പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 6അടിപൊളി 

“അയ്യേ അതൊന്നും അല്ല. അമ്മ ഒന്നും മുകളിലേക്ക് നോക്കിക്കേ…” എന്നും പറഞ്ഞ് ഹൃതിക് കണ്ണ് കൊണ്ട് സ്റ്റെപ്പിന്റെ അങ്ങോട്ടേക്ക് കാണിച്ച് കൊടുത്തു, അവിടെ ആഷിക ഒരു ചുരിദാറും ഇട്ട് കൊണ്ട് അമ്മയെ നോക്കി ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു, അമ്മയും തിരിച്ച് അതുപോലെ തന്നെ ചെയ്തു.

“എടാ… ഒരേപോലെ ഉണ്ടാലോ രണ്ടാളെയും കാണാൻ. രണ്ടാളും കൂടി ഒരുമിച്ച് എന്റെ മുന്നിൽ വന്ന എനിക്ക് മാറിപ്പോവും, നിനക്ക് എങ്ങനെയാടാ മാറിപ്പോവാതെ ഇരിക്കുന്നത്” ഹിമ ചോദിച്ചു.

“ആ അതുകൊണ്ടാണ് നമ്മൾ ഇപ്പൊ ഇവിടെ ഇരിക്കുന്നത്” ഹൃതിക് പറഞ്ഞു.

“നീ എന്തിനാടാ ഇവളെ പ്രേമിക്കാതെ അവളെ പ്രേമിക്കാൻ പോയത്, ഇവളെ കണ്ടില്ലേ, പാവാട ഒക്കെ ഉടുത്ത്, ആവിശ്യത്തിന് മാത്രം മുടി ഒക്കെ ആയിട്ട്. മറ്റവൾ ആണെകിൽ എത്രയാടാ മുടി, കാണാൻ ആണെങ്കിൽ ഭയങ്കര ദേഷ്യക്കാരി ആണ് എന്നും തോന്നും” ഹിമ രണ്ടുപേരെയും കുറിച്ച് അവരുടെ വിലയിരുത്തൽ ഹൃതികിനോട് പറഞ്ഞു. അമ്മക്ക് റാഷികയോട് ആയിരുന്നു കുറച്ചും കൂടി താൽപര്യം എന്ന് അവന് മനസ്സലായി.

“അമ്മക്ക് അവളുടെ അത്ര മുടി ഇല്ലാത്തോണ്ട് ഉള്ള അസൂയ ആണ്. അമ്മ ആഷികയോട് ആദ്യം ഒന്ന് സംസാരിക്ക് അപ്പൊ മനസ്സിലാക്കും” ഹൃതിക് കുറച്ച് ദേഷ്യത്തിൽ മറുപടി കൊടുത്തു.

“അല്ല നിങ്ങൾ എന്താ ഇങ്ങോട്ടേക്ക് വന്നത്, കാര്യം ഇതുവരെ പറഞ്ഞില്ല” പദ്മിനി ചോദിച്ചു. ഇവർ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത് എന്ന സംസതയത്തിൽ ആയിക്കഴിഞ്ഞു മോഹനനും ഹിമയും, പക്ഷെ എങ്ങനെയെങ്കിലും മടുപ്പിക്കുക എന്ന ഉദ്ദേശം ആണ് ഇവർക്ക് എന്ന് ഹൃതിക്കിന് മനസ്സിലായി.

“കാര്യങ്ങൾ എല്ലാം അറിയാലോ കാളിദാസ, എന്റെ മോനും നിങ്ങളുടെ മോൾ ആശികയും തമ്മിൽ ഉള്ള… അല്ല മോൾ എവിടെ, വന്നിട്ട് ഇതുവരെ കണ്ടില്ലലോ. അല്ല ഇവിടെ നില്പുണ്ടായിരുന്നു, മോൾ ഇങ്ങോട്ടേക്ക് വന്നേ” മോഹനൻ റാഷികയെ നോക്കി പറഞ്ഞു, അത് കേട്ടതും എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അനങ്ങാതെ അവിടെ തന്നെ നിന്നു.

“അവൾ അല്ല. ആഷിക… ഇവിടെ വരൂ” കാളിദാസൻ അവിടെ ഇരുന്ന് ഉറക്കണേ അവളേ വിളിച്ചു. അവർ വീട്ടിലേക്ക് വന്ന് കഴിഞ്ഞാൽ പുറത്തേക്ക് വരരുത് എന്ന ആജ്ഞാപനത്തിന്റെ പുറത്ത് ഇത്രരായും നേരം മെല്ലെ തന്നെ നിന്നവൾ പടികൾ ഓടി ഇറങ്ങി വന്നു. അവൾ എല്ലാവരെയും നോക്കി ചിരിച്ചു കൈ കൂപ്പി നമസ്കാരം പറഞ്ഞു.

