പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 6അടിപൊളി 

“നിനക്ക് വെറുതെ അത് പറഞ്ഞ മതി. അവിടെ ഉള്ള പണികൾ ഒക്കെ പിന്നെ ആർ നോക്കും, അതൊക്കെ ചെയ്യാൻ വേണ്ടി ജോലിക്ക് എടുത്ത ഒരു തെണ്ടി ആണെകിൽ ഭാര്യ ദുബായ് പോയി എന്നും പറഞ്ഞ് ലീവ് ആണ്. കൂട്ടുകാരൻ ആയിപ്പോയില്ലേ, ലീവ് കൊടുക്കാതെ ഇരിക്കാനും പറ്റില്ലാലോ. ബാപ്പ അപ്പോഴേ പറഞ്ഞതാ, കൂടെ നടക്കുന്ന ഹറാംപിറപ്പുകൾക്ക് ജോലി കൊടുക്കണ്ട എന്ന്” ഒരു കളിയാക്കിയ ചിരിയുമായി സമീർ ഹൃതികിനെ നോക്കി പറഞ്ഞു.

“വരാട വരാം… നീ എനിക്ക് ഇട്ട് ഉണ്ടാകല്ലേ, ചേലാണ് നോക്ക് നീ, വീട്ടിൽ എത്തിയ ഒരു മെസ്സേജ് അയക്ക്” ഹൃതിക് പറഞ്ഞു. രണ്ടാളും റൈൻകോട്ട് എല്ലാം ഇട്ട ശേഷം അവരുടെ വീട്ടിലേക്ക് യാത്ര തുടർന്നു. സമീറിന് ഇനിയും രണ്ട് മണിക്കൂറോളം യാത്ര ചെയ്യാൻ ഉണ്ട്.

കോച്ചുന്ന തണുപ്പുമായി ആ മഴയത്, മുന്നിൽ ഉള്ളത് എല്ലാം കാണാൻ കുറച്ച് ബുദ്ധിമുട്ട് ആയി തുടങ്ങി. പാട്ട് കേൾക്കാനും പോവുന്ന വഴി മാപ്പിലൂടെ കേൾകാണുമായി ഒരു എയര്ഫോണും കുത്തി ആണ് സമീർ വണ്ടിയോടിച്ചത്, പക്ഷെ അതിന് പല തവണ തടസ്സം എന്ന പോലെ കൂറേ കോളുകൾ അവന് വന്ന കൊണ്ടേ ഇരുന്നു.

“ഇത്ര അത്യാവിശ്യം ആയിട്ട് ആർക്കാടാ എന്നോട് സംസാരിക്കാൻ ഉള്ളത്” എന്നും പറഞ്ഞ് സാം വണ്ടി സൈഡ് ആക്കി. ഫോണിൽ വെള്ളം ആവും എന്ന പേടിച്ച് പതുക്കെ ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് തല കൊണ്ട് മറച്ചു. സ്‌ക്രീനിൽ ശ്രീഹരിയുടെ പേർ കണ്ടതും അവന്റെ ഉള്ളിൽ ദേഷ്യം തിളച്ച് കേറി തുടങ്ങി. വേഗം തന്നെ അവന്റെ നമ്പർ ബ്ലോക്ക് ആക്കിയ ശേഷം സമീർ വണ്ടി മുന്നിലേക്ക് എടുത്തു.

പോയികൊണ്ടിരിക്കെ ബാകിൽ നിന്നും മറ്റൊരു ബൈക് നിരന്തരം ലൈറ്റ് അടിച്ചു കൊണ്ടേ ഇരുന്നു, ആ വണ്ടി പോകാൻ ആയി സമീർ സൈഡ് കൊടുത്തു. മുന്നിൽ കേറിയ വണ്ടി അപ്പൊ തന്നെ ബ്രേക്ക് ഇട്ടു, ആ വണ്ടിയി പിടിക്കാതെ ഇരിക്കാൻ വേണ്ടി സമീറും ബ്രേക്ക് ഇട്ടു. മഴ വെള്ളത്താൽ മൂടി കെട്ടിയ ആ വഴിയിൽ ആ ടൈറുകൾക്ക് നിയന്ത്രണം കിട്ടിയില്ല, സമീറിന്റെ വണ്ടി സ്കിഡ് ആയി പക്ഷെ എങ്ങനെയൊക്കെയോ അവൻ വീഴാതെ പിടിച്ച് നിന്നു. എങ്ങനെയോ വീഴാതെ രക്ഷപെട്ടതിന്റെ ആശ്വാസം അവന്റെ മുഖത്ത് വ്യക്തമായിരുന്നു. ദേഷ്യത്തിൽ വണ്ടിയിൽ നിന്നും ചാവിയും ഊറി എടുത്ത ശേഷം മുന്നിൽ ഉള്ള വണ്ടിയുടെ അടുത്തേക്ക് നടന്നു.

“ആരെ കൊല്ലാനായിട്ട് ആട മൈരേ ഈ പാതിരാത്രി കെട്ടി എടുത്തത്” സമീർ ചോദിച്ചു. ആ വണ്ടി ഓടിച്ച ആൾ ഹെൽമെറ്റ് ഊറി, നനഞ്ഞ് മുടികളായി അയാൾ തിരിഞ്ഞു, അത് ശ്രീഹരി ആയിരുന്നു.

“ഡാ നീയോ. എന്ത് തോന്നിവാസം ആട ഈ കാണിച്ച് കൂട്ടുന്നത്” സമീർ ചോദിച്ചു.

“നീ ഏതാടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്, കണ്ടില്ല അറിഞ്ഞില്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ആണ് ഉദ്ദേശം എങ്കിൽ…” ശ്രീഹരി ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. എപ്പോ കണ്ടാലും സർ എന്നും വിളിച്ച് ബഹുമാനത്തോടെ സംസാരിക്കുന്നവൻ ഇപ്പൊ എടാ പോടാ എന്നൊക്കെ വിളിക്കുന്നു, അപ്പൊ കാര്യമായിട്ട് എന്തോ പ്രെശ്നം ഉണ്ട് എന്ന് സമീറിന് മനസ്സിലായി.

“ഞാൻ തിരക്കിൽ ആയിരുന്നു. പിന്നെ നമ്മൾ തമ്മിൽ ഉള്ള ബിസിനസ് ഒക്കെ കഴിഞ്ഞാലോ, അത്ര അത്യാവശ്യം ഉള്ള കോളും ആയിരിക്കില്ല എന്ന് തോന്നി” സമീർ മറുപടി കൊടുത്തു.

“അപ്പൊ നീ അറിഞ്ഞു… എനിക്ക് എന്തായാലും നിന്നോട് ഇപ്പൊ സംസാരിക്കണം” ശ്രീഹരി പറഞ്ഞു.

“ഇപ്പഴോ, ഈ മഴയതോ… നീ പോയി വെട്ടവും സൗകര്യവും ഉള്ള ഒരു സ്ഥലം റെഡി ആക്, അവിടെ വെച്ച് സംസാരിക്കാം എന്താണ് എന്ന് വെച്ച”

“നിന്നെ ഇനി കാണാൻ കിട്ടുമോ ഇല്ലയോ എന്ന് പോലും എനിക്ക് ഉറപ്പില്ല… ഞാൻ എന്താടോ നിന്നോട് ഒക്കെ ചെയ്തത്” ശ്രീഹരിയുടെ ശബ്ദത്തിൽ ഉള്ള ദേഷ്യം എല്ലാം കുറഞ്ഞ് വന്നു, സങ്കടവും നിസ്സഹായതായും ആയിരുന്നു.

“നീ എന്തൊക്കെ പിച്ചും പെയ്യും ആട ഈ വിളിച്ച് പറയുന്നത്”

“നീ ഒറ്റയൊരാൾ കാരണം ആണ് ഞാൻ ഈ അവശതയിൽ എത്തിയത്. പരിചയപെട്ടപ്പോ ഞാൻ കരുതി എന്നെ രക്ഷിക്കാൻ വന്ന വല്യ ദൈവം ആണ് എന്ന്. എടൊ എന്നെ ഓരോന്ന് പറഞ്ഞ് റാഷികയെ സംശയിപ്പിച്ചു, അവളോടും ഓരോന്ന് പറഞ്ഞ്… ഞാൻ എന്തേലും തെറ്റ് നിങ്ങളോട് ഒക്കെ ചെയ്തിട്ട് ഉണ്ടോ”

Leave a Reply

Your email address will not be published. Required fields are marked *