ആഷിക : ഇതൊക്കെ ഞാൻ ഇനി പ്രേത്യേകം എടുത്ത് പറയേണ്ട ആവിശ്യം ഉണ്ടോ. നീ അത് വിട്, എന്താ വിളിച്ചത് എന്ന് പറ
ഹൃതിക് : എന്താടി എന്റെ ഭാര്യയെ വിളിക്കാൻ എനിക്ക് വല്ല കാരണവും വേണോ
ആഷിക : അത് ശെരിയാണ്. നമ്മൾ അല്ലേലും എന്നും വിളിക്കാറ് ഉള്ളതാണലോ രാത്രി
ഹൃതിക് : പക്ഷെ അങ്ങനെ എല്ലാ രാത്രിയും പോലെ അല്ലാലോ ഇന്നത്തെ രാത്രി
ആഷിക : എന്താണാവോ
ഹൃതിക് : ഇന്ന് നമ്മളുടെ ഫസ്റ്റ് നൈറ്റ് ആണലോ.
ആഷിക : വേണ്ട വേണ്ട, എന്റെ അടുത്ത് നിന്റെ കൊഞ്ചി കുഴയൽ വേണ്ട
ഹൃതിക് : ഇന്ന് എന്തൊക്കെ സംഭവിക്കേണ്ടത് ആയിരുന്നു. ആഹ്, എന്റെ സമയം തീരെ ശെരിയല്ല
ആഷിക : ഓഹ്, ഞാൻ വന്നതിന് ശേഷം നിന്റെ സമയം ശെരിയല്ല അല്ലെ
ഹൃതിക് : നീ എന്തിനാടി എഴുതാപ്പുറം വായിക്കുന്നത്, ഞാൻ അങ്ങനെ വല്ലതും പറഞ്ഞോ
ആഷിക : അമ്മെ എന്നെ എന്തൊക്കെ ആണ് പറഞ്ഞത് എന്ന് അറിയോ, അച്ഛന്റെ അടുത്ത് ഞാൻ എങ്ങനെ ഒക്കെ ആണ് സംസാരിക്കേണ്ടി വന്നത് എന്ന് അറിയോ, ഞാൻ ഇപ്പൊ സംസാരിച്ചത് കാരണം റാഷിക എങ്ങനെ ഒക്കെ മാറി എന്നറിയോ. ഞാൻ നിനക്ക് വേണ്ടി ഇവരോട് ഇങ്ങനെ ഒക്കെ ചെയ്യുമ്പോ നീ എന്നെ കുറ്റപ്പെടുത്തുന്നോ
ഹൃതിക് : ഞാൻ എപ്പൊഴാടി കോപ്പേ നിന്നെ കുറ്റപ്പെടുത്തിയത്. എനിക്ക് അറിയാടി നീ എനിക്ക് വേണ്ടിയാ ചെയ്യുന്നത് എന്നൊക്കെ, ഞാൻ ഇനി എന്താകണം, അവിടെ വന്ന നിന്റെ അച്ഛന്റെ കാൽ പിടിക്കാനോ
ആഷിക : ആ ഇനി അത് വന്ന ചെയ്യ്, എന്നിട്ട് എന്റെ നിന്റെയും വില കളഞ്ഞേക്ക്. ഞാൻ എത്ര പറഞ്ഞാലും പാറ പോലെ നിൽക്കുന്ന ഒരു മനുഷ്യൻ ആണ് എന്റെ അച്ഛൻ. എല്ലാം ശെരിയാക്കി തരാം എന്ന് നീ തന്ന ഉറപ്പിന്റെ പേരിൽ ഞാൻ ഇവിടെ ഇരിക്കുന്നത്, നീ ആണെങ്കിൽ പറയുന്നത് കാൽ പിടിക്കാം, സംസാരിച്ച് നോക്കാം
ഹൃതിക് : എനിക്ക് ദിവസവും ആൾക്കാരോട് ക്ഷേമ ചോദിച്ച് നടക്കൽ അല്ല പണി. പിന്നെ എല്ലാം ശെരിക്കും എന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ടെകിൽ, ശെരിയാക്കി തന്നിരിക്കും
ആഷിക : ശെരിയാക്കി തന്ന നിനക്ക് കൊള്ളാം
ഹൃതിക് : ഞാനേ പിന്നെ വിളിക്കാം, നിന്നെ ഒക്കെ ഒന്ന് സമാധാനിപ്പിക്കാനായി വിളിച്ച എന്നെ തന്നെ പറഞ്ഞ മതിയല്ലോ, ശെരിയെന്ന
എന്നും പറഞ്ഞ് ഹൃതിക് ഫോൺ വെച്ചു. വീട്ടിലെ എന്തായാലും പ്രേശ്നമായിട്ടുണ്ടാവും എന്നൂഹിച്ച അവൻ അവളെ ഒന്ന് സമ്മതണിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി ചെയ്‍തത് അവസാനം ഇങ്ങനെ ആയി. ഈ ബന്ധത്തിൽ ഓരോ പടികളും മുമ്പോട്ട് വെക്കുമ്പോഴും കൂടുതൽ പണികൾ വരുന്നത് പോലെ അവന് തോന്നി, കാര്യമായി അവൾക് വേണ്ടിയോ സ്വന്തമായിട്ടോ ഒന്നും ചെയ്യാൻ പറ്റാത്തത് പോലെ തോന്നി. ഉണ്ടായിരുന്ന പ്രേഷറും ടെൻഷനും കൂടി തുടങ്ങി.
വീണ്ടും ആഴ്ചകൾ കടന്ന് പോയി, ആഷിക ഇതിന്ടെ ഇടയിൽ ഹൃതിക്കിന് വിളിച്ച് മാപ് പറഞ്ഞു, അവൾക്ക് പെട്ടന് തോന്നിയ ദേഷ്യം അവൾ തീർത്തത് ഹൃതികിന്റെ മേലെ ആയിരുന്നു എന്ന് മാത്രം. ജോലിയുടെ തിരക്കുകൾ ആയിരുന്നു ഹൃതിക്കിന്, അച്ഛൻ കമ്പനിയിലെ കുറച്ച് പണികൾ കൊടുത്തതിന്റെ തിരക്കിൽ ആയിരുന്നു ആഷികയും. പക്ഷെ അവളുടെ വീട്ടിലെ പ്രധാന പ്രെശ്നം ഇപ്പൊ ഹൃതിക് അല്ലായിരുന്നു… കാണുമ്പോ കാണുമ്പോ കൊമ്പ് കോർക്കാൻ നിൽക്കുന്ന ആഷികയും റാഷികയും ആണ്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ വരെ കണ്ട മിണ്ടാതെ തിരിഞ്ഞു പോയിരുന്ന റാഷിക ഇപ്പൊ അവളുടെ അടുത്തേക്ക് വന്ന അടി ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. ആഷിക ഉൾപ്പെടെ വീട്ടിൽ ഉള്ള എല്ലാരും റാഷികയെ ആദ്യമായിട്ട് ഇങ്ങനെ കാണുന്നത് കൊണ്ട്, വല്ലാതെ ഞെട്ടുകയും എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയും ചെയ്തു.
“നിനക്ക് എന്താടി. ഞാൻ അങ്ങോട്ട് എന്തേലും പറഞ്ഞ് വരുന്നുണ്ടോ…” ആഷിക ചോദിച്ചു. അത് കേട്ടതും റാഷിക അവളുടെ മുടികുത്തിന് പിടിച്ച ശേഷം അവൾ തള്ളി മാറ്റി.
“നിനക്ക് ഞാൻ വല്യ ശാപം ആണലോ, അതിന്റെ ശെരിക്കുത് അർഥം എന്താണ് എന്ന് നിനക്ക് ഞാൻ കാണിച്ച് തരാം” റാഷിക പറഞ്ഞു. അതിനുശേഷം അവൾ വീണ്ടും ആഷികയുടെ മുടി പിടിക്കാനായി കൈ എത്തിച്ചു, പക്ഷെ ഇത്തവണ ആഷിക അത് തടഞ്ഞു. രാശികയുടെ കൈ തിരിച്ച് പിടിച്ച് അവളുടെ കാൽ മുട്ടിൽ ഒരു തട്ട് കൊടുത്ത ശേഷം അവളെ താഴെ ഇട്ടു. ആഷിക അവളുടെ ഒരു കൈ കൊണ്ട് റാഷികയുടെ ഒരു കൈയിൽ അവൾ ലോക്ക് ഇടുകയും മറ്റേ കൈ കൊണ്ട് അവളുടെ മുഖം പിടിച്ച് നിലത്തേക്ക് അമർത്തുകയും ചെയ്തു.
