിച്ച് വീട്ടിലേക്ക് പോകാൻ ഉള്ള ടിക്കറ്റ് ബുക്ക് ചെയ്തു.

തിരിച്ച് നാട്ടിൽ എത്തുന്ന അവളെ ഇനി നഷ്ടപ്പെടാതെ ഇരിക്കാൻ ഒന്നെകിൽ അവൾ കൂടെ ഇറങ്ങി വരണം, അല്ലെങ്കിൽ അവളുടെ വീട്ടിൽ പോയി സംസാരിച്ച് നോക്കണം. റൂമിൽ കടുത്ത ചിന്തയിൽ ഇരുന്ന ഹൃതിക് സർവ ധൈര്യവും സംഭരിച്ച് അവൻ താഴത്തേക്ക് നടന്ന തുടങ്ങി…

🎵🎼 അനുരാഗിണി… ഇതാ എൻ, കരളിൽ വിരിഞ്ഞ പൂക്കൾ…

താഴത്തേക്ക് എത്രയാ ഹൃതിക് ഫോണിൽ പാട്ടും വെച്ച് അവിടെ ഇരിക്കുന്ന ഹൃതിക്കിന് ആണ് കണ്ടത്.

“ഇയാൾ ഇത്…” എന്നും മനസ്സിൽ വിചാരിച്ച് അവൻ നടന്നു. അച്ഛന്റെ അടുത്ത് തന്നെ അമ്മയും ഇരികുനുണ്ട എന്നവൻ കണ്ടു. അവൻ രണ്ടുപേരുടെയും അടുത്തപോയിരുന്നു. മുറിയുടെ ചൂട് നിലച്ചു, അവൻ കണ്ണുകൾ അടച്ചു, ഒറ്റശ്വാസത്തിൽ അവൻ അവരോട് ആഷികയെ പറ്റി പറഞ്ഞു.

അധികം ആരോടും സംസാരിക്കാത്ത ഇവാൻ എങ്ങനെ ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് മനസ്സിലാവാതെ രണ്ടുപേരും ഞെട്ടലോടെ ഇരുന്ന് എല്ലാം കേട്ടു, ഒടുക്കം അവന്റെ കൂടെ അവളുടെ വീട് വരെ ചെന്ന് പെണ്ണ് ചോദിക്കാൻ കൂടെ വരാനും അവൻ ആവിശ്യപെട്ടു…

മനസ്സിൽ പല ചോദ്യങ്ങളും വന്നു, വലിയ തീരുമാനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു.

“അതൊക്കെ കൊണ്ട് എന്തേലും കാര്യം ഉണ്ടോ മോനെ… അയാൾ നമ്മളെ ആ വീട്ടിലിലേക്ക് കെട്ടുമോ എന്നുപോലും എനിക്ക് സംശയം ആണ്” അമ്മ അവനോട് പറഞ്ഞു.

“അതൊക്കെ ശെരിയാകാം അമ്മെ. നിങ്ങൾ രണ്ടാളും എന്റെ കൂടെ ഒന്ന് വന്ന് സംസാരിക്കാം എന്നുമാത്രം സമ്മതിച്ച മതി” ഹൃതിക് പറഞ്ഞു

“എന്നാലും മോനെ…” അമ്മ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ തന്നെ അച്ഛൻ കൈയിൽ പിടിച്ച് അവരെ തടഞ്ഞു.

“പേടിക്കണ്ട മോനെ. നീ പറഞ്ഞാ പോലെ നമ്മൾ അവരോട് പോയി സംസാരിക്കാം. എപ്പോഴാണ് എന്നുമാത്രം നീ പറഞ്ഞ മതി” അക്കാണ് പറഞ്ഞു.

**********************************************************

ആഷികയുടെ വീട്

ഹൃതിക് തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം ആഷിക തന്റെ വീട്ടിൽ ഒരു മയത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു…

“സമാധാനത്തോടെ ഇരിക്കാൻ സമ്മതിക്കില്ല എന്ന് ശപഥം എടുത്ത് ഇറങ്ങിയിരിക്ക ആണോ ഇവൾ… വന്ന് രണ്ട് മൂന്ന് ദിവസം അല്ലെ ആയിട്ടുള്ളു നീ” പദ്മിനി അവളോട് ചോദിച്ചു.

“നാളെ എന്റെ കല്യാണം ആണ് എന്നൊന്നും അല്ലാലോ പറഞ്ഞത്. അവർ വരുന്നുണ്ട്, അത്രേ അല്ലെ ഉള്ളു” അമ്മയെ നോക്കാതെ അവൾ അസാഹ്‌നി നോക്കി കൊണ്ട് മറുപടി കൊടുത്തു.

“ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട്… എങ്ങനെ ധൈര്യം വന്നടി നിനക്ക് അവനോട് ഇങ്ങോട്ട് വരാൻ പറയാൻ”

“ഞാൻ ഏതായാലും അവരോട് വരാൻ പറഞ്ഞിട്ട് ഉണ്ട്…”

“പദ്മ… മതി. നാളെ അവർ വരട്ടെ, വന്ന് സംസാരിക്കട്ടെ. ബാക്കി ഒക്കെ പിന്നെയല്ലേ” കാളിദാസൻ പറഞ്ഞു.

********************************************************************

 

അടുത്ത ദിവസം

പ്രാർത്ഥനയിൽ മുഴുകി വീണിരിക്കുകയായിരുന്നു ഹൃതിക്കും ആഷികയും. ഹൃതിക് വീട്ടിൽ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുമ്പേ അവൾക്ക് മെസ്സേജ് അയച്ചു…

ഹൃതിക് തന്നെ ആയിരുന്നു കാർ ഓടിച്ചത്. അവൻ വണ്ടിയുമായി ആ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കേറി, ആ മാരുതി കാർ അവൻ ആ വീട്ടിൽ നിർത്തിയിട്ടിരുന്ന ബെൻസ് കാറിന്റെ അടുത്ത് കൊണ്ട് നിർത്തി ഇട്ടു. അവന്റെ അമ്മയും അച്ഛനും വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി, വീടിന്റെ മുൻവശവും പരിസരവും കണ്ട് അച്ഛൻ എല്ലാവരെയും നോക്കി കൊള്ളാം എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് കാണിച്ചു. അതെ സമയത്ത് തന്നെ കാളിദാസൻ വന്ന് വാതിൽ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *