“അച്ഛാ. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്” ആഷിക ചോദിച്ചു.
“മോളെ… ഞങ്ങൾ സംസാരിക്കുന്നത് കണ്ടില്ലേ. നീ ഇതിൽ ഇടപെടേണ്ട” കാളിദാസൻ പറഞ്ഞു, അവൾ ആണെകിൽ അതിന് മറുപടി ഒന്നും പറയാതെ കുറച്ച് പിന്നിലേക്ക് നീങ്ങി നിന്നു.
“അയ്യോ നിങ്ങൾ തമ്മിൽ ഒരു പ്രെശ്നം വേണ്ട. ഇനി ആരും ആയിട്ട് ആർക്കും ഒരു പ്രെശ്നം വേണ്ട എന്നുകരുതി ആണ് ഞങ്ങൾ ഇവിടേക്ക് വന്നത് തന്നെ. കല്യാണത്തിന് ഉള്ള ചിലവ് അങ്ങനെ പെണ്ണുവീട്ടുകാർ തന്നെ എടുക്കണം എന്നില്ല, വേണമെകിൽ ഞങ്ങൾ തന്നെ അതൊക്കെ നോക്കികൊലാം” ഹിമ പറഞ്ഞു. അത് കേട്ടതും കാളിദാസൻ ഇരുന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“നിങ്ങൾക്ക് ശെരിക്കും തോന്നുന്നുണ്ടോ പൈസ ഒക്കെ ആണ് പ്രെശ്നം എന്ന്. അതിലും വല്യ ഇവിടെ പ്രേശ്നങ്ങൾ ഉണ്ട്, ഈ വീട്ടിൽ ഉണ്ടോ, എനിക്ക് ഉണ്ട്, ഇവൾക്ക് ഉണ്ട്, ദേ അവൾക്ക് ഉണ്ട്. ഇനി ഇതൊക്കെ പുറത്ത് ആരെങ്കിലും അറിഞ്ഞ ഉണ്ടാലോ” കാളിദാസൻ പറഞ്ഞു.
“എനിക്ക് മനസ്സിലാവും. എല്ലാത്തിനും ഒരു പരിഹാരം എന്നപോലെ ആണ് ഞാൻ ഈ ഒരു കാര്യം ആവിശ്യപെടുന്നത്” മോഹനൻ പറഞ്ഞു.
“ഉള്ള കാര്യം തുറന്ന് പറയാലോ, ഞങ്ങളുടെ വീട്ടിൽ ഈ കണ്ട പ്രേശ്നങ്ങൾക്ക് എല്ലാം കാരണം ഈ ഇരിക്കുന്ന ചെറുക്കൻ ആണ്. അവൾക്ക് വേണ്ടി കുറച്ചും കൂടി നല്ല ചരക്റ്റർ ഉള്ള ഒരാളെ ആണ് ഞങ്ങൾ നോക്കുന്നത്, അങ്ങനെ ഒരാൾ ആണെകിൽ ഞങ്ങൾക്ക് സമ്മതം, പക്ഷെ…” പദ്മിനി പറഞ്ഞു.
“കുറച്ചും കൂടി നല്ല ചാരെക്ടറോ… എത്രയോ പ്രേശ്നങ്ങൾ നിങ്ങൾ ഉണ്ടകിട്ടും, തടസങ്ങൾ പറഞ്ഞിട്ടും ഇവൾക്ക് വേണ്ടി ഇവരെ ഒക്കെ കൂട്ടി ഞാൻ നിങ്ങളുടെ മുന്നിൽ വന്നിലെ, ഒരു ശ്രേമം പോലും നടത്താതെ പിന്മാറി പോയിട്ടൊന്നും ഇല്ലാലോ. ഇതിൽ കൂടുതൽ തെളിവ് ഒന്നും വേണ്ടലോ എന്റെ ചാരെക്ടറിനെ പറ്റി” ഹൃതിക് ശബ്ദം ഉയർത്തി.
“വേറെ ഒന്നും വേണ്ട. ഈ വീട്ടിലെ പ്രേശ്നങ്ങളും, ഇവളുടെ ഇപ്പോഴത്തെ ഈ ഒരുപാട് മാറിയ സ്വഭാവവും എല്ലാം നിന്റെ ചാരെക്ടറിന്റെ തെളിവ് തന്നെ” പദ്മിനി പറഞ്ഞു.
“ഹൃതിക് വരുന്നതിന് മുന്നേ ഒരു ആഷിക ഇവിടെ ഉണ്ടായിരുന്നാലോ, നിങ്ങൾ ആരും ശ്രേദ്ധികാതെ ഇരുന്ന ഒരു ഞാൻ, ഇപ്പൊ ഒരുപാട് മാറി എന്ന് പറഞ്ഞാലോ, അതിന് മുന്നേ ഉണ്ടായിരുന്ന നല്ല സ്വഭാവം ഉണ്ടാവാനും കാരണം ഇവാൻ തന്നെ ആണ്…” ദേഷ്യത്തിൽ തന്നെ ആഷിക ചോദിച്ചു.
“ആഷിക… വായിൽ വരുന്ന എന്ത് തോന്നിവാസവും വിളിച്ച് പറയാൻ ഉള്ള സ്ഥലം അല്ല ഇത്. മോഹന കാര്യത്തിലേക്ക് വരാം, ഇത് ശെരിയാവും എന്നെനിക്ക് തോന്നുന്നില്ല” കാളിദാസൻ പറഞ്ഞു.
“ഒന്നും കൂടി ഒന്ന് ആലോചിച്ചിട്ട് പോരെ… ദേ കണ്ടില്ലേ രണ്ടാളും പര്സപരം അവർക്ക് വേണ്ടി തന്നെ വാദിക്കുന്നത് ഒക്കെ, നമുക്ക് അവർക്ക് ഒരവസരം കൊടുത്തൂടെ” ഹിമ പറഞ്ഞു.
“നിങ്ങളുടെ ചെക്കൻ ഇതൊക്കെ ചെയുന്നത് നിങ്ങൾക്ക് വല്യ ആവേശം ഉള്ള കാര്യം ആയിരിക്കും. പക്ഷെ വീട്ടിൽ ഉള്ളവരെ എല്ലാം എതിർത്ത് എന്റെ മോൾ ഈ ചെയുന്നത് ഒന്നും എനിക്ക് അത്ര ഭയങ്കര സംഭവമായി ഒന്നും തോന്നുന്നില്ല. നിങ്ങൾക്ക് രണ്ടാണ്മക്കൾ അല്ലെ, പെൺപിള്ളേരെ വളർത്തുന്നതിന്ടെയും ഇങ്ങനെ ഒക്കെ സംസാരിക്കുമ്പോഴും ഉള്ള സങ്കടവും കഷ്ടപ്പാടും നിങ്ങൾക്ക് മനസ്സിലാവില്ല” കാളിദാസൻ പറഞ്ഞു.
“ഈ കുട്ടികളെ വളർത്തുന്നത് ഒക്കെ ഇഷ്ടത്തോട് കൂടി ചെയ്ത മതി, അല്ലാതെ എന്തോ കടമ പോലെ ചെയ്യുന്നത് കൊണ്ടാണ് ഇത്ര കഷ്ടപാടായി തോനുന്നുനത്” മോഹനൻ പറഞ്ഞു. ആ മറുവപ്പടി കേട്ടതും ഹൃതിക് മെല്ലെ തല താഴ്ത്തി ചിരിക്കാൻ തുടങ്ങി.
“ഇഷ്ടത്തോട് കൂടി തന്നെ ആണ് നോക്കിയത്, പക്ഷെ പുറത്ത് നിന്നും ചിലർ എന്റെ കുടുംബം നശിപ്പിച്ചേ അടങ്ങു എന്ന് തുനിഞ്ഞിറങ്ങി വന്നാൽ ചെയ്യാൻ പട്ടണത്തിന് പരിമിതികൾ ഇല്ലേ. അല്ല അവനെ മാത്രമായിട്ട് പറയുന്നില്ല, ജനിപ്പിച്ചവരെയും കൂടി…” കാളിദാസൻ പറഞ്ഞു.
“ഡോ… മറിയതക്ക് സംസാരിക്കണം, ഇനി താൻ ഇവനെ വല്ലതും പറഞ്ഞാൽ” എന്നും പറഞ്ഞ് മോഹനൻ അയാൾക്ക് നേരെ കൈ ചൂണ്ടി.
