“നിന്നെ അല്ലെടി കോപ്പേ ആദ്യം കണ്ടത്. നീ ഒറ്റയൊരുത്തി കാരണം ആണ് ഞാൻ ഇപ്പൊ ഈ അവസ്ഥയിൽ എത്തിയത്, എന്നെ കാണാൻ വരുന്ന വഴിക്ക് കഷ്ടകാലത്തിന് നീ വണ്ടിയും എടുത്ത് അവന്റെ മുന്നിൽ പോയി വീഴേം ചെയ്ത് എന്നെ ഈ വഴിക്ക് എത്തിച്ചപ്പോ സന്തോഷം ആയില്ലെടി” ആഷിക ചൂടായി.
“എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടാക്കി എന്റെ പേർ കേട്ടപ്പോ അവന് മനസ്സിലായില്ലേ ഞാൻ വേറെ ആൾ ആണ് എന്ന്” റാഷിക പറഞ്ഞു. അവൾ ആ പറഞ്ഞതിന് ആഷികയുടെ കൈയിൽ മറുവപ്പടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
“അത് പിന്നെ… ഞങ്ങൾ പേർ പറയാതെ… അങ്ങനെ” ആഷിക എങ്ങനെ ഇത് എല്ലാവരോടും പറയും.
“പേർ പറയാതെ പരിചയ പെയ്യ്ത എന്ന് പറയെടി എന്ന. നിനക്ക് ഈ വീട്ടിൽ നിന്നും എല്ലാവരുടെയും അടുത്ത് നിന്നും കിട്ടുന്നത് നിനക്ക് 100% അർഹിച്ച പ്രതികരണം ആണ്. ഞാൻ ഒക്കെ നിന്നോട് എന്ത് ചെയ്തിട്ടാടി നീ എന്നോട് ഇങ്ങനെ ഒക്കെ…” റാഷിക ചോദിച്ചു.
“നീ ഒന്നും ചെയ്തില്ല അത് സത്യം ആണ്. വീട്ടിൽ ഇത്രെയും പ്രെശ്നം ആയപ്പോഴും നീ ഒന്നും ചെയ്തില്ല, മിണ്ടാതെ ഒരു മൂലയിൽ ഇരുന്നു. വീട്ടുകാർ മുഴുവൻ നിന്നെ മാത്രം നോക്കി എന്നെ ഒഴിവാക്കിയപ്പോഴും നീ മിണ്ടാതെ ഇരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ശാപം എന്റെ കൂടെ തന്നെ ഈ ഭൂമിയിലേക്ക് വന്ന നീ ആണ്” കരച്ചിലിന്റെ വക്കിൽ എത്തിയ ആഷിക രൗദ്രം ഭാവത്തോട് കൂടി തന്നെ പറഞ്ഞു.
“ആഷിക്കേ…” എന്നും പറഞ്ഞ് അവളെ അടിക്കാനായി അവളുടെ അമ്മ അവൾക്ക് നേരെ കൈ ഓങ്ങി കൊണ്ട് വന്നു. അപ്പോഴേക്കും അച്ഛൻ അമ്മയെ തടഞ്ഞു.
“എന്താ പദ്മിനി നീ ഈ കാണിക്കുന്നേ”
“അവൾ പറഞ്ഞത് കെട്ടിലെ. ഈ അഹങ്കാരം പിടിച്ച അസ്സതിനെ ഞാൻ ഒരു പാഠം പഠിപ്പിക്കും” അമ്മ പറഞ്ഞു.
“നിന്നെ ഞാൻ കാണിച്ച് താരമെടി. ഞാൻ നിനക്കൊരു ശാപം ആണ് അല്ലെ, നീ ഈ പറഞ്ഞത് നിനക്ക് അങ്ങനെ തന്നെ തോന്നാൻ വേണ്ടി ഉള്ള എല്ലാം ഞാൻ ഇനി മുതൽ ചെയ്യും” അവൾക്ക് നേരെ വന്ന കൊണ്ട് റാഷിക പറഞ്ഞു.
“എന്താ മോളെ ഈ കാണിക്കുന്നേ മാറി നിന്നെ, നീ റൂമിലേക്ക് പോവാൻ നോക്ക്” അവിടെ ഒരു സംഘർഷം ഉണ്ടാവേണ്ട എന്നുകരുതി അച്ഛൻ റാഷികയോട് പറഞ്ഞു.
കണ്ണുകൾ ഉരുട്ടി വല്ലാത്ത ഒരു പാക്കയോട് കൂടി റാഷിക കുറച്ച് നേരം അവളെ നോക്കി നിന്ന ശേഷം അച്ഛൻ പറഞ്ഞ പോലെ റൂമിലേക്ക് പോയി.
“നിനക്ക് എന്തിന്റെ കെടാടി. അവൾ ഒന്നും ഇതുവരെ ഞാൻ ദേഷ്യം പിടിച്ച് കണ്ടിട്ടില്ല” അച്ഛൻ പറഞ്ഞു.
“ഓ, ശെരിക്കും ഉള്ള മോൾക് വേദനിച്ചപ്പോ അച്ഛന് കൊണ്ട് അല്ലെ” ആഷിക പറഞ്ഞു.
“മോളെ, ഞാൻ കൂറേ ആയി നിന്നോട് പറയുന്നു. ഇനിയും ഇതുപോലെ തന്നെ തുടരാൻ ആണ് നിന്ടെ ഭാവം എങ്കിൽ…” അവൾക് ഒരു മുന്നറിയിപ്പ് എന്ന പോലെ അച്ഛൻ പറഞ്ഞു. പിന്നെയും കുറച്ച് നേരം രണ്ടു പേരുടെയും ഉപദേശം കേട്ട ശേഷം ആഷികയും റൂമിലേക്ക് തിരിച്ചു പോയി.
“എന്താ പദ്മെ ഞാൻ ഇവളെ ഇനി ചെയ്യണ്ടത്” അയാൾ തന്ടെ ഭാര്യയോട് ചോദിച്ചു.
“അപ്പോഴേ പറഞ്ഞതാ അവളുടെ ആ ഫോൺ വാങ്ങി വെക്കാൻ”
“നമ്മൾ അവളെ ഇങ്ങനെ വീടിന് ഉള്ളിൽ പൂട്ടി ഇടുന്നത് തന്നെ വളരെ ൻറെ പരിപാടി ആണ്, ഇത്രെയും വളര്ന്ന് ഒരു പെൺ അല്ലെ, പറഞ്ഞ മനസ്സിലാക്കും എന്ന് കരുതി പക്ഷെ…”
“സത്യം പറയാലോ ഏട്ടാ എനിക്ക് നല്ല പേടി ഉണ്ട്. ഇനിയും രണ്ടാളും കൂടി അങ്ങോട്ടും ഇങ്ങോട്ടും ദേഹോപദ്രവം ഏല്പിക്കുമോ എന്നൊക്കെ ആലോചിക്കും തന്നേ എനിക്ക് ആകെ” വെപ്രാളം പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“നീ പേടിക്കലെ പദ്മെ, ഞാൻ ഒന്ന് ആലോചിക്കട്ടെ, വഴി ഉണ്ടാകാം”
(അന്നേ ദിവസം രാത്രി…)
ഉച്ചക്ക് മുറിയിൽ കേറി അടച്ചതാ, പിന്നെ ആഷിക പുറത്തിറങ്ങിയിട്ടില്ല. തന്ടെ തലപ്പയെണ്ണയിൽ മുഖം പൂഴ്ത്തി അവൾ ആ കട്ടിലിൽ കിടക്കുകയായിരുന്നു. പെട്ടന് ബെഡിൽ എന്തോ ഒരു വിറയൽ അനുഭപ്പെട്ടു, അത് അവളുടെ ഫോൺ അടിച്ചത് ആയിരുന്നു, ഹൃതിക്.
ഹൃതിക് : ഹാലോ പ്രിയപത്നി
ആഷിക : ഹ്മ്മ്, എന്ത് പറ്റി നാഥാ
ഹൃതിക് : ഹാ ഹാ… ഉറങ്ങിയോ നീ, വീട്ടിൽ വല്ല പ്രേശ്നവും ഉണ്ടായോ
