“എടാ ശ്രീഹരി നീ മനസ്സിലാക്, അവൾ നിനക്ക് പറ്റിയ ഒരു പെണ്ണ് അല്ല. നീ വിചാരിച്ച അതിലും നല്ല ഒരു കുട്ടിയ തന്നെ നിനക്ക് കിട്ടും” അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് സമീർ പറഞ്ഞു.
“അവളോട് സംസാരിച്ച് എല്ലാം ശെരിയാകാം എന്നും പറഞ്ഞ് ആ ഹൃതികിന്റെ അടുത്തേക്ക് കൊണ്ടുപോയത് നീ അല്ലേടാ, കൂടുതൽ നല്ലവൻ അവൻ വേണ്ടി ഓരോന്ന് കാണിച്ചത് എന്നും പറഞ്ഞ് ചേലാകാൻ നിന്നാൽ ഉണ്ടാലോ” കൈ തട്ടി മാറ്റിയ ശേഷം ശ്രീഹരി പറഞ്ഞു.
“ഒന്ന് പോടാ. നിന്നോട് അത്രക്ക് ഇഷ്ടം ആയിരുനെകിൽ അവൾ എന്തിനാടാ ഞാൻ പറയുന്നത് ഒക്കെ കേൾക്കാൻ നിന്നത്. പിന്നെ ഞാൻ അവളെ ഇങ്ങോട്ടും കൂട്ടി കൊണ്ട് പോയിട്ടൊന്നും ഇല്ല, അവനെ കാണാൻ ഒരു അവസരത്തിന് വേണ്ടി കാത്തുനിന്ന അവളുടെ മുന്നിലേക്ക് ഞാൻ വന്ന പെട്ടു. എവിടെ ഉണ്ട് എന്ന് അരിഞ്ഞതും അങ്ങോട്ടേക്ക് ഓടി പോയിട്ട്…”
“ഡാ വെറുതെ ഇല്ലാത്ത ഓരോന്ന് പറഞ്ഞാൽ ഉണ്ടാലോ…” എന്നും പറഞ്ഞ് ശ്രീഹരി അവന്റെ കോളറിൽ കേറി പിടിച്ചു. പക്ഷെ ദൂർബലനായി നിന്ന ശ്രീഹരിയെ പിടിച്ച് മാറ്റാൻ സമീറിന് തീരെ പ്രയാസം ഉണ്ടായിരുന്നില്ല. അല്പം ദൂരത്തേക്ക് മാറി പോയ ശ്രീഹരി പിന്നെയും അവനെ ലക്ഷ്യമാക്കി വന്ന തുടങ്ങി, സമീറിന് എന്തെകിലും ചെയ്യാനായി അവൻ ഓരോന്ന് കാണിച്ച് കൂട്ടാൻ തുടങ്ങി.
“നിനക്ക് എന്താടാ പ്രാന്ത ആയോ… അടങ്ങി നിലക്കട മൈരേ” അവന്റെ രണ്ടും കൈയും പിടിച്ച് കൊണ്ട് സമീർ പറഞ്ഞു. വാശിയും ദേഷ്യവും അഭിമാനവും എല്ലാം അവന്റെ സ്വബോധത്തെ കിഴടക്കി കഴിഞ്ഞിരുന്നു. നടുറോഡിൽ നിന്നും രണ്ട് പേരും കൂടി ഉന്തും തള്ളുമായി. ഏതോ ഒരു നിമിഷത്തിൽ സമീറിന്റെ ശക്തിയെയും താണ്ടി വന്ന ശ്രീഹരി സമീറിനെ അവന്റെ ബൈക്കിലേക്ക് തള്ളി, ബൈകിന്റെ മേലെ കൂടെ ബൈക്കും സമീറും നിലത്തേക്ക് വീണു, നിലത്ത് കിടന്ന് അവന്റെ മെല്ലേക്ക് ചാടിയ ശേഷം മുഖത്ത് അടിക്കാൻ തുടങ്ങി, അടിക്കാനായി അവിടെ പൊട്ടി കിടന്ന് സൈഡ് മിറർ ശ്രീഹരി എടുത്തു, പെട്ടന് തന്നെ അവന്റെ കരങ്ങൾ തന്റെ കൈയിൽ ആക്കി കൊണ്ട് ശ്രീഹരിയുടെ അടിവയറ്റിൽ ഒരു ചവിട്ട് കൊടുത്തു സമീർ അവിടെ നിന്നും എന്നിട്ടു, വിചാരിതള്ളും ദൂരത്തേക്ക് അവൻ തെറിച്ച് വീണു.
