“അഹ്… അയ്യോ അമ്മെ” റാഷിക നിലത്ത് കിടന്ന് വേദന കൊണ്ട് കരയാൻ തുടങ്ങി.
“നിന്നെ പോലെ വെറുതെ പേടിച്ചും വീട്ടിൽ ഇരുന്നും നടന്ന പെണ്ണല്ല ഞാൻ. ദിവസവും എന്തേലും ഒക്കെ സ്പോർട്സും കളിച്ച് ഇതിലും വല്യ കാര്യങ്ങൾ നേരിട്ടവളാ ഞാൻ. ഞാൻ വിചാരിച്ചിരുനെകിൽ ഇതിനും മുന്നേ നിന്നെ പിടിച്ച് ഇതുപോലെ കിടത്താം ആയിരുന്നു. വേണ്ട പോട്ടെ എന്ന് വിചാരിച്ച് അടങ്ങി ഇരിക്കുമ്പോ മെക്കിട്ട് കേറാൻ വരുന്നോ” ആഷിക പറഞ്ഞു.
“അഹ് വിടടി വേദനിക്കുന്നു”
“അടങ്ങി ഒതുങ്ങി നിന്റെ പണിയും നോക്കി ഇതെല്ലം ഒരു മൂലക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല നിനക്കിനി കിട്ടാൻ പോവുന്നത്”
“എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ല. നീ ഇങ്ങോട്ട് ഇത്രയും തന്നിട്ട് ഉണ്ടെകിൽ ഞാനും അതുപോലെ തന്നെ തിരിച്ച് തന്നിരിക്കും” ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത കണ്ണുകളാൽ നോക്കി കൊണ്ട് റാഷിക പറഞ്ഞു.
“ഇത്രെയും ദിവസം ഓരോന്ന് ചെയ്ത ധൈര്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിൽ അത് വേണ്ട മോളെ. ഞാൻ വിചാരിച്ച നിന്നെ ഏത് ചെയ്യാൻ പാട്ടും എന്ന് എനിക്ക് പോലും അറിയില്ല” ആഷിക പറഞ്ഞു.
“ആഷിക…” പെട്ടന് മുന്ന് വാതിൽ തുറന്ന് കൊണ്ട് ഉള്ളിലേക്ക് കേറി വന്ന അവരുടെ അമ്മ കണ്ടത്ത് രണ്ടുപേരും കൂടി അടി ഉണ്ടാകുന്നത് ആയിരുന്നു. അമ്മ വേഗം തന്നെ രണ്ടുപേരുടെയും അടുത്തേക്ക് ഓടി ചെന്ന ശേഷം അവരെ പരസ്പരം മാറ്റി നിർത്തി.
“എടി മഞ്ജു… നീ ഇതൊന്നും കാണുനിലെ, നിന്നെ ഒക്കെ പിന്നെ എന്തിനടി ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്” അമ്മ അവിടെ പണിക്ക് വരുന്ന ചേച്ചിയോട് പറഞ്ഞു. അവർ കാര്യം എന്താണ് എന്ന് അറിയാതെയും മനസ്സിലാവാതെയും അത്ഭുതത്തോട് നോക്കി നിന്നു.
അമ്മ നോക്കുമ്പോ റാഷിക അവളുടെ കൈ വേദന കാരണം പിടിച്ച് വെച്ചിരിക്കുകയായിരുന്നു.
“നീ എന്താടി എന്റെ മോളെ ചെയ്തത്”
“കൊല്ലണം എന്നായിരുന്നു വിചാരിച്ചത്, പക്ഷെ അപ്പോഴേക്കും അമ്മ കേറി വന്നു” ആഷിക പറഞ്ഞു.
“നീ ആരണാടി നിന്റെ വിചാരം, വല്യ പെണ്ണ് അല്ലെ തള്ളണ്ട എന്ന് വെച്ച് വിടും നീ എന്റെ കൈയിൻ ഏറുന്ന വാങ്ങുന്നോ”
“അമ്മ ഇവിടെ എന്താ നടന്നത് എന്ന് ചോദിച്ചോ, ഇല്ല… കണ്ടു, ബാക്കി ഒക്കെ അമ്മേടെ സൗകര്യത്തിന് അനുസരിച്ച് ഊഹിച്ചു, ഇനിയിപ്പോ ചോദിച്ചിട്ട് ഞാൻ എന്തേലും പറഞ്ഞ അമ്മ അത് വിശ്വസിക്കുമോ അതും ഇല്ല” ആഷിക പറഞ്ഞു.
