“ഉപദേശികളെ അച്ഛാ, എനിക്ക് വയ്യ. ഞാൻ മുറിയിൽ നിന്നും ഇറങ്ങുന്നില്ല, പ്രെശ്നം തീരനിലെ” ആഷിക കെഞ്ചി കൊണ്ട് പറഞ്ഞു.
“മോൾ വാതിൽ തുറക്ക്, അച്ഛൻ ഒന്ന് ഉള്ളിലേക്ക് കേറിക്കോട്ടെ” അച്ഛൻ ചോദിച്ചു. അവൾ ഒന്ന് മടിച്ച് നിന്ന ശേഷം വാതിൽ തുറന്ന് കൊണ്ട് അച്ഛനെ ഉള്ളിലേക്ക് വിളിച്ചു. കാളിദാസൻ പോയി ആ ബെഡിൽ ഇരുന്നു, ആഷികയുടെ അയാളുടെ അടുത്തും നിന്നു.
“മോൾ ആവിശ്യം ഉള്ള ഡ്രെസ്സും സാധനങ്ങളും എന്താണ് എന്ന് വെച്ച പാക്ക് ചെയ്തോ. ഞാൻ മറ്റന്നാൾ ദുബായ് വരെ പോവാന്, മോളും അച്ഛന്റെ കൂടെ വരണം” അയാൾ പറഞ്ഞു. അവൾ അതൊരു ഞെട്ടലോട് കൂടി കേട്ട് നിന്നു.
“എന്നെ നാട് കടത്താൻ പോവുക ആണ് അല്ലെ അച്ഛൻ” അവൾ ചോദിച്ചു.
“എന്റെ രണ്ട് മക്കളും അടി ഉണ്ടാകാതെ ഇരിക്കണം എങ്കിൽ രണ്ടാളും മാറി നിൽക്കണം”
“എന്ന പിന്നെ അവളെ ദുബായിലേക്ക് കൊണ്ട് പോയ പോരെ, എല്ലാത്തിനും എന്നെ എന്തിനാ എന്തിനാ ബലിയാട് ആകുന്നത്”
“ഞാൻ നിന്നോട് വരാൻ പറഞ്ഞു നീ വരണം അത്ര തന്നെ”
“എന്തിനാ അച്ഛാ… എനിക്ക് അറിയില്ല ബിസിനസ്. അച്ഛൻ എന്നോട് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറയുന്ന പണി ഒന്നും എനിക്ക് മനസ്സിലാവുന്നില്ല, എനിക്ക് ഇതൊന്നും ഇഷ്ടവും അല്ല” കണ്ണുകൾ നിറഞ്ഞ് ഇപ്പൊ കരയും എന്ന ഒരു അവസ്ഥയിൽ നിന്ന് ആഷിക പറഞ്ഞു.
“അതിനെ പറ്റി ഒന്നും മോൾ പേടിക്കണ്ട, എല്ലാ സഹായത്തിനും കൂടെ ആൾകാർ കാണും അവിടെ…”
“എന്ന പിന്നെ അവരെ കൊണ്ട് ചെയ്യിപ്പിച്ച പോരെ… ശെരിക്കും എന്നെയും റാഷികയെയും മാറ്റി നിർത്താൻ ആണോ അതോ എന്നെയും ഹൃതിക്കിനെയും അകറ്റാൻ ആണോ അച്ഛൻ എന്നെ തന്നെ ദുബായിലേക്ക് കൊണ്ടുപോവുന്നത്. വീട്ടിൽ നിന്നും ഇങ്ങോട്ടും പോവരുത്, അവനെ മറക്കണം, അതൊന്നും ഇതുവരെ നടക്കാത്തത് കൊണ്ടാണോ അച്ഛൻ…”
“അങ്ങനെ ആണെകിൽ നിന്റെ ഫോൺ ആദ്യം തന്നെ ഞാൻ വാങ്ങി വക്കിലായിരുന്നോ. നിങ്ങൾ അതിലൂടെ സംസാരിക്കും എന്നുള്ള കാര്യം ഒക്കെ എനിക്ക് അറിയില്ലേ” കാളിദാസൻ ചോദിച്ചു.
“അതല്ല ദുബായ് പോയി കുറച്ച് ദിവസം കഴിഞ്ഞ അവൻ നിന്നെ മറന്ന് പോവും എന്ന് മോൾക് പേടി ഉണ്ടോ”
“അങ്ങനെ കുറച്ച് ദൂരത്തിൽ ആയിപോയി എന്നുകരുതി ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ ഒന്നും പോവുന്നില്ല”
“എന്ന ഞാൻ പറയുന്നത് മോൾ അങ്ങോട്ട് അനുസരിച്ചേക്ക്. അപ്പൊ മറ്റന്നാൾ രാവിലെ, എല്ലാം റെഡി ആക്കി വെച്ചോ” അച്ഛൻ പറഞ്ഞു. എന്നും പറഞ്ഞ് അയാൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അവൾ വേഗം തന്നെ ഫോൺ എടുത്ത് ഹൃതികിനെ വിളിച്ച് കാര്യം അറിയിച്ചു.
ഹൃതിക് : നീ അങ്ങനെ പോവാൻ ഒന്നും നിൽക്കണ്ട. വേറെ വഴി ഒന്നും ഇല്ലാതെ ആയി കഴിഞ്ഞ ഞാൻ നിന്റെ വീട്ടിലേക്ക് നേരിട്ട് വരാം
ആഷിക : എന്നെ രക്ഷിക്കാൻ വേണ്ടി അല്ലടാ ഞാൻ നിന്നെ വിളിച്ചത്. ഞാൻ അച്ഛന്റെ കൂടെ പോവുകയാണ്. എന്തായാലും ഈ ഒരു സമയത് നീ വീട്ടിലേക്ക് വരണ്ട. വന്ന കഴിഞ്ഞ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല.
ഹൃതിക് : ഞാൻ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞ… അപ്പൊ നീ എന്നെ ഇവിടെ ഒറ്റക് ആക്കി പോവും, അല്ലെ
ആഷിക : ഞാൻ ഒന്ന് മാറി നിന്നെന്നു കരുതി എനിക്ക് നിന്നോടും നിനക്ക് എന്നോടും ഉള്ള ഇഷ്ടത്തിന് വല്ലതും സംഭവിക്കുമോ. അച്ഛനോട് നല്ല രീതിയിൽ സംസാരിച്ച് നമ്മളുടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ഉള്ള ഒരു സാഹചര്യവും ഞാൻ വിടില്ല, ഇത് അങ്ങനെ ഒരു സഹചാരിയും ആണ്
ഹൃതിക് : എന്നാലും എടി… ഇതിപ്പോ എത്ര കാലം എന്നൊന്നും അറിയാതെ
ആഷിക : ഇപ്പൊ എന്തായാലും നമ്മൾ അതികം കാണാൻ ഒന്നും ഇല്ലാലോ, ഫോണിലൂടെ ഉള്ളത് തന്നെ അല്ലെ ഉള്ളു, പിന്നെ ഇപ്പൊ ഞാൻ ഇവിടെ ആണെകിലും അവിടെ ആണെകിലും എന്താടാ
ഹൃതിക് : അങ്ങനെ ഒക്കെ ആണെകിലും നീ ഇവിടെ ഉണ്ട്, നിനക്ക് ഒരു ആവിശ്യം വന്നാലും ഏതാണ് ഞാൻ അടുത്ത് ഉണ്ടായിരുന്നാലോ
ആഷിക : നീ എന്നോട് പോവരുത് എന്ന പറയരുത്. കുറച്ച് ദൂരം ഒന്നും നമ്മളെ ബാധിക്കില്ല എന്ന് എനിക്ക് അച്ഛനെ കാണിക്കണം, ഞാനും അച്ഛനും മാത്രമായി കുറച്ച് കാലം നിന്ന് കഴിഞ്ഞ ചിലപ്പോ… ചിലപ്പോ അച്ഛൻ ഞാൻ പറയുന്നത് മനസ്സിലാക്കി എന്നിരിക്കും. പ്ലീസ് നീ പോവണ്ട എന്ന് പറയരുത്, നീ പറയുന്നത് കേൾക്കാതെ ഞാൻ പോയി എന്ന് എനിക്കും നിനക്കും തോന്നരുത്