ചുണ്ടിൽ നിന്നും ചെറിയ രീതിയിൽ ചോര ഉറ്റി വീണ് തുടങ്ങി, മഴയും കൂടി ഉള്ളത് കൊണ്ട് അത് അവന്റെ മുഖത്തിന്റെ അടി ഭാഗത്തേക്ക് നന്നായി ചോര പടർന്നു. കുറച്ച് അകലെ അനങ്ങാതെ കിടക്കുന്ന ശ്രീഹരിയെ കണ്ട സമീർ അവന്റെ അടുത്തേക്ക് പോയി.
“ഡാ… എണീക്കട. വീട്ടിൽ പോവാൻ നോക്ക്” സമീർ മുട്ട്കുത്തി ഇരുന്ന ശേഷം അവിടെ കിടന്ന ശ്രീഹരിയുടെ തോളിൽ തട്ടിയ ശേഷം പറഞ്ഞു.
“ഇങ്ങനെ ഒരു കാര്യം നടന്നത് നീയും മറണേക്ക് ഞാനും മറക്കാം. ഇനി മേലാൽ ഇതുപോലുള്ള തോന്നിവാസം ആയിട്ട് എന്റെ അടുത്ത് വന്നാൽ ഉണ്ടാലോ…” സമീർ അവനെ വിലക്കി, പക്ഷെ അതുകൊണ്ട് മാത്രം അവൻ അടഞ്ഞുമോ എന്ന സംശയവുമായി സമീർ അവിടെ നിന്നും വണ്ടി എടുത്ത് പോയി…
6 മാസങ്ങൾക്ക് ശേഷം…
വല്ലപ്പോഴും ഉള്ള വിളികളും എല്ലാമായി ഹൃതികും ആഷികയും മുന്നോട്ട് പോയികൊണ്ടേ ഇരുന്നു. അകന്ന് ഇരിക്കുന്നത് ഭാവിയിൽ ഇവരുടെ ബന്ധത്തിന് ദോഷം ചെയ്യും എന്ന് ഹൃതിക്കിന് തോന്നി തുടങ്ങി, ഇപ്പൊ തന്നെ വീട്ടുകാരോട് ഉള്ള വാശിയുടെ പുറത്ത് കൂടെ നിൽക്കുക എന്നല്ലാതെ പഴയ ആ സ്നേഹം ഉണ്ടോ എന്ന് അവനറിയില്ല. ധികാരത്തിന്റെ പുറത്ത് കെട്ടിപ്പണിത ചങ്ങല മാത്രമായിരുന്നോ അവന്റെ പ്രണയം…
ആഷിക ദുബൈയിൽ അച്ഛന്റെ ഒപ്പം തനിയെ കൂറേ സമയം ചിലവഴിക്കാൻ സാധിച്ചു, അവൾ അയാളോട് ശെരിക്കും നടന്ന എല്ലാ സഭാവങ്ങളും പറഞ്ഞ് കൊടുത്തു. കാളിദാസന് എല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുനെകിലും ആഷികയുടെ സംസാരവും ശരീരഭാഷയും കണ്ടിട്ട് അവൾ കള്ളം പറയുക ആണ് എന്നും തോന്നിയില്ല. പക്ഷെ എത്രയൊക്കെ മാറ്റി നിർത്തിയാലും വിലക്കിയാലും ഹൃതികിന് അവൾ മറക്കാനും പോവുന്നില്ല വിട്ടു കളയാനും പോവുന്നില്ല എന്നയാൾക്ക് മനസ്സിലായി.