“ഇവളെ ഞാൻ ആദ്യമായിട്ടാണ് ഇത്രയും ബഹുമാനത്തോട് ഒക്കെ നിൽക്കുന്നത് കാണുന്നത്” പദ്മിനി ആഷികയെ കണ്ടതും പറഞ്ഞു.

“ബഹുമാനം അർഹിക്കുന്നവരോടും അത് കൊടുക്കാൻ എനിക്ക് തോന്നുന്നവരോടും ഒക്കെ ഞാൻ ഇങ്ങനെ തന്നെ ആണ് പെരുമാരാർ ഉള്ളത്” ആഷിക പറഞ്ഞു.

“ഡി, വെറുതെ എല്ലാവരും ഇരിക്കും ഇങ്ങോട്ട് ചാടി കളിക്കാൻ വന്നാൽ ഉണ്ടാലോ” പദ്മിനി തിരിച്ച് പറഞ്ഞു.

“പദ്മെ… അമ്മയും മോളും ചിലപ്പോ ഇങ്ങനെയാ, കാര്യമാക്കണ്ട. നിങ്ങൾ പറഞ്ഞോളു” കാളിദാസൻ പറഞ്ഞു.

“അല്ല ഹൃതികും ഇവളും തമ്മിൽ ഇഷ്ടത്തിൽ ആണ് എന്നറിയാലോ, എന്ന പിന്നെ കല്യാണ കാര്യങ്ങൾ എല്ലാം ഇനി വെച്ച് താമസിപ്പികണ്ടാലോ എന്ന് കരുതി ഞങ്ങൾ ഇങ്ങ് വന്നു എന്നേയുള്ളു” മോഹനൻ പറഞ്ഞു.

“അയ്യോ മോഹനൻ സാറേ, ഈ പ്രേമം ഇഷ്ടം എന്നുള്ള വല്യ വാക്കുകൾ ഒക്കെ ഉപയോഗിക്കാനോ. പിള്ളേർ അല്ലെ, ആ പ്രായത്തിന്റെ ഒരു ഇത് ആയിരിക്കും” കാളിദാസൻ പറഞ്ഞു.

“അങ്ങനെ ഒന്നും അല്ല അങ്കിൾ, നന്നായി ആലോചിച്ച ശേഷം എടുത്ത തീരുമാനം തന്നെ ആണ് ഇത്. പിന്നെ തുടങ്ങി ഒന്ന് രണ്ട് ആഴ്ചക്ക് ഉള്ളിൽ വന്നതൊന്നും അല്ലാലോ, കൂറേ വർഷം ആയി ഇത്” ഹൃതിക് ഇടയിൽ കേറി ഉത്തരം.

“ഡാ.. ഞങ്ങൾ മുതിർന്നവർ സംസാരിക്കുന്നതിന്റെ ഇടയിൽ കേറി നിന്നോട് ആരാടാ സംസാരിക്കാൻ പറഞ്ഞത്. കാളിദാസ ക്ഷെമിക്കണം, അവൻ പെട്ടന്” മോഹനൻ പറഞ്ഞു.

“അത് പ്രെശ്നം ഇല്ല… ഇതാണ് ഞാൻ പറഞ്ഞത്, പിള്ളേർ അല്ലെ, പോരാത്തതിന് ഇതാ ഇവൾ ഇപ്പൊ ജോലിയുടെ എല്ലാം കഴിഞ്ഞ ദുബൈയിൽ നിന്നും വന്നിട്ട് കുറച്ച് ആയിട്ടേ ഉള്ളു, ഇവൾക്ക് ഇതുവരെ ഇവളുടെ തല്പരയാവും പോവേണ്ട വഴിയും എല്ലാം വ്യക്തമായി വരുന്നേ ഉള്ളു, ഹൃതിക് ആണെക്കിലോ ഏതോ ഒരു കമ്പനിയിൽ ജോലി ചെയുന്നു. ഇത്രെയും പെട്ടന് നമ്മൾ തമ്മിൽ ഇങ്ങനെ ഒരു സംസാരം ഒക്കെ വേണോ. ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞ് പിള്ളേർ വരു, പക്ഷെ ബാക്കി കാര്യങ്ങൾ എല്ലാം, ഒന്നുടെ ആലോചിച്ചിട്ട് പോരെ” കാളിദാസൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *