പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 6അടിപൊളി 

“ആ കേറി വരൂ അകത്തേക്ക്…” കാളിദാസൻ എല്ലാവരെയും ഉള്ളിലേക്ക് ക്ഷെണിച്ചു.

“നമസ്കാരം, ഞാൻ ഹിമ, ഇത് മോഹനേട്ടൻ. ഞങ്ങൾ ഹൃതികിന്ടെ…” ഹൃതിക് അമ്മ, ഹിമ പറഞ്ഞു.

“ഹാ മനസ്സിലായി മനസ്സിലായി… ഞാൻ കാളിദാസ്, ഉള്ളിലേക്ക് വരൂ നമുക്ക് ഇരുന്ന് കൊണ്ട് സംസാരിക്കാം” കാളിദാസൻ എല്ലാവരെയും ഉള്ളിലേക്ക് ക്ഷെണിച്ചു. ഓരോരുത്തരായി അയാളെയും കടന്ന് ഉള്ളിലേക്ക് കേറി, മൂൺപേരിലും അവസാനം ഉള്ളിലേക്ക് കേറിയത് ഹൃതിക് ആയിരുന്നു.

“നീ ആണ് അല്ലെ ഈ ഹൃതിക്. കൂറേ ആയി കേൾക്കാൻ തുടങ്ങിട്ട്, ഇപ്പോഴാ നിന്നെ ഒന്ന് കാണുന്നത്…” ഹൃതികിന്റെ തോളിൽ തട്ടിയ ശേഷം അവന്റെ ചെവിയിൽ മെല്ലെ കാളിദാസൻ പറഞ്ഞു, ശേഷം അവനെ നോക്കി ഒന്ന് ചെറുതായി മീശയും പിരിച്ചു ഹൃതിക് പേടിച്ച് പേടിച്ച് ഉള്ളിലേക്ക് കേറി, അവൻ ഉമുനീർ ഇറക്കി.

അവിടെ ഉണ്ടായിരുന്ന വിശാലമായി സോഫയിൽ ഒരറ്റത്ത് അമ്മയും മറ്റേ അറ്റത് അച്ഛനും നടുക്ക് ഹൃതിക്കും ഇരുന്നു. അപ്പുറത്ത് ഒറ്റക്ക് ഉള്ള ഒരു സോഫയിൽ കാളിദാസനും ഇരുന്നു.

“പദ്മിനി…” കാളിദാസൻ വിളിച്ചു. വീട്ടിൽ ഉണ്ടായിരുന്ന ജോലിക്കാരി ഒരു ട്രെയിൽ ചായയും കഴിക്കാൻ സാധനങ്ങളുമായി വന്നു, കൂടെ പദ്മിനിയും വന്നു. ആ സാധനങ്ങൾ എല്ലാം അവരുടെ മുന്നിൽ ഉണ്ടായിരുന്ന ഒരു ചെറിയ ടേബിളിൽ വെച്ചു. അതെല്ലാം കഴിക്കാനും കുടിക്കാനും അവരോട് കാളിദാസൻ പറഞ്ഞു.

ഇതെല്ലാമായി ആഷിക ആയിരിക്കും എന്ന് കരുതിയിരുന്ന മൂന്നുപേരും പരസ്പരം നോക്കിയിരുന്നു.

“ഇത് എന്റെ ഭാര്യ പദ്മിനി. എനിക്ക് ബിസിനസ് ആണ്, ഇവൾ തന്നെ ആണ് എന്റെ പാർട്ണറും. കൂടെ തന്നെ ഇങ്ങനെ ഉള്ള ഒരു ആൾ ഉള്ളതിന്റെ ഉപയോഗമേ…” കാളിദാസൻ പറഞ്ഞു.

“ആ ഹൃതികും പിന്നെ MBA ആയത് കൊണ്ട് അതും നിങ്ങൾക്ക് ഉപകാരം ആയിരിക്കും” മോഹനൻ പറഞ്ഞു. അത് കേട്ടതും കാളിദാസന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മെല്ലെ മാഞ്ഞ് തുടങ്ങി, എന്നാലും എങ്ങനെയൊക്കെയോ ചിരി വരുത്തികൊണ്ട് അയാൾ അവിടെ ഇരുന്നു. അതെ സമയം ഹൃതിക് അവിടെ മുഴുവൻ ആഷികയെ തേടിക്കൊണ്ടേ ഇരുന്നു, അവളെ സ്റ്റെപ്പിന്റെ ഏറ്റവും മുകളിൽ ഉള്ള പടിയിൽ നിന്നും അവനെ നോക്കി കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കും അച്ഛനും അവളെ കാണിച്ച് കൊടുക്കാം എന്നുവെച്ച് കഴിഞ്ഞ അവർ ആണെകിൽ ഒടുക്കത്തെ സംസാരത്തിലും.

“അല്ല മോഹൻ എന്താണ് ചെയുന്നത് എന്ന് പറഞ്ഞില്ല…”

“ഞാൻ ദുബൈയിൽ മെക്കാനിക്കൽ കോൺട്രാക്ടർ ആയിരുന്നു. ഈ വര്ഷം അതെല്ലാം നിർത്തി നാട്ടിലേക്ക് വരാൻ മക്കൾ പറഞ്ഞു. എന്ന പിന്നെ ഇനി അങ്ങോട്ട് വിശ്രമിക്കാൻ എന്നും കരുതി ഞാനും…”

“ഓഹ് നൈസ്. പക്ഷെ ഞാൻ എത്ര കഴിഞ്ഞാലും ഈ ബിസിനസ് ചെയുന്നത് ഒന്നും നിർത്തില്ല കേട്ടോ. ഞാൻ പൈസക്ക് വേണ്ടി വെറുതെ കഷ്ടപ്പെടുന്നത് അല്ലാലോ, എനിക്ക് ഇതൊക്കെ ചെയ്യാൻ ഇഷ്ടം ആണ്, ഐ എൻജോയ് മൈ വർക്ക്” കാളിദാസൻ പറഞ്ഞു. കാളിദാസനും മോഹനനും തമ്മിൽ ഉള്ള സംസാരത്തിന്റെ ഇടയിൽ വല്ലാത്തൊരു പിരിമുറുക്കം എല്ലാവർക്കും അനുഭപ്പെടാൻ തുടങ്ങി.

“നിങ്ങൾ ചായ കുടിക്ക്, യാത്ര ഒക്കെ ചെയ്ത് വന്നത് അല്ലെ, ക്ഷീണം ഒക്കെ മാറട്ടെ” പദ്മിനി പറഞ്ഞു.

“ഓ ശെരി. പക്ഷെ അതികം ഒന്നും ഇല്ലാലോ, ഒരു 15 മിനിറ്റ്, ഭയങ്കര ബ്ലോക്ക് ഒക്കെ ഉണ്ടെകിൽ കൂടി പോയ ഒരു അരമണിക്കൂർ” ഹിമ പറഞ്ഞു, ശേഷം എല്ലാവരും ചായ എടുത്ത് കുടിക്കാൻ തുടങ്ങി. ഇതിന്റെ ഇടയിൽ കാളിദാസനും മോഹനനും ഓരോ വർത്തമാനം പറയുന്നുണ്ട്, അതെ സമയം ഒരു പാവടെയും ടോപ്പും ഇട്ട് കൊണ്ട് റാഷിക അങ്ങോട്ടേക്ക് അറിയാതെ നടന്ന് വന്നു. ഹൃതികിനെ കണ്ടതും അവൾ അവിടെ തന്നെ നിന്ന് കൊണ്ട് മുഷ്ടി ചുരുട്ടി, മുഖം എല്ലാം ചുവന്ന തുടങ്ങി. പക്ഷെ ഹിമയുടെ അടുത്ത് അവൾ ചിരിച്ച് കാണിച്ചു. ഹിമ മെല്ലെ ഹൃതികിന്റെ അടുത്തേക്ക് നീങ്ങി ഇരിക്കാൻ തുടങ്ങി.

“ഡാ ഇതാണോ നിന്റെ…” റാഷികയെ കണ്ടതും അവന്റെ അമ്മ അതാണോ കാണാൻ വന്ന പെണ്ണ് എന്ന് അറിയാൻ വേണ്ടി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *