ഹൃതിക് : നീ എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ ആണ്
ആഷിക : അങ്ങനെ പറയല്ലേ ഡാ. എന്തോ എനിക്ക് വേണ്ടി സമ്മതിക്കുന്നത് പോലെ ഉണ്ട്. ദുബായ് എന്ന് പറഞ്ഞ ആർക്കും വരാൻ പറ്റാത്ത നാട് ഒന്നും അല്ലാലോ. നിനക്ക് അങ്ങോട്ടേക്ക് വരാം എനിക്ക് ഇങ്ങോട്ടേക്ക് വരാം
ഹൃതിക് : എന്ന പിന്നെ പോയിട്ട് വാ… പോവുന്നത് മുന്നേ കാണാൻ വല്ല വഴിയും ഉണ്ടോ
ആഷിക : മറ്റന്നാൾ രാവിലെ ഐര്പോര്ട്ടിലേക്ക് വായോ. വന്ന സംസാരിക്കാൻ ഒന്നും നിൽക്കണ്ട, ദൂരത്ത് നിന്നും കണ്ടിട്ട് പോവാം
അവളുടെ മറുപടി ഇഷ്ടപ്പെടാതെ ഹൃതിക് അൽപ്പ നേരം മിണ്ടാതെ ഇരുന്നു. ആഷിക തന്റെ ഇഷ്ടക്കേട് അറിയണ്ട എന്നുകരുതി അവളുടെ തീരുമാനത്തിൽ സന്തോഷം എന്നപോലെ അവൻ സമ്മതിച്ചു. ഫോൺ കട്ട് ചെയ്ത ശേഷം അവൻ അത് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അവളോട് ഉള്ള ദേഷ്യം ഉള്ളിൽ തന്നെ തിങ്ങി നിറഞ്ഞു, ആരോടും അത് കാണിക്കാനും നിന്നില്ല. മഴക്കാർ കൂടിനിന്ന ആ സായംസദ്യയിൽ അവൻ ബാൽകണയിലേക്ക് ഇറങ്ങി, മഴ പെയ്യാൻ ആയി തയാറായി നിൽക്കുന്ന അന്തരീക്ഷം, ഹൃതികിന്റെ ഉള്ളിലും ചുറ്റിലും ചൂട് പിടിച്ച് തുടങ്ങി, നിസ്സഹായൻ ആയവൻ ശക്തിയിൽ ആ ഭിത്തികളിൽ അടിച്ചു. അവളുടെ ആത്മാഭിമാനവും ദൃഢനിശ്ചയവും അവന് നിയന്ത്രിക്കാൻ ഉള്ളത് ഓൾ എന്ന് അവൻ തിരിച്ചറിഞ്ഞു, അവൾ സ്വതം ഭാര്യ ആയി കഴിഞ്ഞിട്ട് പോലും. ഹൃതിക് കണ്ണുനീർ പൊടിക്കാൻ വിസ്സമ്മതിച്ചെങ്കിലും, അതിന് പകരമായി അവിടെ മഴ പൊടിയാണ് തുടങ്ങി.
മറു ഭാഗത് പോവാൻ ഇഷ്ടം ഉള്ളത് കൊണ്ടല്ല, പോയെ മതിയാവു എന്നുള്ളത് കൊണ്ട് അവൾ അതിനായി തയാറായി തുടങ്ങി. അവരുടെ സ്നേഹം തെളിയിക്കാൻ ഏത് തീയെയും അഭിമുഖികരിക്കാൻ അവൾ തയാറായിരുന്നു, എത്രയൊക്കെ പൊള്ളേണ്ടി വരും എന്നറിഞ്ഞാലും.
(കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹൃതികിന്റെ നാട്ടിൽ ഉള്ള സമീറിന്റെ ഓഫീസിൽ…)
“ഓഹ് ഇത് വല്യ ശല്യം ആയാലോ. ഇവൻ ആയിട്ടുള്ള എല്ലാ പണിയും കഴിഞ്ഞതല്ലേ, പിന്നെയും പിന്നെയും എന്തിനാ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യുന്നത്” ശ്രീഹരിയുടെ നിരന്തരമായിട്ടുള വിളികൾ കാരണം സമീർ കൂടെ ഉണ്ടായിരുന്ന ഹൃതികിനോട് പറഞ്ഞു.
“നീ ഇതുവരെ ഇതൊന്നും വിട്ടിലെ… അവൾ പോയി കഴിഞ്ഞ്, ഇനി തിരിച്ച് വരുന്നതിന് മുന്നേ നിനക്ക് എന്തൊക്കെ ചെയ്ത് ശെരിയാകാൻ പറ്റുമോ അത് ചെയ്യാൻ നോക്ക്” ഹൃതികിന്റെ ഇരുപ്പ് കണ്ടിട്ട് സമീർ പറഞ്ഞു.
“എനിക്ക് അറിയില്ലെടാ. അവൾ പറഞ്ഞത് ഒക്കെ വെച്ചിട്ട്, എനിക്ക് തോന്നുന്നില്ല സംസാരിച്ച് ശെരിയാകാൻ പറ്റും എന്ന്” ഹൃതിക് പറഞ്ഞു. അത് കേട്ടതും സമീർ റാഷികയെയും ശ്രീഹരിയേയും തെറ്റിക്കാനായി എടുത്ത് തീരുമത്തെ കുറിച്ച് കെധിച്ചു.
“അതൊക്കെ ശെരിയാവും. നീ വെറുതെ ഇങ്ങനെ ദേഷ്യം പിടിച്ച് നടന്നിട്ട് കാര്യം ഉണ്ടോ ഇപ്പൊ ? അല്ല എയർപോർട്ടിൽ പോയിട്ട് എന്തായി, അവളുടെ ആ തന്ത കൂടെ ഉള്ളത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിട്ട് ഉണ്ടാവില്ല അല്ലെ” സമീർ ചോദിച്ചു.
“അതിന് ആർ പോയി അവളെ കാണാൻ”
“നീ എന്തൊരു മൈരൻ ആട. നീ അവളുടെ ഭാഗത് നിന്ന് കൊണ്ട് ഒന്ന് ചിന്തിക്കണ്ടേ, ഇനിയിപ്പോ ആ പേരിൽ നിങ്ങൾ തമ്മിൽ വേറെ അടി ആയിട്ട് ഉണ്ടാവുമാലോ”
“അവൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു വന്നിട്ട് ഉണ്ടായിരുന്നു, നിന്നെ കൂറേ തിരഞ്ഞു കണ്ടില്ല, ഫോൺ വിളിച്ചിട്ട് കിട്ടിയതും ഇല്ല. അവൾ എന്റെ ഭാര്യ അല്ലെ, ഞാൻ പറയുന്നതിനോട് കുറച്ച് വില കാണിക്കണ്ടേ. അവൾ പറയും, അവൾ ചെയ്യും, ഞാൻ എല്ലാം മിണ്ടാതെ തലയാട്ടി സമ്മതിക്കാനോ. ഇവിടെ വെച്ച് ചെയ്യാൻ പറ്റാത്ത എന്താണ് അവൾക്ക് അവിടെ പോയി ചെയ്യാൻ പോവുന്നത്” ദേഷ്യത്തിൽ ഹൃതിക് പറഞ്ഞു.
“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഞാനേ വീട്ടിൽ പോവട്ടെ, ഇപ്പൊ ഇറങ്ങിയ രാത്രി റോഡിൽ ഒരു മനുഷ്യ കുഞ്ഞ് പോലും ഉണ്ടാവില്ല, വേഗം വീട്ടിൽ എത്താം” അവിടെ ഉണ്ടായിരുന്ന ഫയലുകളും ലാപ്ടോപ്പും എടുത്ത് ഒരു ബാഗിൽ ഇട്ട ശേഷം സമീർ പറഞ്ഞു.
“ഈ മഴയതോ… നീ ഇന്ന് പോണ്ടാ, എന്റെ വീട്ടിൽ നിക്ക്. നാളെ രാവിലെ പോവാം” ഹൃതിക് പറഞ്ഞു.