“ഇനി രണ്ടാളെയും ഞാൻ ഒരിക്കലും ഒരുമിച്ച് കണ്ട് പോകരുത്. കേറി പൊടി മുറിയിലേക്ക്. ബാക്കി അച്ഛൻ വന്നിട്ട് തീരുമാനം ആക്കി തരും” അമ്മ പറഞ്ഞു. അവർ രണ്ടുപേരും പോയോ എന്നുപോലും നോക്കാതെ അമ്മ മുറിയിലേക്ക് കേറി പോയി, നേരെ ഫോൺ എടുത്തു.
“ഏട്ടാ, വർക്ക് കഴിഞ്ഞ എത്രയും പെട്ടന് വീട്ടിലേക്ക് വരണം. ഇത് ഇങ്ങനെ വിട്ട ശെരി ആവില്ല…” പദ്മിനി ഫോണിലൂടെ വിളിച്ച് ഭർത്താവിനോട് പറഞ്ഞു. വിവരം കേട്ടതും കയം എന്താണ് എന്ന് വ്യക്തമയിലെങ്കിലും കാളിദാസൻ വേഗം തന്നെ ഓഫീസിൽ ഉണ്ടായിരുന്ന പണികൾ തീർക്കാൻ ശ്രേമിച്ചു.
അല്പം വൈകി ഒരു വൈകുനേരം ആയപ്പോ അയാൾ വീട്ടിൽ എത്തി, പദ്മിനിയോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് തന്റെ രണ്ട് മക്കളും വാക്കുതർക്കവും താണ്ടി കൈയാംകളിയിൽ എത്തിയ വിവരം അയാൾ അറിയുന്നത്.
“നിങ്ങൾ ഏത് ചെയ്തിട്ടും അന്നെകിൽ ശെരി എനിക്ക് എന്റെ രണ്ട് കുട്ടികളെയും വേണം. അവർ ഇനി അങ്ങോട്ടും ഓങ്കോട്ടും അടി ഉണ്ടാക്കി നടക്കുന്നത് കാണാൻ ഒന്നും എനിക്ക് കഴിയില്ല” പദ്മിനി പറഞ്ഞു.
“നീ പേടിക്കണ്ട. എന്റെ അടുത്ത് തത്കാലത്തേക്ക് ഒരു വഴി ഉണ്ട്, എത്രത്തോളം ഇത് ശെരി ആവും എന്ന് അറിയില്ല പക്ഷെ…” കാളിദാസൻ പറഞ്ഞു.
“നിങ്ങൾക്ക് അങ്ങനെ ഉറപ്പൊന്നും ഇല്ലെങ്കിൽ നമുക്ക് രണ്ടാളെയും ഒരു സൈകോളജിസ്റ്റിന്റെ അടുത്ത്…” പദ്മിനി ചോദിച്ചു.
“എന്നിട്ട് വേണം എല്ലാരും കൂടി കാളിദാസന്റെ മോൾക്ക് ഭ്രാന്തൻ എന്ന് പറഞ്ഞ് നടക്കാൻ. അതൊക്കെ ഭാവിയിൽ എനിക്ക് വല്യ ക്ഷീണം ആവും, പേർസണൽ ആയിട്ട് ആണെകിൽ ബിസിനസ്സിന്റെ കാര്യത്തിൽ ആയാലും. അവളോട് ഞാൻ സംസാരിചോലാം” കാളിദാസൻ പറഞ്ഞു. കാളിദാസൻ അപ്പൊ തന്നെ പടികൾ കേറി ആഷികയുടെ മുറി ലക്ഷ്യമാക്കി നടന്നു. അയാൾ അവളുടെ വാതിൽ മെല്ലെ ഒന്ന് തട്ടി. അവൾ വാതിൽ പാതിതുറന്ന കൊണ്ട് ആരാണ് എന്ന് നോക്കി.
